OPPO F27 5G: ഹാലോ ലൈറ്റ് ഡിസൈൻ, ആർമർ ഡ്യൂറബിലിറ്റി, വൈബ്രൻ്റ് ഡിസ്‌പ്ലേ എന്നിവയുള്ള ഉഗ്രൻ പാർട്ടി ബഡ്ഡി ഇതാ

F27 Pro+ 5G മോഡലിലൂടെ പ്രീമിയം ലെവലിലുള്ള കോസ്‌മോസ് റിംഗ് ഡിസൈൻ, ഡ്യൂറബിലിറ്റി, സെഗ്‌മെൻ്റ്-ലീഡിംഗ് സ്പെസിഫിക്കേഷനുകൾ എന്നിവയുള്ള ഒരു സ്മാർട്ട്‌ഫോൺ ഓപ്പോ നമുക്ക് നൽകി. ഇപ്പോൾ, ഒരു F27 എന്ന ഒരു പുതിയ സ്റ്റാൻഡേർഡ് മോഡലും കമ്പനി അവതരിപ്പിച്ചിരിക്കുന്നു. പുതിയ OPPO F27 5G-യിലൂടെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, സ്ഥിരത എന്നിവയുടെ സമ്പൂർണ്ണ ബാലൻസ് നൽകാനാണ് ഓപ്പോ ലക്ഷ്യമിടുന്നത്.
എങ്കിലും, ദിനംപ്രതി ലോഞ്ച് ചെയ്യപ്പെടുന്ന നിരവധി സ്മാർട്ട്ഫോണുകൾക്കിടയിൽ വേറിട്ടുനിൽക്കാൻ OPPO F27 5G-ക്ക് ഒരു എയ്സ് അപ് സ്ലീവ് ഉണ്ട്. ഹാലോ ലൈറ്റ്, ക്യാമറാ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനുള്ള AI ഫീച്ചറുകൾ, തടസ്സമില്ലാത്ത ഇൻ്റർഫേസ്, മികവുറ്റ ഡിസ്‌പ്ലേ എന്നിവയ്‌ക്കൊപ്പം ഒരു കോസ്‌മോസ് റിംഗ് ഡിസൈൻ (ഇത് ആദ്യം കണ്ടത് ഓപ്പോ F27 Pro+ ൽ ആണ്) സഹിതമെത്തുന്നതിൽ F27 5G അഭിമാനിക്കുന്നു. ഇപ്പോൾ കാര്യങ്ങളുടെ ഏകദേശ രൂപം മനസിലായല്ലോ, എന്തുകൊണ്ടാണ് OPPO F27 5G സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോൺ ആകുന്നത് എന്ന് ഇവിടെ പരിചയപ്പെടാം.

ലാളിത്യത്തിൽ ഭംഗി കണ്ടെത്തുന്നു
OPPO F27 5G ഒരു ഫ്ലാറ്റ് ഡിസൈനിലാണ് എത്തുന്നത്, ഇത് ഉപയോഗം ഏറെ സുഖകരമാക്കുന്നു. അതേസമയം ആംബർ ഓറഞ്ച്, എമറാൾഡ് ഗ്രീൻ ഷേഡുകൾ ഹാൻഡ്‌സെറ്റിന് ഗംഭീരവും എന്നാൽ പ്രൗഡവുമായ ലുക്ക് നൽകുന്നു, മാത്രമല്ല അത് ശരിക്കും കണ്ണുകളെ ആകർഷിക്കുകയും ചെയ്യുന്നു. അവിടം കൊണ്ട് തീരുന്നില്ല, ഇതിന്റെ, ആംബർ ഓറഞ്ച് വേരിയൻ്റിന് വെറും 7.76 എംഎം കനം ആണ് ഉള്ളത്. എമറാൾഡ് ഗ്രീൻ വേരിയന്റിന് 7.69 എംഎം കനവും 187 ഗ്രാം ഭാരവുമുണ്ട്. ഇത് ഒരേസമയം സുഖവും സ്റ്റൈലും നൽകുന്നു. മാത്രമല്ല, ഇതിലെ റിയർ പാനൽ വിരലടയാളങ്ങളും സ്മഡ്ജുകളും പ്രതിരോധിക്കുകയും ചെയ്യുന്നു.
