OPPO F25 Pro 5G ഫസ്റ്റ് ഇംപ്രഷൻ: 25000 രൂപയിൽ താഴെ വിലയിലെ മസ്റ്റ് ബൈ സ്മാർട്ട്ഫോൺ!

ഓപ്പോയുടെ ഏറ്റവും മികച്ച ജനപ്രിയ സീരീസുകളിലൊന്നായ എഫ് സീരീസിൽ പുതിയ ഒരു ഫോൺ കൂടി പുറത്തിറങ്ങിയിരിക്കുന്നു. മനോഹരമായ ഡിസൈനുകൾ കൊണ്ടും മികച്ച ക്യാമറാ നിലവാരം കൊണ്ടും പ്രശസ്തിയാർജിച്ചവ ആണ് ഓപ്പോയുടെ എഫ് സീരീസ്.
ഇതിലെ പുതിയ കണ്ണിയായ ഓപ്പോ എഫ്25 പ്രോ 5ജിയാണ് ഇപ്പോൾ ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 25,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഫോൺ ആയിട്ടാണ് ഓപ്പോ എഫ്25 പ്രോ നിർമ്മിച്ചിരിക്കുന്നത്. 4K അൾട്രാ ക്ലിയർ വീഡിയോ റെക്കോർഡിങ്, AI സ്മാർട്ട് ഇമേജ് മാറ്റിംഗ്, 67W SUPERVOOCTM ചാർജിങ്, 5,000mAh ബാറ്ററി, 120Hz ഡിസ്‌പ്ലേ എന്നിവയെല്ലാം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. IP65 റേറ്റ് ചെയ്തിരിക്കുന്ന, സെഗ്മെന്റിലെ രാജ്യത്ത് തന്നെ ഏറ്റവും സ്ലിം ആയിട്ടുള്ള ഫോൺ ആണ് ഓപ്പോ എഫ്25 പ്രോ 5ജി.
എഫ്25 പ്രോ 5ജി ഇവിടെ ലോഞ്ച് ചെയ്യും മുമ്പെ തന്നെ ഉപയോഗിക്കാനായി ഗിസ്ബോട്ട് ടീമിന് അവസരം ലഭിച്ചിരുന്നു. ആയതിനാൽ തന്നെ അൽപ ദിവസം ഈ ഫോൺ ഞങ്ങളുടെ ടീം ഉപയോഗിക്കുകയും ചെയ്തിരുന്നു. എഫ്25 പ്രോ 5ജിയെ കുറിച്ചുള്ള ഞങ്ങളുടെ അനുഭവങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാം.

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന നിറവും മികച്ച ഡിസൈനും
ചുറ്റുമുള്ളവരുടെ എല്ലാം ശ്രദ്ധ ആകർഷിക്കാൻ സാധിക്കും വിധത്തിലാണ് എഫ്25 പ്രോ 5ജിയെ ഓപ്പോ നിർമ്മിച്ചിരിക്കുന്നത്. 7.54mm കനം കുറഞ്ഞ ഫ്രെയിം ആണ് ഈ ഫോണിനായി നൽകിയിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ ഇന്ത്യയിൽ ഏറ്റവും കനം കുറഞ്ഞ ഐപി റേറ്റിങ് 65 ഉള്ള ഫോൺ കൂടിയാണ് ഇത്. ഈ ഫോണിന്റെ ഭാരം എന്നത് വെറും 117 ഗ്രാം മാത്രമാണ്.
ഫോണിന്റെ വശങ്ങളിലായി മാറ്റ് ഫിനിഷിങ്ങും പിൻഭാഗത്ത് മിനുസമാർന്ന പ്രതലവും നൽകാൻ ഓപ്പോ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് നിറങ്ങളിലാണ് ഈ ഫോണിനെ ഓപ്പോ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. അതും പ്രകൃതിയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട നിറങ്ങളാണ്.
ഞങ്ങളുടെ ടീമിന് ലഭിച്ചത് ഇതിൽ ലാവ റെഡ് പതിപ്പാണ്. ഇരുണ്ടതും ചുവപ്പും ചേർന്ന നിറവും പിന്നിലെ തിളങ്ങുന്ന പ്രതലവും കാഴ്ചയിൽ മനോഹര അനുഭവം ആണ് ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നത്.
