Home
Mobile

ഓപ്പോ എഫ്23 5ജി: സ്മാർട്ട്‌ഫോൺ വിപണിയുടെ രാജാവാകാൻ ഓപ്പോയുടെ പുത്തൻ ബാറ്ററി പവർഹൗസ്!

എഫ് സീരീസിൽ ഓപ്പോ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് ഓപ്പോ എഫ്23 5ജി. 5000 mAh വരുന്ന ബലിയ ബാറ്ററി, 67W സൂപ്പർവൂക്ക്ടിഎം ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ക്വാൽക്കോം സ്‌നാപ്പ്ഡ്രാഗൺ 695 ചിപ്പ്‌സെറ്റ്, 120 ഹെർട്സ് ഡിസ്‌പ്ലെ, 64 എംപി ട്രിപ്പിൾ എഐ ക്യാമറ സെറ്റപ്പ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഏറ്റവും പുതിയ ആൻഡ്രോയിഡ് 13 ഒഎസ് എന്നിവയെല്ലാം ഈ മിഡ്-റേഞ്ച് സ്മാർട്ട്ഫോണിനെ ആകർഷകമാക്കുന്നു. കിടിലൻ ഫീച്ചറുകൾക്ക് പുറമെ ബാറ്ററി പെർഫോമൻസിൽ ചില ഫ്ലാഗ്ഷിപ്പുകൾക്കും മുകളിലാണ് ഓപ്പോ എഫ്23 5ജി.

5000 mAh ശേഷിയുള്ള വലിയ ബാറ്ററിയ്ക്കൊപ്പം ഓപ്പോയുടെ ബാറ്ററി ഹെൽത്ത് എഞ്ചിനും (ബിഎച്ച്ഇ) എഫ്23 5ജി സ്മാർട്ട്ഫോണിൽ ഉപയോഗിക്കുന്നുണ്ട്. ബാറ്ററിയുടെ ലൈഫ് സ്പാൻ ഉയർത്താൻ വേണ്ടിയാണ് ഫീച്ചർ നൽകിയിരിക്കുന്നത്. ബാറ്ററി സ്റ്റാറ്റസ് മോണിറ്റർ ചെയ്യാനും ചാർജിങ് കറന്റും വോൾട്ടേജും നിയന്ത്രിക്കാനും ബിഎച്ച്ഇ സഹായിക്കുന്നു. ബാറ്ററി 1,600 ചാർജിങ് സൈക്കിളുകൾക്കും സപ്പോർട്ട് നൽകുന്നു. ഇത് നിലവിലെ ഇൻഡസ്ട്രി സ്റ്റാൻഡേർഡിന്റെ ഇരട്ടിയോളം വരുന്നു.

സ്മാർട്ട്‌ഫോൺ വിപണിയുടെ രാജാവാകാൻ ഓപ്പോയുടെ പുത്തൻ ബാറ്ററി പവർഹൗസ്!

ഈ വർഷത്തെ സീൽ ബിസിനസ് സസ്റ്റയിനബിളിറ്റി അവാർഡ് നേടിയ സാങ്കേതികവിദ്യ കൂടിയാണ് ഓപ്പോയുടെ ബാറ്ററി ഹെൽത്ത് എഞ്ചിൻ. സാങ്കേതിക നവീകരണത്തിലൂടെ സുസ്ഥിരത വർധിപ്പിക്കുന്നതിനുള്ള ഓപ്പോയുടെ ശ്രമങ്ങൾക്ക് വിവിധ അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

ബാറ്ററി ലൈഫ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന എഐ പവർ സേവിങ് ഫെസിലിറ്റിയും എഫ്23 5ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നു. ഇത് ഡിവൈസിന്റെ സ്ക്രീൻ ബാക്ക് ലൈറ്റും സിപിയു പെർഫോമൻസും റെഗുലേറ്റ് ചെയ്യാൻ സഹായിക്കും.