OPPO F27 5G-യുടെ ക്യാമറ റിംഗിൻ്റെ രൂപകൽപ്പന ഒരു ആഡംബര മെക്കാനിക്കൽ റിസ്റ്റ് വാച്ചിൻ്റെ ഡയലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, OPPO ഇതിനെ "കോസ്മോസ് റിംഗ് ഡിസൈൻ" എന്ന് വിളിക്കുന്നു. ഈ വൃത്താകൃതിയിലുള്ള ക്യാമറ വളയത്തിന് ചുറ്റും ഒരു യുണീക്ക് ഹാലോ ലൈറ്റ് ഉണ്ട്. നോട്ടിഫിക്കേഷനുകൾ, കോളുകൾ, ഗെയിമിംഗ്, മ്യൂസിക്ക് ആസ്വാദനം തുടങ്ങി വിവിധ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഒരു യുണീക്ക് ലൈറ്റിംഗ് ഇഫക്റ്റ് സൃഷ്ടിക്കാൻ ഈ ഹാലോ ലൈറ്റ് കസ്റ്റമൈസ് ചെയ്യാനാകും.
OPPO-യുടെ ഏറ്റവും പുതിയ F സീരീസ് സ്മാർട്ട്‌ഫോണിൽ ഉയർന്ന കരുത്തുള്ള അലോയ് ഫ്രെയിം സജ്ജീകരിച്ചിരിക്കുന്നു, അത് അസാധാരണമായ ഈട് ഉറപ്പാക്കാൻ കഴിയും വിധത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു, അതേസമയം തകർച്ചകളെ പ്രതിരോധിക്കുകയും ചൂട് ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, SGS പെർഫോമൻസ് മൾട്ടി-സീൻ പ്രൊട്ടക്ഷൻ ടെസ്റ്റിംഗിൽ OPPO F27 5G-ന് 5 സ്റ്റാർ ഉണ്ട്. ഈ ഫോണിൻ്റെ സ്‌പോഞ്ച് ബയോണിക് കുഷ്യനിംഗും ഫോൺ താഴെ വീഴുന്ന അവസരങ്ങളിൽ മികച്ച പ്രതിരോധം സൃഷ്ടിക്കുന്നു. എല്ലാറ്റിനും ഉപരിയായി, OPPO F27 5G പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് IP64 റേറ്റിംഗ് സഹിതമെത്തുന്നു. അതിനാൽ മഴ പെയ്യുമ്പോൾ പോലും ഈ ഫോൺ ഉപയോഗിക്കാൻ ഒരു പ്രശ്നവുമില്ല.

വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഇൻ്റലിജൻ്റ് ഡിസ്പ്ലേ
പരമാവധി സ്‌ക്രീൻ സ്പേസ് ഉറപ്പാക്കുന്ന, വളരെ മെലിഞ്ഞ ബെസലുകളോട് കൂടിയ 6.67-ഇഞ്ച് ഉയരമുള്ള FHD+ ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ ഫ്രണ്ടിൽ ഉള്ളത്. സ്‌ക്രീനിലെ കണ്ടന്റുമായി പെട്ടെന്ന് ഇഴുകിച്ചേരാൻ കഴിയുന്ന സൂപ്പർ-സ്മൂത്ത് 120Hz റിഫ്രഷ് റേറ്റ് ഈ ഡിസ്പ്ലേ പാനലിന് ഉണ്ട്, OPPO ഇതിനെ "സ്മാർട്ട് അഡാപ്റ്റീവ് സ്‌ക്രീൻ" എന്ന് വിളിക്കുന്നു.
OPPO F27 5G യുടെ ഡിസ്‌പ്ലേയിൽ 2,100 nits വരെയുള്ള ലോക്കൽ പീക്ക് ബ്രൈറ്റ്നസും 1,200 nits വരെ പീക്ക് ബ്രൈറ്റ്നസും ഉണ്ട്, ഇത് എല്ലാ ലൈറ്റിങ് കണ്ടീഷനുകളിലും സ്ക്രീനിൻ്റെ കണ്ടന്റ് എളുപ്പത്തിൽ കാണാനാകുമെന്ന് ഉറപ്പാക്കുന്നു. കടുത്ത സൂര്യപ്രകാശത്തിലായാലും വീടിനകത്തായാലും AI ബ്രൈറ്റ്നസ് സ്‌ക്രീൻ വ്യക്തമായി കാണാൻ കഴിയും വിധം ക്രമീകരിക്കുന്നു.