സമുദ്രതലത്തെ ഓർമ്മിപ്പിക്കുന്ന ഓഷ്യൻ ബ്ലൂ ആണ് ഓപ്പോ എഫ്25 പ്രോയുടെ മറ്റൊരു നിറം. ഓപ്പോയുടെ മാഗ്നറ്റിക് പാർട്ടിക്കിൾ ഡിസൈൻ കൂടി ആകുമ്പോൾ വൈറ്റ് നിറത്തിലുള്ള തരംഗങ്ങൾ കൂടി നമ്മുക്ക് ഈ നിറത്തിൽ ആസ്വദിക്കാൻ സാധിക്കും. പോളികാർബണേറ്റ് മെറ്റീരിയലിൽ ആണ് ഫോണിന്റെ പിൻഭാഗം നിർമ്മിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ മികച്ച രീതിയിൽ വെള്ളം പോലുള്ള പഥാർത്ഥങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നതാണ്.
ഫോണിന്റെ കരുത്ത് പരീക്ഷിക്കാനായി നിരവധി പരിശോധനങ്ങൾ നടത്തിയതിന് ശേഷമാണ് ഓപ്പോ എഫ്25 പ്രോ 5ജി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം തവണ വോളിയം കീകളും രണ്ട് ലക്ഷത്തിൽ അധികം തവണ പവർ ബട്ടണും അമർത്തി ആയിരുന്നു ഇതിൽ പ്രധാന പരിശോധന നടത്തിയത്. മാത്രമല്ല 20,000 തവണയോളം ഫോണിന്റെ യുഎസ്ബി സി പോർട്ടിൽ പ്ലഗ് ഇനും അൺ പ്ലഗിങ്ങും നടത്തിയിട്ടുണ്ട്.
അതിശയിപ്പിക്കുന്ന ഡിസ്പ്ലേ
ഫോണിന്റെ പുറംമോഡി എത്രത്തോളം ആകർഷണം പകരുന്നുവോ അതിന്റെ പതിന്മടങ്ങ് ആകർഷണമാണ് ഓപ്പോ എഫ്25 പ്രോ 5ജിയുടെ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നത്. 6.7 ഇഞ്ച് വലുപ്പത്തിലാണ് ഈ AMOLED ഡിസ്പ്ലേ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് 120Hz റിഫ്രഷ് റേറ്റും ഓപ്പോ നൽകിയിരിക്കുന്നു.
സൂപ്പർ-നാരോ ബെസലുകളും 93.4% സ്‌ക്രീൻ-ടു-ബോഡി അനുപാതവും ഉള്ളതിനാൽ അൾട്രാ-ബ്രൈറ്റ് HDR10+ സപ്പോർട്ടിംഗ് പാനൽ മികച്ച പ്രകടനം ആണ് കാഴ്ച വെയ്ക്കുന്നത്. നിങ്ങളുടെ പരിസരത്ത് എന്ത് തന്നെ നടന്നാലും സ്ക്രീനിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇവ നിങ്ങളെ സഹായിക്കും
10-ബിറ്റ് കളർ ഡിസ്‌പ്ലേയാണ് ഓപ്പോ എഫ്25 പ്രോ 5ജിയുടെ മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന് നിങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ഷോ കാണുകയാണെന്ന് വിചാരിക്കുക. ഈ ഉള്ളടക്കം ദശലക്ഷത്തിലധികം നിറങ്ങൾ നിറഞ്ഞതാണ് ആയതിനാൽ തന്നെ മികച്ച കാഴ്ചാ അനുഭവം ആയിരിക്കും 10-ബിറ്റ് കളർ ഡിസ്‌പ്ലേ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.

