Home
Mobile

ഓപ്പോ എ 93 ഒക്ടോബർ 6 ന് അവതരിപ്പിക്കും: ഡിസൈൻ, സവിശേഷതകൾ

ഓപ്പോ എ 93 ഒക്ടോബർ 6 ന് മലേഷ്യയിൽ വിപണിയിലെത്തും. ഈ സ്മാർട്ട് ഫോണിന്റെ വരവ് കമ്പനി സൂചിപ്പിക്കാൻ തുടങ്ങിയെന്ന് മാത്രമല്ല, ഡിസൈനും പ്രധാന സവിശേഷതകളും വെളിപ്പെടുത്തുന്ന ഒന്നിലധികം റെൻഡറുകൾ വെളിപ്പെടുത്തിയിരുന്നു. ഓപ്പോ എ 17 പ്രോയുടെ പുനർനിർമ്മിച്ച മോഡലാണെന്ന് ഓപ്പോ എ 93 എന്ന വസ്തുത നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. റെൻഡറുകൾ ഈ ഹാൻഡ്സെറ്റിനെ കുറിച്ചുള്ള അവകാശവാദം സാക്ഷ്യപ്പെടുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഓപ്പോ എ 93 യുടെ മുൻവശത്ത് ഡ്യുവൽ സെൽഫി ക്യാമറകൾക്കായി ഗുളിക ആകൃതിയിലുള്ള നോച്ചും പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പും വരുന്നു. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഈ ഹാൻഡ്‌സെറ്റ് ഫീച്ചർ ചെയ്യുന്നു.

ഓപ്പോ എ 93: ലോഞ്ച് വിശദാംശങ്ങൾ

ഓപ്പോ മലേഷ്യയുടെ ട്വിറ്റർ അക്കൗണ്ട് വഴി ഓപ്പോ എ 93 ന്റെ വരവ് കമ്പനി സൂപ്പിക്കാൻ തുടങ്ങിയിരുന്നു. ഒക്ടോബർ 6 ന് മറ്റൊരു ട്വീറ്റ് വഴി ലോഞ്ച് തീയതി സ്ഥിരീകരിച്ചു. ഓപ്പോ എ 93യുടെ ഫേസ്ബുക്ക് പേജ് വഴി ഈ ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ വ്യക്തമാക്കി.

ഓപ്പോ എ 93: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എ 93: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

കമ്പനിയുടെ ടീസർ ട്വീറ്റ് അനുസരിച്ച്, ഓപ്പോ എ 93 8 ജിബി+ 128 ജിബി സ്റ്റോറേജ് ഓപ്ഷനായി വരുന്നു. 7.48 മില്ലിമിറ്റർ കട്ടിയുള്ള അൾട്രാ സ്ലിം ബോഡി ഇതിന് ഉണ്ടാകും. ഡ്യുവൽ സെൽഫി ക്യാമറകൾക്കൊപ്പം ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഈ ഫോണിലുണ്ട്. മൊത്തം ആറ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോർട്രെയിറ്റ് ക്യാമറകൾ ഈ സെറ്റപ്പിൽ വരുന്നത്. ഓപ്പോ എ 93 യഥാർത്ഥത്തിൽ ഓപ്പോ എഫ് 17 പ്രോയുടെ പുനർനിർമ്മിച്ച പതിപ്പാണെങ്കിൽ, 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ 60Hz റിഫ്രഷ് റേറ്റിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടിൽ കാണിക്കുന്നു. ഈ ഡിവൈസിന് മീഡിയടെക് ഹീലിയോ പി 95 SoC പ്രോസസറാണ് പ്രവർത്തനക്ഷമത നൽകുന്നത്.

ഓപ്പോ എ 93: ക്യാമറ വിശദാംശങ്ങൾ

ഓപ്പോ എ 93: ക്യാമറ വിശദാംശങ്ങൾ

പിന്നിലുള്ള ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, രണ്ട് 2 മെഗാപിക്സൽ മോണോക്രോം സെൻസറുകൾ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്തുള്ള ഡ്യൂവൽ ക്യാമറ സെറ്റപ്പിൽ 16 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു.

കൂടാതെ, ഓപ്പോ എ 93 30W VOOC ഫ്ലാഷ് ചാർജ് 4.0 സാങ്കേതികവിദ്യയും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും വരുന്ന 4,015mAh ബാറ്ററിയും കമ്പനി നൽകുന്നു. 3.5 എംഎം ഓഡിയോ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ടും കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു.

Best Mobiles in India

English summary
The business has begun teasing the launch of the phone in the area and shared several renders that show design and key specifications. The Oppo A93 was earlier claimed to be an Oppo F17 Pro rebadged model and that assertion seems to be attested to by the renders.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X