Home
Mobile

ഓപ്പോ എ78 ഫസ്റ്റ് ഇംപ്രഷൻസ്: ഒരു ഓൾ റൗണ്ടർ എന്റർടെയ്നർ

 ഓപ്പോ എ78 ഫസ്റ്റ് ഇംപ്രഷൻസ്: ഒരു ഓൾ റൗണ്ടർ എന്റർടെയ്നർ

മിഡ്-റേഞ്ച് സെഗ്‌മെന്റ് ഓപ്പോയു​ടെ കളിസ്ഥലമായി മാറിയിരിക്കുന്നു, ഒരുപിടി പുതിയ സ്മാർട്ട്ഫോണുകളിറക്കി മിഡ്റേഞ്ചിൽ ഇതിനകം കഴിവ് തെളിയിക്കാനും സ്വാധീനം ഉറപ്പിക്കാനും ആഗോള ടെക്‌നോളജി ബ്രാൻഡായ ഓപ്പോയ്ക്ക് സാധിച്ചിട്ടുണ്ട്. അതുല്യവും ആകർഷകവുമായ ഡിസൈനുകൾ മികച്ച പ്രകടനത്തോടെ അ‌വതരിപ്പിക്കാനുള്ള ഓപ്പോയുടെ കഴിവ് പ്രസിദ്ധമാണ്. പുതിയ ഓപ്പോ എ78 ഈ അപൂർവ മികവിന്റെ മികച്ച ഉദാഹരണമാണ്.

17,499 രൂപ വിലയുള്ള ഓപ്പോ എ78, ആഴത്തിലുള്ള ഓഡിയോ-വിഷ്വൽ അനുഭവം, കരുത്തുറ്റ പ്രകടനം, നീണ്ടുനിൽക്കുന്ന ബാറ്ററി, മികച്ച ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നിവയ്‌ക്കൊപ്പം ഒരു മിനിമലിസ്റ്റ് റൺവേ ഡിസൈൻ നൽകുന്നു. എന്നിരുന്നാലും, ഇതിലെ ഊർജ്ജസ്വലമായ അ‌മോലെഡ് ഡിസ്പ്ലേ എ78-നെ അക്ഷരാർത്ഥത്തിൽ ഈ സെഗ്മെന്റിലെ എന്റർടെയ്ൻമെന്റിന്റെ രാജാവാക്കി മാറ്റുന്നു. ഈ ഫോണിനെപ്പറ്റിയുള്ള ഞങ്ങളുടെ ആദ്യ ഇംപ്രഷനുകൾ ഇതാ -

 ഓപ്പോ എ78 ഫസ്റ്റ് ഇംപ്രഷൻസ്: ഒരു ഓൾ റൗണ്ടർ എന്റർടെയ്നർ

കണ്ണുകൾക്ക് ഒരു വിരുന്ന്

FHD+ റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് അ‌മോലെഡ് ഡിസ്‌പ്ലേയും 90Hz റിഫ്രഷ് റേറ്റും 180Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റും ഓപ്പോ എ78 അവതരിപ്പിക്കുന്നു. എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളിലുമുള്ള പ്രിയപ്പെട്ട ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കുന്ന, ഉജ്ജ്വലവും ആഴത്തിലുള്ളതുമായ ദൃശ്യാനുഭവം നൽകാൻ ഇത് സഹായിക്കുന്നു. ഓപ്പോ എ78 Widevine L1 സർട്ടിഫിക്കേഷനുമായാണ് വരുന്നത്, അതിനാൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ എന്നിവയിലെയും മറ്റ് മുഖ്യധാരാ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലെയും ഹൈ-ഡെഫനിഷൻ വീഡിയോ സ്ട്രീമിംഗിനെ ഇത് പിന്തുണയ്ക്കുന്നു.

