Home
Mobile

ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ 94 അവതരിപ്പിച്ച: വില, സവിശേഷതകൾ

കഴിഞ്ഞ വർഷം ഒക്ടോബറിൽ അവതരിപ്പിച്ച ഓപ്പോ എ 93 യുടെ പിൻഗാമിയായി ഓപ്പോ എ 94 അവതരിപ്പിച്ചു. അതേ മീഡിയടെക് ഹിലിയോ പി 95 SoC പ്രോസസറും 20: 9 അമോലെഡ് ഡിസ്പ്ലേയും ഈ പുതിയ ഓപ്പോ സ്മാർട്ട്ഫോണിലുണ്ട്. ഇവ രണ്ടും കഴിഞ്ഞ വർഷത്തെ മോഡലിൽ വിപണിയിൽ നിന്നും ലഭ്യമാണ്. ഓപ്പോ എ 93 പോലെ 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ഓപ്പോ എ 94ന് ക്യാമറ സവിശേഷത മെച്ചപ്പെടുത്തലുകളും ഒരൽപം വലിയ 4,310 എംഎ എച്ച് ബാറ്ററിയും നൽകുന്നു. ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്‌സ് സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഓപ്പോ എ 94 വിലയും, ലഭ്യതയും

ഓപ്പോ എ 94 വിലയും, ലഭ്യതയും

ഓപ്പോ എ 94 സ്മാർട്ഫോണിൻറെ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, വിശദമായ സവിശേഷതകളുമായി ഈ സ്മാർട്ട്ഫോൺ നിലവിൽ ഓപ്പോ യുഎഇ സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ആദ്യം ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ്, ഓപ്പോ "ഡാർവിൻ" എന്ന രഹസ്യനാമവുമായി വന്നെങ്കിലും ഇത് ഏഷ്യയിലെ ഓപ്പോ റെനോ 5 എഫ്, ഇന്ത്യയിൽ ഓപ്പോ എഫ് 19, യൂറോപ്പിലെ ഓപ്പോ എ 94 എന്നിവയായി എത്തുമെന്നും അവകാശപ്പെട്ടു. ഓപ്പോ "എൽസ" എന്ന പേരിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 5 ജി വേരിയന്റും ഇതേ മോഡലിന് ലഭിക്കുമെന്നും ഇത് ഓപ്പോ എ 94 5 ജി അല്ലെങ്കിൽ ഓപ്പോ എഫ് 19 പ്രോ ആയി അവതരിപ്പിച്ചേക്കാമെന്നും പറയപ്പെടുന്നു.

ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായി ഓപ്പോ എ 94

ഓപ്പോയുടെ യുഎഇ വെബ്സൈറ്റ് ലഭ്യതയെ കുറിച്ച് വ്യക്തമായ വിശദാംശങ്ങളൊന്നും നൽകുന്നില്ല. എന്നാൽ, മാർച്ച് 11 ന് നടക്കുന്ന ഓപ്പോ ഫൈൻഡ് എക്‌സ് 3 സീരീസ് ലോഞ്ചിന് ശേഷം ഈ മാസം അവസാനം ഓപ്പോ എ 94 എത്തുമെന്ന് ബ്ലാസ് സൂചിപ്പിച്ചിരുന്നു. ഓപ്പോ എ 94 കമ്പനിയുടെ വെബ്സൈറ്റിൽ ഫന്റാസ്റ്റിക് പർപ്പിൾ, ഫ്ലൂയിഡ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഓപ്പോ എ 94 സവിശേഷതകൾ

ഓപ്പോ എ 94 സവിശേഷതകൾ

ആൻഡ്രോയിഡ് 11 അധിഷ്‌ഠിത കളർ ഓപ്പറേറ്റിംഗ് സിസ്റ്റം 11.1ൽ പ്രവർത്തിക്കുന്ന ഡ്യുവൽ നാനോ സിം വരുന്ന ഓപ്പോ എ 94, 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (2,400x1,080 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ 20: 9 ആസ്പെക്റ്റ് റേഷിയോ, 90 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവ നൽകുന്നു. സാധാരണ മോഡലിൽ 135Hz ടച്ച് സാമ്പിൾ നിരക്കും ഗെയിം മോഡിൽ 180Hz ഉം ഡിസ്പ്ലേയും സപ്പോർട്ട് ചെയ്യുന്നു. ഓപ്പോ എ 94 ന് ഒക്ടാകോർ മീഡിയടെക് ഹീലിയോ പി 95 SoC പ്രോസസർ, ഐ‌എം‌ജി 9 എക്സ്എം-എച്ച്പി 8 ജിപിയു, 8 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം എന്നിവയുണ്ട്.

ഓപ്പോ എ 94 ക്യാമറ സവിശേഷതകൾ

ഓപ്പോ എ 94 ക്യാമറ സവിശേഷതകൾ

എഫ് / 1.7 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ക്യാമറ സെറ്റപ്പിൽ എഫ് / 2.2 അപ്പർച്ചർ വരുന്ന വൈഡ് ആംഗിൾ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള മോണോ സെൻസർ എന്നിവയും ഉൾപ്പെടുന്നു. സെക്കണ്ടറി ക്യാമറ മെഗാപിക്സലിൻറെ കൃത്യമായ എണ്ണം ഓപ്പോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടറിൽ 8 മെഗാപിക്സൽ സെൻസർ ഉൾപ്പെടുത്താമെന്നും മാക്രോ, മോണോ ക്യാമറ യൂണിറ്റുകൾക്ക് 2 മെഗാപിക്സൽ സെൻസർ വീതം നൽകാമെന്നും ബ്ലാസ് നിർദ്ദേശിച്ചിരിക്കുന്നു.

 മീഡിയടെക് ഹിലിയോ പി 95 SoC പ്രോസസർ

ഓപ്പോ എ 94 ൻറെ മുൻവശത്ത്, ഒരു എഫ് / 2.4 ലെൻസുമായി ജോടിയാക്കിയിരിക്കുന്ന 32 മെഗാപിക്സൽ ക്യാമറ സെൻസറാണ് വരുന്നത്. ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പ് ഉൾപ്പെടുന്ന ഓപ്പോ എ 93 ൽ നിന്ന് വ്യത്യസ്തമാണിത്. ഓപ്പോ എ 94 ന് 128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജും ഒപ്പം എക്സ്പാൻഡ് ചെയ്യുന്നതിനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമുണ്ട്. 4 ജി എൽടിഇ, ട്രിപ്പിൾ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ഫോണിൽ ഉൾപ്പെടുന്നു. 30W VOOC ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,310 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English summary
Oppo A94 has launched as the successor to the Oppo A93 that debuted last year in October. The new Oppo phone has the same MediaTek Helio P95 SoC and 20:9 AMOLED display as the previous one.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X