ഓപ്പോ എഫ് 17 പ്രോ, ഓപ്പോ എഫ് 17 ഇന്ത്യയിൽ സെപ്റ്റംബർ 2 ന് അവതരിപ്പിക്കും: വില, സവിശേഷതകൾ
ഓപ്പോ എഫ് 17 പ്രോ, ഓപ്പോ എഫ് 17 എന്നിവ സെപ്റ്റംബർ 2 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഓപ്പോ വ്യാഴാഴ്ച അറിയിച്ചു. ചൈനീസ് കമ്പനിയായ ഓപ്പോ എഫ് 17 സീരീസ് രാജ്യത്ത് വരുന്നതിനെ കുറിച്ച് സൂചിപ്പിക്കാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇത് വരുന്നത്. ഓപ്പോ എഫ് 17 പ്രോ 7.48 മിമി നേർത്ത ചെസിസ് വരുന്ന "2020 ലെ ഏറ്റവും ആകർഷകമായ ഫോൺ" ആയി അവതരിപ്പിക്കുന്നു. മൊത്തം ആറ് ക്യാമറകൾ വഹിക്കാൻ ഈ സ്മാർട്ട്‌ഫോണിന് സാധിക്കുമെന്ന് പറയുന്നു.
മറുവശത്ത്, ഓപ്പോ എഫ് 17 പ്രോയുടെ സവിശേഷതകളിൽ ചെറിയ മാറ്റങ്ങളോടെ ഓപ്പോ എഫ് 17 വരാൻ സാധ്യതയുണ്ട്. റിപോർട്ടുകൾ അനുസരിച്ച്, സെപ്റ്റംബർ 2 ന് വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന ഓപ്പോ എഫ് 17 സീരീസിന്റെ ലോഞ്ച് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ ചാനലുകൾ വഴി നടക്കും. ലോഞ്ച് ഇവന്റ് പ്രഖ്യാപിക്കുന്നതിൻറെ ഒരു ട്വീറ്റും കമ്പനി വ്യാഴാഴ്ച പോസ്റ്റ് ചെയ്തു.

ഓപ്പോ എഫ് 17 പ്രോ, ഓപ്പോ എഫ് 17: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
ഇന്ത്യയിൽ ഓപ്പോ എഫ് 17 പ്രോ, ഓപ്പോ എഫ് 17 സ്മാർട്ഫോണുകളുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എഫ് 17 പ്രോ 25,000 രൂപയ്ക്ക് താഴെയായിരിക്കുമെന്ന് കമ്പനി വെബ്സൈറ്റിലെ കുറിപ്പിലൂടെ സൂചിപ്പിച്ചു. ഓപ്പോ എഫ് 17 പുതിയ സീരീസിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുവാൻ ഓപ്പോ എഫ് 17 പ്രോയ്ക്ക് കുറഞ്ഞ വിലയായിരിക്കും ലഭിക്കുക.

ഓപ്പോ എഫ് 17 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഓപ്പോ എഫ് 17 പ്രോയ്ക്ക് വൃത്താകൃതിയിലുള്ള എഡ്ജ് ഡിസൈനും 164 ഗ്രാം ഭാരവുമുണ്ടാകും. ഡ്യുവൽ സെൽഫി ക്യാമറകൾക്കും ക്വാഡ് റിയർ ക്യാമറകൾക്കുമായി പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈൻ വരുന്ന സ്മാർട്ഫോൺ വീഡിയോ ടീസറിലും പ്രത്യക്ഷപ്പെട്ടു. ഒന്നിലധികം കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വരുമെന്ന് പ്രതീക്ഷിക്കുന്നു. 6.17 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയും 30 ഡബ്ല്യു വിഒസി ഫ്ലാഷ് ചാർജ് 4.0 സപ്പോർട്ടും എഫ് 17 പ്രോയിൽ വരുമെന്ന് ഓപ്പോ ഈ ആഴ്ച ആദ്യം പറഞ്ഞു. ഈ സ്മാർട്ഫോണിന് ഒരു ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ലഭിച്ചേക്കാം. ടിപോസ്റ്റർ ഇഷാൻ അഗർവാളും അടുത്തിടെ ഓപ്പോ എഫ് 17 പ്രോ, ഓപ്പോ എഫ് 17 എന്നിവയെക്കുറിച്ചുള്ള ചില വിവരങ്ങൾ വ്യക്തമാക്കി.

ഓപ്പോ എഫ് 17 പ്രോ ഒരു ഫുൾ-എച്ച്ഡി + റെസല്യൂഷനോടൊപ്പമുണ്ടാകാമെന്നും ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 95 SoC പ്രോസസർ കരുത്ത് നൽകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ, മറ്റൊരു 2 മെഗാപിക്സൽ സെൻസർ എന്നിവ ഈ ഫോണിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും മുൻവശത്ത് ഡെപ്ത് സെൻസറും ഇതിലുണ്ട്. ഓപ്പോ എഫ് 17 പ്രോയുടെ ചോർന്ന സവിശേഷതകളിൽ 4,000mAh ബാറ്ററിയുടെ സാധ്യതയും മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളായ മാജിക് ബ്ലൂ, മാറ്റ് ബ്ലാക്ക്, മെറ്റാലിക് വൈറ്റ് എന്നിവയിൽ സ്മാർട്ഫോൺ വരുമെന്നും പറയുന്നു.

ഓപ്പോ എഫ് 17: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഓപ്പോ എഫ് 17ന് 6.44 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസൈൻ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 16 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഈ ഫോണിൽ വന്നേക്കാം. സെൽഫികൾ പകർത്തുന്നതിനായി മുൻവശത്ത് ഒരൊറ്റ 16 മെഗാപിക്സൽ സ്‌നാപ്പർ വരുന്നു.

ലീക്കനുസരിച്ച്, 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്തേകുന്നത്. 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടുകൂടിയ 4,000 എംഎഎച്ച് ബാറ്ററിയും ഓപ്പോ എഫ് 17 ൽ ഉണ്ടെന്ന് പറയപ്പെടുന്നു. ഡൈനാമിക് ഓറഞ്ച്, നേവി ബ്ലൂ, ക്ലാസിക് സിൽവർ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വരുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








