ഓപ്പോ എ7 റിവ്യു; മിഡ് റേഞ്ച് സെഗ്മെന്റില്‍ പരിഗണിക്കാവുന്ന മോഡലാണോ.. ?

|

വോക് ഫ്‌ളാഷ് ചാര്‍ജിംഗ് സംവിധാനവും അത്യുഗ്രന്‍ സെല്‍ഫി ക്യാമറകളുമൊക്കയായി തിളങ്ങി നില്‍ക്കുകയാണ് വിവോ സ്മാര്‍ട്ട്‌ഫോണുകള്‍. മിഡ് റേഞ്ചില്‍ എ, എഫ് സീരീസുകളിലായി മികച്ച സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി പുറത്തിറക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും ഒടുവിലായി മിഡ് റേഞ്ച് ശ്രേണിയില്‍ ഓപ്പോ എ7നെയാണ് കമ്പനി പുറത്തിറക്കിയത്. എന്നാല്‍ മിഡ് റേഞ്ച് ശ്രേണിയില്‍ ഈ മോഡലിനെ പരിഗണിക്കാനാകുമോ ? ഫീച്ചറുകള്‍ വിലയ്ക്ക് ഉതകുന്നതാണോ ? പരിശോധിക്കുകയാണ് ഈ എഴുത്തിലൂടെ.

 

സവിശേഷതകള്‍

സവിശേഷതകള്‍

മാസങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഓപ്പോ എ5 ന്റെ പിന്മുറക്കാരനാണ് ഓപ്പോ എ7. മിഡ് റേഞ്ച് ശ്രേണി പിടിച്ചടക്കാന്‍ ഷവോമി റെഡ്മി നോട്ട് 6 പ്രോ, അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 എന്നീ മോഡലുകളോട് മത്സരിക്കാനാണ് എ7ന്റെ വരവ്. 16,990 രൂപയാണ് എ7ന്റെ വിപണി വില.

ടിയര്‍ട്രോപ്പ് നോച്ചോടു കൂടിയതാണ് എ7 ഡിസ്‌പ്ലേ. 4,230 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മിഡ് റേഞ്ച് ഫോണുകളുടെ വിലയുണ്ടെങ്കിലും എന്‍ഡ്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ മാത്രമാണ് ഫോണിലുള്ളത്. മുകളില്‍ പറഞ്ഞ മോഡലുകളോട് ബന്ധപ്പെടുത്തി നോക്കിയാല്‍ സവിശേഷതകള്‍ തീരെ കുറവ്. ഒരാഴ്ചയോളം ഓപ്പോ എ7 മോഡലിനെ നമ്മള്‍ പരീക്ഷിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട റിവ്യു പ്രിയപ്പെട്ട വായനക്കാര്‍ക്കായി ഇവിടെ ഉള്‍ക്കൊള്ളിക്കുന്നു.

ഓപ്പോ എഫ്9ന് സമാനമായ ഡിസൈന്‍

ഓപ്പോ എഫ്9ന് സമാനമായ ഡിസൈന്‍

വിലയ്‌ക്കൊതുങ്ങുന്ന ഓപ്പോ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ എഫ്9ന് സമാനമായ ഡിസൈനാണ് എഫ്7 ലും കമ്പനി നിലനിര്‍ത്തിയിരിക്കുന്നത്. പിന്നിലെ പാനലിന് ഗ്ലോസ് ഫീല്‍ നല്‍കിക്കൊണ്ടുള്ള പ്ലാസ്റ്റിക് ബോഡിയാണ് ഫോണിനുള്ളത്. പ്ലാസ്റ്റിക് ബോഡിയാണെങ്കിലും പ്രീമിയം ലുക്ക് നല്‍കാന്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. പിന്നിലെ പാനലിന്റെ അറ്റം കര്‍വ്ഡ് ആണ്.

ഗ്ലോസി ബാക്ക് പാനല്‍
 

ഗ്ലോസി ബാക്ക് പാനല്‍

ഗോള്‍ഡ്, ബ്ലൂ നിറഭേദങ്ങളിലാണ് മോഡല്‍ ലഭിക്കുക. റിവ്യു ചെയ്തത് എ7 ഗോള്‍ഡ് നിറത്തിലുള്ളതാണ്. മിക്ച്ച ലുക്ക് ഈ ഫോണ്‍ നല്‍കുന്നുണ്ട്. ഗ്ലോസി റിയര്‍ പാനലുള്ള മറ്റെല്ലാ സ്മാര്‍ട്ട്‌ഫോണുകളെയും പോലെത്തന്നെ ഫിംഗര്‍പ്രിന്റ് പതിയുന്നതാണ് എഫ് 7നും. ഇരട്ട ക്യാമറയാണ് പിന്നിലുള്ളത്. താഴെയായി ഫിംഗര്‍പ്രിന്റ് സ്‌കാനറും ഘടിപ്പിച്ചിരിക്കുന്നു. ഇടതു വശത്ത് ഹൊറിസോണ്ടലായിട്ടാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്.

