കിടിലൻ ഡിസൈനും മികവുറ്റ ഫീച്ചറുകളും; ഓപ്പോ എഫ്21 പ്രോയും എഫ്21 പ്രോ 5ജിയും ഇന്ത്യയിൽ എത്തി

|

അടിപൊളി ഫീച്ചറുകളുമായി ഓപ്പോ എഫ്21 പ്രോ, എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി. ഡിസൈൻ സെൻട്രിക്ക് സ്മാർട്ട്ഫോൺ സീരിസായ എഫ് സീരീസിലാണ് ഈ രണ്ട് മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളും ഓപ്പോ അവതരിപ്പിക്കുന്നത്. 64 മെഗാ പിക്സൽ ക്യാമറകൾ, ഫാസ്റ്റ് ചാർജിങ് ഫീച്ചറുകൾ എന്നിവയും ഓപ്പോ എഫ്21 പ്രോ, എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണുകളിൽ ലഭ്യമാണ്. ഓൺലൈൻ ഇവന്റിലാണ് ഈ രണ്ട് സ്മാർട്ട്ഫോണുകളും കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഓപ്പോ എഫ്21 പ്രോ, എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണുകൾക്കൊപ്പം ഓപ്പോ എൻകോ എയർ2 പ്രോ ടിഡബ്ല്യുഎസ് ഇയർബഡ്സും ഓപ്പോ അനൌൺസ് ചെയ്തിട്ടുണ്ട്.

ഓപ്പോ

ഓപ്പോ എഫ്21 പ്രോ, എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണുകൾ സ്‌നാപ്ഡ്രാഗൺ 6 സീരീസ് പ്രൊസസറുകൾ ഫീച്ചർ ചെയ്യുന്നു. ഈ രണ്ട് ഡിവൈസുകളും അമോലെഡ് ഡിസ്പ്ലെയും ഓർബിറ്റ് ഗ്ലോ ഡിസൈനും പായ്ക്ക് ചെയ്യുന്നു. ഓപ്പോ എഫ്21 പ്രോ 4ജി സ്മാർട്ട്ഫോണും എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണും 64 മെഗാ പിക്സൽ പ്രൈമറി ക്യാമറകൾ ഫീച്ചർ ചെയ്യുന്നുണ്ട്. ഓപ്പോ എഫ്21 പ്രോ 4ജി സ്മാർട്ട്ഫോണിൽ 32 മെഗാ പിക്സൽ ഫ്ലാഗ്ഷിപ്പ് ഐഎംഎക്സ് 709 സെൽഫി സെൻസറും നൽകിയിരിക്കുന്നു. ഓപ്പോ എഫ്21 പ്രോ, എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണുകളുടെ വിലയും ലഭ്യതയും ഫീച്ചറുകളും അടക്കമുള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചുഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചു

എഫ്21 പ്രോ 5ജി, എഫ്21 പ്രോ 4ജി; ഇന്ത്യയിലെ വിലയും ലഭ്യതയും

എഫ്21 പ്രോ 5ജി, എഫ്21 പ്രോ 4ജി; ഇന്ത്യയിലെ വിലയും ലഭ്യതയും

ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ ഒരൊറ്റ റാം സ്റ്റോറേജ് കോൺഫിഗറേഷനിലാണ് വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലാണ് ഇത്. 26,999 രൂപയാണ് ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണിന് വില വരുന്നത്. റെയിൻബോ സ്പെക്ട്രം, കോസ്മിക് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലഭ്യമാകും. എപ്രിൽ 21 മുതൽ ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. ആമസോണിലൂടെയാണ് ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന നടക്കുക.

എഫ്21

മറുവശത്ത്, എഫ്21 പ്രോ 4ജി സ്മാർട്ട്ഫോണും ഒരൊറ്റ റാം സ്റ്റോറേജ് കോൺഫിഗറേഷൻ അവതരിപ്പിക്കുന്നു. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലാണ് ഇത്. 22,999 രൂപയാണ് ഓപ്പോ എഫ്21 പ്രോ 4ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില വരുന്നത്. സൺസെറ്റ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് കളർ ഓപ്ഷനുകളും ഓപ്പോ നൽകുന്നു. എഫ്21 പ്രോ 4ജി സ്മാർട്ട്ഫോൺ ഏപ്രിൽ 15 മുതൽ ആമസോണിൽ വിൽപ്പനയ്ക്കെത്തും.

കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഗാലക്സി എ53 5ജി, റെഡ്മി നോട്ട് 11 രണ്ടാമത്കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഗാലക്സി എ53 5ജി, റെഡ്മി നോട്ട് 11 രണ്ടാമത്

എഫ്21 പ്രോ 5ജി: ഫീച്ചറുകൾ

എഫ്21 പ്രോ 5ജി: ഫീച്ചറുകൾ

എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ 60 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. സ്‌നാപ്ഡ്രാഗൺ 695 5ജി പ്രൊസസറാണ് എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. എഫ്21 പ്രോ 5ജിയിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. 4500 എംഎഎച്ച് ബാറ്ററിയും എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്.