ഓപ്പോ എ78 ന് ധാരാളം തെളിച്ചവും ലഭിക്കുന്നു, ഇത് സ്ക്രീനിലെ ഉള്ളടക്കം സൂര്യപ്രകാശത്തിലും എളുപ്പത്തിൽ ദൃശ്യമാക്കുന്നു. അതിനാൽ, നിങ്ങളുടെ പ്രിയപ്പെട്ട ഷോകളും സിനിമകളും ഔട്ട്‌ഡോറിൽ കണ്ടുപിടിക്കാൻ പാടുപെടേണ്ടിവരില്ല. റിയൽ ഒറിജിനൽ സൗണ്ട് ടെക്‌നോളജിയുള്ള ഒരു ജോടി സ്റ്റീരിയോ സ്പീക്കറുകളിൽ നിന്നുള്ള മികച്ച ഓഡിയോയുടെ പിന്തുണയുള്ളതിനാൽ ഇതിലൂടെയുള്ള കാഴ്ചാനുഭവം കൂടുതൽ മനോഹരമാകുന്നു. ഇതിൽ 200% വരെ ഉയരുന്ന അൾട്രാ വോളിയം മോഡിനായി Dirac പരീക്ഷിച്ചു. മികച്ച ​സൗണ്ട് ക്വളിറ്റിയുള്ളതിനാൽത്തന്നെ ഈ ഫോണിൽ സിനിമകൾ ആസ്വദിക്കാൻ ഇയർഫോണുകൾ പ്ലഗ് ഇൻ ചെയ്യേണ്ടിവരുന്നില്ല.

 ഓപ്പോ എ78 ഫസ്റ്റ് ഇംപ്രഷൻസ്: ഒരു ഓൾ റൗണ്ടർ എന്റർടെയ്നർ

ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്

ഓപ്പോ എ78, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന എന്റർടെയ്ൻമെന്റിനായി ​ദൈർഘ്യമേറിയ 5000mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. ഓപ്പോ ലാബ് പരിശോധനകൾ പറയുന്നത് ഈ ബാറ്ററി 30 മണിക്കൂർ ഫോൺ കോൾ അല്ലെങ്കിൽ 658 മണിക്കൂർ നീണ്ട ഫ്ലൈറ്റിന് മതിയാകും എന്നാണ്. ഉപയോക്താക്കളുടെ പ്രിയപ്പെട്ട സിനിമയോ ടിവി ഷോയോ ഡൗൺലോഡ് ചെയ്‌ത് യാത്രയ്ക്കിടയിൽ മണിക്കൂറുകളോളം വിനോദം ആസ്വദിക്കാം. മാത്രമല്ല, ബാറ്ററി കപ്പാസിറ്റി നിങ്ങൾക്ക് ഒരിക്കലും കുറവുണ്ടാകില്ലെന്ന് ഓപ്പോ ഉറപ്പുനൽകുന്നു, അതിനാൽ കുറേ എപ്പിസോഡുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ വിഷമിക്കേണ്ടതില്ല, ഉപയോക്താക്കൾക്ക് പ്രിയപ്പെട്ട ഷോയുടെ മുഴുവൻ സീസണും ഇങ്ങനെ കാണാം.

എന്റർടെയ്ൻമെന്റ് ആസ്വദിക്കുന്നതിനിടയിൽ ചാർജ് തീർന്നാലും വിഷ​മിക്കേണ്ടതില്ല. ഓപ്പോ എ78 വേഗതയേറിയ 67W SUPERVOOCTM ഫ്ലാഷ് ചാർജ് ടെക്നോളജി പിന്തുണയോടെയാണ് എത്തുന്നത്. ഇത് 30 മിനിറ്റിനുള്ളിൽ 73% വരെ ചാർജ് ചെയ്യുകയും ഏകദേശം 45 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യുകയും ചെയ്യും. വെറും 5 മിനിറ്റ് ചാർജിൽ മൂന്ന് മണിക്കൂർ സിനിമ കണ്ടുതീർക്കാൻ ആവശ്യമായ ചാർജ് ഇത് നൽകി.

