Home
Mobile

ഓപ്പോ എഫ് 17 സ്മാർട്ഫോൺ സെപ്റ്റംബർ 21 ന് വിൽപ്പനയ്ക്കെത്തും: വില, സവിശേഷതകൾ

ഓപ്പോ എഫ് 17 സെപ്റ്റംബർ 21 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. സെപ്റ്റംബർ 10 മുതൽ പ്രീ-ഓർഡറുകൾക്കായി ഈ സ്മാർട്ഫോൺ ലഭ്യമാകും. ഓപ്പോ എഫ് 17 പ്രോയോടപ്പം ഈ ഹാൻഡ്‌സെറ്റ് ഈ മാസം ആദ്യം രാജ്യത്ത് വിപണിയിലെത്തി. ഓപ്പോ എഫ് 17 പ്രോ വേരിയന്റിനായി കമ്പനി വിലയും ലഭ്യതയും പങ്കിട്ടപ്പോൾ, വാനില ഓപ്പോ എഫ് 17 ന് ഇത് സമാനമായിരുന്നില്ല. രണ്ട് റാം + സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ വരുമെന്ന് പ്രഖ്യപിച്ചുകൊണ്ട് ഓപ്പോ ഇപ്പോൾ ഫോണിന്റെ വിലയും ലഭ്യതയും വെളിപ്പെടുത്തിയിരിക്കുകയാണ്.

ഓപ്പോ എഫ് 17: ഇന്ത്യയിൽ വരുന്ന വില, വിൽപ്പന തീയതി

ഓപ്പോ എഫ് 17: ഇന്ത്യയിൽ വരുന്ന വില, വിൽപ്പന തീയതി

ഓപ്പോ എഫ് 17 സ്മാർട്ഫോൺ 6 ജിബി+ 128 ജിബി, 8 ജിബി+ 128 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്നു. ബേസിക് 6 ജിബി റാം വേരിയന്റിന് 17,990 രൂപയും 8 ജിബി റാം വേരിയന്റിന് 19,990 രൂപയുമാണ് വില വരുന്നത്. ക്ലാസിക് സിൽവർ, ഡൈനാമിക് ഓറഞ്ച്, നേവി ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് വിപണിയിൽ വരുന്നത്. ഈ സ്മാർട്ട്ഫോൺ നിലവിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമാക്കിയിരിക്കുന്നു, സെപ്റ്റംബർ 21 മുതൽ ഓഫ്‌ലൈൻ സ്റ്റോറുകളും പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും വഴി ഈ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും.

ഓപ്പോ എഫ് 17: ഡിസ്‌കൗണ്ട് ഓപ്ഷനുകൾ

ഓപ്പോ എഫ് 17: ഡിസ്‌കൗണ്ട് ഓപ്ഷനുകൾ

ഓപ്പോ എഫ് 17 നായി നിരവധി ഡിസ്‌കൗണ്ട് ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഓൺലൈൻ ഷോപ്പർമാർക്ക് ആമസോണിൽ നിന്നും ഫ്ലിപ്കാർട്ടിൽ നിന്നും ഒമ്പത് മാസം വരെ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ ലഭിക്കും. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 1,500 രൂപ ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ഓഫ്‌ലൈൻ ഷോപ്പർമാർക്ക്, ക്രെഡിറ്റ് കാർഡുകളായ ഐസിഐസിഐ, ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ 7.5 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, നോ-കോസ്‌റ്റ് ഇഎംഐ പ്ലാനുകളും ഉണ്ട്. എൻ‌കോ ഡബ്ല്യു 51 ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ ഓപ്പോ എഫ് 17 സ്മാർട്ഫോണിനൊടപ്പം 500 രൂപ കിഴിവിൽ 4,499 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

ഓപ്പോ എഫ് 17: സവിശേഷതകൾ

ഓപ്പോ എഫ് 17: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) ഓപ്പോ എഫ് 17 ആൻഡ്രോയിഡ് 10 കളർ ഒഎസ് 7.2ൽ പ്രവർത്തിക്കുന്നു. 6.44 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 90.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും 408 പിപി പിക്‌സൽ ഡെൻസിറ്റി. 8 ജിബി വരെ റാമുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

ഓപ്പോ എഫ് 17: ക്യാമറ

ഓപ്പോ എഫ് 17: ക്യാമറ

16 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 ലെൻസ്, എഫ് / 2.2 വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2.4 ലെൻസുകൾ ഉള്ള രണ്ട് 2 മെഗാപിക്സൽ മോണോക്രോം സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഓപ്പോ എഫ് 17ൽ വരുന്നത്. സെൽഫികൾ പകർത്തുന്നതിനായായി എഫ് / 2.0 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ ക്യാമറ മുൻവശത്തെ ചെറിയ വാട്ടർ ഡ്രോപ്പ് ശൈലിയിൽ നൽകിയിരിക്കുന്നു.

ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC പ്രോസസർ

മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഓപ്പോ എഫ് 17 ന് ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ വരുന്നു. 30W VOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,000mAh ബാറ്ററിയാണ് കമ്പനി ഈ ഹാൻഡ്‌സെറ്റിന് നൽകിയിരിക്കുന്നത്.

Best Mobiles in India

English summary
Oppo F17 will go on sale in India starting September 21 and will be available for pre-order starting today September 10. The phone was released earlier this month in the country alongside the Oppo F17 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X