ഫാസ്റ്റ് ചാർജിങ്

33 വാട്ട് ടൈപ്പ് സി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിൽ ഓപ്പോ നൽകിയിരിക്കുന്നത്. 64 മെഗാ പിക്സൽ പ്രൈമറി സെൻസർ, 2 മെഗാ പിക്സൽ മാക്രോ ലെൻസ്, 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉള്ളത്. മുൻവശത്ത്, 16 മെഗാ പിക്സൽ സെൽഫി സ്‌നാപ്പറും എഫ്21 പ്രോ 5ജി പായ്ക്ക് ചെയ്യുന്നു.

ഇൻഫിനിക്സ് ഹോട്ട് 11 ഏപ്രിൽ 15ന് ഇന്ത്യൻ വിപണിയിലെത്തും; വിലയും ഫീച്ചറുകളുംഇൻഫിനിക്സ് ഹോട്ട് 11 ഏപ്രിൽ 15ന് ഇന്ത്യൻ വിപണിയിലെത്തും; വിലയും ഫീച്ചറുകളും

സ്മാർട്ട്ഫോൺ

ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന കളർഒഎസ് 12ൽ ആണ് ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 7.49 എംഎം കനം, 173 ഗ്രാം ഭാരം, ഗ്ലോ ഡിസൈൻ, ഡ്യുവൽ ഓർബിറ്റ് ലൈറ്റ് എന്നിവയും ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. പിൻ ക്യാമറ ലെൻസിന് ചുറ്റുമുള്ള എൽഇഡി റിങ്ങിനെയാണ് ഡ്യുവൽ ഓർബിറ്റ് ലൈറ്റ് എന്ന് വിളിക്കുന്നത്. ഇത് നിങ്ങൾക്ക് വരുന്ന അല‍‍‍‍ർട്ടുകളും കോളുകളും മറ്റും വരുന്നത് എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു.‌

എഫ്21 പ്രോ 4ജി: ഫീച്ചറുകൾ

എഫ്21 പ്രോ 4ജി: ഫീച്ചറുകൾ

എഫ്21 പ്രോ 4ജി സ്മാർട്ട്ഫോണിന് 2.4 ഗിഗാ ഹെർട്സ് വരെ ക്ലോക്ക് സ്പീഡും അഡ്രീനോ 610 ജിപിയു ഉള്ള സ്‌നാപ്ഡ്രാഗൺ 680 പ്രൊസസറാണ് കരുത്ത് പകരുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് ഫോൺ എത്തുന്നത്. 90 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റ് ഉള്ള 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെയും എഫ്21 പ്രോ 4ജി സ്മാർട്ട്ഫോണിൽ ഉണ്ട്. 4500 എംഎഎച്ച് ബാറ്ററിയും എഫ്21 പ്രോ 4ജി സ്മാർട്ട്ഫോണിൽ ഉണ്ട്. 33 വാട്ട് ടൈപ്പ് സി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഓപ്പോ എഫ്21 പ്രോ 4ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.

റിയൽമി ജിടി 2 പ്രോ vs സാംസങ് ഗാലക്സി എസ്22 vs വൺപ്ലസ് 10 പ്രോ 5ജി; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സൂപ്പർ പോരാട്ടംറിയൽമി ജിടി 2 പ്രോ vs സാംസങ് ഗാലക്സി എസ്22 vs വൺപ്ലസ് 10 പ്രോ 5ജി; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സൂപ്പർ പോരാട്ടം

സോണി

ക്യാമറയുടെ കാര്യത്തിൽ, എഫ്21 പ്രോ 4ജി 32 മെഗാ പിക്സൽ സോണി ഐഎംഎക്സ്709 ആർജിബിഡബ്ല്യൂ സെൽഫി ക്യാമറ സെൻസറുമായി വരുന്നു. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഓപ്പോ എഫ്21 പ്രോ 4ജി സ്മാർട്ട്ഫോണിൽ ഉണ്ട്. 64 മെഗാ പിക്സൽ എഫ്/1.7 പ്രൈമറി ക്യാമറ, 2 മെഗാ പിക്സൽ മൈക്രോസ്കോപ്പ് ലെൻസ്, 2 മെഗാ പിക്സൽ മോണോ ലെൻസ് എന്നിവയാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിലെ ലെൻസുകൾ. ഡിവൈസിന് 175 ഗ്രാം ഭാരവും 7.49 എംഎം കനവുമുണ്ട്.

സൺസെറ്റ് ഓറഞ്ച്

സൺസെറ്റ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്. സൺസെറ്റ് ഓറഞ്ച് ഒരു ഫൈബർഗ്ലാസ് ലെതർ ഡിസൈനോടെയാണ് വരുന്നത്. അത് ഡിവൈസിന് പ്രീമിയം രൂപവും അനുഭവവും നൽകുന്നു. രണ്ട് ഫോണുകളും ഫിംഗർപ്രിന്റ് സ്‌കാനറും ഫെയ്‌സ് അൺലോക്ക് സപ്പോർട്ടുമായി വരുന്നു. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന കളർഒഎസ് 12.1ലാണ് എഫ്21 പ്രോ 4ജി പ്രവർത്തിക്കുന്നത്.

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?

Best Mobiles in India

English summary
Oppo F21 Pro and F21 Pro 5G smartphones have arrived in India with cool features. Oppo is launching these two mid-range smartphones in the F-Series, a design-centric smartphone series. The Oppo F21 Pro and F21 Pro 5G smartphones are also available with 64 mega pixel cameras and fast charging features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X