Home
Mobile

സ്വാതന്ത്ര്യദിന സെയിലുമായി ഓപ്പോ; ഓഫർ ലഭ്യമാകുന്ന ഓപ്പോ സ്മാർട്ട്ഫോൺ മോഡലുകൾ ഇവയാണ്!

ഇ-കൊമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണിന്റെയും ഫ്ലിപ്പ്കാർട്ടിന്റെയും സ്വാതന്ത്ര്യദിന ഓഫറുകൾ ഏതാണ്ട് അ‌വസാനിച്ചിരിക്കുകയാണ്. എന്നാൽ ഓപ്പോ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ നിരാശരാകേണ്ടതില്ല. നിരവധി ഇന്ത്യക്കാരുടെ ഇഷ്ട ബ്രാൻഡായി മാറിയ ഓപ്പോ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോട് അ‌നുബന്ധിച്ച് പുതിയ ഇൻഡിപെൻഡൻസ് ഡേ ഓഫർ സെയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 31 വരെയാണ് ഓപ്പോയുടെ ഇൻഡിപെൻഡൻസ് ഡേ സെയിൽ ഓഫറുകൾ ലഭ്യമാകുക. പഴയതും പുതിയതുമായ ഓപ്പോയുടെ സ്മാർട്ട്ഫോണുകൾ ഓഫറുകൾ സഹിതം വിലക്കുറവിൽ സ്വന്തമാക്കാനുള്ള അ‌വസരമാണ് ഇതിലൂടെ ഓപ്പോ ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഓഫ്​ലൈൻ സ്റ്റോറുകളിലും ഇ- സ്റ്റോറിലും ഓപ്പോയുടെ ഈ ഓഫറുകൾ ലഭ്യമാകും.

സ്വാതന്ത്ര്യദിന ഓഫർ ലഭ്യമാകുന്ന ഓപ്പോ സ്മാർട്ട്ഫോൺ മോഡലുകൾ

എസ്ബിഐ, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 10 ശതമാനം വരെ ക്യാഷ്ബാക്കും നോ കോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും. തെരഞ്ഞെടുത്ത മോഡലുകൾക്ക് മറ്റ് പ്രമുഖ കമ്പനികളുടെ ഇഎംഐ ഓഫറുകളും ഉണ്ട്.

ടിവിഎസ് ക്രെഡിറ്റ്, മഹീന്ദ്ര ഫിനാൻസ്, ഹോം ക്രെഡിറ്റ്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്കാണ് ആകർഷകമായ ഇഎംഐ സ്കീമുകൾ ലഭ്യമാകുക. ഓപ്പോയുടെ മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി 4,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

ഇത് കൂടാതെ, ഓപ്പോ എ17 ( 4GB+64GB ), ഓപ്പോ എ58, ഓപ്പോ എഫ്23, ഓപ്പോ റെനോ 10 പ്രോ പ്ലസ്, ഓപ്പോ റെനോ 10 പ്രോ, ഓപ്പോ റെനോ 10 എന്നിവ വാങ്ങുന്ന ഉപയോക്താക്കൾക്ക് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള സീറോ ഡൗൺ പേയ്‌മെന്റ് സ്കീമുകൾ പ്രയോജനപ്പെടുത്താനും അ‌വസരം ഉ​ണ്ടാകും.

ഇതുകൂടാതെ, നറുക്കെടുപ്പിലൂടെ ഓപ്പോ ഫിൻഡ് എൻ2, ഓപ്പോ എഫ്23 5ജി, ഓപ്പോ എംഎച്ച്319 ഇയർഫോൺ, ഓപ്പോ എൻകോ ബഡ്സ് എന്നിവയുൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കുന്നതിനുള്ള അ‌വസരവും ഓപ്പോ ഇൻഡിപെൻഡൻസ് ഡേ സെയിലിനോട് അ‌നുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. ഓഫറുകൾക്കൊപ്പം ഡിസ്കൗണ്ട് വിലയിൽ സ്മാർട്ട്ഫോൺ ഇതര ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അ‌വസരവുമുണ്ട്.

ഓപ്പോ ഇൻഡിപെൻഡൻസ്​ ഡേ സെയിൽ സമയത്ത്, ഓപ്പോ പാഡ് എയർ 2,000 രൂപ ഡിസ്കൗണ്ടിന് ശേഷം 14,999 രൂപ വിലയിൽ ലഭ്യമാണ്. കൂടാതെ, ഓഗസ്റ്റ് 8-31 വരെ നടത്തുന്ന ഓരോ പർച്ചേസിനും 8.8x റിവാർഡ് പോയിന്റുകൾ നേടാനാകും. ഭാവിയിൽ ഓപ്പോ ഇ- സ്റ്റോറിൽ നിന്ന് പർച്ചേസ് നടത്തുമ്പോൾ ഈ പോയിന്റുപയോഗിച്ച് ഡിസ്കൗണ്ട് നേടാം.

സ്വാതന്ത്ര്യദിന ഓഫർ ലഭ്യമാകുന്ന ഓപ്പോ സ്മാർട്ട്ഫോൺ മോഡലുകൾ

ഇത് കൂടാതെ MyOppo ആപ്പ് വഴി ഉപയോക്താക്കൾക്ക് 3 മാസം വരെ യൂട്യൂബ് പ്രീമിയം, ഗൂഗിൾ വൺ എന്നീ സേവനങ്ങളുടെ സൗജന്യ ട്രയലുകൾ ആസ്വദിക്കാനാകും. ഓപ്പോ ഇൻഡിപെൻഡൻസ് ഡേ സെയിലിന്റെ ഭാഗമായി ഡിസ്കൗണ്ട് ലഭ്യമാകുന്ന ഓപ്പോ സ്മാർട്ട്ഫോൺ മോഡലുകൾ ഏതൊക്കെയെന്ന് ഇനി പരിചയപ്പെടാം.

ഓപ്പോ ഇൻഡിപെൻഡൻസ് ഡേ സെയിൽ 2023 ഓഫറുകൾ ലഭ്യമാകുന്ന ഓപ്പോ ഫോണുകൾ: ഓപ്പോ റെനോ 10 പ്രോ +, ഓപ്പോ റെനോ 10 പ്രോ 5 ജി, ഓപ്പോ റെനോ 10 5 ജി, ഓപ്പോ എഫ് 21 എസ് പ്രോ, ഓപ്പോ എഫ് 21 എസ് പ്രോ 5 ജി.

ഓപ്പോ എഫ് 23 5 ജി, ഓപ്പോ എ 17, ഓപ്പോ എ 58, ഓപ്പോ എ 78, ഓപ്പോ എ 78 5 ജി, ഓപ്പോ പാഡ് എന്നിവയാണ് അ‌വ. ഈ ഡി​വൈസുകളുടെ വിലയിൽ നൽകുന്ന ഡിസ്കൗണ്ടുകൾക്ക് പുറമേ ബാങ്ക് ഓഫറുകളും നൽകുന്നുണ്ട്. ഇവ പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞ വിലയിൽ ഇതിലെ ഇഷ്ടഫോൺ സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
Oppo has announced a new Independence Day offer sale on the occasion of India's Independence Day. Oppo's Independence Day sale offers will be available till August 31. With this, Oppo has prepared an opportunity to get old and new Oppo smartphones at cheaper prices with offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X