നൂതനമായ ബാറ്ററി ഹെൽത്ത് എഞ്ചിനിലൂടെ ഓപ്പോ ബാറ്ററി ലൈഫ് ഉറപ്പാക്കുന്നു, അത് ബാറ്ററിയുടെ ആയുസ്സ് 1,600 ചാർജും ഡിസ്ചാർജ് സൈക്കിളുകളും വരെ നീട്ടുന്നു, ഇത് ഏകദേശം നാല് വർഷം നീണ്ടുനിൽക്കും. ദിവസം മുഴുവനും ഇന്റലിജന്റ് ചാർജിംഗിനായി ഇത് ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു, ജോലിസ്ഥലത്ത് ദിവസം മുഴുവൻ ചാർജ്ജിൽ ഫോൺ പ്ലഗ് ഇൻ ചെയ്യുന്ന ശീലമുള്ളവർക്ക് ഇത് ഏറെ ഉപകാരപ്പെടും. ആളുകളുടെ ഈ ശീലം ഫോൺ മനസിലാക്കുകയും 80% ചാർജിംഗ് നിർത്തുകയും ഉപയോക്താവ് പുറപ്പെടാൻ തയ്യാറാകുന്നതിന് തൊട്ടുമുമ്പ് ബാക്കി പൂർത്തിയാക്കുകയും ചെയ്യുന്നു.

ചാർജ്ജിങ്ങിനിടെ സുരക്ഷ ഉറപ്പാക്കുന്ന 5-ലെയർ പ്രൊട്ടക്ടീവ് മെഷറും സ്മാർട്ട്‌ഫോണിലുണ്ട്. അഡാപ്റ്റർ ഓവർലോഡ്, ഫ്ലാഷ് ചാർജ് കണ്ടീഷൻ ഐഡന്റിഫിക്കേഷൻ, ചാർജിംഗ് പോർട്ട്, ബാറ്ററി കറന്റ്/വോൾട്ടേജ് ഓവർലോഡ്, ബാറ്ററി ഫ്യൂസ് എന്നിവയിൽ നിന്നുള്ള സംരക്ഷണം ഇതിൽ ഉൾപ്പെടുന്നു.

 ഓപ്പോ എ78 ഫസ്റ്റ് ഇംപ്രഷൻസ്: ഒരു ഓൾ റൗണ്ടർ എന്റർടെയ്നർ

തനതായ, കണ്ണഞ്ചിപ്പിക്കുന്ന ഡിസൈൻ

അക്വാ ഗ്രീൻ, മിസ്റ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലുള്ള ഫിനിഷുകളിൽ ഓപ്പോ എ78 അതിശയിപ്പിക്കുന്നതായി തോന്നുന്നു. രണ്ടും തനതായ പ്രത്യേക സുഖം നൽകുന്നു. ഓപ്പോയുടെ അക്വാ ഗ്രീൻ വേരിയന്റാണ് ഞങ്ങളുടെ പക്കലുണ്ടായിരുന്നത്. അ‌തിൽ ഓപ്പോയുടെ ആദ്യത്തെ ഡയമണ്ട് മാട്രിക്സ് ഡിസൈൻ ഒരു വാട്ടർ-ഗ്രീൻ ബേസ് ലെയറിനു മുകളിൽ ഡബിൾ ലെയർ പ്രോസസിലൂടെ സൂപ്പർഇമ്പോസ് ചെയ്യുന്നു. മറുവശത്ത്, മിസ്റ്റ് ബ്ലാക്ക് വേരിയൻറ്, അതുല്യമായ മെറ്റാലിക് ഗ്ലോസ് നൽകുന്നതിന് മഞ്ഞ-പച്ച ടച്ചോടെയാണ് വരുന്നത്.

പ്രീമിയം ലുക്കിനായി കോൺട്രാസ്റ്റിംഗ് ടെക്‌സ്‌ചർ ഓവൽ പാനൽ സൃഷ്‌ടിക്കാൻ ലംബമായി വിന്യസിച്ചിരിക്കുന്ന ക്യാമറ മൊഡ്യൂളുകൾക്ക് ചുറ്റും തനതായ റൺവേ ഡിസൈനും ഓപ്പോ എ78 അവതരിപ്പിക്കുന്നു. മധ്യ ഫ്രെയിമിന്റെ വശം ഒരു എർഗണോമിക് ഗ്രിപ്പിനായി സി-ആംഗിൾ ട്രീറ്റ്‌മെന്റ് ഉപയോഗിച്ചാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്.

