Home
Mobile

OPPO F27 Pro+ 5G ഫസ്റ്റ് ഇംപ്രഷൻസ്: ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് മൺസൂൺ-റെഡി ഫോൺ എത്തി, ഇനി ഒരേ പൊളി

OPPO F27 Pro+ 5G: ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് മൺസൂൺ-റെഡി ഫോൺ

ഓപ്പോയുടെ F സീരീസ് സ്മാർട്ട്‌ഫോണുകൾ എല്ലായ്‌പ്പോഴും ഇന്ത്യയിലെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തെ നയിച്ച് മുന്നിൽ നിൽക്കുന്നവയാണ്.

എഫ് സീരീസ് ലൈനപ്പിലെ അവസാന രണ്ട് സ്മാർട്ട്ഫോണുകൾ തങ്ങളുടെ കിടിലൻ ഫീച്ചർ ലിസ്റ്റുകൾ കൊണ്ട് ഉപഭോക്താക്കളെ അമ്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. OPPO F25 Pro ഫ്ലാഗ്‌ഷിപ്പ് സ്മാർട്ട്ഫോണുകളുടെ നിലവാരത്തിലുള്ള ഡി​സൈനും മികച്ച ക്യാമറകളും കൊണ്ട് ശ്രദ്ധ നേടിയപ്പോൾ, അ‌തിന്റെ മുൻഗാമിയായ OPPO F23 Pro അസാധാരണമായ ബാറ്ററി ലൈഫും ആരെയും ആകർഷിക്കുന്ന ഡിസൈനും ഉപയോഗിച്ചാണ് ശ്രദ്ധ നേടുകയും മുന്നിലെത്തുകയും ചെയ്തത്.

ഇപ്പോൾ, എല്ലാ വർഷവും നമ്മൾ ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മൺസൂൺ സീസണിനെ നേരിടാൻ കഴിവോടെ പുതിയ OPPO F27 Pro+ 5G നമ്മുടെ പക്കൽ എത്തിയിരിക്കുന്നു. നിർത്താതെ പെയ്യുന്ന മഴക്കാലത്ത് സ്‌മാർട്ട്‌ഫോണുകളുടെ അറ്റകുറ്റപ്പണികൾ 35 ശതമാനം വർധിക്കുന്നു, 30 ശതമാനം സ്‌മാർട്ട്‌ഫോണുകൾക്ക് കേടുപാടുകളും സംഭവിക്കുന്നു.

ഇക്കാര്യം മനസ്സിൽ വെച്ചുകൊണ്ട്, ​ഓപ്പോ ഒരിക്കൽ കൂടി ഡ്രോയിംഗ് ബോർഡിലേക്ക് മടങ്ങുകയും ഇന്ത്യയുടെ "ഫസ്റ്റ് സൂപ്പർ റഗ്ഗ്ഡ് മൺസൂൺ റെഡി ഫോൺ" ആയി സ്റ്റൈലിഷ് F27 Pro+ 5G നൽകുകയും ചെയ്തു. OPPO F27 Pro+ 5G IP69-റേറ്റിംഗ്, 360 ഡിഗ്രി ആർമർ ബോഡി എന്നിവ ഇന്ത്യയിൽ അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ ആണ്. ഇത് കൂടാതെ മറ്റ് നിരവധി ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിലുണ്ട്.

OPPO F27 Pro+ 5Gയുടെ 8GB+128GB വേരിയന്റിന് 27,999 രൂപയും 8GB+256GB വേരിയന്റിന് 29,999 രൂപയും ആണ് വില. ഇന്ത്യൻ മൺസൂണിലെ ശക്തമായ മഴയുടെ അ‌നന്തരഫലമായി ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ ഈ സ്മാർട്ട്ഫോണിന് കഴിയുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. നനഞ്ഞ വിരലുകൾ ഉപയോഗിച്ചും ഈ ഫോൺ പ്രവർത്തിപ്പിക്കാൻ സാധിക്കും. നൽകുന്ന തുകയ്ക്ക് തക്കതായ മൂല്യം തിരിച്ച് നൽകുന്ന ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. OPPO F27 Pro+ 5G ലോഞ്ചിന് മുന്നോടിയായി കുറച്ച് സമയം അ‌ത് ഉപയോഗിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. അ‌തിന്റെ ഫസ്റ്റ് ഇംപ്രഷൻസ് ഇതാ...

