ഓപ്പോ എഫ്21 പ്രോ 5ജി vs റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി; മികച്ച മിഡ് പ്രീമിയം സ്മാർട്ട്ഫോൺ ഏതെന്നറിയാം

|

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഓപ്പോ അവരുടെ ഏറ്റവും പുതിയ ഡിവൈസ് ആയ ഓപ്പോ എഫ്21 പ്രോ 5ജി ഹാൻഡ്‌സെറ്റ് അടുത്തിടെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. കമ്പനിയുടെ ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ക്വാൽകോം ചിപ്പ്‌സെറ്റ് ഫീച്ചർ ചെയ്യുന്നു. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഓപ്പോ എഫ്21 പ്രോ 5ജി പ്രവർത്തിക്കുന്നത്. മറ്റൊരു ചൈനീസ് കമ്പനിയായ ഷവോമിയുടെ സബ് ബ്രാൻഡ്, റെഡ്മിയിൽ നിന്നാണ് ഈ സെഗ്മെന്റിൽ ഓപ്പോ കനത്ത മത്സരം നേരിടുന്നത്. മാർച്ചിൽ റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ റെഡ്മി വിപണിയിൽ എത്തിച്ചിരുന്നു.

ഓപ്പോ എഫ്21 പ്രോ 5ജി vs റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി

ഓപ്പോ എഫ്21 പ്രോ 5ജി vs റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി

ഓപ്പോ എഫ്21 പ്രോ 5ജിയിൽ ഉപയോഗിക്കുന്ന അതേ ചിപ്പ്സെറ്റ് തന്നെയാണ് റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിലും ഉള്ളത്. ഇന്ത്യൻ വിപണിയിലെ മിഡ് പ്രീമിയം റേഞ്ചിലെ ഏറ്റവും മികച്ച രണ്ട് ഓപ്ഷനുകളാണ് ഈ ഡിവൈസുകൾ. ഓപ്പോ എഫ്21 പ്രോ 5ജിയും റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജിയും തമ്മിലുള്ള വിശദമായ താരതമ്യം താഴെ നൽകിയിരിക്കുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ് 10ആർ, ഷവോമി 12 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഫോണുകൾവൺപ്ലസ് 10ആർ, ഷവോമി 12 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഫോണുകൾ

ഡിസ്പ്ലെ ഫീച്ചറുകൾ

ഡിസ്പ്ലെ ഫീച്ചറുകൾ

ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ 6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്.അതേ സമയം 60 ഹെർട്സിന്റെ കുറഞ്ഞ റിഫ്രഷ് റേറ്റ് മാത്രമാണ് ഓപ്പോ എഫ്21 പ്രോ 5ജിയുടെ ഡിസ്പ്ലെയിൽ ഉള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഓപ്പോ എഫ്21 പ്രോ 5ജിയിൽ ലഭ്യമാണ്.

ഡിസ്പ്ലെ

അതേ സമയം റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 1,200 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസും റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 20,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാംഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 20,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാം

പ്രൊസസറുകളും ഓപ്പറേറ്റിങ് സിസ്റ്റവും

പ്രൊസസറുകളും ഓപ്പറേറ്റിങ് സിസ്റ്റവും

ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 5ജി ബൈൽ ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുമാണ് ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. മുകളിൽ കളർഒഎസ് 12 ഉള്ള ആൻഡ്രോയിഡ് 12 ലാണ് എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ചിപ്പ്സെറ്റ്

റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണും ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 695 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്നു. 8 ജിബി വരെയുള്ള എൽപിഡിഡിആർ4എക്സ് റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് കപ്പാസിറ്റി 1 ടിബി വരെ കൂട്ടാനും സാധിക്കും. ആൻഡ്രോയിഡ് 11 ഔട്ട് ദി ബോക്‌സ് ബേസ് ചെയ്ത് എത്തുന്ന എംഐയുഐ 13ലാണ് നോട്ട് 11 പ്രോ പ്ലസ് 5ജി പ്രവർത്തിക്കുന്നത്.

ഫസ്റ്റ് ഇംപ്രഷൻ റിവ്യൂ; വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയെക്കുറിച്ച് അറിയേണ്ടതെല്ലാംഫസ്റ്റ് ഇംപ്രഷൻ റിവ്യൂ; വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയെക്കുറിച്ച് അറിയേണ്ടതെല്ലാം

ക്യാമറ സവിശേഷതകൾ

ക്യാമറ സവിശേഷതകൾ

ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും ഓഫർ ചെയ്യുന്നു. 64 മെഗാ പിക്സൽ ഹൈ റെസ് മെയിൻ ക്യാമറയാണ് ഹൈലൈറ്റ് സെൻസർ. 2 മെഗാ പിക്സൽ ഡെപ്ത് ക്യാമറയും 2 മെഗാ പിക്സൽ മാക്രോ ക്യാമറയും ഈ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിന്റെ മാറ്റ് കൂട്ടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32 മെഗാ പിക്സൽ സെൽഫി സ്‌നാപ്പറും ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. എഫ്21 പ്രോ 5ജിയിൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ ഇല്ലെന്നത് ഓരു പ്രധാന പോരായ്മയാണ്.

ക്യാമറ

റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണും ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്. സാംസങ്ങിൽ നിന്നുള്ള 108 മെഗാ പിക്സൽ എച്ച്എം2 പ്രൈമറി സെൻസറാണ് ഹൈലൈറ്റ് സെൻസർ. 8 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാ പിക്സൽ മാക്രോ സെൻസർ എന്നിവയും ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി മുൻവശത്ത് 16 മെഗാ പിക്സൽ സെൻസറും നൽകിയിരിക്കുന്നു. അൾട്രാ വൈഡ് ആംഗിൾ സെൻസറിന്റെ സാന്നിധ്യം റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജിയുടെ ക്യാമറ സെറ്റപ്പിന്റെ മികവ് കൂട്ടുന്നു.

വൺപ്ലസ് 10ആർ vs റിയൽമി ജിടി 2; പ്രീമിയം പോരാട്ടത്തിൽ ആര് ജയിക്കും?വൺപ്ലസ് 10ആർ vs റിയൽമി ജിടി 2; പ്രീമിയം പോരാട്ടത്തിൽ ആര് ജയിക്കും?

ബാറ്ററിയും വിലയും വേരിയന്റുകളും

ബാറ്ററിയും വിലയും വേരിയന്റുകളും

ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ 4500 എംഎഎച്ച് ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ലഭ്യമാണ്. 60 മിനിറ്റിനുള്ളിൽ ഫോൺ പൂർണമായി ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോൺ ഒരൊറ്റ സ്റ്റോറേജ് ഓപ്ഷനിലാണ് ഇന്ത്യയിൽ എത്തുന്നത്.

  • 8 ജിബി റാം + 128 ജിബി സ്റ്റോറേജ് = 26,999 രൂപ
  • സ്മാർട്ട്ഫോൺ

    റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന 5000 എംഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു. മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാണ്. റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജിയുടെ എല്ലാ വേരിയന്റുകൾക്കും 4,000 രൂപ ഡിസ്കൌണ്ടും ലഭിക്കും.

Best Mobiles in India

English summary
The Redmi Note 11 Pro Plus 5G has the same chipset as the Oppo F21 Pro 5G. These devices are the two best options in the mid-premium range in the Indian market. Take a look at the detailed comparison between the Oppo F21 Pro 5G and the Redmi Note 11 Pro Plus 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X