ചൈനീസ് ലിസ്റ്റിംഗ് വെബ്സൈറ്റിൽ സവിശേഷതകൾ വെളിപ്പെടുത്തി ഓപ്പോ എ 93 5 ജി സ്മാർട്ഫോൺ

|

ചൈന ടെലികോമിന്റെ വെബ്‌സൈറ്റ് പ്രകാരം, പുതിയ ഓപ്പോ എ 93 5 ജി (Oppo A93 5G) എന്ന പുതിയ എ-സീരീസ് 5 ജി സ്മാർട്ഫോൺ ഉടൻ അവതരിപ്പിക്കുമെന്ന് പറയുന്നു. ഈ മോഡൽ നമ്പർ PEHT00 വരുന്ന സ്മാർട്ട്ഫോൺ ചൈന ടെലികോമിൻറെ ലിസ്റ്റിംഗിൽ കണ്ടെത്തുകയും ലോഞ്ചിനെ കുറിച്ചുള്ള സൂചനകൾ നൽകുകയും ചെയ്യ്തിരുന്നു. കൂടാതെ, വരാനിരിക്കുന്ന എ 93 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകളും വില വിശദാംശങ്ങളും ലിസ്റ്റിംഗ് വെളിപ്പെടുത്തുകയും ചെയ്യ്തു. കൂടാതെ, ഈ ആഴ്ച ആദ്യം, ഗീക്ക്ബെഞ്ച് പ്ലാറ്റ്‌ഫോമിൽ PEHM00 / PEHT00 മോഡൽ നമ്പറുള്ള ഒരു ഓപ്പോ സ്മാർട്ട്‌ഫോൺ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഹാൻഡ്‌സെറ്റിന്റെ ലോഞ്ച് ജനുവരി 15 ന് ചൈനയിൽ നടക്കുമെന്ന് പറയുന്നു. എന്നാൽ, ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഓപ്പോ എ 93 5 ജി: പ്രതീക്ഷിക്കുന്ന വില
 

ഓപ്പോ എ 93 5 ജി: പ്രതീക്ഷിക്കുന്ന വില

ചൈന ടെലികോം ലിസ്റ്റിംഗ് അനുസരിച്ച്, ഓപ്പോ എ 93 5 ജി ഹാൻഡ്‌സെറ്റിന് 2,199 യുവാൻ വിലവരും. ഇന്ത്യയിൽ ഇത് ഏകദേശം 24, 990 രൂപ വില വരുന്നു. മാത്രമല്ല. ഓപ്പോ എ 93 5 ജി സ്മാർട്ഫോൺ അറോറ, ഡാസ്ലിംഗ് ബ്ലാക്ക്, എലഗന്റ് സിൽവർ കളർ വേരിയന്റുകളിൽ വിപണിയിൽ വരുന്നു.

റെഡ്മി, എംഐ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഷവോമി ബിഗ് മെമ്മറി ഡെയ്‌സ് സെയിൽ 2021

ഓപ്പോ എ 93 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

വളഞ്ഞ അരികുകളുള്ള ഒരു പഞ്ച്-ഹോൾ സ്ക്രീൻ ഓപ്പോ എ 93 5 ജി ഹാൻഡ്സെറ്റിൽ വരുമെന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 6.5 ഇഞ്ച് നീളം വരുന്ന ഈ സ്‌ക്രീൻ 1080 x 2400 പിക്‌സൽ ഫുൾ എച്ച്ഡി + റെസലൂഷൻ നൽകും. എന്നാൽ, റിഫ്രഷ് റേറ്റിനെ കുറിച്ച് ലിസ്റ്റിംഗിൽ ഒന്നും തന്നെ പരാമർശിക്കുന്നില്ല. 8 ജിബി റാമും 256 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമായി ജോടിയാക്കാൻ ലിസ്റ്റ് ചെയ്‌തിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 480 ചിപ്‌സെറ്റ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുമെന്ന് പറയപ്പെടുന്നു.

രണ്ട് സെൽഫി ക്യാമറകളുമായി ടെക്നോ കാമൺ 16 പ്രീമിയർ ഇന്ത്യൻ വിപണിയിലെത്തി

5,000 എംഎഎച്ച് ബാറ്ററി

ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്ന ഈ ഹാൻഡ്‌സെറ്റിന് 5,000 എംഎഎച്ച് ബാറ്ററിയാണ് നൽകുന്നത്. എന്നാൽ, ലിസ്റ്റിംഗ് ഹാൻഡ്‌സെറ്റിൻറെ ചാർജിംഗ് സ്പീഡ് എത്രയാണെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുമ്പ്, 3 സി ഡാറ്റാബേസ് അനുസരിച്ച്, 18 വാട്ട് ചാർജിംഗ് കപ്പാസിറ്റി നൽകുമെന്ന് പറയുന്നു.

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്‌ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം

സ്‌നാപ്ഡ്രാഗൺ 480 ചിപ്‌സെറ്റ്
 

ഒരു ദീർഘചതുരകൃതിയിൽ വരുന്ന ക്യാമറ മൊഡ്യൂളിലെ പുറകിലായി ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി വരുമെന്ന് ഈ ഡിവൈസ് ലിസ്റ്റ് ചെയ്യ്‌തിരിക്കുന്നു. 48 എംപി മെയിൻ ലെൻസും ഒരു ജോഡി 2 എംപി സെൻസറുകളും ഇതിൽ ഉൾപ്പെടും. സെൽഫികൾ പകർത്തുവാൻ ഇത് 8 എംപി ഫ്രണ്ട് ഷൂട്ടറുമായി വരുന്നു. യുഎസ്ബി-സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഈ ഹാൻഡ്‌സെറ്റിൻറെ കണക്റ്റിവിറ്റിക്കായി ഓപ്ഷനുകളിൽ വരുന്നു.

Most Read Articles
Best Mobiles in India

English summary
An Oppo smartphone appeared on the Geekbench website with the model number PEHM00 / PEHT00. The launch of the handset is scheduled to take place in China on January 15, as far as the launch date is concerned.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X