2.5D ​റൈറ്റ് ആംഗിൾഡ് മിഡിൽ ഫ്രെയിമും മിനുസപ്പെടുത്തിയ അരികുകളും ഉള്ള ബോഡി അൾട്രാ സ്ലിം ആണ്, അത് ഈ സ്മാർട്ട്ഫോണിന് ഒരു തിളക്കമുള്ള രൂപം നൽകുന്നു. ഈ സ്‌മാർട്ട്‌ഫോണിന്റെ ഭാരം 180 ഗ്രാമും കനം തീരെ കുറഞ്ഞ 7.9 എംഎമ്മുമാണ്. ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ എന്റർടെയ്ൻമെന്റ് അനുഭവം നൽകാൻ കഴിയുംവിധമാണ് ഡിസൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ദീർഘനാളത്തെ ഉപയോഗത്തിന് ശേഷവും ​കൈയിൽ സുഖകരമായി ഇരിക്കുംവിധത്തിലാണ് ഈ സ്മാർട്ട്ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല, പരമാവധി സ്‌ക്രീൻ സ്പേസ് ഉറപ്പാക്കാൻ ഓപ്പോ സ്‌ക്രീനിന്റെ ബെസെലുകൾ ട്രിം ചെയ്‌തിരിക്കുന്നു. എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ ഊർജ്ജസ്വലമായ അ‌മോലെഡ് സ്‌ക്രീൻ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ഇത് അനുവദിക്കുന്നു. കേബിൾ കാഴ്ചാനുഭവത്തെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഹെഡ്‌ഫോൺ ജാക്കും കൃത്യമായി സ്ഥാപിച്ചിരിക്കുന്നു.

മാത്രമല്ല, ഇത് IP54 വാട്ടർപ്രൂഫ് റേറ്റിംഗിനൊപ്പം വരുന്നു. അ‌തിനാൽത്തന്നെ തെറിച്ചുവീഴുന്നതും ചോർന്നൊഴുകുന്നതുമായ ​ജലം മൂലം പ്രശ്നം ഉണ്ടാകുമെന്ന് ഭയക്കേണ്ടതില്ല.

 ഓപ്പോ എ78 ഫസ്റ്റ് ഇംപ്രഷൻസ്: ഒരു ഓൾ റൗണ്ടർ എന്റർടെയ്നർ

വ്ലോ​ഗ്സിന് അനുയോജ്യമായ ഫോൺ

വ്ലോ​ഗ്സിന് അനുയോജ്യമായ ക്യാമറകളാണ് ഓപ്പോ എ78ൽ നൽകിയിരിക്കുന്നത്. 50എംപി പ്രൈമറി ക്യാമറയും ബൊക്കെ പോർട്രെയ്റ്റുകൾക്കായി 2എംപി ക്യാമറയും ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്നു. മികച്ച സെൽഫി ദൃശ്യങ്ങൾ എടുക്കുന്നതാനിയി 8എംപി ഫ്രണ്ട് ക്യാമറയും ഓപ്പോ ഇതിൽ നൽകിയിരിക്കുന്നു. ഡ്യുവൽ വ്യൂ വീഡിയോയ്ക്കുള്ള പിന്തുണയോടെ മുന്നിലും പിന്നിലും ക്യാമറകൾ സംയോജിപ്പിച്ച് ഒരേസമയം ഷൂട്ട് ചെയ്യാം എന്നതും ഈ ഫോണിന്റെ പ്രത്യേകതയാണ്. ഒരേ സമയം സംഭവങ്ങളും ഉപയോ​ഗിക്കുന്നവരുടെ റിയാക്ഷനും ഒപ്പിയെടുക്കാൻ സാധിക്കും യൂട്യൂബർമാർക്കും വ്‌ലോഗർമാർക്കും വലിയ രീതിയിൽ ഈ ഫീച്ചർ ഉപകാരപ്പെടും.

