ലളിതം, അതിസുന്ദരം, ഉപയോഗപ്രദം! അപൂർവ ദിവസത്തിൽ ഓപ്പോയുടെ പുതിയ 5ജി ഫോൺ എത്തുന്നു
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന ബ്രാൻഡുകളിൽ ഒന്നായ ഓപ്പോ തങ്ങളുടെ അടുത്ത മിഡ് റേഞ്ച് എഫ് സീരീസ് ഫോണായ ഓപ്പോ എഫ്25 പ്രോ 5ജി (OPPO F25 Pro) ഫെബ്രുവരി 29 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഇക്കാര്യം ഓപ്പോ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഈ മാസം ആദ്യം തായ്‌ലൻഡിൽ അവതരിപ്പിച്ച ഓപ്പോ റെനോ 11എഫ് ന് സമാനമായ ഡിസൈനിലും ഫീച്ചറുകളിലുമാണ് ഈ സ്മാർട്ട്ഫോൺ എത്തുക എന്നാണ് റിപ്പോർട്ട്. തായ്ലൻഡിൽ അവതരിപ്പിച്ച ഓഷ്യൻ ബ്ലൂ കൂടാതെ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഓപ്പോ എഫ്25 പ്രോ ലാവ റെഡ് കളറിലും ലഭിക്കും.

ഓഷ്യൻ ബ്ലൂവിന് പുറകിൽ തിരമാല പോലെയുള്ള പാറ്റേണുകൾ ഉണ്ട്. തായ്‌ലൻഡിലെ ഗ്രീൻ മോഡലിൽ തിളങ്ങുന്ന ഗ്രേഡിയൻ്റ് ഡിസൈനും മിനുസമാർന്ന ഫിനിഷും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം മേയിൽ ലോഞ്ച് ചെയ്ത ഓപ്പോ F23 ന്റെ പിൻഗാമിയായാണ് ഓപ്പോ F25 പ്രോ ഇന്ത്യയിൽ എത്തുന്നത്.
6.7 ഇഞ്ച് FHD+ 120Hz OLED സ്‌ക്രീൻ, കുറഞ്ഞ ബെസലുകളോട് കൂടിയ 8GB റാം, 128GB / 256GB സ്റ്റോറേജ് വേരിയന്റുകൾ, മുന്നിലും പിന്നിലും 4K വീഡിയോ റെക്കോർഡിംഗ്, 67W ഫാസ്റ്റ് ചാർജിംഗ്, പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കുള്ള IP65 റേറ്റിംഗുകൾ എന്നിവ ഈ സ്മാർട്ട്ഫോണിലുണ്ടാകും എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

ഓപ്പോ എഫ്25 പ്രോയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് (2412×1080 പിക്സലുകൾ) ഫുൾ HD+ AMOLED കർവ്ഡ് സ്ക്രീൻ, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ. ഒക്ട കോർ (2 x 2.6GHz Cortex-A78+ 6 x 2GHz Cortex-A55 CPU-കൾ) മീഡിയടെക് ഡൈമെൻസിറ്റി 7050 6nm പ്രൊസസർ, മാലി-G68 MC4 ജിപിയു.
8GB LPDDR4x റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14, ഡ്യുവൽ സിം ( നാനോ + നാനോ ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ എന്നീ ഫീച്ചറുകളും ഓപ്പോ എഫ്25 പ്രോയിൽ ഉണ്ടാകും. 177 ഗ്രാം ആണ് ഈ സ്മാർട്ട്ഫോണിന്റെ ഭാരം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഈ ഓപ്പോ ഫോൺ എത്തുക. ƒ/1.7 അപ്പേർച്ചറുള്ള 64എംപി മെയിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, എഫ്/2.2 അപ്പേർച്ചറുള്ള 8എംപി അൾട്രാ വൈഡ് ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ ക്യാമറ, f/2.4 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ ക്യാമറ വിഭാഗം.

4കെ വീഡിയോ റെക്കോർഡിംഗ് ഫീച്ചറുമായാണ് ഓപ്പോ എഫ്25 പ്രോയിലെ ക്യാമറ യൂണിറ്റ് എത്തുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP65 റേറ്റിങ്ങും ഇതിൽ ഉണ്ടാകും. 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/ GLONASS/, യുഎസ്ബി-ടൈപ്പ് സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
67W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh (സാധാരണ) ബാറ്ററിയാകും ഓപ്പോ എഫ്25 പ്രോയിൽ ഉണ്ടാകുക. അപൂർവമായി മാത്രം എത്താറുള്ള ഫെബ്രുവരി 29ന് ആണ് ഈ ഫോണിന്റെ ലോഞ്ച് നടക്കുന്നത്. ഓപ്പോ എഫ്25 പ്രോ ആമസോണിൽ ടീസ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് ഓപ്പോ ഇന്ത്യയുടെ വെബ്‌സൈറ്റിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ലോഞ്ചിന് ശേഷം ലഭ്യമാകും.


Click it and Unblock the Notifications