OPPO F27 5G രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ഉപയോക്താവിന്റെ കണ്ണിൻ്റെ സുഖം കൂടി ലക്ഷ്യമിട്ടുകൊണ്ടാണ്. ഇത് ദോഷകരമായ ബ്ലൂ ലൈറ്റ് കുറയ്ക്കുകയും പകൽ സമയത്തെ അടിസ്ഥാനമാക്കി സ്‌ക്രീൻ താപനില ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യുകയും ചെയ്യുന്നു. ഫോൺ ദീർഘനേരം ഉപയോഗിക്കുമ്പോൾ കണ്ണിൻ്റെ ആയാസം ലഘൂകരിക്കാനും മികച്ച ഉറക്കം ഉറപ്പാക്കാനും ഇത് സഹായിക്കുന്നു. IP64 റേറ്റിംഗ് മഴയിൽ ഫോൺ സ്വതന്ത്രമായി ഉപയോഗിക്കാൻ നമ്മെ അനുവദിക്കുമ്പോൾ, നനഞ്ഞ കൈകൾ കൊണ്ടോ സ്‌ക്രീൻ നനഞ്ഞിരിക്കുമ്പോഴോ കൃത്യമായി വിരൽ നീക്കങ്ങൾ തിരിച്ചറിയാനും സ്ക്രീൻ പ്രവർത്തിപ്പിക്കാനും ഇതിലെ സ്പ്ലാഷ് ടച്ച് ഫീച്ചർ സഹായിക്കുന്നു.
ജെൻAI വഴി കൂടുതൽ മികച്ച സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് ആസ്വദിക്കൂ
തങ്ങളുടെ 'പ്രോ പ്ലസ്' കൗണ്ടർപാർട്ട് പോലെ, OPPO F27 5G ആൻഡ്രോയിഡ് 14ൽ അടിസ്ഥാനമാക്കിയുള്ള ColorOS 14.0.01ൽ പ്രവർത്തിക്കുന്നു. കളർഒഎസ് വിപണിയിലെ ഏറ്റവും മികച്ച ആൻഡ്രോയിഡ് സ്‌കിന്നുകളിൽ ഒന്നാണ്, കാരണം ഇത് ബ്ലാറ്റ് ഫ്രീ ഇൻ്റർഫേസ് നിലനിർത്തിക്കൊണ്ടുതന്നെ കസ്റ്റമൈസേഷന് ധാരാളം അവസരം നൽകുന്നു. കൂടാതെ, സോഫ്റ്റ്‌വെയറിൻ്റെ ഏറ്റവും പുതിയ വേരിയന്റ് തടസ്സമില്ലാത്ത സ്മാർട്ട്‌ഫോൺ എക്സ്പീരിയൻസ് നൽകുന്നതിന് നിരവധി AI ഫീച്ചറുകളും നൽകുന്നു.
ഈ ഫോണിന്റെ സൈഡ്‌ബാറിൽ AI ടൂൾബോക്‌സ് കാണാൻ സാധിക്കും, ഇതിന് Microsoft Azure, Google Gemini എന്നിവയിൽ നിന്ന് പിന്തുണ ഉണ്ട്. ഞങ്ങൾ ഈ ഫോൺ ഉപയോഗിക്കുന്നതിനിടയിൽ, ആ സമയത്ത് ഞങ്ങൾ എന്താണ് ചെയ്തിരുന്നത് എന്നതിനെ ആശ്രയിച്ച് AI ടൂൾബോക്‌സ് ഞങ്ങൾക്ക് വേണ്ടി ഫലപ്രദമായി AI ടൂളുകൾ നിർദ്ദേശിച്ചു. ഉദാഹരണത്തിന്, ആകർഷകമായ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് തയ്യാറാക്കാൻ ഞാൻ ടൂൾബോക്സ് ഉപയോഗിക്കുകയും ഇതിലെ AI റൈറ്റർ ആ ജോലി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുകയും ചെയ്തു.
