Home
Mobile

ഓപ്പോ ഫാൻസും 5G ഫോൺ ഫാൻസും വന്നോളൂ! ഓപ്പോ F27 5G 5000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം

ഇന്ത്യയിലെ ഓപ്പോ സ്മാർട്ട്ഫോൺ ആരാധകർക്കും ഡിസ്കൗണ്ട് വിലയിൽ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്മാർട്ട്ഫോൺ ആരാധകർക്കും ഒരു സന്തോഷ വാർത്ത. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഓപ്പോ ഇന്ത്യയിൽ അ‌വതരിപ്പിച്ച ഓപ്പോ എഫ്27 5ജി (OPPO F27 5G) ഇപ്പോൾ 5000 രൂപ വരെ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ സാധിക്കും. മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്സെറ്റ്, 50MP പ്രൈമറി ക്യാമറ, 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങി മികച്ച ഫീച്ചറുകൾ സഹിതം എത്തുന്ന ഈ 5ജി ഫോൺ ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാനാകും എന്ന പ്രത്യേകതയുണ്ട്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ എഫ്27 5ജിയുടെ 8GB റാം+ 128GB സ്റ്റോറേജ് അ‌ടിസ്ഥാന മോഡലിന് 22,999 രൂപയും 8GB+ 256GB വേരിയന്റിന് 24,999 രൂപയുമായിരുന്നു വില. ഓപ്പോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് അ‌ന്ന് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയത്.

ഓപ്പോ ഫാൻസും 5G ഫോൺ ഫാൻസും വന്നോളൂ! F27 5ജിക്ക് 5000 രൂപ ഡിസ്കൗണ്ട്

ഇപ്പോൾ യഥാർഥ വിലയെക്കാൾ 2000 രൂപ വിലക്കുറവിൽ 20999 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിലും ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോൺ ഒരൽപ്പം കൂടി കടത്തിവെട്ടി 19555 രൂപ വിലയിൽ പോലും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തായത് കൃത്യമായി പറഞ്ഞാൽ 3444 രൂപയുടെ ഡിസ്കൗണ്ട്. ഇത് കൂടാതെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോണിൽ ലഭ്യമാണ്.

അ‌തിനാൽ ആകെ 5000 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ട് ആമസോണിൽ ഇപ്പോൾ ഓപ്പോ എഫ്27 5ജിക്ക് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 17555 രൂപ വിലയിൽ ഈ ഫോൺ ആമസോണിൽ നിന്ന് വാങ്ങാനാകും. അ‌തേസമയം ഫ്ലിപ്പ്കാർട്ടിൽ 20999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് കൂടാതെ 1250 രൂപ വരെയാണ് ബാങ്ക് ഡിസ്കൗണ്ടായി ലഭ്യമാക്കിയിരിക്കുന്നത്.

ഓപ്പോ ഫാൻസും 5G ഫോൺ ഫാൻസും വന്നോളൂ! F27 5ജിക്ക് 5000 രൂപ ഡിസ്കൗണ്ട്

ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ 20999 രൂപ വിലയിൽ ഓപ്പോ എഫ്27 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 1500 രൂപ ബാങ്ക് ഡിസ്കൗണ്ടാണ് ഇവിടെ ഇതിന് ലഭ്യമാക്കിയിരിക്കുന്നത്. അ‌തായത്, ആമസോൺ കഴിഞ്ഞാൽ ഓപ്പോ എഫ്27 5ജി വിലക്കുറവിൽ ലഭ്യമാകുന്ന മറ്റൊരു മികച്ച ഓപ്ഷൻ ​ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റ് ആണ്.

ഓപ്പോ എഫ്27 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ OLED ഡിസ്‌പ്ലേ, 1080 X 2400 പിക്‌സൽ റെസലൂഷൻ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 100 ശതമാനം DCI-P3 കളർ ഗാമറ്റ്, 394 PPI, AGC-DT സ്റ്റാർ 2 ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

മാലി G57 MP2 ജിപിയു, 8GB LPDDR4X റാം, 8GB വെർച്വൽ റാം, 128GB/ 256GB UFS 2.2 സ്റ്റോറേജ് ഓപ്‌ഷനുകൾ, മൈക്രോ എസ്ഡി വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഓപ്പോ എഫ്27 5ജിയിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ഓപ്പോ ഫാൻസും 5G ഫോൺ ഫാൻസും വന്നോളൂ! F27 5ജിക്ക് 5000 രൂപ ഡിസ്കൗണ്ട്

ക്യാമറകളുടെ കാര്യമെടുത്താൽ, f/1.8 അപ്പേർച്ചറുള്ള 50MP ഓമ്‌നിവിഷൻ OV50D പ്രൈമറി ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഓമ്നിവിഷൻ OV02B1B പോർട്രെയ്റ്റ് ക്യാമറ, ഹാലോ ലൈറ്റ് എന്നിവ ഇതിൽ ഇടംപിടിച്ചിരിക്കുന്നു. ഫ്രണ്ടിൽ 32-മെഗാപിക്സൽ സോണി IMX615 സെൻസർ ആണ് ഉള്ളത്. വെള്ളം- പൊടി എന്നിവയെ പ്രതിരോധിക്കാൻ IP64 റേറ്റിങ് സഹിതമാണ് ഈ ഫോൺ എത്തുന്നത്.

ഡ്യുവൽ സിം സപ്പോർട്ട്, 5ജി, വൈഫൈ 5, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജിപിഎസ്, 45W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഓപ്പോ എഫ്27 5ജിയിൽ ഉണ്ട്. എമറാൾഡ് ഗ്രീൻ, ആംബർ ഓറഞ്ച് നിറങ്ങളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Oppo F27 5G is now available for purchase at a discount of Rs 5000. At the time of launch in India, the Oppo F27 5G was priced at Rs 22,999 for the 8GB RAM + 128GB storage base model and Rs 24,999 for the 8GB + 256GB variant. The base variant of Oppo F27 5G is now listed at Rs 19,555 on Amazon. There is also a bank discount of Rs 2000 available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X