ഓപ്പോ എഫ്21 പ്രോ 5ജി vs റിയൽമി 9 പ്രോ പ്ലസ് 5ജി: മിഡ്റേഞ്ചിലെ മിടുക്കനാര്

|

ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ അടുത്തിടെയാണ് എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഏപ്രിൽ 21 മുതൽ ആണ് എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുക. കഴിഞ്ഞ ഫെബ്രുവരിയിൽ റിയൽമിയുടെ റിയൽമി 9 പ്രോ സീരീസും വിപണിയിൽ എത്തിയിരുന്നു. റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ ആണ് ഇതിലെ ഹൈലൈറ്റ് മോഡൽ.

 

എഫ്21

എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ ഒരൊറ്റ 8 ജിബി റാം വേരിയന്റുമായിട്ടാണ് വിപണിയിൽ എത്തുന്നത്. അതേ സമയം റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിനും സമാനമായ വേരിയന്റ് ഉണ്ട്. ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണും റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണും തമ്മിൽ ഉള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് എത്തുന്നത് 20,000 രൂപയിൽ താഴെ വിലയിലോ? അറിയേണ്ടതെല്ലാംവൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് എത്തുന്നത് 20,000 രൂപയിൽ താഴെ വിലയിലോ? അറിയേണ്ടതെല്ലാം

ഓപ്പോ എഫ്21 പ്രോ vs റിയൽമി 9 പ്രോ പ്ലസ് 5ജി: ഡിസ്പ്ലെയും ഡിസൈനും
 

ഓപ്പോ എഫ്21 പ്രോ vs റിയൽമി 9 പ്രോ പ്ലസ് 5ജി: ഡിസ്പ്ലെയും ഡിസൈനും

ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 60 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. അതേ സമയം റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് (1,080 × 2,400 പിക്‌സൽസ്) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെയും ലഭ്യമാണ്. 20:9 ആസ്പക്റ്റ് റേഷ്യോയും 90 ഹെർട്സ് റിഫ്രഷ് റേറ്റും റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ലഭ്യമാണ്. രണ്ട് ഡിവൈസുകളുടെ ഡിസ്പ്ലെയും കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ ഫീച്ചർ ചെയ്യുന്നു.

ചിപ്‌സെറ്റും ഓപ്പറേറ്റിങ് സിസ്റ്റവും

ചിപ്‌സെറ്റും ഓപ്പറേറ്റിങ് സിസ്റ്റവും

ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണിൽ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 5ജി മൊബൈൽ ചിപ്പ്സെറ്റാണ് നൽകിയിരിക്കുന്നത്. അതേ സമയം റിയൽമി 9 പ്രോ പ്ലസ് 5ജി മാലി ജി68 എംസി4 ജിപിയുവിനൊപ്പം വരുന്ന ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 920 ചിപ്‌സെറ്റാണ് ഫീച്ചർ ചെയ്യുന്നത്. റിയൽമി 9 പ്രോ പ്ലസ് ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 3.0ൽ പ്രവർത്തിക്കുന്നു. അതേ സമയം ഓപ്പോ എഫ്21 പ്രോ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് കളർ ഒഎസ് 12.1ലും പ്രവർത്തിക്കുന്നു. സ്നാപ്ഡ്രാഗൺ 695 എസ്ഒസിയേക്കാൾ മികച്ച ക്ലോക്കിങ് സ്പീഡ് ഡൈമെൻസിറ്റി 920 ചിപ്സെറ്റ് ഓഫർ ചെയ്യുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ബജറ്റ് വിപണിയിലെ പുതിയ താരം; ഇൻഫിനിക്സ് ഹോട്ട് 11 2022 ഇന്ത്യയിലെത്തിബജറ്റ് വിപണിയിലെ പുതിയ താരം; ഇൻഫിനിക്സ് ഹോട്ട് 11 2022 ഇന്ത്യയിലെത്തി

ക്യാമറ ഫീച്ചറുകൾ

ക്യാമറ ഫീച്ചറുകൾ

ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഫീച്ചർ ചെയ്യുന്നത്. 64 മെഗാ പിക്സൽ ഹൈ റെസ് മെയിൻ ക്യാമറ, 2 മെഗാ പിക്സൽ ഡെപ്ത് ക്യാമറ, 2 മെഗാ പിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാ പിക്സൽ സെൽഫി സ്‌നാപ്പറും ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്.

റിയൽമി

മറുവശത്ത്, റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം അവതരിപ്പിക്കുന്നു. 50 മെഗാ പിക്സൽ സോണി സെൻസറും 8 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസും 2 മെഗാ പിക്സൽ മാക്രോ ലെൻസും ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി സെൽഫി ക്യാമറയും റിയൽമി 9 പ്രോ പ്ലസ് 5ജിയിൽ ഉണ്ട്. ക്യാമറ വശം പരിഗണിക്കുമ്പോൾ F21 പ്രോയെക്കാളും മുൻതൂക്കം റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിനാണ്.

20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

ബാറ്ററി

ബാറ്ററി

ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണിൽ 4500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭ്യമാക്കിയിരിക്കുന്നു. 60 മിനിറ്റിനുള്ളിൽ ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ പൂർണമായി ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിലും 4500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 60 വാട്ട് സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിയൽമി 9 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്.

സ്മാർട്ട്ഫോൺ

ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ ഒരൊറ്റ സ്റ്റോറേജ് ഓപ്ഷൻ മാത്രമാണ് ഓഫർ ചെയ്യുന്നത്.

Best Mobiles in India

English summary
Chinese smartphone maker Oppo has recently launched the F21 Pro 5G smartphone in India. The F21 Pro 5G will go on sale on April 21st. Realme's Realme 9 Pro Series was launched last February. The highlight model is the Realme 9 Pro Plus 5G smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X