ഡിവൈസിലെ സൂപ്പർ നൈറ്റ് ടൈം സ്റ്റാൻഡ് ബൈ മോഡിന് യൂസേഴ്സിന്റെ സ്ലീപ്പ് പാറ്റേണുകൾക്ക് അനുസരിച്ച് അഡാപ്റ്റ് ആകാനുള്ള ശേഷിയുണ്ട്. ഇത് രാത്രിയിൽ കൺസ്യൂം ചെയ്യുന്ന പവറിന്റെ അളവ് 2 ശതമാനമായി കുറയ്ക്കുന്നു. സാങ്കേതികവിദ്യ ബാറ്ററിയുടെ ഇന്റഗ്രിറ്റിയും ആയുസും ഗണ്യമായി തന്നെ വർധിപ്പിക്കുന്നുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ബാറ്ററി പെർഫോമൻസും ഉറപ്പ് നൽകുന്നു.

മികച്ച ബാറ്ററി ലൈഫിന് പുറമെ ഡിവൈസിലെ 67W സൂപ്പർവൂക്ക്ടിഎം ചാർജിങ് സപ്പോർട്ട് വെറും 18 മിനിറ്റിനുള്ളിൽ ഡിവൈസ് 50 ശതമാനം ചാർജ് ചെയ്യാനും 44 മിനിറ്റിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാനും സഹായിക്കുന്നു. അഞ്ച് മിനിറ്റ് ചാർജിൽ 2.5 മണിക്കൂർ യൂട്യൂബ് വീഡിയോ പ്ലേബാക്കും ഫോൺ ഉറപ്പ് നൽകുന്നുണ്ട്. ഫാസ്റ്റ് ചാർജിങ് ഫീച്ചറിനൊപ്പം വരുന്ന ഏത് അപകടസാധ്യതയും ഒഴിവാക്കാൻ 5 ലെയർ ചാർജിങ് പ്രൊട്ടക്ഷനും ഫോണിലുണ്ട്.

ചാർജിങ് ഫീച്ചറിനൊപ്പമുള്ള സുരക്ഷ സംവിധാനങ്ങൾ

  • അഡാപ്റ്റർ ഓവർലോഡ് പ്രൊട്ടക്ഷൻ
  • ഫ്ലാഷ് ചാർജ് കണ്ടിഷൻ ഐഡന്റിഫിക്കേഷൻ പ്രൊട്ടക്ഷൻ
  • ചാർജിങ് പോർട്ട് ഓവർലോഡ് പ്രൊട്ടക്ഷൻ
  • ബാറ്ററി കറന്റ്/വോൾട്ടേജ് ഓവർലോഡ് പ്രൊട്ടക്ഷൻ
  • ബാറ്ററി ഫ്യൂസ് പ്രൊട്ടക്ഷൻ

ദീർഘകാലാടിസ്ഥാനത്തിൽ സ്മൂത്ത് എക്സ്പീരിയൻസ് ഓഫർ ചെയ്യുന്ന ബിഎച്ച്ഇ സാങ്കേതികവിദ്യ 48 മാസത്തെ ഫ്ലൂൻസി പ്രൊട്ടക്ഷനും ഉറപ്പ് നൽകുന്നു. ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോൺ സെഗ്‌മെന്റിലെ തന്നെ ഏറ്റവും മികച്ച ബാറ്ററി എൻഡുറൻസും പെർഫോമൻസും ഉറപ്പ് നൽകുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്. ഇത് ഉറപ്പ് വരുത്താൻ ഡിവൈസിനെ 100,000 ക്വാളിറ്റി ടെസ്റ്റുകൾക്കും വിധേയമാക്കിയിട്ടുണ്ട്.

24,999 രൂപ പ്രൈസ് ടാഗിലാണ് ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോൺ വരുന്നത്. ആമസോൺ, ഓപ്പോ സ്റ്റോർ, പ്രധാന റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. ഓപ്പോ എഫ്23 5ജിയെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളുടെ ഏറ്റവും പുതിയ ഇൻഫോഗ്രാഫിക്സ് പരിശോധിക്കുക.

സ്മാർട്ട്‌ഫോൺ വിപണിയുടെ രാജാവാകാൻ ഓപ്പോയുടെ പുത്തൻ ബാറ്ററി പവർഹൗസ്!

More from GizBot

Best Mobiles in India

English summary
Oppo F23 5G is the latest smartphone launched by Oppo in India in the F series. Apart from the great features, the Oppo F23 5G also beats some flagships in terms of battery performance.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X