Home
Mobile

മിഡ്‌റേഞ്ചിലെ പുതിയ മിടുക്കൻ! 120Hz കർവ്ഡ് സ്ക്രീനുമായി ഓപ്പോ F25 Pro 5G ഇന്ത്യയിൽ

ഇന്ത്യയിലെ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നായ ഓപ്പോ മിഡ്റേഞ്ചിൽ പുതിയ സ്മാർട്ട്ഫോൺ വിപണിയിൽ എത്തിച്ചു. എഫ് സീരീസിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കലായി ഓപ്പോ എഫ് 25 പ്രോ (OPPO F25 Pro ) ആണ് കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിന്റെ വില 23,999 രൂപ മുതൽ ആരംഭിക്കുന്നു.

ഓപ്പോയുടെ എഫ് സീരീസിലെ ഏറ്റവും സ്ലിം 5ജി ഫോണാണ് ഇത് എന്നാണ് പറയപ്പെടുന്നത്. 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റ്, 64 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം IP65-റേറ്റിങ് തുടങ്ങി ആകർഷകമായ നിരവധി ഫീച്ചറുകൾ ഓപ്പോ എഫ്25 പ്രോയിലുണ്ട്.

മിഡ്‌റേഞ്ചിലെ പുതിയ മിടുക്കൻ! 120Hz കർവ്ഡ് സ്ക്രീനുമായി ഓപ്പോ F25 Pro

161.63mm ഉയരവും 74.73mm വീതിയും 7.54mm കനവും 177 ഗ്രാം ഭാരവും ഉള്ള മെലിഞ്ഞ ഡിസൈൻ ആണ് ഓപ്പോ എഫ്25 പ്രോ അവതരിപ്പിക്കുന്നത്. ഓഷ്യൻ ബ്ലൂ, ലാവ റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. രണ്ട് സ്റ്റോറേജ് വേരിയൻ്റുകളിൽ ആണ് ഓപ്പോ എഫ് 25 പ്രോ എത്തിയിരിക്കുന്നത്.

ഓപ്പോ എഫ് 25 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2412×1080 പിക്സലുകൾ) ഫുൾ HD+ AMOLED കർവ്ഡ് സ്ക്രീൻ, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ. ഒക്ട-കോർ (2 x 2.6GHz Cortex-A78 + 6x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7050 6nm പ്രൊസസർ, മാലി-G68 MC4 ജിപിയു.

മിഡ്‌റേഞ്ചിലെ പുതിയ മിടുക്കൻ! 120Hz കർവ്ഡ് സ്ക്രീനുമായി ഓപ്പോ F25 Pro

8GB LPDDR4x റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, ഡ്യുവൽ സിം (നാനോ + നാനോ), ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP65 റേറ്റിങ് എന്നിവയും ഈ ​ഓപ്പോ ഫോണിന്റെ ഫീച്ചറുകളുടെ ലിസ്റ്റിൽ പെടുന്നു.

ഫോട്ടോഗ്രാഫി കഴിവുകളുടെ കാര്യത്തിൽ, ഓപ്പോ F25 പ്രോ 5G ഒരു ബഹുമുഖ പ്രതിഭയാണ്. ഓമ്‌നിവിഷൻ OV64B സെൻസറുള്ള 64-മെഗാപിക്‌സൽ പ്രധാന ക്യാമറ, സോണി IMX355 സെൻസറുള്ള 8-മെഗാപിക്‌സൽ അൾട്രാ-വൈഡ് ക്യാമറയും 16mm f/2.2 ലെൻസും ഒപ്പം ക്ലോസിംഗിനായി 2-മെഗാപിക്‌സൽ മാക്രോ ക്യാമറയും ഉൾപ്പെടുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്.

ഈ ഓപ്പോ ഫോണിൽ കണക്റ്റിവിറ്റിക്കായി, എൻഎഫ്‌സി, ബ്ലൂടൂത്ത് 5.3, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, അതിവേഗ ഇൻ്റർനെറ്റ് ആക്‌സസിനായുള്ള 5 ജി കണക്റ്റിവിറ്റി, തടസ്സമില്ലാത്ത വയർലെസ് കണക്റ്റിവിറ്റിക്കായി വൈഫൈ 6 എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. 67W SUPERVOOC ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

മിഡ്‌റേഞ്ചിലെ പുതിയ മിടുക്കൻ! 120Hz കർവ്ഡ് സ്ക്രീനുമായി ഓപ്പോ F25 Pro

ഓപ്പോ എഫ്25 പ്രോ 5ജിയുടെ 8GB + 128GB വേരിയന്റിന് 23,999 രൂപയും 8GB + 256GB വേരിയന്റിന് 25,999 രൂപയും ആണ് വില. OPPO ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, മെയിൻലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയിൽ 2024 മാർച്ച് 5 മുതൽ ഉപകരണം വിൽപ്പനയ്‌ക്കെത്തും.

തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം ഓപ്പോ എഫ്25 പ്രോ 5ജി വാങ്ങുമ്പോൾ 10 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. ക്യാഷ്ബാക്ക്, 9 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും ഉണ്ട്. 180 ദിവസത്തെ സ്‌ക്രീൻ പ്രൊട്ടക്ഷൻ ഡീലുകളും ഉണ്ട്. താൽപര്യമുള്ളവർക്ക് പ്രീ ഓഡർ ചെയ്യാൻ സാധിക്കും.

Best Mobiles in India

English summary
Oppo F25 Pro 5G launched in India with 120Hz curved screen. Oppo F25 Pro is a new addition to the F series. The price of this smartphone starts from Rs 23,999. It is the slimmest 5G phone in the F series. It has features like MediaTek Dimensity 7050 chipset and a 64-megapixel triple rear camera setup.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X