ക്വാഡ് റിയർ ക്യാമറയുമായി ഓപ്പോ എ 73 വരുന്നു: സവിശേഷതകൾ, ലഭ്യത
കമ്പനിയുടെ എ-സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി ഓപ്പോ എ 73 ടുണീഷ്യയിൽ പുറത്തിറക്കി. ഔദ്യോഗിക അറിയിപ്പുകളില്ലാതെ ഓപ്പോയുടെ ടുണീഷ്യ വെബ്‌സൈറ്റിൽ ഈ സ്മാർട്ട്ഫോൺ പട്ടികപ്പെടുത്തി കഴിഞ്ഞു. കഴിഞ്ഞ മാസം ഇന്ത്യയിൽ വിപണിയിലെത്തിയ ഓപ്പോ എഫ് 17 ന്റെ പുനർനാമകരണം ചെയ്ത പതിപ്പാണ് ഓപ്പോ എ 73. ഈ സ്മാർട്ട്ഫോണിന്റെ വില വിശദാംശങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ഈ ഹാൻഡ്സെറ്റ് രണ്ട് കളർ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നുവെന്ന് പറയുന്നു. 16 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറും ഓപ്പോ എ 73 ന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.
ഓപ്പോ എ 73: ലഭ്യത
നേവി ബ്ലൂ, ക്ലാസിക് സിൽവർ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് ഏറ്റവും പുതിയ ഓപ്പോ ഫോൺ വാഗ്ദാനം ചെയ്യുന്നത്. ഇതുവരെ, മറ്റ് രാജ്യങ്ങളിൽ ഓപ്പോ എ 73 ലോഞ്ച് ചെയ്യുന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഓപ്പോ എ 73 വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടുണീഷ്യയിൽ ഈ ഹാൻഡ്സെറ്റ് ഉടൻ തന്നെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മാസം ഇന്ത്യയിൽ 17,990 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഓപ്പോ എഫ് 17 ന് സമാനമായ ഈ പുതിയ ഫോൺ. ഈ രണ്ട് ഫോണുകളും വാഗ്ദാനം ചെയ്യുന്ന നിറങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. മറ്റ് രണ്ട് നിറങ്ങൾക്ക് പുറമേ ഡൈനാമിക് ഓറഞ്ചിലും ഓപ്പോ എഫ് 17 വാഗ്ദാനം ചെയ്യുന്നു. ഓപ്പോ എഫ് 17 8 ജിബി റാം വേരിയന്റിൽ വരുന്നു. എന്നാൽ, ഓപ്പോ എ 73 സ്മാർട്ഫോൺ 6 ജിബി റാം മോഡലിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.
ഓപ്പോ എ 73: സവിശേഷതകൾ
ഓപ്പോ എഫ് 17 പോലെ, ഓപ്പോ എ 73 ൽ 6.44 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) ഡിസ്പ്ലേയ് 60Hz റിഫ്രഷ് റേറ്റിൽ വരുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനിൽ വരുന്ന ഈ ഹാൻഡ്‌സെറ്റ് ഡ്യുവൽ സിം (നാനോ) ഫീച്ചർ ചെയ്യുന്നു. ഓപ്പോ എ 73 ആൻഡ്രോയിഡ് 10 കളർ ഒഎസ് 7.2ൽ പ്രവർത്തിക്കുന്നു. 6 ജിബി എൽപിഡിഡിആർ 4 എക്സ് റാമുള്ള ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് ഇത് വരുന്നത്.

ഓപ്പോ എ 73: ക്യാമറ
എഫ് / 2.2 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ പ്രധാന ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, എഫ് / 2.4 അപ്പേർച്ചറുകളുള്ള രണ്ട് 2 മെഗാപിക്സൽ ഡെപ്ത് ക്യാമറകൾ എന്നിവ വരുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഓപ്പോ എ 73 ൽ വരുന്നത്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പർച്ചറിൽ വരുന്ന 16 മെഗാപിക്സൽ ക്യാമറയുണ്ട്.

30W VOOC 4.0 ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,015mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ വരുന്നത്. ഇതിൽ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്കാനർ നൽകിയിരിക്കുന്നു. ഓപ്പോ എ 73 നായുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 5.0, 4G VoLTE, Wi-Fi 802.11ac, ജിപിഎസ്, യുഎസ്‌ബി ടൈപ്പ് സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. 163 ഗ്രാം ഭാരമാണ് ഈ ഹാൻഡ്‌സെറ്റിന് വരുന്നത്.


Click it and Unblock the Notifications