F27 5G-യിൽ ലഭ്യമായ എല്ലാ AI ടൂളുകളിലും വച്ച് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം തോന്നിയത് AI സമ്മറി ഫീച്ചറിനോട് ആയിരുന്നു. കാരണം അത് വേഗത്തിലും കൃത്യമായും ദൈർഘ്യമേറിയ ലേഖനങ്ങളോ വെബ്‌പേജുകളോ സംഗ്രഹിക്കുന്നു, ഇത് സാധാരണയായി വേണ്ടിവരുന്നതിനെക്കാൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും പുതിയ വാർത്തകൾ മനസ്സിലാക്കാൻ നമ്മെ അനുവദിക്കുന്നു. എനിക്ക് എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നപ്പോൾ, AI സ്പീക്ക് സമ്മറി വിവരിച്ചു, അതിനാൽ എനിക്ക് Alt-Tabbing നിലനിർത്തേണ്ടി വന്നില്ല.
ഏറ്റവുമൊടുവിലായി ഞങ്ങൾ പരീക്ഷിച്ച AI ടൂൾ AI റെക്കോർഡിംഗ് സമ്മറിയാണ്, ഇത് 30 മിനിറ്റ് ദൈർഘ്യമുള്ള HR മീറ്റിംഗിൻ്റെ ഒരു ഹ്രസ്വ അവലോകനം വളരെ വേഗത്തിൽ നൽകി, എല്ലാ പ്രധാന പോയിൻ്റുകളും ഭംഗിയായി സംഗ്രഹിച്ചു. മീറ്റിംഗ് ഇംഗ്ലീഷിലാണ് നടത്തിയത്, എന്നാൽ ഫീച്ചർ മലയാളത്തിലും ട്രാൻസ്ലേഷനെ പിന്തുണയ്ക്കുന്നു. OPPO F27 5G- വളരെ കുറച്ച് സമയമേ ഉപയോഗിക്കാൻ കഴിഞ്ഞുള്ളൂ എങ്കിലും, AI-യെ ദൈനംദിന ജീവിതം ഈസിയാക്കുന്ന അനവധി കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും എന്നത് പറയാതിരിക്കാനാവില്ല.

ജെൻAI ഇമേജിങ്ങിന്റെ മാജിക് അനുഭവിച്ചറിയുക
ഫോട്ടോഗ്രഫിക്കായി OPPO F27 5G ഒരു ഡ്യുവൽ-ക്യാമറ സജ്ജീകരണം അവതരിപ്പിക്കുന്നു, അത് f/1.8 അപ്പേർച്ചറുള്ള 50MP പ്രൈമറി സെൻസറാണ് മെയിൻ ക്യാമറ. f/2.4 അപ്പേർച്ചറുള്ള 2MP പോർട്രെയിറ്റ് ലെൻസുമായി ഇത് ജോടിയാക്കിയിരിക്കുന്നു, അതേസമയം f/2.4 അപ്പേർച്ചറുള്ള ഹൈ റെസ് 32MP സെൽഫി ക്യാമറ ഫ്രണ്ടിൽ നൽകിയിരിക്കുന്നു. F27 5G-യിലെ ക്യാമറ ഹാർഡ്‌വെയർ അതിൻ്റേതായ റാങ്കിൽ ശക്തമാണെങ്കിലും, അന്തിമ ഔട്ട്‌പുട്ട് വർദ്ധിപ്പിക്കുന്നതിന് നിരവധി AI ഫീച്ചറുകളും ഈ ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്.
OPPO F27 5G-യിലെ 50MP ക്യാമറ, പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ച് ലൈറ്റിംഗ് പരിഗണിക്കാതെ ഡീറ്റെയിൽ ഷോട്ടുകൾ എടുക്കുന്നു. OPPO F27-ൻ്റെ AI ഫോട്ടോഗ്രാഫി കഴിവുകളെക്കുറിച്ചുള്ള ഒരു ചെറു വിവരണം ഇതാ:
● OPPO-യുടെ AI ഇറേസർ 2.0, ശതകോടിക്കണക്കിന് ചിത്രങ്ങളിൽ ട്രെയിൻ ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ചിത്രത്തിലെ അനാവശ്യ ഘടകങ്ങൾ അനായാസം നീക്കം ചെയ്യുന്നു, അതുവഴി ഉപയോക്താക്കളുടെ അസുലഭ നിമിഷങ്ങളുടെ ചിത്രങ്ങൾ കുറ്റമറ്റതും മികച്ചതുമാണെന്ന് ഉറപ്പാക്കുന്നു.

