ഓപ്പോ എഫ്21 പ്രോ റിവ്യൂ: സെൽഫി പ്രേമികൾക്കായി മിഡ്റേഞ്ചിലെ മികവുറ്റ സ്മാർട്ട്ഫോൺ

|

ഓപ്പോ സ്മാർട്ട്ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതയായി കാണാറുള്ളത് അതിന്റെ മികവുറ്റ സെൽഫി ക്യാമറകളാണ്. ബ്യൂട്ടി, പോർട്രെയിറ്റ് മോഡുകളും ഓപ്പോ ക്യാമറകളിൽ ഉണ്ടാകാറുണ്ട്. പുതിയ ഓപ്പോ എഫ്21 പ്രോയും ഈ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ഡിവൈസ് ആണ്. മികച്ച സെൽഫി ക്യാമറകൾക്കൊപ്പം എറ്റവും പുതിയ സാങ്കേതികവിദ്യകളും ഓപ്പോ എഫ്21 പ്രോ പായ്ക്ക് ചെയ്യുന്നു. കുറച്ച് പോരായ്മകളും ഓപ്പോ എഫ്21 പ്രോ സ്മാർട്ട്ഫോണിൽ കാണാവുന്നതാണ്. ധാരാളം 5ജി ഫോണുകൾ ഉള്ള പ്രൈസ് റേഞ്ചിലെ 4ജി സ്മാർട്ട്ഫോൺ ആണ് ഓപ്പോ എഫ്21 പ്രോ എന്നതാണ് അതിൽ ഒന്ന്. ഗിസ്ബോട്ട് ടീം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓപ്പോ എഫ്21 പ്രോ ഉപയോഗിക്കുന്നു. ഇങ്ങനെ കണ്ടെത്തിയ കാര്യങ്ങളാണ് ഈ റിവ്യൂവിൽ പറഞ്ഞിരിക്കുന്നത്. പെർഫോമൻസ്, ക്യാമറ സ്പെസിഫിക്കേഷനുകൾ, ഡിസൈൻ ടെക്സ്ചർ എന്നിവ പോലെയുള്ള വിശദാംശങ്ങളും ചുവടെ നൽകിയിരിക്കുന്നു.

 

എഫ്21 പ്രോ സ്പെസിഫിക്കേഷനുകൾ

എഫ്21 പ്രോ സ്പെസിഫിക്കേഷനുകൾ

 • ഡിസ്പ്ലെ: 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ
 • പ്രോസസർ: ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ
 • മെമ്മറി: 8 ജിബി റാം
 • സ്റ്റോറേജ്: 128 ജിബിസ്റ്റോറേജ്
 • ബാറ്ററി: 4,500 എംഎഎച്ച് ബാറ്ററി
 • പ്ലാറ്റ്ഫോം: ആൻഡ്രോയിഡ് 12 ബേസ്ഡ് ആയിട്ടുള്ള കളർഒഎസ്
 • ക്യാമറ: മൈക്രോലെൻസുള്ള 64 എംപി ട്രിപ്പിൾ ക്യാമറ സംവിധാനം
 • 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ40,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ

  ഓപ്പോ എഫ്21 പ്രോ ഡിസൈൻ
   

  ഓപ്പോ എഫ്21 പ്രോ ഡിസൈൻ

  ഓപ്പോ എഫ്21 പ്രോയിൽ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളിലൊന്ന് അതിന്റെ യുണീക്കായ ഡിസൈൻ ഫീച്ചറുകളാണ്. ഈ സ്‌മാർട്ട്‌ഫോണിൽ "ഫൈബർഗ്ലാസ് ലെതർ ഡിസൈൻ" ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇൻഡസ്ട്രി ഫസ്റ്റ് ഫീച്ചർ എഫ്21 പ്രോയ്ക്ക് പ്രത്യേകതയുള്ള ഫീൽ നൽകുന്നു. സ്‌ക്രാച്ച് റെസിസ്റ്റന്റ് ആയതിനാൽ ഡിവൈസ് റഫ് ആൻഡ് ടഫ് ഉപയോഗത്തിന് അനുയോജ്യമാണ്. ഓപ്പോ എഫ്21 പ്രോ സൺസെറ്റ് ഓറഞ്ച് വേരിയന്റാണ് ഇവിടെ റിവ്യൂ ചെയ്തിരിക്കുന്നത്. പിൻവശത്തെ ക്യാമറ ബമ്പ് അൽപ്പം എടുത്ത് നിൽക്കുന്നു. ഓപ്പോ ഓർബിറ്റ് ലൈറ്റ് ഫീച്ചറും ഓപ്പോ എഫ്21 പ്രോയിൽ നൽകിയിട്ടുണ്ട്. പിൻ ക്യാമറകളെ വലയം ചെയ്താണ് ഓർബിറ്റ് ലൈറ്റ് വരുന്നത്. നോട്ടിഫിക്കേഷനുകൾ, ഗെയിമിങ്, ചാർജിങ് എന്നിവയ്ക്കനുസരിച്ച് പ്രകാശിക്കുകയും ചെയ്യുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയാണ് ഓപ്പോ എഫ്21 പ്രോ അവതരിപ്പിക്കുന്നത്. ആമസോൺ എച്ച്‌ഡിആർ, യൂട്യൂബ് എച്ച്‌ഡി സർട്ടിഫിക്കേഷനുകളുള്ള ഡിസ്പ്ലെ ക്രിസ്റ്റൽ ക്ലിയർ വ്യൂവിങ് എക്സ്പീരിയൻസും നൽകുന്നു.

