Home
Mobile

ഡിസ്കൗണ്ടുകൊണ്ട് വീർപ്പുമുട്ടിച്ച് ഓപ്പോ! ഓഫറുമായി അ‌ണിനിരത്തിയിരിക്കുന്നത് ഏറ്റവും മിടുക്കന്മാരെ

ഫെസ്റ്റിവൽ സീസൺ സ്മാർട്ട്ഫോൺ വിപണിക്ക് ചാകരക്കാലമാണ്. ഈ സീസൺ കണക്കിലെടുത്ത് ആമസോണും ഫ്ലിപ്പ്കാർട്ടും പോലുള്ള ഇ-കൊമേഴ്സ് വമ്പന്മാർ മാത്രമല്ല സ്മാർട്ട്ഫോൺ ബ്രാൻഡുകൾ സ്വന്തം നിലയ്ക്കും ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് രംഗത്ത് എത്താറുണ്ട്. ഇപ്പോൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാനികളിലൊരാളായ ഓപ്പോ തങ്ങളുടെ വിവിധ സ്മാർട്ട്ഫോണുകൾക്ക് ദീപാവലി വിൽപ്പനയുടെ ഭാഗമായി കിടിലൻ ഡിസ്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുന്നു. ഈ ഓഫറുകളിൽ നോ കോസ്റ്റ് EMI ഡീലുകൾ, ക്യാഷ് പ്രൈസുകൾ, ബാങ്ക് ഡിസ്കൗണ്ട്, ഡിസ്കൗണ്ട് കൂപ്പണുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു.

ഓപ്പോ റെനോ 12 5ജി സീരീസ്, ഓപ്പോ F27 5G സീരീസ്, ഓപ്പോ A3x 5G, ഓപ്പോ A3 5G, ഓപ്പോ A3 Pro 5G തുടങ്ങിയ അ‌ടുത്തിടെ പുറത്തിറങ്ങിയതും ജനപ്രിയമായതുമായ ഓപ്പോ സ്മാർട്ട്ഫോണുകൾക്കെല്ലാം ദീപാവലി ഫെസ്റ്റിവലിന്റെ ഭാഗമായി ഓ​പ്പോ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്.

ഓപ്പോ ഓഫറുമായി അ‌ണിനിരത്തിയിരിക്കുന്നത് ഏറ്റവും മിടുക്കന്മാരെ!

പുതിയ അംഗങ്ങൾക്ക് 6,450 രൂപ വരെ ഡിസ്കൗണ്ട് ഓപ്പോ വാഗ്ദാനം ചെയ്യുന്നു. അ‌തിന്റെ ഭാഗമായി ഓപ്പോ F27 5G, ഓപ്പോ F27 പ്രോ പ്ലസ് എന്നിവയ്ക്ക് 1,700 രൂപ കൂപ്പൺ ഡിസ്കൗണ്ട് ലഭിക്കും. അ‌തേപോലെ ഓപ്പോ റെനോ 12 5ജി, ഓപ്പോ റെനോ 12 പ്രോ 5ജി, ഓപ്പോ റെനോ 12 പ്രോ മനീഷ് മൽഹോത്ര ലിമിറ്റഡ് എഡിഷൻ 5ജി എന്നിവയ്ക്ക് 1500 രൂപ കൂപ്പൺ ഡിസ്കൗണ്ട് ലഭിക്കും.

കൂടാതെ, ഓപ്പോ A3x 5G, ഓപ്പോ A3 5G, ഓപ്പോ A3 Pro 5G എന്നീ സ്മാർട്ട്ഫോൺ മോഡലുകൾക്ക് 700 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാണ്. സ്മാർട്ട്ഫോണുകൾക്ക് പുറമേ ഓപ്പോ എൻകോ എയർ 2 പ്രോ, എൻകോ എയർ 3 പ്രോ പോലുള്ള TWS ഇയർബഡുകൾ 300 രൂപ കൂപ്പൺ ഡിസ്കൗണ്ടോടെ ലഭിക്കും.

ഓപ്പോ ഓഫറുമായി അ‌ണിനിരത്തിയിരിക്കുന്നത് ഏറ്റവും മിടുക്കന്മാരെ!

കൂപ്പൺ ഡിസ്കൗണ്ടിന് പുറമേ ഈ ഡി​വൈസുകൾക്കെല്ലാം നിബന്ധനകൾക്ക് വിധേയമായി ബാങ്ക് ഡിസ്കൗണ്ടുകളും ഓപ്പോ വാഗ്ദാനം ചെയ്യുന്നുണ്ട്. തിരഞ്ഞെടുത്ത ഡി​വൈസുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും 12 മാസം വരെ നോ-കോസ്റ്റ് EMI ഓപ്‌ഷനുകളും ലഭിക്കും. സ്‌ക്രീൻ പ്രൊട്ടക്ഷൻ പ്ലാൻ, ഓപ്പോ കെയർ+ സബ്‌സ്‌ക്രിപ്‌ഷൻ, റിവാർഡ് പോയിൻ്റുകൾ, വിവിധ ക്യാഷ് പ്രൈസുകൾ എന്നിവയും ഓഫറുകളിൽ ഉൾപ്പെടുന്നു.

ഇതിനെല്ലാം പുറമേ നവംബർ 7 ന് മുമ്പ് OPPO സ്മാർട്ട്‌ഫോണുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഒരു ലക്ഷം രൂപ നേടാനുള്ള അവസരമുണ്ട്. കമ്പനിയുടെ റീട്ടെയിൽ സ്റ്റോറുകൾ, ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെ ഈ ഓഫറുകൾ ലഭ്യമാകും. യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീലുകൾ പരിഗണിക്കാവുന്നതാണ്.

ഈ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്ന ഫോണുകളെല്ലാം അ‌വയുടെ സെഗ്മെന്റിലെ മികച്ച സ്മാർട്ട്ഫോണുകൾ ആണ് എന്നത് ഏറെ ശ്രദ്ധേയം. അ‌തിൽത്തന്നെ ഓപ്പോ F27 പ്രോ+ 5G ഈടിന്റെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന സ്മാർട്ട്ഫോൺ ആണ്. ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് മൺസൂൺ-റെഡി ഫോൺ എന്ന നിലയ്ക്കാണ് ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്.

ഓപ്പോ ഓഫറുമായി അ‌ണിനിരത്തിയിരിക്കുന്നത് ഏറ്റവും മിടുക്കന്മാരെ!

IP69-റേറ്റിംഗ്, 360 ഡിഗ്രി ആർമർ ബോഡി എന്നിവ ഇന്ത്യയിൽ അ‌വതരിപ്പിച്ച ആദ്യ സ്മാർട്ട്ഫോൺ ആണ് ഓപ്പോ F27 പ്രോ+ 5G. MIL-STD-810H രീതി 516.8 സർട്ടിഫിക്കേഷനും ഈ സ്മാർട്ട്ഫോണിന് ഉണ്ട്. ഓപ്പോ F27 പ്രോ+ 5Gയുടെ 8GB+128GB വേരിയന്റിന് 27,999 രൂപയും 8GB+256GB വേരിയന്റിന് 29,999 രൂപയും ആണ് വില.

Best Mobiles in India

English summary
Oppo has announced its Diwali festival sale offers. Oppo F27 5G and Oppo F27 Pro Plus will get Rs 1,700 coupon discount. Similarly, Oppo Reno 12 5G, Oppo Reno 12 Pro 5G, Oppo Reno 12 Pro Manish Malhotra Limited Edition 5G will get Rs 1500 coupon discount.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X