എല്ലാവർക്കും വെല്ലുവിളി..; ലോഞ്ചിനൊരുങ്ങി ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോൺ | Oppo F23 5G
ഓപ്പോ പുറത്തിറക്കുന്ന ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ Oppo F23 5G ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വലിയ ബാറ്ററി, സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെ എന്നിവയെല്ലാം ഈ ഡിവൈസിന്റെ സവിശേഷതകളാണ്.
ഓപ്പോയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ കൂടി ഡിവൈസിന്റെ മിക്കവാറും സ്പെക്സും ഫീച്ചറുകളും ഡിസൈനുമെല്ലാം കമ്പനി ടീസ് ചെയ്തിട്ടുമുണ്ട്. മെയ് 15 ഞായറാഴ്ചയാണ് സ്മാർട്ട്ഫോണിന്റെ ലോഞ്ച് നടക്കുക. ലോഞ്ചിന് ശേഷം മെയ് 18 -ന് ആമസോൺ വഴി ഓപ്പോ എഫ്23 5ജിയുടെ വിൽപ്പനയും ആരംഭിക്കും. ബോൾഡ് ഗോൾഡ് കളർ ഓപ്ഷനിൽ ഡിവൈസ് ലഭ്യമാകുമെന്ന് മൈക്രോ സൈറ്റുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്ലാക്ക് കളർ ഓപ്ഷനിൽ ഡിവൈസ് ലഭ്യമാകുമെന്നും മൈക്രോ സൈറ്റുകളിലെ ചിത്രങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ഓപ്പോ എഫ്23 5ജി ഫീച്ചറുകൾ : ഒരു സ്നാപ്പ്ഡ്രാഗൺ ചിപ്പ്സെറ്റ് ഡിവൈസിലുണ്ടാകുമെന്ന് ഓപ്പോ തന്നെ സ്ഥിരീകരിച്ചിരുന്നു. സ്നാപ്പ്ഡ്രാഗൺ 695 എസ്ഒസിയാകും ഇതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഫോണിലുണ്ടാകും. 8 ജിബി വരെയുള്ള വെർച്വൽ റാം സപ്പോർട്ടും ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.
120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള പഞ്ച് ഹോൾ കട്ട് ഔട്ട് ഡിസ്പ്ലെയാണ് ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിലെ ഡിസ്പ്ലെയുടെ മറ്റ് ഫീച്ചറുകൾ ഇപ്പോൾ വ്യക്തമായിട്ടില്ല. ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോൺ 6.72 ഇഞ്ച് വരുന്ന ഒരു ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ പായ്ക്ക് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ലോഞ്ചിന് മുന്നോടിയായി കൂടുതൽ സ്പെക്സും ഫീച്ചറുകളും ഓപ്പോ വെളിപ്പെടുത്തിയേക്കും.

5000 mAh ബാറ്ററിയാണ് ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിന് ഊർജം പകരുന്നത്. 67W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. 44 മിനുറ്റ് ചാർജിൽ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഓഫർ ചെയ്യുന്നു. 64 എംപി പ്രൈമറി സെൻസർ, സെക്കൻഡറി സെൻസർ, 40x മാഗ്നിഫിക്കേഷൻ ഉള്ള മൈക്രോലെൻസ് എന്നിവയൊക്കെയാണ് ഈ റിയർ ക്യാമറ സെറ്റപ്പിൽ പ്രതീക്ഷിക്കുന്നത്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സെൽഫി സെൻസറും ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിന് 8.2 മില്ലിമീറ്റർ തിക്ക്നസും 192 ഗ്രാം ഭാരവും ഉണ്ടാകും. ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും പ്രതീക്ഷിക്കാവുന്നതാണ്. ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വിലയെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.
ഓപ്പോ എഫ്23 5ജി വില : ഓപ്പോ എഫ്23 5ജി സ്മാർട്ട്ഫോൺ 25,000 രൂപയിൽ താഴെയുള്ള പ്രൈസ് ടാഗിലായിരിക്കും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ഓപ്പോ എഫ് 23 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം / 256 ജിബി സ്റ്റോറേജ് മോഡലിന് 23,999 രൂപയായിരിക്കും വില വരുന്നത്. വിലയടക്കമുള്ള കാര്യങ്ങളിൽ അന്തിമ സ്ഥിരീകരണം ലോഞ്ച് ദിവസം മാത്രമാണ് ലഭിക്കുക.


Click it and Unblock the Notifications