  ഓപ്പോ എഫ്21 പ്രോ ക്യാമറ പെർഫോമൻസ്

  ഓപ്പോ എഫ്21 പ്രോ ക്യാമറ പെർഫോമൻസ്

  64 എംപി പ്രൈമറി ലെൻസും 2 എംപി മൈക്രോ ക്യാമറയും 2 എംപി ഡെപ്ത് സെൻസറും ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഓപ്പോ എഫ്21 പ്രോയിൽ നൽകിയിരിക്കുന്നത്. കൂടാതെ, മുൻവശത്ത് സോണി ഐഎംഎക്സ്709 ലെൻസുള്ള 32 എംപി അൾട്രാ സെൻസിംഗ് സെൽഫി ക്യാമറയും ലഭ്യമാണ്. ഓപ്പോ എഫ്21 പ്രോയിലെ സെൽഫി ക്യാമറയും മൈക്രോസ്കോപ്പിക് ലെൻസും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വയ്ക്കുന്നത്. കൂടാതെ എഫ്21 പ്രോയിലെ സെൽഫി ക്യാമറയിലെ സോണി ഐഎംഎക്‌സ്709 ആർജിബിഡബ്ല്യു ലെൻസിന് കൂടുതൽ ലൈറ്റ് ക്യാപ്ചർ ചെയ്യാൻ കഴിയും. ഇത് ഓപ്പോ ക്വാഡ്ര ബിന്നിങ് അൽഗോരിതവുമായി സംയോജിപ്പിച്ചിരിക്കുന്നു. ബൊക്കെ പോർട്രെയിറ്റ്, എഐ പോർട്രെയിറ്റ് എൻഹാൻസ്‌മെന്റ്, സെൽഫി എച്ച്‌ഡിആർ തുടങ്ങിയ ഫീച്ചറുകൾ മനോഹരമായ സെൽഫികൾ പകർത്താനും സഹായിക്കുന്നു.

  ഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചുഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചു

  ഓപ്പോ എഫ്21 പ്രോയിലെ മൈക്രോലെൻസ്

  ഓപ്പോ എഫ്21 പ്രോയിലെ മൈക്രോലെൻസ്

  ഓപ്പോ എഫ്21 പ്രോയിലെ 2 എംപി മൈക്രോലെൻസിന് ഒരു വസ്തുവിന്റെ 15x അല്ലെങ്കിൽ 30x സൂം ചെയ്തുള്ള ( മൈക്രോസ്കോപ്പിക്ക് വ്യൂ ) ദൃശ്യങ്ങൾ പകർത്താൻ കഴിയും. ഇലകൾ, തുണിത്തരങ്ങൾ തുടങ്ങി ഏതൊരു വസ്തുവിന്റെയും മൈക്രോസ്കോപ്പിക്ക് വ്യൂ പകർത്താൻ ഈ ലെൻസ് ഉപയോഗിക്കാം. ഓപ്പോ എഫ്21 പ്രോ നൈറ്റ് മോഡും ഓഫർ ചെയ്യുന്നു. എന്നിരുന്നാലും, ഈ മോഡ് മൈക്രോലെൻസിനെപ്പോലെയോ ശക്തമായ സെൽഫി ക്യാമറ പോലെയോ അത്ര മികവുറ്റത് അല്ല.

