OPPO A77 4G: ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിന് ഇത്ര വില നൽകേണ്ട കാര്യമുണ്ടോ?

|

അടുത്തിടെയാണ് റീനോ 8 സീരീസ് സ്മാർട്ട്ഫോണുകൾ ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ചത്. പിന്നാലെ മറ്റൊരു ഡിവൈസ് കൂടി ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി. ഓപ്പോ എ77 4ജി സ്മാർട്ട്ഫോണാണ് കമ്പനി രാജ്യത്ത് ലോഞ്ച് ചെയ്തത്. ഹീലിയോ ജി35 പ്രോസസർ, 33 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഡ്യുവൽ ക്യാമറകൾ എന്നിവയെല്ലാം പുതിയ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും വിലയും അറിയാൻ തുടർന്ന് വായിക്കുക (OPPO A77 4G).

 

ഓപ്പോ എ77 4ജി ഫീച്ചറുകൾ

ഓപ്പോ എ77 4ജി ഫീച്ചറുകൾ

പുതിയ ഓപ്പോ എ77 4ജി സ്മാർട്ട്ഫോൺ 6.56 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. എച്ച്ഡി പ്ലസ് റെസല്യൂഷൻ, 60 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയും ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. വാട്ടർഡ്രോപ്പ് നോച്ച്, കട്ടി കുറഞ്ഞ ബെസലുകൾ, ഓപ്പോ ഗ്ലോ ഡിസൈൻ എന്നിവയും കൊണ്ട് വന്നിരിക്കുന്നു.

Samsung Smartphones: സാംസങിന്റെ അടിപൊളി സ്മാർട്ട്ഫോണുകൾ 50,000 രൂപയിൽ താഴെ വിലയിൽSamsung Smartphones: സാംസങിന്റെ അടിപൊളി സ്മാർട്ട്ഫോണുകൾ 50,000 രൂപയിൽ താഴെ വിലയിൽ

ഹീലിയോ

ഹീലിയോ ജി35 പ്രോസസറാണ് ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 4 ജിബി റാമും 64 ജിബി ഡിഫോൾട്ട് സ്റ്റോറേജുമാണ് ഓപ്പോ എ77 4ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നത്. സ്റ്റോറേജ് ഒരു ടിബി വരെയായി കൂട്ടാനും സാധിക്കും. ഇതിനായി പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

ഓപ്പോ
 

ഓപ്പോ എ77 4ജിയിൽ വെർച്വൽ റാം ഫീച്ചർ ഇല്ലെന്നത് ഒരു കുറവായി തന്നെ കാണേണ്ടതുണ്ട്. കളർ ഒഎസ് കസ്റ്റം സ്കിന്നിൽ ആൻഡ്രോയിഡ് 12 ഒഎസിലാണ് ഓപ്പോ എ77 4ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിലെ ക്യാമറയടക്കമുള്ള ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

പെർഫോമൻസിൽ വിട്ടുവീഴ്ച വേണ്ട; 12 ജിബി റാമുള്ള ഏറ്റവും മികച്ച വൺപ്ലസ് സ്മാർട്ട്ഫോണുകൾപെർഫോമൻസിൽ വിട്ടുവീഴ്ച വേണ്ട; 12 ജിബി റാമുള്ള ഏറ്റവും മികച്ച വൺപ്ലസ് സ്മാർട്ട്ഫോണുകൾ

ഡ്യുവൽ റിയർ ക്യാമറ

ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് ഓപ്പോ എ77 4ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 50 മെഗാ പിക്സൽ പ്രൈമറി ഷൂട്ടറാണ് ഈ ഡ്യുവൽ ക്യാമറ സെറ്റപ്പിന്റെ ഹൈലൈറ്റ്. 2 മെഗാ പിക്സൽ മോണോ ഷൂട്ടറാണ് റിയർ പാനലിലെ രണ്ടാമത്തെ ക്യാമറ സെൻസർ. എൽഇഡി ഫ്ലാഷും റിയർ ക്യാമറ മൊഡ്യൂളിൽ നൽകിയിരിക്കുന്നു.

വാട്ടർഡ്രോപ്പ്

വാട്ടർഡ്രോപ്പ് നോച്ചിലാണ് ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിലെ സെൽഫി ക്യാമറ പ്ലേസ് ചെയ്തിരിക്കുന്നത്. 8 മെഗാ പിക്സൽ സെൽഫി സെൻസറാണ് ഡിവൈസ് പാക്ക് ചെയ്യുന്നത്. ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിൽ അൾട്ര ലീനിയർ സ്റ്റീരിയോ സ്പീക്കറുകളും കമ്പനി നൽകിയിട്ടുണ്ട്. ഡിവൈസിനെ സംബന്ധിച്ചിടത്തോളം ഇതൊരു ഹൈലൈറ്റ് ഫീച്ചർ തന്നൊണ്.