OPPO F27 Pro+ 5G: ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് മൺസൂൺ-റെഡി ഫോൺ

ഇന്ത്യൻ മൺസൂണിനെ നേരിടാൻ 360° കവചം

OPPO F27 Pro+ 5G, ഇന്ത്യൻ മൺസൂണിൻ്റെ ജലമയമായ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാണ്. OPPO F27 Pro+ 5G IP66, IP68, IP69 പൊടി, ജല പ്രതിരോധ റേറ്റിങ്സ് നേടിയിട്ടുണ്ട്. ഈ റേറ്റിങ്ങുകൾ നേടുന്ന ആദ്യത്തെ ഫോണാണിത്.

ഈ റേറ്റിംഗ് നമ്പറുകൾ നിങ്ങൾക്ക് വെറും അ‌ക്കങ്ങൾ മാത്രമായി തോന്നിയേക്കാം, അതിനാൽ അവ എന്താണ് അർത്ഥമാക്കുന്നത് എന്ന് വിശദീകരിക്കാം. ഈ റേറ്റിംഗുകൾ അർത്ഥമാക്കുന്നത്, F27 Pro+ 5Gക്ക് പൊടിപടലങ്ങളും ഉയർന്ന മർദ്ദവും ഉയർന്ന താപനിലയും ഉള്ള ജല കുതിപ്പിനെ കൈകാര്യം ചെയ്യാനും 30 മിനിറ്റ് വരെ ശുദ്ധജലത്തിൽ മുങ്ങിക്കിടന്നാലും അ‌തിജീവിക്കാനും കഴിയും എന്നതാണ്.

ചാർജിംഗ് പോർട്ട്, സിം കാർഡ് സ്ലോട്ട്, മൈക്രോഫോണിനും സ്പീക്കറുകൾക്കുമുള്ള ഓപ്പണിംഗുകൾ തുടങ്ങിയ ഇടങ്ങളിലൂടെയെല്ലാമാണ് ജലം സാധാരണ സ്മാർട്ട്ഫോണുകളിലേക്ക് എത്താൻ സാധ്യതയുള്ളത്. ഇത്തരം സ്ഥലങ്ങളിലെല്ലാം ​ജലത്തെ പ്രതിരോധിക്കുന്നതിനായി ഹീറ്റ് റസിസ്റ്റന്റ് ഗ്ലൂ, വാട്ടർപ്രൂഫ് സർക്യൂട്ട്, സിലിക്കൺ സീലുകൾ എന്നിവ പോലുള്ളവ ഉപയോഗിച്ചാണ് വെള്ളത്തിനും പൊടിക്കും എതിരായ ഈ പ്രതിരോധം നേടിയെടുത്തത്.

അടിസ്ഥാനപരമായി, നമ്മൾ പെട്ടെന്നൊരു മഴയിൽ അകപ്പെടുകയോ, അ‌തല്ലെങ്കിൽ വെള്ളം നിറഞ്ഞ കുളങ്ങളിലേക്കോ മ​റ്റേതെങ്കിലും ജലാശയങ്ങളിലേക്കോ വീണ് എത്രമാത്രം നനഞ്ഞാലും ഒന്നും പേടിക്കേണ്ടതില്ല. ഇത്തരം ഘട്ടങ്ങളിലെല്ലാം ​ജലത്തെ അ‌തിജീവിച്ച് വിജയം നേടാൻ OPPO F27 Pro+ 5Gക്ക് കഴിയും.

F27 Pro+ 5G ഡി​സൈൻ ചെയ്‌തിരിക്കുന്നത് മഴയെ നേരിടാൻ മാത്രമല്ല, മൺസൂൺ കൊണ്ടുവന്ന നനഞ്ഞ സാഹചര്യം സൃഷ്ടിക്കുന്ന തെന്നലുകളും വീഴ്ചകളും നേരിടാൻ കഴിയും വിധത്തിൽ കൂടിയാണ്. ഉള്ളിലും പുറമേയും ഉണ്ടാകുന്ന ആഘാതങ്ങളെ നേരിടാൻ കഴിയുന്ന 360-ഡിഗ്രി കവച ബോഡിയാണ് F27 Pro+ 5Gയിൽ ഉള്ളത്. ഇത് ഉപയോക്താക്കളുടെ ഡൂം-സ്ക്രോൾ സെഷനുകൾ തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കും.

