മികച്ച ഡിസ്‌പ്ലേയും കിടിലന്‍ ക്യാമറയും; ഓപ്പോ എഫ്11 പ്രോ റിവ്യൂ

|

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ നടത്തുന്നത്. അത്യുഗ്രന്‍ ക്യാമറയും കിടിലന്‍ ഡിസൈനും അടിപൊളി ഡിസ്‌പ്ലേയൊക്കയായി ഓപ്പോ ഫോണുകള്‍ വിപണിയില്‍ നിറയുകയാണ്. ഇന്ത്യയിലാകട്ടെ ഓപ്പോയ്ക്ക് ആരാധകരും ഏറെയുണ്ട്. ഇപ്പോഴിത് പുത്തന്‍ എഫ്11 പ്രോ മോഡലുമായി വിപണി പിടിക്കാന്‍ രംത്തെത്തിയിരിക്കുകയാണ് കമ്പനി.

 
മികച്ച ഡിസ്‌പ്ലേയും കിടിലന്‍ ക്യാമറയും; ഓപ്പോ എഫ്11 പ്രോ റിവ്യൂ

ഫീച്ചറുകള്‍കൊണ്ട് ഓപ്പോയുടെ എഫ് സീരീസ് ഫോണുകള്‍ വിപണിയില്‍ മുന്‍പന്തിയിലാണ്. പുത്തന്‍ മോഡലും അത്തരത്തില്‍ അതിനൂതന സവിശേഷതകളും പേറിയാണ് പുറത്തിറങ്ങിയിരിക്കുന്നത്. എഫ്11 പ്രോയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഈ എഴുത്തിലൂടെ. ഓപ്പോയെ ഇഷ്ടപ്പെടുന്നവര്‍ക്കും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്കും ഈ എഴുത്ത് ഉപകാരമാകും. തുടര്‍ന്നു വായിക്കൂ...

മികവുകള്‍

മികവുകള്‍

ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ

പ്രീമിയം ഡിസൈന്‍

മികച്ച ബാറ്ററി ലൈഫ്

മികച്ച സെല്‍ഫി/ റിയര്‍ ക്യാമറകള്‍

പോരായ്മകള്‍

ക്യാമറ പോപ്അപ്പ് ഡാമേജാകാന്‍ സാധ്യതയുണ്ട്

4കെ വീഡിയോ റെക്കോര്‍ഡിംഗില്ല

ടൈപ്പ്-സി പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചിട്ടില്ല

ഓട്ടോഫോക്കസ് ലഭ്യമല്ല

സോഫ്റ്റ്-വെയര്‍

മിഡ് റേഞ്ച് ശ്രേണിയില്‍ തരംഗമാകാന്‍ ലക്ഷ്യമിട്ടാണ് ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ എഫ്11 പ്രോയിനെ വിപണിയിലെത്തിച്ചിരിക്കുന്നത്. പോപ് അപ്പ് സെല്‍ഫി ക്യാമറ തന്നെയാണ് ഫോണിന്റെ എടുത്തുപറയാവുന്ന പ്രത്യേകത. കൂടാതെ ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ, വോക് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം, കിടിലന്‍ 48 മെഗാപിക്‌സല്‍ ക്യാമറ എന്നിവ സവിശേഷതകളാണ്. 25,000 ശ്രേണിയില്‍ ലഭ്യമായ ഒരുവിധം എല്ലാ ഫീച്ചറുകളും ഫോണിലുണ്ട്.

ടൈപ്പ് സി പോര്‍ട്ട് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. മാത്രമല്ല 4കെ വീഡിയോ റെക്കോര്‍ഡിംഗിന്റെ അഭാവം സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ നിരാശരാക്കും. മീഡിയാടെക്ക് പി70 പ്രോസസ്സറാണ് ഫോണിനു കരുത്തേകുന്നത്. 24,990 രൂപയാണ് എഫ്11 പ്രോയ്ക്ക് വിപണിവില നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, പേടിഎം മാള്‍, സ്‌നാപ്ഡീല്‍ എന്നിവയിലൂടെ ഫോണ്‍ വാങ്ങാം. കൂടാതെ ഓപ്പോയുടെ ഔദ്യോഗിക പോര്‍ട്ടലിലുമുണ്ട്.

 കിടിലന്‍ ഡിസൈന്‍

കിടിലന്‍ ഡിസൈന്‍

ആരെയും മനംമയക്കും ഡിസൈനാണ് ഫോണിനുള്ളത്. 25,000 ശ്രേണിയിലെ മികച്ച ഡിസൈന്‍ ഫോണ്‍ എന്നുതന്നെ പറയാനാകും. രണ്ട് യുണീക് ഗ്രേഡിയന്റ് കളര്‍ ഷേഡുകളിലാണ് ഫോണ്‍ ലഭ്യമാക്കിയിരിക്കുന്നത്. തണ്ടര്‍ ബ്ലാക്ക് എന്ന മോഡലില്‍ ട്രിപ്പിള്‍ ഷേഡുമുണ്ട്. ഫോണിനെ ആരു കണ്ടാലും ഇഷ്ടപ്പെടുമെന്നുറപ്പ്.

