ഓപ്പോ എഫ് 11 പ്രോ: 25,000 രൂപയുടെ കീഴിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും പുതുമയുള്ള സ്മാർട്ട്ഫോൺ

  |

  മൊബൈൽ സാങ്കേതികതയിൽ വൻ കുതിപ്പുണ്ടായതും കുറഞ്ഞ വിലയ്ക്ക് തന്നെ കൂടുതൽ സാങ്കേതികതകളും മറ്റും ഉൾപ്പെടുത്തി ഉപയോക്താക്കൾക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന ഒരു വർഷമാണ് 2019. എലിവറ്റിങ് ക്യാമറകൾ, നോച്ച്ലെസ്സ് ഫുൾ സ്ക്രീൻ ഡിസ്‌പ്ലേയ്, ശക്തമായ ക്യാമറ സെൻസർ എന്നി സവിശേഷതകളോട് കൂടിയ സ്മാർട്ഫോണുകൾ അതും ബഡ്‌ജറ്റിൽ ഒതുങ്ങുന്ന വിലയിൽ വിപണയിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നു. ഇത്തരം സവിശേഷതകൾ വാണിജ്യത്തിലേക്ക് സ്മാർട്ഫോണുകളുടെ ഒരു ശ്രണി തന്നെ സൃഷ്‌ടിക്കുന്നു. അത്തരം സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഓപ്പോ എഫ്11 പ്രോ ആണ് ഇന്ത്യൻ വിപണിയിൽ ഏറ്റവും മികച്ച സെൽഫി സവിശേഷതയുള്ള സ്മാർട്ഫോൺ എന്ന പേര് നേടിയത്.

  ഓപ്പോ എഫ് 11 പ്രോ: 25,000 രൂപയുടെ കീഴിൽ വരുന്ന ഇന്ത്യയിലെ ഏറ്റവും പുതു

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
  മികച്ച ഡിസൈനോട് കൂടിയ 16 എം.പി റൈസിംഗ് സെൽഫി ക്യാമറ
   

  മികച്ച ഡിസൈനോട് കൂടിയ 16 എം.പി റൈസിംഗ് സെൽഫി ക്യാമറ

  ഓപ്പോ എഫ്11 പ്രോയുടെ മാർക്യൂ ഫീച്ചർ എന്നത് പുതുതായി രൂപകൽപ്പന ചെയ്ത 16 എം.പി റൈസിംഗ് ക്യാമറയാണ്. ഫോണിന്റെ ഏറ്റവും മുകളിലായിട്ടാണ് ഈ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്, ഈ എലിവെറ്റിംഗ് ക്യാമറ സാധാരണ ക്യാമെറയെക്കാളും മികവൊത്തതും ഫോണിൻറെ സ്ക്രീൻ ഘടനയ്ക്ക് തടസം ഉണ്ടാകാതിരിക്കുന്നു. മെസ്സേജിങ്, ചിത്രങ്ങൾ, വീഡിയോകൾ, ഡിജിറ്റൽ ഉള്ളടക്കങ്ങൾ തുടങ്ങിയവയെല്ലാം മുഴുവൻ സ്ക്രീനിൽ ആസ്വദിക്കാൻ കഴിയുമ്പോൾ, ഏറ്റവും മികച്ച മൾട്ടിമീഡിയ അനുഭവം ഓപ്പോ എഫ്11 പ്രോ കാഴ്ച്ച വയ്ക്കുന്നു. കേന്ദ്രീകൃത അധിഷ്ഠിത റൈസിംഗ് സെൽഫി ക്യാമറ ഒരു സുന്ദരമായ സമതുലിത രൂപകൽപ്പന നൽകുന്നു.

  സുന്ദരമായ ഡിസൈൻ കൂടാതെ, റൈസിംഗ് സെൽഫി ക്യാമറയുടെ സംരക്ഷണത്തിനായി ഫോണിന്റെ സ്മാർട്ട് സെൻസർ ഉപയോഗിച്ചിരിക്കുന്നു. കണ്ണിമ വെട്ടുന്ന സമയം കൊണ്ടാണ് ക്യാമറയുടെ റൈസിംഗ് പ്രവർത്തനം നടക്കുന്നത്. അതുകൊണ്ട് തന്നെ, നിങ്ങൾ സെൽഫി എടുക്കുമ്പോൾ കൈയിൽ നിന്നും ഫോൺ വീണ് ക്യാമറയ്ക്ക് എന്തെങ്കിലും കേടുപാട് സംഭവിക്കുമോ എന്ന ഭയം തെല്ലും വേണ്ട.