● AI സ്റ്റുഡിയോ ഉപയോഗിച്ച് വ്യത്യസ്ത സ്റ്റൈലുകളിൽ ഒരു യുണീക്ക് ഡിജിറ്റൽ അവതാറോ പ്രൊഫൈൽ ചിത്രമോ സൃഷ്ടിക്കാനും കാരിക്കേച്ചറുകൾ മുതൽ ചരിത്രപരമായ ഫിക്ഷൻ കഥാപാത്രങ്ങൾ വരെ സൃഷ്ടിക്കാനും സുഹൃത്തുക്കൾക്ക് അവരുടെ ഫോൺ ബ്രാൻഡ് ഏതാണെന്ന് ആശങ്കപ്പെടാതെ തന്നെ ഗ്രൂപ്പ് AI ഫോട്ടോകൾ ലഭ്യമാക്കുന്നതിനുള്ള ലിങ്ക് പങ്കിടാനും ഞങ്ങൾക്ക് കഴിഞ്ഞു. ഇതിലെ തീമുകളുടെ നിരയിൽ പരമ്പരാഗത സ്റ്റൈലും പുതിയ ഡിസ്കോ സ്റ്റൈലും ഉൾപ്പെടുന്നു, ഇത് AI-സ്റ്റുഡിയോ സൃഷ്ടിച്ച അവതാറിനെ ആഘോഷങ്ങളുടെ ജീവനാക്കി മാറ്റുന്നു, "പാർട്ടി ഇൻ യുവർ പോക്കറ്റ്" എന്ന ടാഗ്‌ലൈനിന് അനുയോജ്യമായ ഒരു സ്മാർട്ട്ഫോണായി ഇത് മാറുന്നു.

● AI സ്മാർട്ട് ഇമേജ് മാറ്റിംഗ് 2.0 ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു ഫോട്ടോയിൽ നിന്ന് മൂന്ന് സബ്ജക്ടുകൾ വരെ അനായാസമായി കട്ട് ചെയ്യാനാകും മൃഗങ്ങളുടെ രോമങ്ങൾ പോലുള്ള ഡീറ്റെയിൽസ് പോലും ക്യാപ്‌ചർ ചെയ്യാം, കൂടാതെ മികച്ച ഗ്രൂപ്പ് ഫോട്ടോയിൽ ഏതെങ്കിലും സുഹൃത്തുക്കൾ ഇല്ലാതെപോയാൽ അവരെ സ്റ്റിക്കറുകളാക്കി എളുപ്പത്തിൽ ഗ്രൂപ്പ്ഫോട്ടോയിൽ ഉൾപ്പെടുത്താം.
● AI അൾട്രാ-ക്ലിയർ ഇമേജിംഗ് സിസ്റ്റം, പ്രീമിയം നിലവാരത്തോടെ നാച്ചുറലായി തോന്നിക്കുന്ന പോർട്രെയ്റ്റുകൾ നൽകുന്നു. കൂടാതെ, പോർട്രെയിറ്റ് ഷോട്ടുകൾക്കായി ഒരു നാച്ചുറൽ ബൊക്കെ ഇഫക്റ്റ് സൃഷ്ടിക്കാൻ രണ്ട് റിയർ ക്യാമറകളും പ്രോ പോർട്രെയിറ്റ് മോഡ് ഉപയോഗിക്കുന്നു.
● 32MP സെൽഫി ക്യാമറയ്ക്ക് രണ്ട് ഫോക്കൽ ലെങ്തുകളിൽ (0.8x, 1x) ആകർഷകമായ പോർട്രെയിറ്റ് ഷോട്ടുകൾ എടുക്കാനും കഴിയും, അതേസമയം AI പോർട്രെയ്‌റ്റ് റീടൂച്ചിംഗിന് പിന്നീട് ഉജ്ജ്വലമായ ഇഫക്റ്റുകൾ ഉപയോഗിച്ച് ഫോട്ടോ മെച്ചപ്പെടുത്താനാകും.
