ഓപ്പോ എഫ്21 പ്രോ vs റിയൽമി 9; മികച്ച 4ജി സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാം

|

ചൈനീസ് സ്മാർട്ട്ഫോൺ കമ്പനികളായ ഓപ്പോയും വിവോയും അടുത്തിടെ പുതിയ 4ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരുന്നു. ബിബികെ ഇലക്ട്രോണിക്സിന്റെ കീഴിൽ ഉള്ള സഹോദര സ്ഥാപനങ്ങൾ ആണെങ്കിലും ഇന്ത്യൻ വിപണിയിൽ രണ്ട് ബ്രാൻഡുകളും തമ്മിൽ പൊരിഞ്ഞ പോരാട്ടം തന്നെയാണ് നടക്കുന്നത്. ഓപ്പോ എഫ്21 പ്രോ 4ജി, റിയൽമി 9 4ജി എന്നീ ഡിവൈസുകളാണ് ഇരു കമ്പനികളും അടുത്തിടെ വിപണിയിൽ എത്തിച്ചത്. സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റ്, 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ട്രിപ്പിൾ ക്യാമറ സജ്ജീകരണം എന്നിങ്ങനെ സമാനമായതും അല്ലാത്തതുമായ നിരവധി ഫീച്ചറുകൾ രണ്ട് ഡിവൈസുകളിലും ഉണ്ട്. ഓപ്പോ എഫ്21 പ്രോയും റിയൽമി 9 സ്മാർട്ട്ഫോണും തമ്മിലുള്ള വിശദമായ താരതമ്യം മനസിലാക്കാൻ തുടർന്ന് വായിക്കുക.

 

ഓപ്പോ എഫ്21 പ്രോ 4ജി vs റിയൽമി 9 4ജി: വിലയും വേരിയന്റുകളും

ഓപ്പോ എഫ്21 പ്രോ 4ജി vs റിയൽമി 9 4ജി: വിലയും വേരിയന്റുകളും

ഓപ്പോ എഫ്21 പ്രോ 4ജി സ്മാർട്ട്ഫോണും റിയൽമി 9 4ജി സ്മാർട്ട്ഫോണും ഒരൊറ്റ സ്റ്റോറേജ് കോൺഫിഗറേഷൻ മാത്രമാണ് വിപണിയിൽ എത്തിക്കുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ ആണ് റിയൽമി 9 4ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നത്. 17,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന് വില വരുന്നത്. മറുവശത്ത് ഓപ്പോ എഫ്21 പ്രോ 4ജി സ്മാർട്ട്ഫോൺ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലും അവതരിപ്പിക്കുന്നു. 22,999 രൂപയാണ് എഫ്21 പ്രോ 4ജി വേരിയന്റിന് വില വരുന്നത്. ഏതാണ്ട് സമാനമായ സ്പെസിഫിക്കേഷനുകൾ ഉണ്ടായിട്ടും ഓപ്പോ എഫ്21 പ്രോ 4ജിയ്ക്ക് ഉയർന്ന വില നൽകേണ്ടി വരുന്നു എന്നൊരു പോരായ്മയാണ് നിലവിൽ ഉള്ളത്.

ബജറ്റ് വിപണി പിടിക്കാൻ റെഡ്മി 10എ സ്മാർട്ട്ഫോൺ; ഇന്ത്യ ലോഞ്ച് ഉടൻബജറ്റ് വിപണി പിടിക്കാൻ റെഡ്മി 10എ സ്മാർട്ട്ഫോൺ; ഇന്ത്യ ലോഞ്ച് ഉടൻ

ഡിസൈനും ഡിസ്പ്ലെയും
 

ഡിസൈനും ഡിസ്പ്ലെയും

റിയൽമി 9 ഒരു റിപ്പിൾ ഹോളോഗ്രാഫിക് ഡിസൈൻ ഫീച്ചർ ചെയ്യുന്നു. 6.4 ഇഞ്ച് സൂപ്പർ അമോലെഡ് പഞ്ച് ഹോൾ കട്ട് ഔട്ട് ഡിസ്പ്ലെയും റിയൽമി 9 4ജി സ്മാർട്ട്ഫോണിൽ ഉണ്ട്. ഡിസ്പ്ലെ 90 ഹെർട്സ് റിഫ്രഷ് റേറ്റും ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും ഓഫർ ചെയ്യുന്നു. റിയൽമി 9 4ജി സ്മാർട്ട്ഫോണിന്റെ ഗ്ലോസി പാനൽ സ്റ്റൈലിഷ് ലുക്ക് നൽകുന്നു. എന്നാൽ ഫോണിൽ പോറലുകൾ വീഴാൻ സാധ്യതയുണ്ട്.

ഓപ്പോ

മറുവശത്ത്, ഓപ്പോ എഫ്21 പ്രോ അതിന്റെ ബാക്ക് പാനലിനായി ഇൻഡസ്ട്രി ഫസ്റ്റ് ഫൈബർഗ്ലാസ് ലെതർ ഡിസൈൻ ഫീച്ചർ ചെയ്യുന്നു. റഫ് ആൻഡ് ടഫ് ഉപയോഗത്തിന് ചേരും വിധമാണ് ഈ പാനൽ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ, പിൻ ക്യാമറകളിലെ ഓർബിറ്റ് ലൈറ്റുകൾ ഒരു സവിശേഷമായ കൂട്ടിച്ചേർക്കലാണ്. 90 ഹെർ്ട്സ് റിഫ്രഷ് റേറ്റും ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനുമുള്ള 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയും ഓപ്പോ എഫ്21 പ്രോയിൽ ഉണ്ട്.

പുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചുപുറത്തിറക്കി രണ്ടാം മാസം വിവോ വൈ15എസ് സ്മാർട്ട്ഫോണിന് വില കുറച്ചു

ക്യാമറ പെർഫോമൻസ്

ക്യാമറ പെർഫോമൻസ്

ഓപ്പോ എഫ്21 പ്രോ 64 എംപി പ്രൈമറി ലെൻസ്, 2 എംപി മൈക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഓഫർ ചെയ്യുന്നു. ശക്തിയേറിയ 32 എംപി സോണി ഐഎംഎക്സ് 709 സെൽഫി ക്യാമറയും ഓപ്പോ എഫ്21 പ്രോയിൽ ഉണ്ട്. അൾട്രാസെൻസിങ് ഫീച്ചറുകൾക്കൊപ്പം ബൊക്കെ പോർട്രെയിറ്റ്, സെൽഫി എച്ച്ഡിആർ എന്നീ സപ്പോർട്ടുകളും ഓപ്പോ എഫ്21 പ്രോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. ഓപ്പോ എഫ്21 പ്രോയിലെ മൈക്രോലെൻസ് ഒരു പ്രധാന ആകർഷണമാണ്. അതിശയകരമായ മൈക്രോസ്കോപ്പിക് ചിത്രങ്ങൾ പകർത്താൻ ഇത് സഹായിക്കും.

റിയൽമി

മറുവശത്ത്, റിയൽമി 9 സ്മാർട്ട്ഫോണിൽ 108 എംപി സാംസങ് എച്ച്എം6 പ്രൈമറി ക്യാമറയും നൽകിയിരിക്കുന്നു. സ്ട്രീറ്റ് മോഡ് 2.0, എഐ പോർട്രെയിറ്റ്, നൈറ്റ് മോഡ് തുടങ്ങി നിരവധി ക്യാമറ സെൻട്രിക് ഫീച്ചറുകളും റിയൽമി 9 സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. റിയൽമിയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യ വഴി നിറങ്ങളുടെ മികച്ച തനിപ്പകർപ്പുകളും ഏറ്റവും മനോഹരമായ ചിത്രങ്ങളും പകർത്താൻ കഴിയുന്നു.

40,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ40,000 രൂപയിൽ താഴെ വിലയുള്ള മികച്ച 12 ജിബി റാം സ്മാർട്ട്‌ഫോണുകൾ

ഹാർഡ്‌വെയർ പെർഫോമൻസ്

ഹാർഡ്‌വെയർ പെർഫോമൻസ്

റിയൽമി 9, ഓപ്പോ എഫ്21 പ്രോ എന്നീ രണ്ട് 4ജി ഡിവൈസുകളും സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്നു. റിയൽമി 9 സ്മാർട്ട്ഫോണിൽ 6 ജിബി റാം മാത്രമാണ് ഉള്ളത്. അതേ സമയം ഓപ്പോ എഫ്21 പ്രോ 4ജി സ്മാർ്ട്ടഫോൺ 8 ജിബി റാം ഓഫർ ചെയ്യുന്നു. രണ്ട് ഫോണുകളും 128 ജിബി സ്റ്റോറേജും വെർച്വൽ റാം വിപുലീകരണത്തിന് സപ്പോർട്ടും നൽകുന്നു. അതിനാൽ തന്നെ റിയൽമി 9 4ജി, ഓപ്പോ എഫ്21 പ്രോ 4ജി സ്മാർട്ട്ഫോണുകളുടെ ഹാർഡ്‌വെയർ പെർഫോമൻസ് ഏതാണ്ട് സമാനമാണ്.

ഓഫർ

കൂടാതെ, റിയൽമി 9 4ജി, ഓപ്പോ എഫ്21 പ്രോ 4ജി സ്മാർട്ട്ഫോണുകൾ 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഓഫർ ചെയ്യുന്നു. റിയൽമി 9 4ജിയിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. അതേ സമയം ഓപ്പോ എഫ്21 പ്രോയിൽ 4,500 എംഎഎച്ച് ബാറ്ററിയും ഉണ്ട്. ബാറ്ററികൾ മികച്ചതും ഒറ്റ ചാർജിൽ ഒരു ദിവസം മുഴുവൻ നിലനിൽക്കാൻ ശേഷിയുള്ളതുമാണ്. ഫോണുകളുടെ ജിപിയു ബെഞ്ച്മാർക്ക് സ്‌കോറുകൾ അത്ര മികച്ചതല്ലാത്തതിനാൽ ഹെവി ഗെയിമുകൾ ശുപാർശ ചെയ്യുന്നില്ല.

ഷവോമി 12 പ്രോ ഏപ്രിൽ 27ന് ഇന്ത്യയിൽ എത്തുംഷവോമി 12 പ്രോ ഏപ്രിൽ 27ന് ഇന്ത്യയിൽ എത്തും

Best Mobiles in India

English summary
Oppo F21 Pro 4G and Realme 9 4G devices have been launched recently. Both devices have many similar and non-similar features, such as the Snapdragon 680 chipset, 33w fast charging support, and triple camera setup. Here is a detailed comparison between the Oppo F21 Pro and the Realm9 smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X