ഇതിന്റെ ഫ്രണ്ടിൽ വൈബ്രൻ്റ് ഡിസ്‌പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു. ഇത് അതിൻ്റെ മുൻഗാമിയേക്കാൾ 180 ശതമാനം കൂടുതൽ വീഴ്ചകളെ പ്രതിരോധിക്കും. പരമാവധി പ്രൊട്ടക്ഷൻ ഉറപ്പാക്കാൻ F27 Pro+ 5G കൂടുതൽ പുതുമകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

OPPO F27 Pro+ 5G: ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് മൺസൂൺ-റെഡി ഫോൺ

ഈ ഫോണിൻ്റെ നാല് കോണുകളും ഫോണിന്റെ പിൻ കവറിലേക്ക് ബന്ധിപ്പിക്കുന്നു, ഇത് വീഴ്ചയുടെ സമയത്ത് പൊട്ടലും പരുക്കുകളും ഉണ്ടായി ഫോൺ തകരാറിലാകാനുള്ള സാധ്യത കുറയ്ക്കും വിധമാണ് ഡി​സൈൻ ചെയ്തിരിക്കുന്നത്. അ‌തായത് നനവുകൊ​ണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഫോൺ ​കൈയിൽ നിന്ന് വഴുതി താഴെ വീണാലും സർവീസ് സെന്ററിൽ കൊണ്ടുപോയി നന്നാക്കേണ്ടി വരുന്ന അ‌വസ്ഥയിലുള്ള തകരാറുകൾ ഈ ഫോണിന് ഉണ്ടാകില്ല.

സുരക്ഷ ഉറപ്പാക്കാൻ കുറച്ച് എക്സ്ട്രാ നടപടകളും ഓപ്പോ സ്വീകരിച്ചിട്ടുണ്ട്. ഇതിലെ മദർബോർഡിൻ്റെ ഫ്രണ്ട് കവറിന് ഉയർന്ന കരുത്തും ഉയർന്ന താപ ചാലകതയുമുള്ള AM03 അലുമിനിയം അലോയ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അ‌തിനാൽ വീഴ്ച ഉണ്ടായാലും ആന്തരികമായ തകരാറുകൾ ഉണ്ടാകുന്നത് കുറവായിരിക്കും. കൂടാതെ വീഴ്ച പ്രതിരോധിക്കാൻ സ്‌പോഞ്ചുകളും മറ്റ് കുഷ്യനിംഗ് സാമഗ്രികളും ഫോണിൻ്റെ ഉൾവശങ്ങളിൽ നൽകിയിട്ടുണ്ട്.

അ‌വകാശവാദങ്ങൾക്ക് അ‌പ്പുറം, യഥാർഥ ഉപയോഗത്തിലും ഈ സ്മാർട്ട്ഫോൺ നന്നായി പ്രവർത്തിക്കും എന്ന് ഉറപ്പാക്കാൻ ഓപ്പോ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. അ‌തിനായി വളരെ കഠിനമായ 150+ ടെസ്റ്റുകൾ OPPO F27 Pro+ 5Gയിൽ നടത്തി. 20,000 പ്ലഗ്/അൺപ്ലഗ് ടെസ്റ്റുകളിലൂടെയും 42,000 മൈക്രോ ഡ്രോപ്പ് ടെസ്റ്റുകളിലൂടെയും F27 Pro+ 5G കടന്നുപോയി. കൂടാതെ സ്വിസ് SGS-ൽ നിന്നുള്ള സർട്ടിഫിക്കേഷനായി പ്രീമിയം പെർഫോമൻസ് 5 സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് നേടാൻ കർശനമായ ടെസ്റ്റുകളും ഈ ഫോൺ പിന്നിട്ടു.

സൈനിക ആപ്ലിക്കേഷനുകൾക്കായി നിർമ്മിച്ച ഹാർഡ് ഡ്രൈവുകളിലും ലാപ്‌ടോപ്പുകളിലും സാധാരണയായി കാണുന്ന MIL-STD-810H രീതി 516.8 സർട്ടിഫിക്കേഷനും ഈ സ്മാർട്ട്ഫോണിന് ഉണ്ട്-അതിൽ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്നു: ഫങ്ഷണൽ ഷോക്ക്, ട്രാൻസ്‌പോർട്ടേഷൻ ഷോക്ക്, ഫ്രാഗിലിറ്റി, ട്രാൻസിറ്റ് ഡ്രോപ്പ്, ക്രാഷ് ഹസാർഡ് ഷോക്ക് എന്നിവയാണ് അ‌വ.

നിർഭാഗ്യ സമയങ്ങളിൽ സ്മാർട്ട്ഫോൺ നേരിടുന്ന പ്രതിസന്ധികളെ, പ്രത്യേകിച്ച് ഇന്ത്യയിലെ മൺസൂണും ജലം മൂലം തകരാർ സംഭവിക്കാൻ സാധ്യതയുള്ള മറ്റ് സന്ദർഭങ്ങളെ നേരിടാനും വിവിധ രീതിയിൽ ഫോൺ ​കൈകാര്യം ചെയ്യുന്ന ആളുകളുടെ കഠിനമായ ഉപയോഗത്തെ താങ്ങാനും ശേഷിയോടെയാണ് OPPO F27 Pro+ 5G നിർമിച്ചിരിക്കുന്നത് എന്ന് ഈ വിവരങ്ങൾ വ്യക്തമാക്കുന്നു.

OPPO F27 Pro+ 5G: ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് മൺസൂൺ-റെഡി ഫോൺ

വീഗൻ ലെതർ ഡിസൈൻ പ്രീമിയം പ്രൗഡി ഉയർത്തുന്നു

OPPO F27 Pro+ 5G യുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിൻ്റെ ആകർഷകമായ രൂപകൽപ്പനയാണ്. F27 Pro+ 5G ഒരു നേരിയ ഫ്രെയിമോട് കൂടിയ സൂപ്പർ-തിൻ ഡബിൾ കർവ്ഡ്‌ ബോഡിയിൽ ആണ് വരുന്നത്. ഇത് കൈയിൽ പിടിക്കാൻ അവിശ്വസനീയമാംവിധം സുഖകരമാണ്. ഇതിന് 7.89 മില്ലിമീറ്റർ കനവും 177 ഗ്രാം ഭാരവുമാണ് ഉള്ളത്.

സ്റ്റെയിൻ റെസിസ്റ്റൻസ് മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക സിലോക്സെയ്ൻ കോട്ടിംഗിനൊപ്പം വെഗൻ ലെതറിൽ പൊതിഞ്ഞതാണ് F27 Pro+ 5Gയുടെ റിയർ പാനൽ. അതിശയകരമായ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. സൂര്യരശ്മികളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഉള്ള ഡസ്ക് പിങ്ക്, ശാന്തമായ രാത്രിയിലെ ആകാശത്തെ ഓർമ്മപ്പെടുത്തുന്ന മിഡ്‌നൈറ്റ് നേവി കളർ എന്നിവയാണ് ആ കളർ വേരിയന്റുകൾ.

ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് കോസ്‌മോസ് റിംഗ് ഡിസൈൻ അവതരിപ്പിക്കുന്ന സ്ഥാപനത്തിൻ്റെ ആദ്യത്തെ F സീരീസ് സ്മാർട്ട്‌ഫോണാണ് F27 Pro+ 5G. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഹോസ്റ്റ് ചെയ്യുന്ന റിങ് ഒരു വിൻ്റേജ് ഹൈ-എൻഡ് മെക്കാനിക്കൽ വാച്ചിൻ്റെ ഡയൽ പോലെ തോന്നിപ്പിക്കും. കൂടാതെ വീഗൻ ലെതർ ബാക്ക്‌പ്ലെയ്‌റ്റുമായി സംയോജിപ്പിക്കുമ്പോൾ F27 Pro+ 5Gക്ക് പ്രീമിയം ലുക്ക് നൽകുന്നു.

OPPO F27 Pro+ 5G: ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് മൺസൂൺ-റെഡി ഫോൺ

ദൃശ്യ വിരുന്നൊരുക്കുന്ന ഡിസ്പ്ലേ

OPPO F27 Pro+ 5Gയുടെ ഫ്രണ്ടിൽ, 6.7 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. അതിന് 93 ശതമാനം സ്‌ക്രീൻ ടു ബോഡി അനുപാതമാണ് ഉള്ളത്. FHD+, 3D കർവ്ഡ്, ഡിസ്‌പ്ലേ, എല്ലാ ലൈറ്റിംഗ് അവസ്ഥകളിലും കാണാൻ കഴിയുന്നത് തികച്ചും പ്രയോജനപ്പെടുന്ന ഒന്നാണ്. കൂടാതെ കോർണിംഗിൻ്റെ അൾട്രാ-ടഫ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഫോണിനെ പ്രൊട്ടക്ട് ചെയ്തിരിക്കുന്നു.

നിങ്ങളുടെ പ്രിയപ്പെട്ട വീഡിയോകൾ കാണുമ്പോൾ ഏറ്റവും മികച്ച കാഴ്ചാനുഭവം നൽകുന്നതിന് ഈ ഫോൺ ഡി​സൈൻ ചെയ്തിരിക്കുന്നു. വോളിയം പരമാവധി ലെവലിൽ മൂന്നിരട്ടിയായി ഉയർത്തുന്ന 300 ശതമാനം വോളിയം മോഡാണ് കാഴ്ചാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നത്.

ഡിസ്‌പ്ലേക്ക് ഓപ്പോയുടെ സ്പ്ലാഷ് ടച്ച് അൽഗോരിതം ലഭിക്കുന്നു. അത് നിങ്ങളുടെ കൈകൾ നനഞ്ഞിരിക്കുമ്പോൾ പോലും സ്പർശനങ്ങൾ തിരിച്ചറിയാൻ അനുവദിക്കുന്നു. നല്ല വെയിൽ ഉള്ളപ്പോഴും ശക്തമായ മഴ പെയ്യുമ്പോഴും നിങ്ങൾക്ക് F27 Pro+ 5G ഉപയോഗിച്ച് മെസ്സേജിങ് തുടരാം എന്നാണ് ഇതിനർത്ഥം.

OPPO F27 Pro+ 5G: ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് മൺസൂൺ-റെഡി ഫോൺ

എഐ കരുത്തിൽ എത്തുന്ന ഡ്യുവൽ റിയർ ക്യാമറ

ഓപ്പോയിൽ നിന്നുള്ള F സീരീസ് എല്ലായ്പ്പോഴും അതിൻ്റെ സ്റ്റെല്ലാർ ഫോട്ടോഗ്രാഫിക്ക് പേര് കേട്ടതാണ്. മാത്രമല്ല ബജറ്റിൽ ഫോട്ടോഗ്രാഫി വിദഗ്ധർക്കുള്ള ഫോൺ കൂടിയാണ്. F27 Pro+ 5Gയിൽ 64MP മെയിൻ ഷൂട്ടർ, 2MP ഡെപ്ത് സെൻസർ, 8MP സെൽഫി ക്യാമറ എന്നീ മൂന്ന് ക്യാമറകളുണ്ട്. എഐ ഇറേസർ, എഐ ഫോട്ടോ റീടൂച്ചിംഗ്, നൈറ്റ് പോർട്രെയ്‌റ്റ്, ഫ്ലാഷ് സ്‌നാപ്പ്‌ഷോട്ട്, എഐ ഇമേജ് മാറ്റിംഗ് എന്നിവയുൾപ്പെടെയുള്ള മറ്റ് നിരവധി എഐ സവിശേഷതകൾ F27 Pro+ 5G ക്യാമറകളെ സഹായിക്കുന്നു.

അതിനാൽ നിങ്ങൾ ഏത് ലൈറ്റിംഗ് സാഹചര്യത്തിലോ ലൊക്കേഷനിലോ ആയാലും, F27 Pro+ 5Gയുടെ ബാഗിൽ ആവശ്യത്തിലധികം ട്രിക്കുകൾ ഉള്ളത് കൊണ്ട് നിങ്ങളുടെ ഫോട്ടോകൾ നിങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ പുറത്തുവരുമെന്ന് ഉറപ്പാക്കും.

OPPO F27 Pro+ 5G: ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് മൺസൂൺ-റെഡി ഫോൺ

SUPERVOOCTM ചാർജിങ് & BHE എന്നിവ ദീർഘനേര ഉപയോഗം ഉറപ്പുനൽകുന്നു

ഇപ്പോഴത്തെ ജനറേഷനിലെ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ അവരുടെ പുതിയ ദൈനംദിന ആശയവിനിമയങ്ങളെ തടസപ്പെടുത്താത്ത ഫോണുകൾ വാങ്ങാൻ തീരുമാനിക്കുന്നതിനാൽ ഫാസ്റ്റ് ചാർജിംഗ് അത്യാവശ്യമായ ഒരു ഫീച്ചറാണ്.

OPPO F27 Pro+ 5G ബോക്സിൽ 67W SUPERVOOCTM ഫാസ്റ്റ് ചാർജറുമായി വരുന്നതിനാൽ, ഇതിലെ 5000mAh ബാറ്ററി 44 മിനിറ്റിനുള്ളിൽ 0-ൽ നിന്ന് 100% ലേക്ക് ചാർജ് ചെയ്യാൻ കഴിയു. അ‌തിനാൽത്തന്നെ സമയത്തിന് വിലയുള്ളവർക്ക് ഈ സ്മാർട്ട്ഫോൺ മികച്ച ഓപ്ഷനാണ്. 20 മിനിറ്റ് ഫാസ്റ്റ് ചാർജ്ജ് ഉപയോഗിച്ച് ബാറ്ററി 56% വരെ ചാർജ് ചെയ്യാനാകും. നിങ്ങൾ F27 Pro+ 5G ഉപയോഗിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നുവെന്നും ചാർജിംഗ് സമയങ്ങളെ കുറിച്ച് ആകുലപ്പെടേണ്ട ആവശ്യമില്ലെന്നും ഓപ്പോ ഉറപ്പാക്കുന്നു.

എങ്കിലും, സാധാരണയായി ഫാസ്റ്റ് ചാർജിംഗ് ഉപയോക്താക്കളുടെ ഫോണിൻ്റെ ബാറ്ററിയെ ബാധിക്കും, ഇത് നേരിടുന്നതിൽ മറ്റ് ബ്രാൻഡുകൾ അ‌ൽപ്പം ബുദ്ധിമുട്ടുന്നു. എന്നാൽ ഓപ്പോ സ്വയം വികസിപ്പിച്ച ബാറ്ററി ഹെൽത്ത് എഞ്ചിൻ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കുന്നു. അ‌തിനാൽ OPPO F27 Pro+ 5G നാം ഉപയോഗിച്ച് തുടങ്ങി 50 മാസങ്ങൾക്കു ശേഷവും ബാറ്ററി ഹെൽത്ത് തുടക്കതിലേതുപോലെ നിലനിർത്തി മുന്നോട്ട് പോകാനാകും.

OPPO F27 Pro+ 5G: ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് മൺസൂൺ-റെഡി ഫോൺ

സൂപ്പർ സ്മൂത്ത് ലോങ് ടേം ഓപ്പറേറ്റർ

OPPO F27 Pro+ 5G, ഓപ്പോയുടെ 50 മാസ ഫ്ലൂൻസി പ്രൊട്ടക്ഷനിലൂടെ ദീർഘകാല ഈടും പെർഫോമൻസും വാഗ്ദാനം ചെയ്യുന്നു. സുഗമമായ ഉപയോഗവും ഗെിയിങ്ങും നാല് വർഷത്തേക്ക് ഇത് ഉറപ്പുനൽകുന്നു. മീഡിയടെക്കിന്റെ 6nm ഡിമെൻസിറ്റി 7050 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

8GB/128 GB, 8GB/ 256 GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആണ് പുതിയ OPPO F27 Pro+ 5G വരുന്നത്. നിങ്ങൾ വെർച്വൽ റാം ഫംഗ്‌ഷൻ പ്രവർത്തനക്ഷമമാക്കുകയാണെങ്കിൽ, റാം 8GB വരെ വികസിപ്പിക്കാൻ കഴിയും. അതേസമയം ഉയർന്ന സ്‌പെസിഫിക്കേഷൻ സ്‌റ്റോറേജ് ഓപ്‌ഷനുകൾ നിങ്ങളുടെ പ്രിയപ്പെട്ട മെമ്മറികളും പ്രിയപ്പെട്ട ഗെയിമുകളും എപ്പോഴും നിങ്ങളോടൊപ്പം സൂക്ഷിക്കാൻ ആവശ്യത്തിലധികം സ്പേയ്സ് നൽകുന്നു.

ColorOS 14 - കസ്റ്റമൈസേഷനുകളും ഫീച്ചറുകളും നിരവധി

F27 Pro+ൽ എല്ലാം സുഗമമായി പ്രവർത്തിപ്പിക്കുന്നത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓപ്പോയുടെ ColorOS 14 ആണ്. ColorOSൽ F27 Pro+ നിങ്ങൾ ഇഷ്ടപെടുന്ന രീതിയിൽ കസ്റ്റമൈസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന കുറച്ച് നൂതന ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗെയിം അല്ലെങ്കിൽ നിങ്ങളുടെ സോഷ്യൽ മീഡിയ അ‌ക്കൗണ്ടുകളിലൂടെ സ്ക്രോൾ ചെയുന്ന സമയങ്ങളിൽ പോലും മറ്റുള്ള പ്രവർത്തനങ്ങൾ ബാക്ഗ്രൗണ്ടിൽ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കും.

OPPO F27 Pro+ 5G: ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് മൺസൂൺ-റെഡി ഫോൺ

OPPO F27 Pro+ 5Gയെക്കുറിച്ചുള്ള വിലയിരുത്തൽ

OPPO F27 Pro+ 5G ഇന്ത്യൻ മൺസൂണിൻ്റെ ദുഷ്‌കരമായ പല സാഹചര്യങ്ങളിലും ഉപയോഗിക്കാൻ പാകത്തിന് നിർമ്മിച്ചതാണ്. IP69, IP68, IP66 റേറ്റിംഗുകളും 360-ഡിഗ്രി ആർമർ ബോഡിയും വെള്ളം, പൊടി, മഴ തുള്ളി എന്നിവയുടെ കേടുപാടുകൾ കൂടാതെ മഴയിൽ നനഞ്ഞാൽ പോലും നിങ്ങൾ ഒരിക്കലും വിഷമിക്കേണ്ടതില്ലാ എന്ന് ഉറപ്പാക്കുന്നു.

അതികഠിനമായ ബിൽഡ്, അൾട്രാ-ഇമ്മേഴ്‌സീവ് 3D കർവ്ഡ് 120Hz ഡിസ്‌പ്ലേ, സിൽക്കി സ്മൂത്ത് പെർഫോമൻസ്, ബോങ്കേഴ്‌സ് ക്വിക്ക് ചാർജിംഗ് എന്നിവയ്‌ക്കൊപ്പം, OPPO F27 Pro+ 5G ഓപ്പോയുടെ എഫ് സീരീസ് സ്മാർട്ട്‌ഫോണുകളിലേക്ക് യോഗ്യമായ ഒരു ഫോൺ ആണ്. 8GB+128GB വേരിയന്റിന് 27,999 രൂപയും 8GB+256GB വേരിയന്റിന് 29,999 രൂപയുമാണ് വില. ഫ്ലിപ്പ്കാർട്ട്, ആമസോൺ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, OPPO Store എന്നിവയിൽ ഈ ഫോൺ ലഭ്യമാകും. OPPO F27 Pro+ 5G ജൂൺ 20 മുതൽ ആദ്യ വിൽപ്പന ആരംഭിക്കും. അതിശയകരമായ ചില ഓഫറുകൾ ഇതാ:

  • 1199 രൂപയ്ക്ക് 6 മാസം വരെ ആക്സിഡന്റൽ അല്ലെങ്കിൽ ലിക്വിഡ് ഡാമേജുകൾക്ക് എതിരെയുള്ള സുരക്ഷ ലഭ്യമാകും
  • മുൻനിര പാർട്ണർ സ്റ്റോറുകൾ വഴി യാതൊരു ഡൗൺ പേയ്‌മെൻ്റും കൂടാതെ 6 മാസം വരെ നോ കോസ്‌റ്റ് ഇഎംഐയും 9 മാസം വരെ കൺസ്യൂമർ ലോണും ലഭ്യമാകും.
  • OPPO F27 Pro+ 5Gയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌ത് 1000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് നേടുവാൻ സാധിക്കും. നിലവിലുള്ള ഓപ്പോ ഉപഭോക്താക്കൾക്ക് 1000 രൂപയുടെ അധിക ലോയൽറ്റി ബോണസും ലഭിക്കും.
Best Mobiles in India

English summary
Now, the OPPO F27 Pro+ 5G has arrived on our shores to take on the biggest challenge we Indians face every year - the Monsoon season. The OPPO F27 Pro+ 5G has earned IP66, IP68 and IP69 dust and water resistance ratings and is the first phone to do so. Oppo F27 Pro+ 5G is priced at Rs 27,999 for the 8GB+128GB variant and Rs 29,999 for the 8GB+256GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X