  പുതിയ നൂതന ബ്യൂട്ടിഫൈ സവിശേഷതകൾ

  ഓപ്പോ എഫ്11 പ്രോയുടെ റൈസിംഗ് ക്യാമറയിൽ നിന്നും ലഭിക്കുന്ന ഫോട്ടോകൾക്ക് മികച്ച വ്യക്തതയാണ് അനുഭവപ്പെടുന്നത്. ഈ ബ്യൂട്ടിഫൈ സവിശേഷതകൾക്കായി കമ്പനി മെഷീൻ ലേർണിംഗ് അൽഗരിതമാണ് ഫേസ്‌ സ്ലിമ്മിങ്, മികച്ച ബ്യൂട്ടിഫിക്കേഷൻ മോഡ് എന്നി സവിശേഷതകൾക്കായി ഉപയോഗിച്ചിരിക്കുന്നത്. ഈ ബ്യൂട്ടിഫിക്കേഷൻ മോഡ് സവിശേഷതയ്ക്ക് സ്ത്രീ, പുരുഷൻ, കുട്ടികൾ എന്നിങ്ങനെ വേർതിരിച്ചറിഞ്ഞ് അതിനനുസൃതമായി ക്യാമറ സവിശേഷതകൾ സജ്ജമാക്കാൻ കഴിയും.

  അത്ഭുതമുണർത്തുന്ന മൾട്ടീമീഡിയ അനുഭവം

  നമ്മൾ ഓപ്പോ എഫ്11 പ്രോയിൽ സ്ട്രീമിംഗ് വീഡിയോകൾ ആസ്വദിക്കുകയും ഗെയിം കളിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച വീഡിയോ ആസ്വദിക്കാനായി ഫുൾ സ്ക്രീൻ ഡിസ്‌പ്ലേയാണ് ഓപ്പോ എഫ്11 പ്രോയ്ക്ക് അതിന്റെ ക്യാമറ നൽകുന്നത്. ദൃഡമായ പനോരമിക് സ്ക്രീൻ F11 പ്രോയ്ക്ക് ഒരു മികച്ച ഡിസ്പ്ലേ അനുഭവം നൽകുന്നതിന് ഫ്രണ്ട് ക്യാമറയെ മറച്ചു കാണിക്കുന്നു. ഇതുകൊണ്ടു തന്നെ സ്ക്രീൻ വലിപ്പം 90.9% രീതിയിൽ ആസ്വദിക്കുവാൻ സാധിക്കുന്നു. ഇതൊക്കെ കൊണ്ടുതന്നെ ഓപ്പോ എഫ് 11 പുസ്തകം വായിക്കുന്നതിനും, വെബ് ബ്രൌസുചെയ്യുന്നതിനും വീഡിയോകൾ സ്ട്രീം ചെയ്യുന്നതിനുമായി പൂർണ്ണ സ്ക്രീൻ മോഡലാണ് നൽകുന്നത്.

  ക്യാമറകൾക്കായി ഒപ്പോയുടെ എ.ഐ അൾട്രാ-ക്ലിയർ എൻജിൻ
   

  ക്യാമറകൾക്കായി ഒപ്പോയുടെ എ.ഐ അൾട്രാ-ക്ലിയർ എൻജിൻ

  16 എം.പി റൈസിംഗ് ക്യാമറയെ കൂടാതെ, ഡ്യൂവൽ ലെൻസ് റിയർ ക്യാമറ സവിശേഷതയും ഇതോടപ്പം ഓപ്പോ നൽകുന്നുണ്ട്. ഏറ്റവും മികച്ച ചിത്രങ്ങൾക്കായി 5 എം.പി ഡെപ്ത്ത് സെൻസറിനൊപ്പം 48 എം.പി പ്രൈമറി സെൻസറും കമ്പനി നൽകുന്നുണ്ട്. 48 എം.പി സെൻസർ ലഭ്യമാകുന്ന ആദ്യത്തെ ഫോണാണ് ഓപ്പോ എഫ്11 പ്രോ. മികച്ച ചിത്രങ്ങൾ അതും അത്യുത്തമമായി ലഭിക്കുന്നതിന് ഒപ്പോയുടെ എ.ഐ അൾട്രാ-ക്ലിയർ എൻജിൻ സഹായിക്കും.