ഫോട്ടോഗ്രാഫർമാരുടെ സ്വപ്നം
നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ ഓപ്പോയുടെ എഫ് സീരീസ് ഫോണുകൾ ഫോട്ടോഗ്രഫിക്ക് പേരുകേട്ടതാണ്. ഈ പാരമ്പര്യം എഫ്25 പ്രോ 5ജിയും കാത്തുസൂക്ഷിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറാ സജ്ജീകരണമാണ് ഈ ഫോണിനായി ഓപ്പോ ഒരുക്കിയിരിക്കുന്നത്. 64 എംപിയാണ് ഈ ഫോണിലെ പ്രൈമറി ലെൻസ്. അതിശയകരമായ പ്രകടനം നടത്താൻ ഈ ലെൻസിന് സാധിക്കുന്നു.
f/1.7 അപ്പേർച്ചറോട് കൂടിയ OV64B സെൻസറാണ് ഈ പ്രൈമറി ലെൻസ്. ഏത് തരം ലൈറ്റ് ഉള്ള സാഹചര്യത്തിലും നിങ്ങളുടെ ഒബ്ജക്ടിനെ കൃത്യമായി പകർത്താൻ സാധിക്കുന്നതാണ് ഈ ലെൻസ്. ഓരോ തവണയും മികച്ച ഷോട്ടുകൾ പകർത്താൻ ഈ 64 എംപി പ്രൈമറി സെൻസർ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും.
ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിരിക്കുന്ന മറ്റ് രണ്ട് ക്യാമറകൾ എന്നത് വൈഡ് ആങ്കിൾ ലെൻസും മാക്രോ ലെൻസുമാണ്. സോണി IMX355 സെൻസറുള്ള 8 എംപി അൾട്രാ വൈഡ് ക്യാമറ 112-ഡിഗ്രി വ്യൂ ഫീൽഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ലാന്റ്സ്കേപ്പ് ഫോട്ടോകൾ മികച്ച രീതിയിൽ പകർത്താനും ഈ ലെൻസ് സഹായിക്കും. മാത്രമല്ല നിരവധി ആളുകൾ ഒരുമിച്ചിരിക്കുന്ന ചിത്രം പകർത്താനും ഈ ലെൻസ് ഉപയോക്താക്കളെ സഹായിക്കും.

ഇതിലെ 2MP മാക്രോ ക്യാമറയിൽ OV02B10 സെൻസർ നൽകിയിരിക്കുന്നു. അത് ഫോട്ടോയെടുക്കുമ്പോൾ സബ്ജക്ടിനോട് വളരെ അടുത്ത് സൂം ചെയ്യാൻ അനുവദിക്കുന്നു. സൂര്യകാന്തിയിൽ പരാഗണം നടത്തുന്ന തേനീച്ചയോ ഇലയുടെ സങ്കീർണ്ണമായ നാരുകളോ തുടങ്ങിയെന്തുമാകട്ടെ ഡീറ്റെയിൽസ് അത്രമേൽ സൂക്ഷ്മമായി പകർത്താൻ എഫ്25 പ്രോ 5ജിയുടെ മാക്രോ ഷൂട്ടർ നമ്മെ അനുവദിക്കുന്നു.
ഈ ഓപ്പോ സ്മാർട്ട്ഫോണിലെ സോണി IMX615 സെൻസറോട് കൂടിയ 32എംപി സെൽഫി ക്യാമറയും റിയർ ക്യാമറകളെപ്പോലെ ഏറെ ആകർഷകമാണ്. ഊർജ്ജസ്വലവും മികച്ചതുമായ സെൽഫികൾ പകർത്താൻ ഇതിനുകഴിയുന്നുണ്ട്. ഇതിലെ f/2.4 അപ്പേർച്ചർ ലെൻസും വീതിയുള്ള 21mm ഫോക്കൽ ലെങ്തും ഉപയോഗിച്ച്, നമ്മുടെ ചിത്രങ്ങളോ, സുഹൃത്തുക്കൾക്കൊപ്പമുള്ള ഗ്രൂപ്പ് സെൽഫികളോ മികച്ച രീതിയിൽ പകർത്തും. ഇതിന്റെ മികവ് ഈ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രിയപ്പെട്ടവർക്കായി പങ്കുവയ്ക്കാൻ നമ്മെ പ്രേരിപ്പിക്കും, പ്രത്യേകിച്ചും പോർട്രെയിറ്റ് മോഡ് ഓണാക്കുമ്പോൾ സെൽഫിയിൽ പ്രകൃതി സൗന്ദര്യം ഏറെ വർധിക്കും.