ഇൻ്റലിജൻ്റ് നെറ്റ്‌വർക്ക് ഒപ്റ്റിമൈസേഷനിലൂടെ തടസ്സമില്ലാത്ത കണക്ഷൻ
OPPO F27 5G, കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി പ്രശംസനീയമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അഡ്വാൻസ്ഡ് നെറ്റ്വർക്ക് ഒപ്റ്റിമൈസേഷനെ യൂസർ ഫ്രണ്ട്ലി ഫീച്ചറുകളുമായി സംയോജിപ്പിച്ചുകൊണ്ട് മികച്ച കണ്ക്ടിവിറ്റി ഉറപ്പാക്കിയിരിക്കുന്നു. 360° സറൗണ്ട് ആൻ്റിന, ഡാറ്റ ഷെയറിങ്, നെറ്റ്‌വർക്ക് സെലക്ഷൻ എന്നിവ മെച്ചപ്പെടുത്തുന്നതിന് OPPO-യുടെ AI ലിങ്ക് ബൂസ്റ്റ് ടെക്നോളജി ഇതിൽ പ്രവർത്തിക്കുന്നു. ഏത് സാഹചര്യത്തിലും കണക്ഷൻ നിലനിർത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത അപൂർവ നിമിഷങ്ങളിൽ, ബ്ലൂടൂത്ത് വഴി മറ്റുള്ളവരുമായി കണക്റ്റുചെയ്യാൻ F27 5G-യുടെ BeaconLink സഹായിക്കുന്നു.

360° സറൗണ്ട് ആൻ്റിന കമ്മ്യൂണിക്കേഷൻ ഫ്രീക്വൻസി ബാൻഡുകൾ വിതരണം ചെയ്യുന്നതിനേക്കാൾ കൂടുതൽ ചെയ്യുന്നു; ഉപയോക്താവിന്റെ പരിസ്ഥിതിയുമായി തുടർച്ചയായി പൊരുത്തപ്പെടുന്ന AI അൽഗോരിതങ്ങൾ ഉപയോഗിച്ച് ഇത് പ്രവർത്തിക്കുന്നു. നമ്മൾ ഗെയിമിങ്ങിലാണെങ്കിലും ബ്രൗസിങ്ങിലാണെങ്കിലും, ആൻ്റിന ബുദ്ധിപൂർവ്വം ശക്തമായ സിഗ്നലിലേക്ക് മാറുന്നു, ലേറ്റൻസി 6% വരെ കുറയ്ക്കുന്നു-മത്സരാധിഷ്ഠിതമായ ലോകത്ത് ചെറുതും എന്നാൽ നിർണായകവുമായ ഒരു നേട്ടം ഇത് നൽകുന്നു.
AI ലിങ്ക് ബൂസ്റ്റ് ടെക്നോളജി സിസ്റ്റം-ലെവൽ AI മോഡൽ ഉപയോഗിച്ച് ഉപയോക്താക്കളുടെ നെറ്റ്‌വർക്ക് കണക്ഷൻ ഒപ്റ്റിമൈസ് ചെയ്യുകയും ഉപയോക്താവിന്റെ ലൈവ് ലൊക്കേഷനുമായി പൊരുത്തപ്പെട്ട് നെറ്റ്വർക്ക് ലഭ്യത ഒരുപടികൂടി ഉയർത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്, നാം വീഡിയോകൾ സ്ട്രീം ചെയ്യുകയോ വീഡിയോ കോളിൽ ഏർപ്പെട്ടിരിക്കുകയോ ചെയ്യുമ്പോൾ വീഡിയോ ഷെയറിങ് വേഗത 12% വർദ്ധിപ്പിക്കാനും ബഫറിംഗ് സമയം 17% കുറയ്ക്കാനും AI ലിങ്ക് സാധിക്കും. എലിവേറ്ററിൽ നിന്ന് പുറത്തുകടക്കുകയോ വൈഫൈ ഡെഡ് സോണുകൾ നാവിഗേറ്റ് ചെയ്യുകയോ പോലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ, AI ലിങ്ക്ബൂസ്റ്റ് ഉപയോക്താക്കളെ മുമ്പത്തേതിനേക്കാൾ 36% വരെ വേഗത്തിൽ നെറ്റ്‌വർക്കിലേക്ക് വേഗത്തിൽ വീണ്ടും കണക്ട് ചെയ്യുന്നു.
