ഓപ്പോ F15 ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും: വിശദാംശങ്ങൾ

|

ഓപ്പോ F15 സ്മാർട്ട്‌ഫോൺ ഇന്ന് ഇന്ത്യയിൽ വിപണിയിലെത്തിച്ചതോടെ ഓപ്പോ അതിന്റെ എഫ്-സീരീസ് വീണ്ടും വിപണിയിൽ കൊണ്ടുവരുവാനായി ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഓപ്പോ സ്മാർട്ട്ഫോണിൽ 48 മെഗാപിക്സലിന്റെ പ്രധാന സെൻസറുള്ള ക്വാഡ് റിയർ ക്യാമറ സജ്ജീകരണം അവതരിപ്പിക്കും. ഓപ്പോ F15 ഒരു ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും വേഗത്തിലുള്ള ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് ബ്രാൻഡ് ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ആമസോൺ ഇന്ത്യയുടെ ടീസർ പേജ് അനുസരിച്ച് പുതിയ ഓപ്പോ ഫോൺ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിൽ വാങ്ങാൻ ലഭ്യമാണ്. വെറും 5 മിനുട്ട് ചാർജ്ജ് കൊണ്ട് 2 മണിക്കൂർ വരെ ടോക്ക് ബാറ്ററി ലഭിക്കുന്നു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ക്വാഡ് ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട്.

ഓപ്പോ F15

ചോർന്ന വിവരങ്ങൾ പ്രകാരം, ഏറ്റവും പുതിയ ഓപ്പോ F15 ന് ഇന്ത്യയിൽ 15,000 മുതൽ 20,000 രൂപ വരെ വിപണിയിൽ വില വരും. ഓപ്പോ F15 ഇന്ത്യയിൽ ലോഞ്ച് ഇന്ന് ഉച്ചയ്ക്ക് 12:00 ന് ആരംഭിക്കും, ഇത് കമ്പനിയുടെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം സംപ്രേഷണം ചെയ്യും. ഓപ്പോ F15 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ നോക്കാം.

ഓപ്പോ F15 ന് ഇന്ത്യയിൽ

ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സവിശേഷതകൾ A91 റീബ്രാൻഡിംഗ് കിംവദന്തികളുമായി ഔദ്യോഗികമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ശരിയാണെങ്കിൽ, 1080 x 2400 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് അമോലെഡ് കപ്പാസിറ്റീവ് സ്‌ക്രീനിൽ ഓപ്പോ എഫ് 15 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മീഡിയടെക് MT6771V ഹെലിയോ പി 70 SoC- യിൽ ഫോണിന് പ്രവർത്തിക്കാനും മാലി ജി 72 എം‌പി 3 ജിപിയു യൂണിറ്റ് നൽകാനും കഴിയും. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന്റെ ഒരു വേരിയന്റ് മാത്രമേ ഉണ്ടാകൂകയുള്ളു.

 A91 റീബ്രാൻഡിംഗ്

ഈ സ്മാർട്ട്ഫോണിന്റെ പിന്നിൽ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും. കൂടാതെ, ഇതിൽ 48 മെഗാപിക്സൽ എഫ് / 1.8 പ്രൈമറി സെൻസറും എഫ് / 2.2 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും മാക്രോ ഫോട്ടോഗ്രഫി, ഡെപ്ത് സെൻസിംഗ് എന്നിവയ്ക്കായി യഥാക്രമം രണ്ട് 2 മെഗാപിക്സൽ സെൻസറുകളും അടങ്ങിയിരിക്കുന്നു. എച്ച്ഡിആർ, പനോരമ മോഡുകൾക്കായി ഒരു എൽ.ഇ.ഡി ഫ്ലാഷും പിന്തുണയും ഉണ്ട്.

VOOC ചാർജറുകൾ

16 മെഗാപിക്സലിന്റെ മുൻ ക്യാമറ സെൽഫികളും വീഡിയോ കോളിംഗും ഇതിൽ ഉണ്ടാകും. മാത്രമല്ല, ഓപ്പോ F15 ന് 30fps ന് 4K യിൽ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയും. അതേസമയം, മുൻ ക്യാമറയ്ക്ക് 1080p വീഡിയോകൾ 30fps- ൽ ഷൂട്ട് ചെയ്യാൻ കഴിയും. ഓപ്പോ F15- ൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 4025 mAh ബാറ്ററിയാണ് ഫോണിന്റെ കരുത്ത് കൂടാതെ ഈ സ്മാർട്ട്ഫോണിന് VOOC ഫ്ലാഷ് ചാർജ് 3.0 ഉണ്ടായിരിക്കും. 4025 mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നതിനാൽ. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള VOOC ചാർജറുകളാണുള്ളത്. 30 മിനുട്ട് കൊണ്ട് 50 ശതമാനം വരെ ബാറ്ററി ചാർജ്ജ് ലഭിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. ഇന്ന് ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതാണ്.

Best Mobiles in India

English summary
The upcoming Oppo phone will feature a quad rear camera setup with a 48-megapixel main sensor. The brand has already revealed that the Oppo F15 will also offer an in-display fingerprint sensor, and support fast charging. The new Oppo phone will be available for purchase in 8GB RAM + 128GB storage variant, as per Amazon India’s teaser page.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X