 ഓപ്പോ എ78 ഫസ്റ്റ് ഇംപ്രഷൻസ്: ഒരു ഓൾ റൗണ്ടർ എന്റർടെയ്നർ

പോർട്രെയ്‌റ്റുകൾ ചിത്രീകരിക്കുന്നതിലും ഓപ്പോ എ78 കേമനാണ്. ബൊക്കെ ഫ്ലെയർ പോർട്രെയ്റ്റ്, AI പോർട്രെയിറ്റ് റീടൂച്ചിംഗ്, ഫ്ലാഷ് സ്‌നാപ്പ്ഷോട്ട്, പോർട്രെയ്‌റ്റുകളിലെ എല്ലാ ചെറിയ വിശദാംശങ്ങളും പകർത്താൻ അൾട്രാ ക്ലിയർ 108MP മോഡ് എന്നിവ പോലുള്ള ക്രിയേറ്റീവ് ക്യാമറ സവിശേഷതകൾ ഉപഭോക്താക്കളെ സഹായിക്കും.

അതേ സമയം സെൽഫികൾ എടുക്കുമ്പോൾ മികച്ച നിറങ്ങളും നിങ്ങളുടെ സ്വഭാവിക ചർമ്മവും എല്ലാം നല്ല രീതിയിൽ പകർത്താൻ സാധിക്കുന്നതാണ്, സെൽഫികളിൽ റിയലിസം കൊണ്ടുവരാൻ പോർട്രെയിറ്റ് മോഡിനൊപ്പം ഉപയോഗിക്കുന്ന നവീകരിച്ച സെൽഫി എച്ച്ഡിആർ അൽഗോരിതവും സഹായിക്കുന്നുണ്ട്. ഇവയെല്ലാം ചേരുമ്പോൾ മനോഹരമായ സെൽഫി ചിത്രങ്ങൾ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കും.

ഉപഭോക്താക്കളുടെ പ്രാദേശികമായ അഭിരുചികളും പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയുടെ ആവശ്യങ്ങളും മനസ്സിലാക്കാൻ പ്രത്യേകം പഠനം നടത്തിയെന്നും ആയതിനാൽ ഈ ഫീച്ചർ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് കൂടുതലായി ​ഗുണം ചെയ്യുമെന്നും ഓപ്പോ പറയുന്നു.

 ഓപ്പോ എ78 ഫസ്റ്റ് ഇംപ്രഷൻസ്: ഒരു ഓൾ റൗണ്ടർ എന്റർടെയ്നർ

വെണ്ണപോലെ മൃദുലമായ പെർഫോമൻസ്

സ്‌നാപ്ഡ്രാഗൺ 680 പ്രൊസസർ ആണ് ഓപ്പോ എ78ൽ ഇടം പിടിച്ചിരിക്കുന്നത്. കൂടാതെ 8GB റാം, 128GB സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം മൈക്രോ SD കാർഡ് വഴി 1TB വരെ അധിക സ്റ്റോറേജിനുള്ള പിന്തുണയും ഫോണിൽ ഉണ്ട്. ഓപ്പോയുടെ എക്സ്പാൻഷൻ‌ ടെക്നോളജി ഉപയോ​ഗിച്ച് റാം മറ്റൊരു 8GB കൂടി വികസിപ്പിക്കാനും സാധിക്കുന്നതാണ്. ആയതിനാൽ തന്നെ കൂടുതൽ ആപ്പുകൾ പ്രവർത്തിപ്പിക്കാനും കൂടുതൽ ശേഷിയുള്ള ​ഗെയിമുകൾ നല്ല രീതിയിൽ ആസ്വദിക്കാനും സാധിക്കും. ഓപ്പോയുടെ ഡൈനാമിക് കമ്പ്യൂട്ടിംഗ് എഞ്ചിനാണ് ഇതിനായി സഹായിക്കുന്നത്. പശ്ചാത്താലത്തിൽ 19 ആപ്പുകൾ പ്രവർത്തിച്ചാലും ഫോൺ സു​ഗമമായി പെർഫോം ചെയ്യുമെന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. മാത്രമല്ല ആപ്പ് ഓപ്പണിംഗ് വേഗത 1.42% മെച്ചപ്പെടുത്താനും കഴിയും. ഫീലുകൾ എത്രമാത്രം സു​ഗമാമായി അനുഭവപ്പെടുന്നു എന്നതിന്റെ ഒരു ഐഡിയ ഓപ്പോയുടെ റെനോ സ്‌മാർട്ട്‌ഫോണുകളിൽ കാണപ്പെടുന്ന അതേ പ്രൊപ്രൈറ്ററി ടെക്‌നോളജിയിലൂടെ നിങ്ങൾക്ക് കൂടുതൽ മനസിലാക്കാൻ സാധിക്കും.