  ഓപ്പോ എഫ്21 പ്രോ പെർഫോമൻസ്: ബെഞ്ച്മാർക്ക് ഇവാലുവേഷൻ

  ഓപ്പോ എഫ്21 പ്രോ പെർഫോമൻസ്: ബെഞ്ച്മാർക്ക് ഇവാലുവേഷൻ

  8 ജിബി റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റിൽ നിന്നാണ് ഓപ്പോ എഫ്21 പ്രോ പവർ എടുക്കുന്നത്. യൂസേഴ്സിന് റാമും ഡിഫോൾട്ട് സ്റ്റോറേജും കൂടുതൽ വികസിപ്പിക്കാനും സാധിക്കും. മൈക്രോ എസ്ഡി കാർഡ് വഴി റാം 5 ജിബി വരെയും മൊത്തത്തിലുള്ള സ്റ്റോറേജ് 1 ടിബി വരെയും കൂട്ടാൻ കഴിയും. ഓപ്പോ എഫ്21 പ്രോയുടെ പെർഫോമൻസ് മനസിലാക്കാൻ ഞങ്ങൾ റണ്ട് ബെഞ്ച്മാർക്ക് ടെസ്റ്റുകൾ നടത്തി. ഗീക്ക്ബെഞ്ച് ടെസ്റ്റ് ആയിരുന്നു അതിൽ ഒന്ന്. ഫോണിന് സിംഗിൾ കോർ ടെസ്റ്റിൽ 385 പോയിന്റും മൾട്ടി കോർ ടെസ്റ്റിൽ 1,667 പോയിന്റും ലഭിച്ചു. ഓപ്പോ എഫ്21 പ്രോയുടെ ജിപിയു, ഗെയിമിങ് പവറുകൾ നിർണയിക്കാൻ ഞങ്ങൾ 3എം മാർക്ക് ബെഞ്ച്മാർക്ക് ടെസ്റ്റും നടത്തി. ഇവിടെ, മൊത്തത്തിലുള്ള പ്രകടനത്തിൽ ഫോൺ 443 പോയിന്റുകൾ സ്കോർ ചെയ്‌തു, ഫോൺ ഹെവി ആപ്പുകൾക്കോ ഹെവി ഗെയിമിങിനോ ​​വേണ്ടി ഡിസൈൻ ചെയ്‌തിട്ടില്ലെന്നാണ് ഈ പരിശോധന ഫലങ്ങൾ നൽകുന്ന സൂചന. സാധാരണ സ്മാർട്ട്ഫോൺ ഉപയോഗത്തിന് ഓപ്പോ എഫ്21 പ്രോ ഏറ്റവും അനുയോജ്യമാണെന്നും ബെഞ്ച്മാർക്കുകൾ വെളിപ്പെടുത്തുന്നു.

  കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഗാലക്സി എ53 5ജി, റെഡ്മി നോട്ട് 11 രണ്ടാമത്കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഗാലക്സി എ53 5ജി, റെഡ്മി നോട്ട് 11 രണ്ടാമത്

  റിയൽ ലൈഫ് പെർഫോമൻസ്

  റിയൽ ലൈഫ് പെർഫോമൻസ്

  സാധാരണ ആപ്പുകൾക്കായി ഓപ്പോ എഫ്21 പ്രോ മാന്യമായ പെർഫോമൻസ് ഓഫർ ചെയ്യുന്നുവെന്ന് ബെഞ്ച്മാർക്ക് ഫലങ്ങൾ കാണിച്ച് തന്നിട്ടുണ്ട്. സാധാരണ സ്മാർട്ട്ഫോൺ ആക്റ്റിവിറ്റികളും അത്യാവശ്യം ഗെയിമിങിനും ഞങ്ങൾ ഓപ്പോ എഫ്21 പ്രോ ഉപയോഗിച്ചു. കുഴപ്പമില്ലാത്ത പെർഫോമൻസും ഫോൺ കാഴ്ച വച്ചു. ബിജിഎംഐ തുടങ്ങിയ ഗെയിമുകൾ കളിക്കാനും ഓപ്പോ എഫ്21 പ്രോ ഉപയോഗിക്കാൻ കഴിയും. എന്നാൽ കൂടുതൽ ഗ്രാഫിക്സ് ഹെവി ആപ്പുകൾ മികച്ച അനുഭവം നൽകുന്നില്ല. ആൻഡ്രോയിഡ് 12നൊപ്പമുള്ള കളർഒഎസ് എക്സ്പീരിയൻസും മികവുറ്റതാണ്.