വേഗതയേറിയതും വിശ്വസനീയവുമായ പെർഫോമൻസ്
പെർഫോമൻസിൻ്റെ കാര്യത്തിൽ, OPPO F27 5G ശക്തനാണ്. ഇത് 6nm മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് കരുത്തിൽ 8GB RAM, 128/256GB സ്റ്റോറേജ് എന്നിവയുമായി കൂട്ടുചേർന്നാണ് എത്തുന്നത്. മൾട്ടിടാസ്‌കിംഗ് ആയാലും ഗെയിമിംഗ് ആയാലും, OPPO F27 5G യ്ക്ക് ഒരു തടസ്സവുമില്ലാതെ കൈകാര്യം ചെയ്യാൻ കഴിയും. കൂടാതെ, റാം എക്സ്പാൻഷൻ ടെക്നോളജി മികച്ച എക്സ്പീരിയൻസിനായി ഉപയോഗിക്കാത്ത സ്റ്റോറേജിനെ വെർച്വൽ റാമായി പരിവർത്തനം ചെയ്യുന്നു.

കൂടാതെ F27 5G-യിൽ ഓപ്പോയുടെ ട്രിനിറ്റി എഞ്ചിനും ഉണ്ട്. ഇത് കമ്പ്യൂട്ടിംഗ് റിസോഴ്സുകൾ, മെമ്മറി, സ്റ്റോറേജ് എന്നിവ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുന്നതിലൂടെ വിശ്വാസ്യത നേടിയ സിസ്റ്റം ലെവൽ സൊല്യൂഷൻ ആണ്. മാത്രമല്ല, OPPO F27 5G കമ്പനിയുടെ കർശനമായ 50 മാസത്തെ ഫ്ലൂവൻസി പ്രൊട്ടക്ഷൻ ടെസ്റ്റും വിജയകരമായി പിന്നിട്ടാണ് എത്തുന്നത്. ഇത് ഇത് നാല് വർഷത്തിലേറെ നീണ്ട സുഗമമായ പെർഫോമൻസ് ഉറപ്പുനൽകുന്നു.
ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ബാറ്ററി
OPPO F27 5G-ക്കുള്ളിലെ 5,000mAh സെൽ അസാധാരണമായ ബാറ്ററി ലൈഫ് നൽകുന്നു, ഒരു ദിവസം മുഴുവൻ ഫോണിന് പവർ നൽകാൻ ഇതിന് കഴിയും. ഒരു ദിവസം മുഴുവൻ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടും F27 5G-യുടെ ബാറ്ററിക്ക് രണ്ടാം ദിവസം വരെ ചാർജ് നിന്നു. നാം തിരക്കിലാണെങ്കിലും ബാറ്ററി ചാർജ് ചെയ്യാൻ അധികം സമയം ചെലവഴിക്കേണ്ടതില്ല. OPPO-യുടെ 45W SUPERVOOCTM ഫ്ലാഷ് ചാർജും ഒരു മണിക്കൂറിനുള്ളിൽ ഫുൾ ചാർജ് നൽകി. ദീർഘായുസ്സ് ഉറപ്പാക്കാൻ, 4 വർഷത്തെ ചാർജിംഗ് സൈക്കിളുകൾക്ക് ശേഷവും ബാറ്ററി ശേഷി 80% നിലനിർത്താൻ കഴിയുമെന്നതും ഈ ഫോണിന്റെ മികവാണ്. സ്മാർട്ട്ഫോണുകളിൽ ശരാശരി ലഭിക്കുന്നതിനെക്കാൾ വളരെ കൂടുതൽ ഈട് ഇതിലെ ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇമ്മേഴ്‌സീവ്, പ്രീമിയം-ഗ്രേഡ് ഓഡിയോ
വോളിയം 300% ആക്കുന്നതിന് അൾട്രാ വോളിയം മോഡിനെ പിന്തുണയ്ക്കുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ OPPO F27 5G-യിൽ സജ്ജീകരിച്ചിരിക്കുന്നു. ഫ്ലാഗ്ഷിപ്പുകളിൽ മാത്രം ലഭ്യമാകുന്ന മാക്സിമം ഓഡിയോ ഔട്ട്പുട്ട് ലെവലിലേക്ക് ഇത് ഈ ഫോണിനെ ഉയർത്തുന്നു. കൂടാതെ, നൂതനമായ സ്പേഷ്യലൈസേഷൻ സാങ്കേതികവിദ്യയിലൂടെ കൂടുതൽ ആഴത്തിലുള്ള ശ്രവണ എക്സ്പീരിയൻസ് സൃഷ്ടിക്കാൻ OPPO-യുടെ ഹോളോ ഓഡിയോ സഹായിക്കുന്നു. OPPO F27 5G ഉയർന്ന വോള്യത്തിൽ ഓഡിയോ ഔട്ട്‌പുട്ട് ചെയ്യാൻ മാത്രമല്ല, വികലമാക്കാതെ അത് നൽകാനും ശേഷിയുള്ളതാണ്. പുതിയ മ്യൂസിക് പാർട്ടി ആപ്പ് ഉപയോഗിച്ച് ഒരു കോഡ് വഴി മ്യൂസിക് എളുപ്പത്തിൽ പങ്കുവയ്ക്കാൻ OPPO F27 5Gയെ സഹായിക്കുന്നു. ഓഫ്ലൈനിലായിരിക്കുമ്പോൾ പോലും സുഹൃത്തുക്കളുമായി മൂസിക് ആസ്വദിക്കാൻ ഇത് അനുവദിക്കുന്നു.

