ക്വാഡ് ക്യാമറകൾ, പഞ്ച് ഹോൾ ഡിസ്പ്ലേയുമായി ഓപ്പോ എ 94 5 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഓപ്പോ എ 94 5 ജി സ്മാർട്ഫോൺ യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചപ്പോൾ ഓപ്പോ റെനോ 5 ഇസഡ് 5 ജി ആയി റീബ്രാൻഡ് ചെയ്യ്ത സ്മാർട്ഫോൺ മോഡൽ സിംഗപ്പൂരിൽ കഴിഞ്ഞയാഴ്ച അവതരിപ്പിച്ചു. കഴിഞ്ഞ മാസം ആദ്യം അവതരിപ്പിച്ച 4 ജി പ്രവർത്തനക്ഷമമായ ഓപ്പോ എ 94 യുമായി ഈ ഫോൺ ചേരുന്നു. ഓപ്പോ എ 94 5 ജി, ഓപ്പോ റെനോ 5 ഇസഡ് 5 ജി സ്മാർട്ഫോണുകൾ മീഡിയടെക് ഡൈമെൻസിറ്റി 800U SoC പ്രോസസർ, ക്വാഡ്-റിയർ ക്യാമറ സെറ്റപ്പ്, സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് എന്നിവ ഉൾപ്പെടുന്നു. ഇത് രണ്ട് നിറങ്ങളിലും ഒരൊറ്റ റാമിലും സ്റ്റോറേജ് സെറ്റപ്പിലും വിപണിയിൽ വരുന്നു. ഈ ഹാൻഡ്‌സെറ്റിന് വശങ്ങളിൽ സ്ലിം ബെസലുകളും താരതമ്യേന കട്ടിയുള്ള കീഴ്ഭാഗവും വരുന്നു.

ഓപ്പോ എ 94 5 ജി വില

ഓപ്പോ എ 94 5 ജി വില

ഓപ്പോ എ 94 5 ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോ 359 ആണ് (ഏകദേശം 32,000 രൂപ) വില നൽകിയിട്ടുള്ളത്. കോസ്മോ ബ്ലൂ, ഫ്ലൂയിഡ് ബ്ലാക്ക് നിറങ്ങളിൽ ഇത് വിപണിയിൽ വരുന്നു. ഒന്നിലധികം യൂറോപ്യൻ വെബ്‌സൈറ്റുകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഈ പുതിയ ഓപ്പോ സ്മാർട്ട്ഫോൺ മെയ് 3 മുതൽ വിൽപ്പനയ്‌ക്കെത്തും. നിലവിൽ, ഈ ഹാൻഡ്‌സെറ്റിൻറെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും വ്യക്തമാക്കിയിട്ടില്ല.

ഓപ്പോ എ 94 5 ജി സവിശേഷതകൾ

ഓപ്പോ എ 94 5 ജി സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഡ്യുവൽ നാനോ സിം വരുന്ന ഓപ്പോ എ 94 5 ജി കളർ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ 11.1 പ്രവർത്തിക്കുന്നു. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയിൽ 90.8 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 409 പിപി പിക്‌സൽ ഡെൻസിറ്റി, പീക്ക് ബുറൈറ്നെസ്സ് 800 നിറ്റ്സ് ഫീച്ചർ ചെയ്യുന്നു. 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.

ഓപ്പോ എ 94 5 ജി ക്യാമറ സവിശേഷതകൾ
 

ഓപ്പോ എ 94 5 ജി ക്യാമറ സവിശേഷതകൾ

ഓപ്പോ എ 94 5 ജി ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. അതിൽ എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്നു. എഫ് / 2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ എന്നിവയാണ് ഈ സെറ്റപ്പിൽ വരുന്ന മറ്റ് മൂന്ന് ക്യാമറ സെൻസറുകൾ. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.4 ലെൻസുള്ള 16 മെഗാപിക്സൽ സെൻസർ നൽകിയിരിക്കുന്നു.

 മീഡിയടെക് ഡൈമെൻസിറ്റി 800U SoC പ്രോസസർ

4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എൻ‌എഫ്‌സി, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, 5 ജിക്ക് പുറമെ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഫോണിലുണ്ട്. 30W VOOC ഫ്ലാഷ് ചാർജ് 4.0 സപ്പോർട്ട് ചെയ്യുന്ന 4,310mAh ബാറ്ററിയാണ് ഓപ്പോ എ 94 5 ജിയിൽ നൽകിയിട്ടുള്ളത്. ഇതിന് 160.1x73.4x7.8 മില്ലിമീറ്റർ അളവും 173 ഗ്രാം ഭാരവുമുണ്ട്.

Best Mobiles in India

English summary
The phone follows the 4G-enabled Oppo A94, which was released earlier this month. The Oppo A94 5G features the same MediaTek Dimensity 800U SoC as the Oppo Reno 5Z 5G, as well as a quad-rear camera setup and a hole-punch cutout for the selfie camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X