Home
Mobile

വില 12499 രൂപ! 6500mAh ബാറ്ററിയുമായി ഓപ്പോയുടെ പുതിയ കരുത്തൻ; ഓപ്പോ A6x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഓപ്പോ തങ്ങളുടെ ബജറ്റ് സ്മാർട്ട്ഫോൺ നിരയിലേക്ക് ഒരു പുതിയ കരുത്തൻ സ്മാർട്ട്ഫോൺ കൂടി ചേർത്തിരിക്കുന്നു. ഓപ്പോയുടെ A സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണും ഈ വർഷം ആദ്യം പുറത്തിറക്കിയ A5x 5G യുടെ പിൻഗാമിയുമായി പുതിയ ഓപ്പോ A6x (OPPO A6x 5G) ആണ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും മികച്ച ഈട് വാഗ്ദാനം ചെയ്യുന്നു എന്നതിനാലാണ് ഈ സ്മാർട്ട്ഫോണിനെ കരുത്തൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ​ഡൈമെൻസിറ്റി 6300 പ്രോസസർ ആണ് ഈ ഫോണിന്റെ ശക്തികേന്ദ്രം.

മൊബൈൽ ഗെയിമിംഗിനായി, പെർഫോമൻസും കാര്യക്ഷമതയും കൈകാര്യം ചെയ്യുന്നതിനായി AI ഗെയിംബൂസ്റ്റ് ഫീച്ചർ ഇതിലുണ്ട്. ഗെയിംപ്ലേ സമയത്ത് മെച്ചപ്പെട്ട കൺട്രോളിനായി സ്പ്ലാഷ് ടച്ച് മോഡും ഈ ബജറ്റ് 5ജി ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഫ്ലാഗ്‌ഷിപ്പ് മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ഇതിന്റെ ഡി​സൈൻ നൽകിയിരിക്കുന്നത്.

6500mAh ബാറ്ററിയുമായി ഓപ്പോ A6x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പരിഷ്കരിച്ച ഡെക്കോ മൊഡ്യൂളും യൂണിബോഡി മെറ്റാലിക് ഫ്രെയിമും ഈ ഓപ്പോ ഫോണിനുണ്ട്. വെള്ളം, വിരലടയാളം എന്നിവയെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത ഒരു നൂതന ലെൻസ് കോട്ടിംഗും ഈ ഓപ്പോ ബജറ്റ് 5ജി ഫോണിലുണ്ട്. മോശം സിഗ്നൽ സാഹചര്യങ്ങളിലും കണക്ടിവിറ്റി മികച്ചതാക്കാൻ AI LinkBoost 3.0 ടെക്നോളജിയും ഓപ്പോ A6x 5ജിയിലുണ്ട്.

ഓപ്പോ A6x 5G - പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. ഇത് 1152 nits വരെ പീക്ക് ബ്രൈറ്റ്നസ് സഹിതം എത്തുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

6500mAh ബാറ്ററിയുമായി ഓപ്പോ A6x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ARM Mali-G57 MC2@1072MHz GPU, 4GB / 6GB LPDDR4X റാം (6GB വരെ വെർച്വൽ റാം എക്സ്പാൻഷൻ), 64GB / 128GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഓപ്പോ A6x 5ജിയിലുണ്ട്.

f/2.2 അപ്പേർച്ചറുള്ള 13MP പിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയുമാണ് ഈ ബജറ്റ് 5ജി ഫോണിൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർ OS 15 -ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം, 5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി, 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള (30 മിനിറ്റിനുള്ളിൽ 41% വരെ ചാർജ് ചെയ്യും) 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

6500mAh ബാറ്ററിയുമായി ഓപ്പോ A6x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വിലയും ലഭ്യതയും

ഓപ്പോ A6x 5ജിയുടെ 4GB + 64GB അ‌ടിസ്ഥാന വേരിയന്റ് 12,499 രൂപ പ്രാരംഭ വിലയിൽ എത്തുന്നു. ഇതിന്റെ 4GB + 128GB വേരിയന്റിന് 13,499 രൂപയും 6GB + 128GB വേരിയന്റിന് 14,999 രൂപയും ആണ് വില. ഐസ് ബ്ലൂ, ഒലിവ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

ലോഞ്ച് ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ മൂന്ന് മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷൻ ലഭ്യമാണ്. ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോർ എന്നിവയുൾപ്പെടെയുള്ള പ്രധാന ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇന്ന് മുതൽ (ഡിസംബർ 2) ഓപ്പോ A6x 5ജി വാങ്ങാൻ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Oppo A6x 5G has been launched in India. It is priced at Rs 12,499 for the 4GB + 64GB variant, Rs 13,499 for the 4GB + 128GB variant, and Rs 14,999 for the 6GB + 128GB variant. The phone will be available in Ice Blue and Olive Green color options. It will be available for purchase from today on major online platforms including Amazon, Flipkart, and Oppo Store, as well as major retail outlets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X