OPPO F27 5G ഫസ്റ്റ് ഇംപ്രഷൻസ്: അന്തിമ വിലയിരുത്തൽ
OPPO F27 5G അതിൻ്റെ സ്റ്റൈലിഷ് ഡിസൈൻ, കരുത്തുറ്റ ബിൽഡ്, അത്യാധുനിക ഫീച്ചറുകൾ എന്നിവയാൽ മതിപ്പുളവാക്കുന്നു. മൾട്ടിടാസ്കിങ്ങിനും ഗെയിമിങ്ങിനും സുഗമമായ പെർഫോമൻസ് ഉറപ്പാക്കുന്ന, സുഗമമായ 120Hz ഡിസ്‌പ്ലേയും ശക്തമായ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റും ഇതിൻ്റെ സുഗമവും മോടിയുള്ളതുമായ നിർമ്മാണത്തിന് വലിയ പങ്ക് വഹിച്ചിരിക്കുന്നു. 5,000mAh ബാറ്ററി ആകർഷകമായ ദീർഘായുസ്സും ഫാസ്റ്റ് ചാർജിങ് കഴിവുകളും വാഗ്ദാനം ചെയ്യുന്നു.
AI സമ്മറി, AI ഇറേസർ 2.0 തുടങ്ങിയ AI-അധിഷ്ഠിത ഫീച്ചറുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഫോൺ, ഉൽപ്പാദനക്ഷമതയിലും ഫോട്ടോഗ്രാഫിയിലും മികവ് പുലർത്തുന്നു. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഉയർന്ന നിലവാരമുള്ള ഓഡിയോ നൽകുന്നു, ഇത് മീഡിയ ഉപഭോഗം വർദ്ധിപ്പിക്കുന്നു. മൊത്തത്തിൽ, OPPO F27 5G നൂതന സാങ്കേതികവിദ്യയും പ്രീമിയം ഫീലും ഉള്ള ഒരു നല്ല റൗണ്ട് പാക്കേജ് വാഗ്ദാനം ചെയ്യുന്നു, ഇത് മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ സെഗ്‌മെൻ്റിലെ ശക്തമായ മത്സരാർത്ഥിയാക്കി ഈ ഫോണിനെ മാറ്റുന്നു.

OPPO F27 5G വില, ലഭ്യത, ഓഫറുകൾ
OPPO F27 5G യുടെ ഇന്ത്യയിലെ വില 8GB+128GB മോഡലിന് 22,999 രൂപയിൽ ആരംഭിക്കുന്നു. കൂടാതെ, OPPO F27 5G 8GB+256GB കോൺഫിഗറേഷനിലും 24,999 രൂപ വിലയിൽ ലഭ്യമാണ്. OPPO F27 5G ഇതിനകം വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്, OPPO ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഓൺലൈനായി ഇത് വാങ്ങാം. F27 5G വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 6 മാസം വരെയുള്ള നോ-കോസ്റ്റ് EMIകൾ, സീറോ ഡൗൺ പേയ്‌മെൻ്റ് സ്‌കീമുകൾ, 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് (INR 1800 വരെ) എന്നിവയുൾപ്പെടെ വിവിധ ഓഫറുകളും ലഭിക്കും. ഇന്നുതന്നെ നിങ്ങൾക്കായി ഒരെണ്ണം വാങ്ങൂ, ഏറ്റവും പുതിയ OPPO F27 5Gയുമായി ഷൈൻ ചെയ്യാൻ ഇറങ്ങിത്തിരിക്കൂ.


Click it and Unblock the Notifications