  അൾട്രാ ക്ലിയർ എൻജിൻ 48 എം.പി ഇമേജ് സെൻസർ നാല് എണ്ണത്തിൽ വരുന്ന പിക്സലുകളെ ഒരു വലിയ പിക്സൽ ആക്കി മാറ്റുന്നു. സെന്സറിന്റെ പ്രകാശസംവേദന ശേഷി മെച്ചപ്പെടുത്തുന്ന ഒന്നിലധികം വലുതും തിളക്കമുള്ളതുമായ പിക്സലുകൾ ഇത് സൃഷ്ടിക്കുന്നു. ഈ പുതുപുത്തൻ ടെട്രാ സെൽ ടെക്നോളജിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 48 എം.പി ചിത്രങ്ങൾ നിർമ്മിക്കുന്നതിനായാണ് കൂടാതെ ഇതിൽ ഇന്റർപ്ലേഷർ സോഫ്റ്റ്വെയർ അൽഗോരിതം ഉപയോഗിക്കുന്നു.

  ഹൈപ്പർബൂസ്റ്റ് ടെക്നോളജി

  ഏറ്റവും പുതിയ സവിശേഷതകളുടെ ലിസ്റ്റ് ഒപ്പോയുടെ ഹൈപ്പർബോസ്റ്റ് ടെക്നോളജിയിൽ തുടരുന്നു. ഓപ്പോ എഫ്11 പ്രോ ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പോലെ പ്രവർത്തിക്കാനുള്ള കഴിവ് നൽകുന്നു. 4 ജി.ബി റാം ഉപയോഗിച്ചുള്ള മീഡിയടെക് P70 ഒക്ട കോർ സി.പി.യു പിന്തുണയോടെ, ഹൈപ്പർബൂസ്റ്റ് ടെക്നോളജി ഓപ്പോ എഫ്11 പ്രോയിൽ അനുവദിക്കുന്നു, അതുവഴി ഏറ്റവും ഫലപ്രദമായി ഹാർഡ്വെയറിനെ ഉപയോഗപ്പെടുത്താൻ സഹായിക്കുന്നു.

  ഇത് അർത്ഥമാക്കുന്നത്, ഓപ്പോ എഫ്11 പ്രോയിലെ 4 ജി.ബി റാം മറ്റ് സ്മാർട്ട്ഫോണുകളിൽ 6 ജി.ബി റാം പോലെ മികച്ചതാണ്. വളരെ വേഗതയുള്ള അപ്ലിക്കേഷൻ ലോഡിംഗ് സമയങ്ങൾ, ഹാർഡ് ഗെയിമിംഗ് പ്രകടനം, കാര്യക്ഷമമായ മെമ്മറി മാനേജ്മെന്റ്, വേഗത്തിലുള്ള ഡാറ്റാ കൈമാറ്റം വേഗത, മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ പ്രകടനശേഷി വർധിപ്പിക്കാൻ ഹൈപ്പർബൂസ്റ്റ് ടെക്നോളജി
  സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു.

  വി.ഓ.ഓ.സി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വലിയ ബാറ്ററി

  നൂതനമായ വി.ഓ.ഓ.സി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വലിയ ബാറ്ററിയാണ് ഓപ്പോ എഫ്11 പ്രോയിൽ ഉപയോഗിച്ചിരുന്നത്. ഓപ്പോയുടെ വി.ഓ.ഓ.സി ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി പരീക്ഷിക്കുകയും അതു പ്രവർത്തനം വേഗത്തിലാക്കുകയും ചെയ്യുന്നു. ഫോണിന്റെ 4000 എം.എ.എച്ച് ബാറ്ററിയുടെ കരുത്ത് പകരുന്ന അതേ സാങ്കേതികവിദ്യയും എഫ് 11 പ്രോ സ്വന്തമാക്കിയിട്ടുണ്ട്. ബാറ്ററി സെൽ തന്നെ ഒരൊറ്റ ചാർജിൽ മുഴുവൻ ദിവസം നിലനിൽക്കും, വി.ഓ.ഓ.സി 3.0 വേഗത്തിലുള്ള ചാർജിംഗ് ലഭ്യമാക്കും. 4000 mAh ബാറ്ററിയുടെ ചാർജിൽ 30 മിനിട്ടിൽ കുറഞ്ഞത് 80% വരെ ചാർജ് ചെയ്യാം. വി.ഓ.ഓ.സി 3.0-യുടെ വലിയ ബാറ്ററിയാണ് ഓപ്പോ എഫ്11 പ്രോയുടേത്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  2019 is the year when the cutting edge innovations in mobile technology have started appearing in the mid-segment price-point. Sophisticated features such as elevating cameras, notchless full-screen displays, and massive camera sensors have started making their way to more affordable price-points. Topping the list of such smartphones is the OPPO F11 Pro, the most recent addition to the company's well-received selfie-centric series in the Indian market.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more