എഫ്25 പ്രോ 5ജിയുടെ മറ്റൊരു മികവ് അതിന്റെ എല്ലാ ക്യാമറകളിൽ നിന്നും 4K അൾട്രാ-ഹൈ റെസല്യൂഷൻ വീഡിയോ എടുക്കാം എന്നതാണ്. ഇത് ഈ സെഗ്‌മെൻ്റിൽ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. നാം സഞ്ചരിക്കുമ്പോൾ ചുറ്റുമുള്ള ജീവിതം ചിത്രീകരിക്കാൻ ഈ ക്യാമറ ഏറെ മികവ് പുലർത്തുന്നു. നമ്മുടെ എല്ലാ ചലനങ്ങളും വളരെ ഡീറ്റെയിലായി പകർത്താൻ ഇതിന് കഴിയും.

പെർഫോമൻസ്: കരുത്തുറ്റത്, ഏറെ കാര്യക്ഷമം
ഹുഡിന് കീഴിൽ, 6nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയടെക്കിൻ്റെ ഡൈമെൻസിറ്റി 7050 ആണ് എഫ്25 പ്രോ 5ജിയിൽ ഉള്ളത്. 8GB റാം (+ 8GB വെർച്വൽ റാം നിങ്ങൾക്ക് വേണമെങ്കിൽ), എഫ്25 പ്രോ 5ജിക്ക് മികച്ച പെർഫോമൻസും കാര്യക്ഷമതയും നൽകുന്നു. 256GB ഇൻ്റേണൽ സ്റ്റോറേജ്, പ്രിയപ്പെട്ട ഷോകളും ഗെയിമുകളും ഫോണിൽ സംഭരിക്കാൻ നമ്മെ അനുവദിക്കുന്നു, അതേസമയം വലിയ 5,000mAh ബാറ്ററി ദിവസം മുഴുവൻ ഗെയിം കളിക്കാനും വീഡിയോ സ്ട്രീം ചെയ്യാനും സാമൂഹികമാധ്യമങ്ങളിലൂടെ സ്ക്രോൾ ചെയ്യാനും നമ്മെ അനുവദിക്കുന്നു.
സെഗ്‌മെൻ്റിലെ മുൻനിരയിലുള്ള 67W SUPERVOOCTM ചാർജർ, ഈ സ്മാർട്ട്ഫോൺ ബോക്സിൽ എത്തുന്നു. ഇത് വെറും 10 മിനിറ്റിനുള്ളിൽ ബാറ്ററി 30% ആയി ഉയർത്തും, കേവലം 48 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് വാഗ്‌ദാനം ചെയ്യുന്നു. ഓപ്പോയുടെ നൂതന ബാറ്ററി ടെക്നോളജിയുടെ സഹായത്തോടെ, ഓപ്പോ എഫ്25 പ്രോ 5ജിയുടെ വലിയ ബാറ്ററി, നാല് വർഷത്തെ സ്ഥിരമായ ദൈനംദിന ഉപയോഗത്തിന് ശേഷവും മികച്ച പെർഫോമൻസ് നിലനിർത്തി ശ്രദ്ധേയമായ ബാറ്ററി ദീർഘായുസ്സ് വാഗ്ദാനം ചെയ്യുന്നു.
ഓപ്പോയുടെ ലിങ്ക്ബൂസ്റ്റ് നെറ്റ്‌വർക്ക് ഒപ്റ്റിമൈസേഷൻ എഞ്ചിനും എഫ്25 പ്രോ 5ജിയിൽ ഉണ്ട്. ഇത് സാധ്യമായ ഏറ്റവും സ്ഥിരതയുള്ള സിഗ്നൽ (100% വേഗതയേറിയ ട്രാൻസ്മിഷൻ പവറും 58.5% ശക്തമായ സ്വീകരണവും) നൽകുന്നതിനായി AI നെറ്റ്‌വർക്ക് സെലക്ഷനും 360-ഡിഗ്രി സറൗണ്ട് ആൻ്റിന ഡിസൈനും സമന്വയിപ്പിക്കുന്നു. അതായത് ഓൺലൈനിലായിരിക്കുമ്പോഴും സുഹൃത്തുക്കളുമൊത്ത് ഗെയിമിങ്ങിൽ ഏർപ്പെടുമ്പോഴും സാധാരണയായി അനുഭവപ്പെടാറുള്ള ബഫറിങ് പഴങ്കഥയാക്കി മാറ്റുന്നു.