ഡീസന്റ് ലുക്ക്

ഡീസന്റ് ലുക്ക്

സിം കാര്‍ഡിനോടു ചേര്‍ന്നാണ് വോളിയം കീ ഘടിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ ഇടതു ഭാഗത്താണിത്. വലതു ഭാഗത്താണ് പവര്‍ കീയുള്ളത്. രണ്ടു ഭാഗത്തും ഒരുപോലെ കീ ഘടിപ്പിച്ചിരിക്കുന്നത് പ്രത്യേക ഭംഗി നല്‍കുന്നു. ചാര്‍ജിംഗിനും ഡാറ്റാ ട്രാന്‍സ്ഫറിനുമായി മൈക്രോ യു.എസ്.ബി പോര്‍ട്ടുണ്ട്. ഫോണിന്റെ താഴെയാണ് ഇത് ഘടിപ്പിച്ചിട്ടുള്ളത്. ലുക്കില്‍ ഫോണ്‍ മികവു പുലര്‍ത്തുന്നുണ്ട്.

ടിയര്‍ട്രോപ്പ് നോച്ചോടു കൂടിയ ഡിസ്‌പ്ലേ

ടിയര്‍ട്രോപ്പ് നോച്ചോടു കൂടിയ ഡിസ്‌പ്ലേ

6.2 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേ പാനലാണ് ഫോണിലുള്ളത്. 19:9 ആണ് ആസ്‌പെക്ട് റേഷ്യോ. 720X1520 പിക്‌സല്‍ റെസലൂഷന്‍ വാഗ്ദാനം നല്‍കുന്നു. സ്‌ക്രീന്‍ സുരക്ഷയ്ക്കായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. ഹോണര്‍ 8 എക്‌സ്, നോട്ട് 6 പ്രോ, സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 എന്നീ മോഡലുകളെ അപേക്ഷിച്ച് ഡിസ്‌പ്ലേ അത്ര കരുത്തുള്ളതല്ല.

എ7 നില്‍ ടിയര്‍ട്രോപ്പ് നോച്ചോടു കൂടിയ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ നോച്ച് ഓഫാക്കാനുള്ള സൗകര്യം കമ്പനി നല്‍കിയിട്ടില്ല. ലോ സ്‌ക്രീന്‍ റെസലുഷനാണെങ്കിലും ഗെയിമുകള്‍ കളിക്കുന്നതിനും വീഡിയോ കാണുന്നതിനും ലാഗ് അനുഭവപ്പെടുന്നില്ല. ഫുള്‍ എച്ച്.ഡി സ്‌ക്രീനല്ലാത്തതു കൊണ്ട് വിഡിയോക്ക് അത്രയ്ക്കു ക്വാളിറ്റിയില്ലെന്നു മാത്രം.

ഡ്യുവല്‍ ലെന്‍സ് ക്യാമറ

ഡ്യുവല്‍ ലെന്‍സ് ക്യാമറ

ഇരട്ട ലെന്‍സുള്ള ക്യാമറയാണ് ഫോണിന്റെ പിന്നില്‍ ഇടംപിടിച്ചിരിക്കുന്നത്. 13+2 മെഗാപിക്‌സലിന്റേതാണ് ഇവ. എല്‍.ഇ.ഡി ഫ്‌ളാഷ് ലൈറ്റും ഇതിനോടൊപ്പമുണ്ട്. പിന്‍ ക്യാമറയിലെടുക്കുന്ന ചിത്രങ്ങള്‍ മികവു പുലര്‍ത്തുന്നുണ്ട്. കളര്‍ പ്രൊഡക്ഷനും സാമാന്യം നല്ലതാണ്. നിരവധി ഫില്‍റ്റര്‍ സംവിധാനവും എഫക്റ്റ്‌സും ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എന്നാല്‍ മിഡ് റേഞ്ച് ശ്രേണിയെവെച്ചു നോക്കിയാല്‍ മികച്ച ക്യാമറയുള്ള നിരവധി ഫോണുകള്‍ വേറെയുണ്ട്.