  ഓപ്പോ എഫ്21 പ്രോ ബാറ്ററിയും ഫാസ്റ്റ് ചാർജറും

  ഓപ്പോ എഫ്21 പ്രോ ബാറ്ററിയും ഫാസ്റ്റ് ചാർജറും

  ഓപ്പോ എഫ്21 പ്രോ 4,500 എംഎഎച്ച് ബാറ്ററിയും 33 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജറും പായ്ക്ക് ചെയ്യുന്നു. ഈ സെഗ്‌മെന്റിലെ മിക്ക ഫോണുകളും 5,000 എംഎഎച്ച് ബാറ്ററി ഓഫർ ചെയ്യുമ്പോൾ എഫ്21 പ്രോയിലെ ചെറിയ ബാറ്ററി നിരാശ നൽകുന്നു. ഒറ്റ ചാർജിൽ ഒരു ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കാൻ അനുവദിക്കുന്ന പെർഫോമൻസ് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. 33 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് അഡാപ്റ്റർ ഈ ഫോണിന്റെ ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നാണ്. ഏകദേശം 90 മിനിറ്റിനുള്ളിൽ ഫോൺ പൂർണമായി ചാർജ് ചെയ്യാം. ഗെയിമിങ് ഇതര ആപ്പുകൾക്കായി ഉപയോഗിച്ചാൽ ഓപ്പോ എഫ്21 പ്രോയുടെ ബാറ്ററി ഒരു ദിവസം നിലനിൽക്കുമെന്നും ഞങ്ങൾക്ക് മനസിലാക്കാൻ ആയി.

  റിയൽമി ജിടി 2 പ്രോ vs സാംസങ് ഗാലക്സി എസ്22 vs വൺപ്ലസ് 10 പ്രോ 5ജി; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സൂപ്പർ പോരാട്ടംറിയൽമി ജിടി 2 പ്രോ vs സാംസങ് ഗാലക്സി എസ്22 vs വൺപ്ലസ് 10 പ്രോ 5ജി; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സൂപ്പർ പോരാട്ടം

  ഓപ്പോ എഫ്21 പ്രോ: മികവുറ്റ 4ജി സ്മാർട്ട്ഫോൺ

  ഓപ്പോ എഫ്21 പ്രോ: മികവുറ്റ 4ജി സ്മാർട്ട്ഫോൺ

  ഈ പ്രൈസ് സെഗ്മെന്റിൽ ഇപ്പോൾ തന്നെ ധാരാളം 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. കുറച്ച് പണം കൂടി മുടക്കാൻ താത്പര്യം ഉള്ളവർക്ക് പ്രീമിയം 5ജി ഫോണുകളും ലഭിക്കും. അപ്പോൾ ഈ തുക നൽകി 4ജി സ്മാർട്ട്ഫോൺ വാങ്ങുന്നതിൽ അർഥമില്ല എന്ന് ചിന്തിക്കാം. പക്ഷെ രാജ്യത്ത് ഇപ്പോഴും 5ജി എന്നത് ഒരു സ്വപ്നം മാത്രമാണ്. അതിനാൽ തന്നെ നിലവിലത്തെ ഗോ റ്റു നെറ്റ്വർക്ക് 4ജി തന്നെയാണ്. ഓപ്പോ എഫ്21 പ്രോ പോലുള്ള ഫോണുകൾ പ്രീമിയം ഫീച്ചറുകൾ ഓഫർ ചെയ്യുന്നു, പ്രത്യേകിച്ച് ക്യാമറ വിഭാഗത്തിൽ. 5G ഘടകം അവഗണിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, ഓപ്പോ എഫ്21 പ്രോ ഈ സെഗ്‌മെന്റിൽ ഒരു മികച്ച സെലക്ഷൻ തന്നെയായിരിക്കും. പ്രത്യേകിച്ചും അതിന്റെ ശക്തമായ സെൽഫി ക്യാമറ കൂടി പരിഗണിക്കുമ്പോൾ. ഓപ്പോ എഫ്21 പ്രോ 5ജി സ്മാർട്ട്ഫോണും വിപണിയിൽ ഉണ്ടെന്ന കാര്യവും യൂസേഴ്സ് മനസിലാക്കേണ്ടതാണ്.

Best Mobiles in India

English summary
The best feature of Oppo smartphones is the excellent selfie cameras. Oppo cameras also have beauty and portrait modes. The new Oppo F21 Pro also retains this tradition. The Oppo F21 Pro packs the latest technology with the best selfie cameras.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X