നാല് വർഷക്കാലത്തോളം പെർഫോമൻസ് ഒരേ രീതിയിൽ നിലനിർത്താനായി പ്രത്യേകം രൂപകൽപന ചെയ്തതാണ് ഓപ്പോ എ78. ആയതിനാൽ തന്നെ നിങ്ങൾ വെബിൽ ബ്രൗസ് ചെയ്യുകയോ യൂട്യൂബ് കാണുകയോ ഫോണിൽ മറ്റെന്തെങ്കിലും പ്രവർത്തികൾ ചെയ്തുകൊണ്ട് ഇരിക്കുകയോ ചെയ്താലും ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനക്ഷമതയും കാലതാമസമില്ലാത്ത പ്രകടനവും നിങ്ങൾക്ക് ഉറപ്പുനൽകുന്നുണ്ട്. ഇതിന് പുറമെ സ്റ്റോറേജുകൾ 1TB വരെ വികസിപ്പിക്കാൻ സാധിക്കുന്നതിനാൽ നിങ്ങളുടെ പ്രിയപ്പെട്ട വിനോദങ്ങൾ എല്ലാം ഫുൾ എച്ച്‌ഡി റെസല്യൂഷനിൽ സൂക്ഷിക്കാൻ മതിയായ ഇടവും ഓപ്പോ വാ​ഗ്ദാനം ചെയ്യുന്നു.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ColorOS 13.1-ൽ ആണ് ഓപ്പോ എ78 പ്രവർത്തിക്കുന്നത്. ഫോണിന്റെ കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. നിങ്ങളുടെ ചാറ്റ് സ്‌ക്രീൻഷോട്ടുകളിലെ പ്രൊഫൈൽ ഫോട്ടോകളും പേരുകളും പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ ഒറ്റ ക്ലിക്കിൽ തന്നെ തിരിച്ചറിയുകയും ഇത് മറയ്ക്കാൻ‌ സഹായിക്കുന്ന സാങ്കേതിക വിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓട്ടോ പിക്‌സലേറ്റ് ഫീച്ചർ എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. ​ഗൂ​ഗിൾ ലെൻസ് ഉപയോ​ഗിച്ച് നിർമ്മിച്ച സ്ക്രീൻ ട്രാൻസലേറ്റ് ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. സ്ക്രീനിലുള്ള മുഴുവൻ വിവരങ്ങളും സൈഡ് ബാറിൽ നിന്നുള്ള ഒറ്റ ക്ലിക്കിലൂടെ 105ഓളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ സാധിക്കും. ഇമേജ് അടിസ്ഥാനമാക്കിയുള്ള വാചകങ്ങളിലും ഈ ഫീച്ചർ ഉപയോ​ഗിക്കാവുന്നതാണ്.