കളർഒഎസ് 14: സ്മാർട്ട്, ഉൽപ്പാദനക്ഷമം, വിശ്വസനീയം
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14 ൽ ആണ് ഓപ്പോ എഫ്25 പ്രോ 5ജിയുടെ പ്രവർത്തിക്കുന്നത്. ഓപ്പോ എഫ്25 പ്രോ 5ജി എപ്പോഴും സുഗമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്ന നിരവധി ഫീച്ചറുകൾ കളർഒഎസ് 14 നൽകുന്നുണ്ട്.
സെഗ്‌മെൻ്റിലെ ആദ്യത്തെ AI സ്മാർട്ട് ഇമേജ് മാറ്റിംഗ് ഫീച്ചർ, ഫോട്ടോകളിൽ നിന്ന് സബ്ജക്ട് വേർതിരിച്ച് അവയെ തൽക്ഷണമോ അല്ലെങ്കിൽ പിന്നീടോ പങ്കിടാൻ കഴിയുന്ന ഫോട്ടോകളാക്കി മാറ്റാൻ നമ്മെ അനുവദിക്കുന്നു (ഫയൽ ഡോക്കിൽ പുതിയ ചിത്രം ഇടുകയും സംരക്ഷിക്കുകയും ചെയ്യുന്നു), ഇത് നമുക്ക് എളുപ്പത്തിൽ ആക്സസ് അനുവദിക്കുന്നു, മറ്റൊരു പുതിയ ഫീച്ചർ ഇമേജുകൾ, ടെക്‌സ്‌റ്റ് അല്ലെങ്കിൽ ഫയലുകൾ എന്നിവ വേഗത്തിൽ സേവ് ചെയ്യാനും വിവിധ ആപ്പുകൾക്കിടയിൽ വേഗത്തിലുള്ള ഡ്രാഗ് ആൻഡ് ഡ്രോപ്പ് ആക്‌സസും അനുവദിക്കുന്നു. ഫയൽ ഡോക്കിൽ സംരക്ഷിച്ചുകഴിഞ്ഞാൽ, ഏത് സമയത്തും ഏത് കളർഒഎസ് 14 ഡിവൈസിലും ഫയൽ ആക്‌സസ് ചെയ്യാൻ കഴിയും.
കളർഒഎസ് 14-ന്റെ മറ്റൊരു പുതിയ ഫീച്ചർ സ്മാർട്ട് ടച്ച് ആണ്. ഏത് സ്‌ക്രീൻഷോട്ടിൽ നിന്നും ടെക്‌സ്‌റ്റും ചിത്രങ്ങളും എക്‌സ്‌ട്രാക്‌റ്റുചെയ്യാൻ ഈ ഫീച്ചർ നമ്മെ അനുവദിക്കുന്നു. കണ്ടന്റ് എക്‌സ്‌ട്രാക്‌റ്റുചെയ്യാൻ പറയുമ്പോൾ, കളർഒഎസ് 14 സ്‌ക്രീൻഷോട്ട് വിശകലനം ചെയ്യുകയും സ്‌ക്രീൻഷോട്ടിൽ നിന്ന് പ്രസക്തമായ ടെക്‌സ്‌റ്റും ചിത്രങ്ങളും എക്‌സ്‌ട്രാക്റ്റുചെയ്യുകയും ചെയ്യും, അത് ഫയൽ ഡോക്കിൽ സംരക്ഷിക്കാനാകും.
കൂടാതെ കളർഒഎസ് 14 ഓപ്പോയുടെ ട്രിനിറ്റി എഞ്ചിനും കൊണ്ടുവരുന്നു, അത് എഫ്25 പ്രോ 5ജി നാം ആദ്യം വാങ്ങുമ്പോൾ എത്ര മികച്ച രീതിയിൽ പെർഫോമൻസ് കാഴ്ചവച്ചിരുന്നോ അതേ പെർഫോമൻസ് മികവ് ഈ സ്മാർട്ട്ഫോണിന്റെ ഉപയോഗ കാലയളവിൽ മുഴുവൻ നിലനിർത്തുന്നു. അതായത് എത്ര കൊല്ലം കഴിഞ്ഞാലും ഈ സ്മാർട്ട്ഫോൺ പുതിയതായി ഫോൺ വാങ്ങിയപ്പോൾ ഉണ്ടായിരുന്നപോലെ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുന്നു. ഇതിനർത്ഥം 3 വർഷത്തെ ഒഎസിലും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളിലും, എഫ്25 പ്രോ 5ജി നാം ആദ്യം അൺബോക്‌സ് ചെയ്‌ത ദിവസത്തിലേത് പോലെ സുഗമമായി പ്രവർത്തിക്കും.