വെറും 15,000 രൂപയിൽ താഴെ വിലയുള്ള 15 കിടിലൻ സ്മാർട്ട്ഫോണുകൾവെറും 15,000 രൂപയിൽ താഴെ വിലയുള്ള 15 കിടിലൻ സ്മാർട്ട്ഫോണുകൾ

എ77

ഓപ്പോ എ77 4ജി 5,000 എംഎഎച്ച് ബാറ്ററിയും ഫീച്ചർ ചെയ്യുന്നു. 33 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് ടെക്നോളജിയും ഡിവൈസിൽ നൽകിയിട്ടുണ്ട്. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4ജി എൽടിഇ, ചാർജ് ചെയ്യാൻ ഉള്ള യുഎസ്ബി ടൈപ്പ് സി പോർട്ട്, ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക് എന്നീ സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകളും ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ഓപ്പോ എ77 4ജി ഇന്ത്യയിലെ വില

ഓപ്പോ എ77 4ജി ഇന്ത്യയിലെ വില

ഓപ്പോ എ77 4ജി സ്മാർട്ട്ഫോൺ ഒരൊറ്റ വേരിയന്റിലാണ് ഇന്ത്യയിൽ എത്തുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഉള്ള സിംഗിൾ വേരിയന്റിന് 15,499 രൂപയാണ് വില വരുന്നത്. സ്കൈ ബ്ലൂ, സൺസെറ്റ് ഓറഞ്ച് എന്നീ രണ്ട് കളർ വേരിയന്റുകളും കമ്പനി ഓഫർ ചെയ്യുന്നു. രാജ്യത്ത് ഓപ്പോ ഇന്ത്യ ഓൺലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ഓപ്പോ എ77 4ജി സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും.

Nothing: ഗ്ളിഫ് ഇന്റർഫേസില്ലാതെ നത്തിങ് ഫോൺ (1) ലൈറ്റ് വേർഷൻ? കമ്പനിയ്ക്ക് പറയാനുള്ളത്Nothing: ഗ്ളിഫ് ഇന്റർഫേസില്ലാതെ നത്തിങ് ഫോൺ (1) ലൈറ്റ് വേർഷൻ? കമ്പനിയ്ക്ക് പറയാനുള്ളത്

ഓപ്പോ എ77 4ജി വാങ്ങണമോ?

ഓപ്പോ എ77 4ജി വാങ്ങണമോ?

ഓപ്പോ എ77 4ജി വാങ്ങണമോ എന്ന് എല്ലാ യൂസേഴ്സും വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്. അത്യാവശ്യം സ്പെക്സ് എല്ലാം ഉള്ള മാന്യമായ ഒരു എൻട്രി തന്നൊണ് ഓപ്പോ എ77 4ജി സ്മാർട്ട്ഫോൺ. ഇതൊരു 4ജിസ്മാർട്ട്ഫോൺ ആണെന്നത് ഇന്നത്തെ സാഹചര്യത്തിൽ ഒരു പോരായ്മ തന്നെയാണ്. ഓപ്പോ എ77 4ജിയുടെ മറ്റ് ചില ലിമിറ്റേഷനുകളും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.

എക്സ്പാൻഡബിൾ റാം ഫീച്ചർ

എക്സ്പാൻഡബിൾ റാം ഫീച്ചർ ഇല്ലെന്നതും ഈ പ്രൈസിന് രണ്ട് ക്യാമറകൾ മാത്രമാണ് ഓഫർ ചെയ്യുന്നതെന്നും യൂസേഴ്സ് ആലോചിക്കണം. ഓപ്പോ എ77 4ജി സ്മാർട്ട്ഫോണിന്റെ സ്പെക്സ് അനലൈസ് ചെയ്യുമ്പോൾ ഡിവൈസിന് അൽപ്പം വില കൂടുതൽ ആണെന്നും തോന്നും. ഇതേ പ്രൈസ് ടാഗിൽ കൂടുതൽ മികച്ച ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോണുകളും 5ജി ഫോണുകളും ഒക്കെ വാങ്ങാൻ കഴിയുമെന്നതും ശ്രദ്ധിക്കുക.

നത്തിങ് ഫോൺ (1)ന് പകരം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള 8 ജിബി റാം സ്മാർട്ട്ഫോണുകൾനത്തിങ് ഫോൺ (1)ന് പകരം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള 8 ജിബി റാം സ്മാർട്ട്ഫോണുകൾ

5ജി

ഓപ്പോ എ77 സ്മാർട്ട്ഫോണിന്റെ 5ജി വേരിയന്റ് നേരത്തെ തന്നെ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു. ഡൈമൻസിറ്റി 810 ചിപ്പ്സെറ്റുമായാണ് ഓപ്പോ എ77 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള ഡിസ്പ്ലെയും ഓപ്പോ എ77 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

Best Mobiles in India

English summary
Oppo recently launched the Reno 8 series of smartphones in India. After that, the company brought another device to the Indian market. The company has launched the Oppo A77 4G smartphone in the country. The new smartphone has a Helio G35 processor, 33W SuperVOOC fast charging support, and dual cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X