കയ്യിലൊതുങ്ങുന്ന തരത്തിലാണ് ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പിന്‍ഭാഗത്ത് സിമട്രിക്കല്‍ ഡിസൈനാണുള്ളത്. നടുവിലായി ഓപ്പോ ബ്രാന്റിംഗുമുണ്ട്. 16 മെഗാപിക്‌സലിന്റെ എലിവേറ്റിംഗ് ക്യാമറ മുകളില്‍ നടുവിലായി ഘടിപ്പിച്ചിരിക്കുന്നു. നിലവില്‍ വിപണിയിലെത്താനിരിക്കുന്ന വണ്‍പ്ലസ് 7ലും ഇതേ പോപ് അപ്പ് ക്യാമറതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

കരുത്തുറ്റ ഡിസ്‌പ്ലേ
 

കരുത്തുറ്റ ഡിസ്‌പ്ലേ

6.5 ഇഞ്ച് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് എഫ്11 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലേയായതു കൊണ്ടുതന്നെ മിഴിവാര്‍ന്ന അനുഭവം ലഭിക്കും. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഡിസ്‌പ്ലേ നോച്ചും ഫോണിനെ ഒന്നുകൂടി മിഴിവുറ്റതാക്കുന്നു.

ഫുള്‍സ്‌ക്രീന്‍ അനുഭവം

ഫുള്‍സ്‌ക്രീന്‍ അനുഭവം

6.5 ഇഞ്ച് ഫുള്‍ എച്ച്.ഡി റെസലൂഷനോടു കൂടിയ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഫുള്‍സ്‌ക്രീനായതു കൊണ്ടുതന്നെ വീഡിയോ കാണാനും ഫോട്ടോയെടുക്കാനും ഏറെ രസകരമാണ്. 2340X1080 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 25,000 രൂപ ശ്രേണിയില്‍ ഉള്‍ക്കൊള്ളിക്കാവുന്നതില്‍വെച്ച് ഏറ്റവും മികച്ച ഡിസ്‌പ്ലേയാണ് എഫ്11 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ എടുത്തുപറയേണ്ട സവിശേഷതയാണ്.

സെല്‍ഫി ക്യാമറ

സെല്‍ഫി ക്യാമറ

16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ സെന്‍സറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ സെല്‍ഫി ക്യാമറയില്‍ ഓട്ടോ ഫോക്കസ് ഇല്ല എ്‌നതാണ് പ്രധാന പോരായ്മ. എന്നാല്‍ ലോ ലൈറ്റിലും മികച്ച ഫോട്ടോയെടുക്കാന്‍ മുന്‍ ക്യാമറയക്കു കഴിയുന്നുണ്ട്.

പോപ് അപ് ക്യാമറ സംവിധാനം

പോപ് അപ് ക്യാമറ സംവിധാനം

അവശ്യഘട്ടങ്ങളില്‍ ഫോണിന് ഉള്ളില്‍ നിന്നും മുകളിലേക്ക് ഉയര്‍ന്നുവന്ന് ഫോട്ടോയെടുക്കാന്‍ സഹായിക്കുന്ന ക്യാമറയാണ് പോപ് അപ് ക്യാമറ. ഓപ്പോ എഫ്11 പ്രോയില്‍ ഈ സംവിധാനമാണ് മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത്. കാണാന്‍ ഭംഗിയൊക്കെയുണ്ടെങ്കിലും ഇവയുടെ കൂടുതല്‍ ഉപയോഗം കേടാവുന്നതിനു വഴിവെയ്ക്കും. നിലവില്‍ പുറത്തിറങ്ങാനിരിക്കുന്ന വണ്‍പ്ലസ് 7ലും പോപ് അപ് ക്യാമറകളാണുള്ളത്.

പിന്‍ ക്യാമറ

പിന്‍ ക്യാമറ

48 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയാണ് ഫോണിലുള്ളത്. സാമാന്യം മികച്ച ഫോ്‌ട്ടോകളെടുക്കാന്‍ പിന്‍ ക്യാമറകള്‍ നിങ്ങളെ സഹായിക്കും. 48 മെഗാപിക്‌സല്‍ സെന്‍സറിനൊപ്പം 5 മെഗാപിക്‌സലിന്റെ ഡെപ്ത്ത് സെന്‍സറും ഓപ്പോ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 1080 പി വീഡിയോ ചിത്രീകരിക്കാന്‍ സജ്ജമാണ് പിന്‍ ക്യാമറ. എന്നാല്‍ 4കെ റെക്കോര്‍ഡിംഗ് സാധ്യമല്ല.

ഹാര്‍ഡെ-വെയര്‍ കരുത്ത്

ഹാര്‍ഡെ-വെയര്‍ കരുത്ത്

മീഡിയാടെക്ക് പി70 ഒക്ടാകോര്‍ പ്രോസസ്സറാണ് ഫോണിനു കരുത്തേകുന്നത്. കൂട്ടിന് 6 ജി.ബി റാമുമുണ്ട്. ഓപ്പോയുടെ ഹൈപ്പര്‍ ബുസ്റ്റ് ടെക്കനോളജി ഫോണിനെയാകമാനം കരുത്തനാക്കുന്നുണ്ട്.

Best Mobiles in India

Read more about:
English summary
OPPO F11 Pro Review: Good design, display and camera, underwhelming software

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X