30 ഫ്രെയിംസ് പെര്‍ സെക്കന്റ് വീഡിയോ പകര്‍ത്താവുന്ന ക്യാമറയാണ് പിന്നിലുള്ളത്. ഹോണര്‍ 8എക്‌സിലും റെഡ്മി നോട്ട് 6 പ്രോയിലും കിടിലന്‍ ക്യാമറയുണ്ട്. എഫ്7ല്‍ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് മുന്‍ ഭാഗത്തായുള്ളത്. ആവറേജ് പെര്‍ഫോമന്‍സ് മുന്‍ ക്യാമറ നല്‍കുന്നു. ബ്യൂട്ടി മോഡ് മുന്‍ ക്യാമറയുടെ മറ്റൊരു പ്രത്യേകതയാണ്.

പെര്‍ഫോമന്‍സ്

പെര്‍ഫോമന്‍സ്

ക്വാല്‍കോമിന്റെ എന്‍ട്രി ലെവല്‍ പ്രോസസ്സറായ സ്‌നാപ്ഡ്രാഗണ്‍ 450 ആണ് എ7ല്‍ ഉപയോഗിച്ചിരിക്കുന്നത്. 1.8 ജിഗാഹെര്‍ട്‌സാണ് പ്രോസസ്സിംഗ് സ്പീഡ്. 4ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറിയും ഫോണിന് ലാഗ് ലെസ് പെര്‍ഫോന്‍സ് നല്‍കും. 256 ജി.ബി വരെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ഉയര്‍ത്താനുള്ള സൗകര്യവുമുണ്ട്.

ഹെവി ഗ്രാഫിക്‌സോടു കൂടിയ ഗെയിം കളിക്കുമ്പോള്‍ ലാഗ് അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല ഫോണ്‍ അമിതമായി ചൂടാവുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഹൈ എന്‍ഡ് ഗെയിമിംഗിനു പറ്റിയതല്ല ഓപ്പോ എ7.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. സ്മൂത്ത് എക്‌സ്പീരിയന്‍സിനായി കളര്‍ഫുള്‍ യു.ഐയുമുണ്ട്. ജസ്റ്ററുകള്‍, ഷോട്ട്കട്ടുകള്‍, അവശ്യ ഫീച്ചറുകള്‍ എന്നിവ നിറഞ്ഞതാണ് സോഫ്റ്റ്-വെയര്‍.

 കരുത്തന്‍ ബാറ്ററി

കരുത്തന്‍ ബാറ്ററി

4,230 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയാണ് ഓപ്പോ എ7ല്‍ ഘടിപ്പിച്ചിരിക്കുന്നത്. മികച്ച ബാറ്ററി ബാക്കപ്പും ഫോണ്‍ നല്‍കുന്നുണ്ട്. ഹെവി ഉപയോഗത്തില്‍ പോലും ഒരു ദിവസം ചാര്‍ജ് നില്‍ക്കും. ക്വിക്ക് ചാര്‍ജിംഗ് സംവിധാനമില്ലാത്തത് കുറവാണ്. ബാറ്ററി 100 ശതമാനം ചാര്‍ജാകാന്‍ വേണ്ട സമയം 2 മണിക്കൂറാണ്.

ഓപ്പോ എ7 കുറവുകള്‍

ഓപ്പോ എ7 കുറവുകള്‍

വിലയ്‌ക്കൊത്ത സവിശേഷതകളില്ല എന്നതു തന്നെയാണ് ഏറ്റവും വലിയ കുറവ്. ഈ വിലയ്ക്ക് ഹോണറും, ഷവോമിയും നോക്കിയയും മികച്ച സ്മാര്‍ട്ട്‌ഫോണുകളെ പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മിഡ്-റേഞ്ച് ശ്രേണിയില്‍ ഓപ്പോ എ7നെ റെക്കമന്റ് ചെയ്യും പ്രയാസമാണ്.

2018ല്‍ എത്തിയ മികച്ച മള്‍ട്ടി റിയര്‍ ക്യാമറ ഫോണുകള്‍ ഇവയാണ്..!2018ല്‍ എത്തിയ മികച്ച മള്‍ട്ടി റിയര്‍ ക്യാമറ ഫോണുകള്‍ ഇവയാണ്..!

Best Mobiles in India

Read more about:
English summary
OPPO A7 Review: Tough to recommend in mid-range price point

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X