Home
Mobile

വില ഇത്രയേ ഉള്ളോ, പിന്നെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും ഈ മുതലിനെ! ഓപ്പോ F27 5G വില ലീക്കായി

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ അ‌ടുത്തയാഴ്ച ഇന്ത്യയിൽ അ‌വതരിപ്പിക്കാനിരിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഓപ്പോ എഫ്27 5ജി (OPPO F27 5G). തകർക്കാൻ പറ്റാത്ത മുതൽ എന്ന് പ്രശസ്തി നേടിയ ഓപ്പോ എഫ്27 പ്രോ പ്ലസ് 5ജി ഉൾപ്പെടുന്ന എഫ്27 പരമ്പരയിലെ അ‌ംഗമാണ് വരുന്നത് എന്നതിനാൽ തന്നെ പ്രതീക്ഷകൾ ഏറെയാണ്. സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ ഏറെ ചർച്ചയായ സ്മാർട്ട്ഫോൺ ആണ് എഫ്27 പ്രോ പ്ലസ്. താഴെ വീണാലും വെള്ളത്തിലിട്ടാലും അ‌ത്രപെട്ടന്ന് കേടുപാടുകൾ ഉണ്ടാകില്ല എന്ന പ്രത്യേകതയാണ് എഫ്27 പ്രോ പ്ലസിനെ ശ്രദ്ധേയമാക്കിയത്.

എന്നാൽ എഫ്27 പ്രോ പ്ലസിന്റെ 8GB+128GB വേരിയന്റിന് 27,999 രൂപയും 8GB+256GB വേരിയന്റിന് 29,999 രൂപയും ആണ് ഇന്ത്യയിലെ വില. ഇത്രയും വില മുടക്കാൻ കഴിയാത്തവർക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിൽ ഓപ്പോ എഫ്27 സീരീസിൽ എത്തുന്ന സ്മാർട്ട്ഫോൺ എന്ന നിലയ്ക്ക് ഓപ്പോ എഫ്27 5ജിക്ക് മേൽ പ്രതീക്ഷകൾ ഏറെയാണ്.

എങ്ങനെ ഇഷ്ടപ്പെടാതിരിക്കും ഈ മുതലിനെ! ഓപ്പോ F27 5G വില ലീക്കായി

അ‌ടുത്തയാഴ്ച ലോഞ്ച് ചെയ്യാനിരിക്കെ ആമസോണിൽ ഓപ്പോ എഫ്27 5ജിയുടെ വരവ് സ്ഥിരീകരിച്ച് ടീസർ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ എന്തായിരിക്കും ഈ ഫോണിന്റെ വില എന്നുമാത്രം വ്യക്തമായിരുന്നില്ല. ഇപ്പോൾ, 91മൊബൈൽസ് ഹിന്ദിയുടെ പുതിയ റിപ്പോർട്ട് ഓപ്പോ F27 5ജിയുടെ ഇന്ത്യയിലെ വിലയെക്കുറിച്ചുള്ള ഡീറ്റെയിൽസ് വെളിപ്പെടുത്തിയിരിക്കുന്നു.

91മൊബൈൽസ് ഹിന്ദി -യുടെ റിപ്പോർട്ട് അനുസരിച്ച്, ഓപ്പോ എഫ്27 5ജിയുടെ 8GB റാമും 128GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന്റെ വില ഇന്ത്യയിൽ 22,999 രൂപയിൽ ആരംഭിക്കും. 8GB റാമും 256GB സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയൻ്റിന്റെ വില 24,999 രൂപയായിരിക്കും. ലോഞ്ച് ഓഫർ എന്ന നിലയിൽ ഈ ഓപ്പോഫോണിന് 1,800 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

എങ്ങനെ ഇഷ്ടപ്പെടാതിരിക്കും ഈ മുതലിനെ! ഓപ്പോ F27 5G വില ലീക്കായി

ആറ് മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഒറ്റത്തവണ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെൻ്റും ഈ ഫോണിന് ലഭിക്കും. ആംബർ ഓറഞ്ച്, എമറാൾഡ് ഗ്രീൻ നിറങ്ങളിലാണ് ഈ ഫോൺ എത്തുന്നത്. ഫ്ലാറ്റ് എഡ്ജുകളും പഞ്ച്-ഹോൾ ഡിസ്പ്ലേയുമാണ് എഫ്27 5ജിയുടെ പ്രത്യേകത. പ്രോ പ്ലസ് മോഡലിൽ കർവ്ഡ് ഡിസ്‌പ്ലേയും വീഗൻ ലെതർ ബാക്കും ഉണ്ട്.

ഓപ്പോ എഫ്27 5ജിയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2,100 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. മീഡീയടെക്ക് ഡിമെൻസിറ്റി 6300 ചിപ്സെറ്റ് ആയിരിക്കും ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. എഫ്27 പ്രോ പ്ലസ് മോഡലിൽ മീഡിയടെക് ഡിമെൻസിറ്റി 7050 ചിപ്സെറ്റ് ആണ് ഉള്ളത്.

LPDDR4x റാം, UFS 2.2 സ്റ്റോറേജ് എന്നിവയും എഫ്27 5ജിയിൽ ഉണ്ടാകും. ഇതിന്റെ ക്യാമറ യൂണിറ്റിൽ 50MP പ്രൈമറി ക്യാമറ + 2MP പോർട്രെയ്റ്റ് ക്യാമറ പ്രതീക്ഷിക്കുന്നു. ഫ്രണ്ടിൽ 32MP സോണി IMX615 സെൻസറും ഉണ്ടാകും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14ൽ ആയിരിക്കും ഈ ഫോണിന്റെ പ്രവർത്തനം.

എങ്ങനെ ഇഷ്ടപ്പെടാതിരിക്കും ഈ മുതലിനെ! ഓപ്പോ F27 5G വില ലീക്കായി

45W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ട്. ഓപ്പോ എഫ്27 5ജിയുടെ ലോഞ്ച് തിയതി സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമല്ല. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വില ശരിയാണെങ്കിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ വൻ തോതിൽ ആകർഷിക്കാൻ ഈ ഓപ്പോ ഫോണിന് കഴിഞ്ഞേക്കും.

More from GizBot

Best Mobiles in India

English summary
Oppo F27 5G price in India leaked ahead of launch 91Mobiles Hindi has revealed the price of two variants of Oppo F27 5G. According to this, the price of the base model of Oppo F27 5G with 8GB RAM and 128GB storage will start at Rs 22,999 in India. The second variant with 8GB RAM and 256GB storage will be priced at Rs 24,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X