Home
Mobile

പൊടിതട്ടിയെടുത്ത വീര്യം! ഓപ്പോ എ79 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു; ദീപാവലി ഓഫറായി 4,000 രൂപവരെ ക്യാഷ്ബാക്ക്!

ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകളുടെ നിര സമ്പന്നമാക്കിക്കൊണ്ട് ഓപ്പോ ഒരു കിടിലൻ 5ജി സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചു. ഓപ്പോ എ79 5ജി (OPPO A79 5G) ആണ് ആ പുത്തൻ താരം. പഴയവീര്യം പൊടിതട്ടിയെടുത്ത് ഉഷാറാക്കി 5ജി കരുത്തിൽ അ‌വതരിപ്പിക്കുകയാണ് ഓപ്പോ ഇവിടെ ചെയ്തിരിക്കുന്നത്.

ഈ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ ഓപ്പോ എ78 5ജിയുടെ പിൻഗാമിയായിട്ടാണ് എ79 5ജിയുടെ വരവ്. ഡൈമെൻസിറ്റി 6020 ചിപ്സെറ്റ് ആണ് ഇതിൽ നൽകിയിരിക്കുന്നത്, ഇത് റീബ്രാൻഡഡ് ഡൈമെൻസിറ്റി 700 ആണ്. 8 GB റാമും 8 GB വെർച്വൽ റാമും ഇതിൽ ഉണ്ട്.

പൊടിതട്ടിയെടുത്ത വീര്യം! ഓപ്പോ എ79 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

20000 രൂപയിൽ താഴെ വില വിഭാഗത്തിലാണ് ഓപ്പോ ഈ 5ജി ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. ഈ വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് തങ്ങൾക്ക് നൽകാൻ കഴിയുന്ന പരമാവധി മികച്ച ഫീച്ചറുകൾ എ79 5ജിയിൽ ഓപ്പോ നൽകിയിരിക്കുന്നു. ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

ഓപ്പോ എ79 5ജിയുടെ സവിശേഷതകൾ: 6.72-ഇഞ്ച് (2400 x 1080) FHD+ 20:9 എൽസിഡി സ്‌ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 680 നിറ്റ്സ് വരെ പീക്ക് ​​ബ്രൈറ്റ്നസ്, 96% NTSC കളർ ഗാമറ്റ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

പൊടിതട്ടിയെടുത്ത വീര്യം! ഓപ്പോ എ79 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മാലി-G57 MC2 ജിപിയു ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6020 7nm പ്രൊസസർ (ഡ്യുവൽ 2.2GHz കോർടെക്‌സ്-A76 + Hexa 2GHz Cortex-A55 CPU) ആണ് ഓപ്പോ എ79 5ജിയുടെ കരുത്ത്. 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാൻ ഓപ്ഷൻ എന്നിവയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 13.1ൽ ആണ് പ്രവർത്തനം. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിലുണ്ട്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയും എ79 5ജിയിൽ നൽകിയിരിക്കുന്നു. മിസ്റ്ററി ബ്ലാക്ക്, ഗ്ലോവിംഗ് ഗ്രീൻ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

f/1.8 അപ്പേർച്ചർ ഉള്ള 50MP പ്രധാന ക്യാമറ, 2MP പോർട്രെയിറ്റ് സെൻസർ, 8MP ഫ്രണ്ട് ക്യാമറ എന്നിവയും ഈ മിഡ്റേഞ്ച് ഫോണിൽ ഉണ്ട്. 19,999 രൂപ വിലയിലാണ് ഈ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. ഓപ്പോ സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവയിൽ നിന്ന് ഓൺലൈനായും അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഓഫ്‌ലൈനായും വാങ്ങാം.

പൊടിതട്ടിയെടുത്ത വീര്യം! ഓപ്പോ എ79 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഒക്‌ടോബർ 28 മുതൽ ആണ് ഓപ്പോ എ79 5ജിയുടെ വിൽപ്പന ആരംഭിക്കുക. ലോഞ്ച് ഓഫർ എന്ന നിലയിലും ദീപാവലി ഫെസ്റ്റിവൽ കണക്കിലെടുത്തും കിടിലൻ ഓഫറുകൾ ഈ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. ഐസിഐസിഐ, എസ്ബിഐ തുടങ്ങി വിവിധ ബാങ്ക് കാർഡുകളിൽ 4,000 രൂപ വരെ ക്യാഷ്ബാക്കും 9 മാസം വരെ നോ-കോസ്റ്റ് EMI-യും ലഭിക്കും.

ബജാജ് ഫിൻസെർവ്, ടിവിഎസ് ക്രെഡിറ്റ്, ഹോം ക്രെഡിറ്റ്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, മഹീന്ദ്ര ഫിനാൻസ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സീറോ ഡൗൺ പേയ്‌മെന്റ് സ്‌കീമുകൾ ഉപയോഗിച്ചും ഓപ്പോ എ79 5ജി സ്വന്തമാക്കാം. 4,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുന്ന ഓഫറും ഉണ്ട്.

More from GizBot

Best Mobiles in India

English summary
Enriching the lineup of 5G smartphones in India, Oppo has launched yet another cool 5G smartphone in the Indian market. Oppo A79 5G is newly launched. Oppo A79 5G is powered by an octa-core MediaTek Dimension 6020 7nm processor (Dual 2.2GHz Cortex-A76 + Hexa 2GHz Cortex-A55 CPU) with Mali-G57 MC2 GPU.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X