ഓപ്പോ എ 74 5 ജി ഇന്ന് ഇന്ത്യയിൽ ഉച്ചയ്ക്ക് 12:00 മണിക്ക് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

നിങ്ങൾ ഏറെ കാലമായി കാത്തിരിക്കുന്ന സ്മാർട്ഫോൺ ഓപ്പോ എ 74 5 ജി ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും. 90Hz റിഫ്രെഷ് റേറ്റുള്ള ഹോൾ-പഞ്ച് ഡിസ്പ്ലേയുമായിട്ടാണ് ഈ സ്മാർട്ഫോൺ വരുന്നത്. ഈ മാസം ആദ്യം കമ്പോഡിയ, തായ്‌ലൻഡ് ഉൾപ്പെടെയുള്ള വിദേശ വിപണികളിൽ ഓപ്പോ എ 74 5 ജി എത്തിച്ചെങ്കിലും, ഇന്ത്യയിൽ ഇത് അവതരിപ്പിക്കുമ്പോൾ സവിശേഷതകളുടെ കാര്യത്തിൽ ചില വ്യത്യാസങ്ങളുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. ഓപ്പോ എ 74 ൻറെ 4 ജി മോഡൽ രണ്ട് ദക്ഷിണേഷ്യൻ വിപണികളിലും അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 SoC പ്രോസസർ, ക്വാഡ് റിയർ ക്യാമറ സംവിധാനം തുടങ്ങിയ ഫീച്ചറുകളുമാണ് ഇത് വരുന്നത്.

ഓപ്പോ എ 74 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കും ?

ഓപ്പോ എ 74 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കും ?

ഓപ്പോ എ 74 5 ജി ഇന്ത്യയിൽ ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് നടക്കും. ഒരു ലിസ്റ്റിംഗിലൂടെ ഈ സ്മാർട്ട്ഫോൺ ഇതിനകം ആമസോണിൽ ലഭ്യമാകുമെന്ന് സൂചന നൽകിയിട്ടുണ്ട്. എന്നാൽ, ഈ ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്യുമ്പോൾ അതിനായി ഒരു ലൈവ്സ്ട്രീം ഉണ്ടാകുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

സോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചുസോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു

ഓപ്പോ എ 74 5 ജി: ഇന്ത്യയിലെ വില

ഓപ്പോ എ 74 5 ജി: ഇന്ത്യയിലെ വില

ഓപ്പോ എ 74 5 ജിയ്ക്ക് ഇന്ത്യയിൽ 20,000 രൂപയാണ് വില നൽകിയിരിക്കുന്നത് എന്ന് കഴിഞ്ഞ ആഴ്ച ഒരു പത്രക്കുറിപ്പിലൂടെ ഓപ്പോ സ്ഥിരീകരിച്ചു. ഫ്ലൂയിഡ് ബ്ലാക്ക്, സ്‌പേസ് സിൽവർ കളർ ഓപ്ഷനുകളിൽ വരുന്ന ഓപ്പോ എ 74 5 ജി സിംഗിൾ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് തായ്‌ലൻഡിൽ ടിഎച്ച്ബി 8,999 (ഏകദേശം 21,600 രൂപ) വിലയാണ് വരുന്നത്.

എന്താണ് ഡോഗ്‌കോയിൻ?, ഇത് എങ്ങനെ വാങ്ങാം, ഉപയോഗിക്കാം; അറിയേണ്ടതെല്ലാംഎന്താണ് ഡോഗ്‌കോയിൻ?, ഇത് എങ്ങനെ വാങ്ങാം, ഉപയോഗിക്കാം; അറിയേണ്ടതെല്ലാം

ഓപ്പോ എ 74 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എ 74 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എ 74 5 ജിൽ 90Hz ഹൈപ്പർ-കളർ സ്‌ക്രീൻ ഉണ്ടാകും. ഇതിൽ ഹോൾ-പഞ്ച് ഡിസൈനും ഉൾപ്പെടുന്നു. ഈ കാര്യം അടുത്തിടെ കമ്പനി സൂചിപ്പിച്ചിരുന്നു. ഈ സ്മാർട്ട്ഫോണിൽ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഉണ്ടെന്ന് പറയുന്നു. എന്നാൽ, ഇന്ത്യയിൽ അവതരിപ്പിക്കുവാൻ പോകുന്ന ഓപ്പോ എ 74 5 ജിയുടെ വേരിയന്റിന്റെ ബാക്കി സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് ദക്ഷിണേഷ്യൻ വിപണികളിൽ ലഭ്യമായ മോഡലിൽ ഫീച്ചർ ചെയ്യുന്ന അമോലെഡ് ഡിസ്പ്ലേയ്ക്ക് മുകളിലായി ഇന്ത്യയിൽ വരുന്ന ഓപ്പോ എ 74 5 ജിയിൽ എൽസിഡി പാനൽ ഉണ്ടായിരിക്കുമെന്ന് ഒരു ടിപ്പ്സ്റ്റർ അടുത്തിടെ സൂചിപ്പിക്കുകയുണ്ടായി.

ഓപ്പോ എ 74 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എ 74 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ക്വാഡ് ക്യാമറ സംവിധാനത്തിന് പകരം 48 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് 2 മെഗാപിക്സൽ സെൻസറുകളുമുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ഈ ഫോണിനുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഇതിൽ ഉൾപ്പെടാം. മറ്റുള്ള രാജ്യങ്ങളിൽ അവതരിപ്പിച്ച ഓപ്പോ എ 74 5 ജിയിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. എന്നാൽ, ഓപ്പോ എ 74 5 ജി യുടെ ഇന്ത്യൻ വേരിയന്റിന് ഈ ഹാൻഡ്‌സെറ്റിൻറെ ആദ്യ വേരിയന്റിന് ഉണ്ടായിരുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 480 SoC പ്രോസസർ ഉണ്ടെന്ന് അനുമാനിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയ 5,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്‌ഫോണിനുണ്ട്.

പോക്കോ എം 2 റീലോഡഡ്‌ ഏപ്രിൽ 21 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾപോക്കോ എം 2 റീലോഡഡ്‌ ഏപ്രിൽ 21 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

Best Mobiles in India

English summary
The Oppo phone is expected to have a hole-punch display with a refresh rate of 90Hz. While Oppo launched the Oppo A74 5G in Cambodia and Thailand earlier this month, there are rumors that the phone launching in India would differ in terms of specifications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X