Home
Mobile

ഓപ്പോ എഫ് 17 പ്രോ ദീപാവലി എഡിഷൻ ഒക്ടോബർ 19 ന് ഇന്ത്യയിൽ അവതരിപ്പിക്കും: വില, സവിശേഷതകൾ

ഓപ്പോ ഇപ്പോൾ പുതിയ സ്മാർട്ഫോൺ സ്പെഷ്യൽ എഡിഷനുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഓപ്പോ എഫ് 17 പ്രോ ദീപാവലി എഡിഷൻ ഒക്ടോബർ 19 തിങ്കളാഴ്ച ഇന്ത്യയിൽ പുറത്തിറക്കുമെന്ന് വ്യക്തമാക്കി. ഈ പുതിയ ലിമിറ്റഡ് എഡിഷൻ ഓപ്പോ ഫോൺ ഇന്ത്യൻ ഉപഭോക്താക്കൾക്കായി മാത്രമായി പുറത്തിറക്കുമെന്ന് ചൈനീസ് കമ്പനി അറിയിച്ചു. സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകൾ കഴിഞ്ഞ മാസം ആദ്യം അവതരിപ്പിച്ച ഓപ്പോ എഫ് 17 പ്രോയ്ക്ക് തുല്യമായിരിക്കും. എന്നാൽ, ഫെസ്റ്റിവൽ സീസണിലെ പ്രത്യകതകളുമായി പൊരുത്തപ്പെടുന്നതിനുമായി അതിന്റെ ഫിനിഷിംഗിലും നിറങ്ങളിലും ചില പ്രധാന മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

ദീപാവലി ലിമിറ്റഡ് എഡിഷൻ എഫ് 17 പ്രോ ദീപാവലി പാർട്ടിയുടെ തികഞ്ഞ കൂട്ടാളിയും, ആളുകൾക്കിടയിൽ കൂടുതൽ സംഭാഷണങ്ങൾ സൃഷ്ടിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നതെന്ന് ഓപ്പോ ഒരു മാധ്യമ പ്രസ്താവനയിൽ പറഞ്ഞു. ഒരു പ്രധാന ഇവന്റുമായി വിന്യസിക്കുന്നതിന് ഓപ്പോ ഇതാദ്യമായല്ല സ്മാർട്ട്‌ഫോണിന്റെ പ്രത്യേക എഡിഷൻ പുറത്തിറക്കുന്നത്. കഴിഞ്ഞ മാസം കമ്പനി, ഒരു "എം.എസ് ധോണി" ഓപ്പോ റെനോ 4 പ്രോ ഗാലക്ടിക് ബ്ലൂ എഡിഷൻ അവതരിപ്പിച്ചിരുന്നു.

ഓപ്പോ എഫ് 17 പ്രോ: വില ഇന്ത്യയിൽ

ഓപ്പോ എഫ് 17 പ്രോ: വില ഇന്ത്യയിൽ

ഒറിജിനൽ ഓപ്പോ എഫ് 17 പ്രോ ഏക 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റ് 22,990 രൂപയ്ക്ക് വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ എഫ് 17 യോടപ്പം അവതരിപ്പിച്ച ഈ സ്മാർട്ട്‌ഫോൺ നിലവിൽ മാജിക് ബ്ലാക്ക്, മാജിക് ബ്ലൂ, മെറ്റാലിക് വൈറ്റ് കളർ തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരുന്നു. ഈ സ്മാർട്ട്ഫോണിന്റെ പ്രത്യേക ദീപാവലി എഡിഷനായി ഓപ്പോ ഔദ്യോഗികമായി വിലനിർണ്ണയ വിശദാംശങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഓപ്പോ എഫ് 17 പ്രോ: സവിശേഷതകൾ

ഓപ്പോ എഫ് 17 പ്രോ: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ഓപ്പോ എഫ് 17 പ്രോ ആൻഡ്രോയിഡ് 10 ൽ കളർ ഓപ്പറേറ്റിംഗ് സിസ്റ്റം 7.2ൽ പ്രവർത്തിക്കുന്നു. 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) 20: 9 ആസ്പെക്ടറ്റ് റേഷിയോടുകൂടിയ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 95 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ ഹൈലൈറ്റ് ചെയ്യുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഇതിൽ വരുന്നു. 16 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും വരുന്ന ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷത.

ഓപ്പോ എഫ് 17 പ്രോ ദീപാവലി എഡിഷൻ

മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന എഫ് 17 പ്രോയിൽ ഓപ്പോ 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് നൽകിയിരിക്കുന്നത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഹാൻഡ്‌സെറ്റിൽ കമ്പനി നൽകിയിരിക്കുന്നു. 30W VOOC ഫ്ലാഷ് ചാർജ് 4.0 പിന്തുണയ്ക്കുന്ന 4,015 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ലഭിക്കുന്നത്. ഈ ഓപ്പോ എഫ് 17 പ്രോ ദീപാവലി എഡിഷൻറെ കൂടുതൽ വിശദാംശങ്ങൾ ലോഞ്ച് ചെയ്യുമ്പോൾ കമ്പനി വെളിപ്പെടുത്തുന്നതാണ്.

More from GizBot

Best Mobiles in India

English summary
On Monday, October 19, the Oppo F17 Pro Diwali Version will be released in India. As the Chinese company revealed on Wednesday, the new limited edition Oppo phone will be launched exclusively for Indian customers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X