 ഓപ്പോ എ78 ഫസ്റ്റ് ഇംപ്രഷൻസ്: ഒരു ഓൾ റൗണ്ടർ എന്റർടെയ്നർ

ഫൈനൽ ഇംപ്രഷൻ

ഓഫർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മനോഹരമായി രൂപകൽപന ചെയ്തിരിക്കുന്ന സ്മാർട്ട് ഫോണാണ് ഓപ്പോ എ78. ഫോണിന്റെ ഡിസ്പ്ലേ തന്നെയാണ് ഏറ്റവും ആകർഷണീയം. ഒരു തിയേറ്റർ നൽകുന്ന ഓഡിയോ അനുഭവം ഇനിമുതൽ നിങ്ങളുടെ പോക്കറ്റ് വലുപ്പത്തിൽ ഒതുക്കാവുന്നതാണ്. അ‌മോലെഡ് ഡിസ്‌പ്ലേ, സ്ലിം ബെസലുകൾ, മികച്ച സ്പീക്കറുകൾ എന്നിവ സംയോജിപ്പിച്ച് സെഗ്‌മെന്റിൽ മികച്ച ഓൾറൗണ്ട് വിനോദ അനുഭവം തന്നെയാണ് ഫോൺ ഒരുക്കിയിരിക്കുന്നത്. 5000mAh ബാറ്ററി ഉള്ളതിനാൽ ഇടയ്ക്ക് ഇടയ്ക്ക് ചാർജ് ചെയ്ത് ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. 67W SUPERVOOCTM ഫ്ലാഷ് ചാർജ്ജ് മൂലം വളരെ വേ​ഗതയിൽ തന്നെ ബാറ്ററിയിൽ ചാർജ് നിറയുന്നതായിരിക്കും. മികച്ച പെർഫോമൻസ് നോക്കി ഫോൺ വാങ്ങുന്നവർക്ക് മാത്രമല്ല ധാരാളം യാത്ര ചെയ്യുന്നവർക്കും ഈ ഫോൺ മികച്ച ഒരു ഓപ്ഷൻ ആയിരിക്കും.

 ഓപ്പോ എ78 ഫസ്റ്റ് ഇംപ്രഷൻസ്: ഒരു ഓൾ റൗണ്ടർ എന്റർടെയ്നർ

വിലയും ലഭ്യമാകുന്ന ഓഫറുകളും

ഇന്ത്യൻ വിപണിയിൽ 17,499 രൂപയാണ് ഓപ്പോ എ78ന്റെ വില. ഓപ്പോ സ്റ്റോർ, ഫ്ലിപ്കാർട്ട്, മെയിൻലൈൻ റീട്ടെയിലർമാർ എന്നിവിടങ്ങളിൽ നിന്ന് ആളുകൾക്ക് ഈ ഫോൺ സ്വന്തമാക്കാവുന്നതാണ്. താഴെ നൽകിയിരിക്കുന്ന ഓഫറുകൾ കൂടി ലഭ്യമാകുന്നതോടെ നിങ്ങളുടെ പോക്കറ്റ് കാലിയാകാതെയും സൂക്ഷിക്കാം.

ഉപഭോക്താക്കൾക്ക് മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് 10 ശതമാനം വരെ (INR1500) ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. ഇതിന് പുറമെ എസ്ബിഐ കാർഡുകൾ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പ്രമുഖ ബാങ്കുകളിൽ നിന്ന് 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കുന്നതാണ്. വൺ കാർഡ് ഉള്ളവർക്കും ഈ ഓഫർ ബാധകമാണ്. കൂടാതെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ആകർഷകമായ ഇഎംഐ സ്കീമുകളും ലഭിക്കുന്നതാണ്.

മുൻനിര ബാങ്കുകളുടെ കാർഡുകൾ സ്വന്തമായി ഉള്ളവർക്ക് ഫ്ലിപ്പ്കാർട്ടിൽ 1500 രൂപ തൽക്ഷണ കിഴിവും 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും.

ഓപ്പോ ഉപഭോക്താക്കൾക്ക് ആകട്ടെ ഓഫ്‌ലൈൻ, ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് 500 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറായും പുറമെ ലോയൽറ്റി ബോണസും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Oppo A78 is a beautifully designed smartphone with everything it has to offer. The display of the phone is very attractive. The audio experience of a theater can now fit into your pocket size. The combination of AMOLED display, slim bezels and excellent speakers makes for the best all-round entertainment experience in the segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X