ഓപ്പോ എഫ് 17, എ 15, എ 12, റെനോ 3 പ്രോ സ്മാർട്ഫോണുകൾ ഇപ്പോൾ ഇന്ത്യയിൽ വിലക്കുറവിൽ
ഓപ്പോ എഫ് 17, ഓപ്പോ എ 15, ഓപ്പോ എ 12, ഓപ്പോ റെനോ 3 പ്രോ തുടങ്ങിയ സ്മാർട്ഫോണുകൾ ഇപ്പോൾ ഇന്ത്യയിൽ നിന്നും സ്ഥിരമായ വിലകുറവിൽ സ്വന്തമാക്കുവാൻ നിങ്ങൾക്ക് ഒരു അവസരം കൈവന്നിരിക്കുകയാണ്. ഈ ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡ് മേൽപ്പറഞ്ഞ മിഡ് റേഞ്ച് ഹാൻഡ്‌സെറ്റുകൾക്ക് 2,000 രൂപ വരെ വിലകുറച്ചിരിക്കുകയാണ്. ഈ ഹാൻഡ്സെറ്റുകളുടെ പുതിയ വിലകൾ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിലർമാരിൽ നിന്നും നിങ്ങൾക്ക് അറിയുവാൻ സാധിക്കുന്നതാണ. ഓപ്പോ റെനോ 3 പ്രോയ്ക്ക് 2,000 രൂപ വില കുറവും, ഓപ്പോ എ 15 ഏറ്റവും കുറഞ്ഞത് 500 രൂപയും ഇളവ് ലഭിക്കുന്നു. ഈ നാല് സ്മാർട്ട്‌ഫോണുകളുടെ എല്ലാ സ്റ്റോറേജ് വേരിയന്റുകളും വിലക്കുറവിന് വിധേയമായിട്ടില്ല എന്നതാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടതായ മറ്റൊരു പ്രധാന കാര്യം.

ഓപ്പോ എഫ് 17: വിലക്കുറവ് ഇന്ത്യയിൽ
18,990 രൂപ വില വരുന്ന ഓപ്പോ എഫ് 17ക്ക് ഇപ്പോൾ ആമസോണിൽ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,490 രൂപയാണ് വില വരുന്നത്. അതായത് ആമസോണിൽ നിന്നും നിങ്ങൾ ഈ ഹാൻഡ്‌സെറ്റ് വാങ്ങുകയാണെങ്കിൽ 500 രൂപ വിലകുറവ് ലഭിക്കുന്നു. സ്ഥിരമായ ഒരു വിലക്കുറവ് ലഭിക്കുന്ന ഓപ്പോ എഫ് 17യുടെ ഒരൊറ്റ സ്റ്റോറേജ് വേരിയന്റാണിത്.

ഓപ്പോ എ 15: വിലക്കുറവ് ഇന്ത്യയിൽ
ഓപ്പോ എ 15യുടെ 2 ജിബി + 32 ജിബി സ്റ്റോറേജ് ഓപ്ഷന് 9,490 രൂപയാണ് സാധാരണയായി വിലവരുന്നത്. ഈ സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 8,990 രൂപയ്ക്ക് ലഭ്യമാണ്. 3 ജിബി + 32 ജിബി സ്റ്റോറേജ് മോഡൽ 10,990 രൂപയ്ക്ക് പകരം 9,990 രൂപയ്ക്ക് ഇളവോടുകൂടി ആമസോണിൽ പട്ടികപ്പെടുത്തിയിരിക്കുന്നു.

ഓപ്പോ എ 12: വിലക്കുറവ് ഇന്ത്യയിൽ
ഓപ്പോ എ 12ൻറെ 3 ജിബി + 32 ജിബി സ്റ്റോറേജ് മോഡലിന് 9,490 രൂപയാണ് സാധാരണയായി വില വരുന്നത്. ഇപ്പോൾ ആമസോണിൽ നിന്നും 8,990 രൂപ ഇളവോടുകൂടിയ വിലയ്ക്ക് ലഭ്യമാണ്. ഓപ്പോ എ 12ൻറെ ഒരൊറ്റ സ്റ്റോറേജ് വേരിയന്റാണ് ഇത്.

ഓപ്പോ റെനോ 3 പ്രോ: വിലക്കുറവ് ഇന്ത്യയിൽ
25,990 രൂപ വില വരുന്ന ഓപ്പോ റെനോ 3 പ്രോയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് ഇപ്പോൾ ആമസോണിൽ 24,990 രൂപയാണ് വില നൽകിയിരിക്കുന്നത്. 29,990 രൂപ വില വരുന്ന 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 2,000 രൂപ ഇളവോടുകൂടി 27,990 രൂപയ്ക്ക് ഇപ്പോൾ വിൽപനയ്ക്കായി ലഭ്യമാക്കിയിരിക്കുന്നു.


Click it and Unblock the Notifications