ഓപ്പോ എഫ്25 പ്രോ 5ജിയെക്കുറിച്ചുള്ള അന്തിമനിഗമനം
ഓപ്പോ എഫ്25 പ്രോ 5ജിയുമായുള്ള ഞങ്ങളുടെ ചുരുങ്ങിയ സമയത്തെ ഉപയോഗത്തിന്റെ വെളിച്ചത്തിൽ, ഏറ്റവും പുതിയ ഈ എഫ് സീരീസ് സ്മാർട്ട്‌ഫോണിന് അതിൻ്റെ മുൻഗാമികളുടെ പാരമ്പര്യത്തിന് അനുസൃതമായി ദീർഘകാല പ്രവർത്തനക്ഷമതയുണ്ട്. ഓപ്പോയുടെ മികച്ച എഫ് സീരീസ് സ്മാർട്ട്‌ഫോണുകളിലെ ഏറ്റവും പുതിയ ഈ സ്മാർട്ട്ഫോൺ 25K രൂപയിൽ താഴെയുള്ള സെഗ്‌മെൻ്റിൽ ഉപഭോക്താക്കൾക്ക് മികച്ചൊരു വാഗ്ദാനമാണ്. ഇത് ഉറപ്പാക്കാൻ എഫ്25 പ്രോ 5ജി മികച്ച ഫീച്ചറുകളുടെ ഒരു നിരതന്നെ ഒന്നിച്ച് അവതരിപ്പിക്കുന്നു.
നാം എഫ്25 പ്രോ 5ജി നമ്മുടെ കാതോട് ചേർക്കുമ്പോഴെല്ലാം ഡാർക്ക് ലാവ റെഡ് കളർ ചുറ്റുമുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റും. അതേപോലെ, സെഗ്‌മെൻ്റിലെ മികച്ച ക്യാമറസിസ്റ്റത്തിൽ എടുത്ത ചിത്രങ്ങളും പ്രിയപ്പെട്ട ഷോകളും അവയുടെ 10-ബിറ്റ് തിളക്കത്തോടെ ആസ്വദിക്കാൻ സഹായിക്കുന്ന ഇതിലെ മികച്ച ഡിസ്പ്ലേയും ആകർഷകമാണ്. കുറച്ച് മണിക്കൂറുകൾ നീണ്ട സ്ട്രീമിംഗ്, ഗെയിമിംഗ് അല്ലെങ്കിൽ സ്ക്രോളിങ്ങ് എന്നിവയ്ക്ക് ശേഷവും ഇതിലെ, വലിയ 5,000mAh ബാറ്ററി പാക്കിൽ ചാർജ് അവശേഷിക്കും, അത് 67W സൂപ്പർ SUPERVOOCTM ചാർജർ ഉപയോഗിച്ച് ഇരട്ടി വേഗത്തിൽ ടോപ്പ് അപ്പ് ചെയ്യുകയും ചെയ്യാം.

ഓപ്പോ എഫ്25 പ്രോ 5ജിയുടെ 8GB+128GB വേരിയൻ്റിന് 23,999 രൂപയും 8GB+256 വേരിയൻ്റിന് 25,999 രൂപയുമാണ് വില. മാർച്ച് 5 മുതൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും, ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ ഇ-സ്റ്റോർ, മറ്റ് മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഈ ഡിവൈസ് ലഭ്യമാണ്. നിരവധി ആകർഷകമായ ഓഫറുകളുമായാണ് ഫോൺ എത്തുന്നത്. അതിനാൽ നിങ്ങൾക്കുള്ള ഫോൺ ഇപ്പോൾത്തന്നെ ഉറപ്പാക്കുക.


Click it and Unblock the Notifications








