ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ! ഓപ്പോയുടെ ഇറങ്ങാനിരിക്കുന്ന ഫോണിന്റെ വിവരങ്ങൾ ലീക്കായി
ഓപ്പോ ഉടൻ തന്നെ ഇന്ത്യയിൽ പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓപ്പോ എഫ് 27 പ്രോ+ അടുത്ത ആഴ്ച രാജ്യത്ത് അരങ്ങേറ്റം കുറിക്കും. എന്നിരുന്നാലും, ലോഞ്ചിന് മുന്നോടിയായി, ഓപ്പോ എഫ്27 പ്രോ പ്ലസിൻ്റെ മുഴുവൻ സവിശേഷതകൾ ലീക്ക് ആയിട്ടുണ്ട്. ഓപ്പോ എഫ് 27 പ്രോ പ്ലസിൻ്റെ മുഴുവൻ സവിശേഷതകളും വെളിപ്പെടുത്തുക മാത്രമല്ല, ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വിലയും നൽകുന്ന ടിപ്‌സ്റ്റർ സുധാൻഷു അംബോറിൻ്റെ ലീക്ക് റിപ്പോർട്ട് പ്രകാരമുള്ള ഫോണിൻറെ ഡീറ്റൈൽസ് ആണ് ഈ ലേഖനത്തിൽ പറയുന്നത്.
ഓപ്പോ എഫ് 27 പ്രോ+ പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ: ടിപ്‌സ്റ്റർ പറയുന്നത് അനുസരിച്ച്, ഓപ്പോ എഫ്27 പ്രോ പ്ലസിൻ്റെ ഇന്ത്യയിലെ വില 30,000 രൂപയിൽ ആണ് ആരംഭിക്കുന്നത്. ഇത് ഓപ്പോ റെനോ 11 5ജിയുടെ വിലയേക്കാൾ താഴെയേ ഈ ഫോണിന്റെ വില ഉണ്ടാകൂ. കൂടാതെ, ഓപ്പോ എഫ് 27 പ്രോ, എഫ് 27 പ്രോ+ എന്നിവ ജൂൺ 13ന് ഇന്ത്യയിൽ അവതരിപ്പിക്കും.

8 ജിബി LPDDR4X റാമും 256 ജിബി വരെ UFS 3.1 സ്‌റ്റോറേജുമായി ജോടിയാക്കിയ MediaTek Dimensity 7050 SoC ആണ് ഓപ്പോ എഫ് 27 പ്രോ+ നൽകുന്നത്. കൂടാതെ, 120Hz റീഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് FHD+ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയും ഫൈൻഡ് 27 പ്രോ പ്ലസ് സ്‌പോർട്ട് ചെയ്യും.
ഒപ്‌റ്റിക്‌സിനായി, ഓപ്പോ എഫ് 27 പ്രോ പ്ലസ്, ഒഐഎസ് പിന്തുണയുള്ള 64 എംപി പ്രൈമറി ക്യാമറ സെൻസറും സെക്കൻഡറി 2 എംപി ഷൂട്ടറും അവതരിപ്പിക്കും. ഫ്രണ്ടിൽ, ഫോണിന് 8 എംപി സെൽഫി ക്യാമറ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ എഫ് 27 പ്രോ+ ഒരു സ്പീക്കറും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് റീഡറും ഉപയോഗിക്കും.
ഓപ്പോയുടെ വരാനിരിക്കുന്ന മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിൽ 67W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,000 mAh ബാറ്ററിയും പായ്ക്ക് ചെയ്യും. കൂടാതെ , ഓപ്പോ എഫ് 27 പ്രോ പ്ലസ് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 14ൽ ആൺ പ്രവർത്തിക്കുക.
ഓപ്പോ എഫ് 27 പ്രോ+ ഡിസൈൻ: ഓപ്പോ എഫ് 27 പ്രോ+ ഒരു വീഗൻ ലെതർ ബാക്ക് പാനലും ഡ്യുവൽ-ടോൺ ഫിനിഷിലുമാണ് വരുന്നത്. മിഡ്‌നൈറ്റ് നേവി, ഡസ്‌ക് പിങ്ക് കളർ ഓപ്ഷനുകളിൽ ലോഞ്ച് ചെയ്യും. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP69 റേറ്റിംഗ് ഫീച്ചർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായി ഓപ്പോ എഫ് 27 പ്രോ+ അരങ്ങേറ്റം കുറിക്കും. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കുറച്ച് കൂടി കാത്തിരിക്കേണ്ടി വരും.
എന്നാൽ, ഓപ്പോ റെനോ 12 പ്രൊ വേർഷൻ കൂടുതൽ സോഫിസ്ക്റ്റഡ് ആയ ഒരു സമീപനം ആണ് സ്വീകരിച്ചിരിക്കുന്നത്. ഇത് സ്റ്റാൻഡേർഡ് റെനോ 12 ലൂക്കിനായി കറുപ്പ് നിറവും ഒരു ലക്ഷുറി സിൽവർ പർപ്പിൾ ഓപ്ഷനും അവതരിപ്പിക്കുന്നു. കൂടാതെ, ഇളം പിങ്ക് ഗ്രേഡിയൻ്റ് ഓപ്ഷനും ഉണ്ട്. സ്റ്റാൻഡേർഡ് റെനോ 12നെ അപേക്ഷിച്ച് പ്രൊ അൽപ്പം കൂടുതൽ ഒതുങ്ങിയ വേർഷനാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications