4000 രൂപയ്ക്കടുത്ത് ഡിസ്കൗണ്ട്! ഓപ്പോയുടെ ശക്തിമാൻ ഇപ്പോൾ കൂടുതൽ സൂപ്പറാണ്
മികച്ച ഈട് സഹിതം എത്തുന്ന ഒരു ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓപ്പോയുടെ 'ശക്തിമാൻ' സ്മാർട്ട്ഫോണിനെ ഇപ്പോൾ 4000 രൂപയ്ക്കടുത്ത് വിലക്കുറവിൽ വാങ്ങാൻ അവസരം. കഴിഞ്ഞ വർഷം ജൂണിലെ മഴക്കാലത്ത് ഇന്ത്യയിൽ ഓപ്പോ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഓപ്പോ എഫ്27 പ്രോ പ്ലസ് 5ജി (OPPO F27 Pro+ 5G). മഴക്കാലത്ത് തന്നെ ഈ ഫോൺ അവതരിപ്പിക്കാൻ ഒരു കാരണം ഉണ്ടായിരുന്നു. എത്ര മഴ നനഞ്ഞാലും ശരി ഇതിൽ യാതൊരു പ്രശ്നവും നേരിടില്ല എന്നതായിരുന്നു അത്. മഴയെ മാത്രമല്ല, വീഴ്ചകളെയും പ്രതിരോധിക്കാൻ തക്ക കരുത്തോടെയാണ് ഓപ്പോ ഈ 5ജി ഫോൺ പുറത്തിറക്കിയത്.
താഴെ വീണാലും വെള്ളത്തിൽപ്പോയാലും ഒന്നും സംഭവിക്കാത്ത ഒരു 'സൂപ്പർമാൻ' സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായാണ് ഓപ്പോ എഫ്27 പ്രോ പ്ലസ് മോഡൽ കഴിഞ്ഞ വർഷം ഇറക്കിയത്. ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് മൺസൂൺ-റെഡി സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും IP69-റേറ്റിംഗ്, 360 ഡിഗ്രി ആർമർ ബോഡി എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

ഓപ്പോ F27 പ്രോ+ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് അതിന്റെ 8GB+128GB വേരിയന്റിന് 27,999 രൂപയും 8GB+256GB വേരിയന്റിന് 29,999 രൂപയും ആയിരുന്നു വില. എന്നാൽ ലോഞ്ച് ചെയ്ത്, ഒരു വർഷത്തോട് അടുത്തുകൊണ്ടിരിക്കെ ഓപ്പോയുടെ വെബ്സൈറ്റിലും ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഇതിന്റെ അടിസ്ഥാന മോഡൽ 25999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അതായത് ഓപ്പോ എഫ്27 പ്രോ പ്ലസ് 5ജിയുടെ അടിസ്ഥാന മോഡലിന് 2000 രൂപ ഡയറക്ട് വിലക്കുറവ് ലഭ്യമായിരിക്കുന്നു. ഇത് കൂടാതെ ആകർഷകമായ ബാങ്ക് ഓഫറുകളുമുണ്ട്. ഫ്ലിപ്പ്കാർട്ടിൽ ആകെ 1000 രൂപ മാത്രമാണ് ബാങ്ക് ഡിസ്കൗണ്ടായി കുറയുക. അതേസമയം ആമസോണിലും ഓപ്പോ വെബ്സൈറ്റിലും 1950 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും.

അതായത് ആകെ 4000 രൂപയോട് അടുത്ത വിലക്കുറവ് ഇതിന് ലഭ്യമാകും. ഇത്രയും കരുത്തുള്ള ഒരു സ്മാർട്ട്ഫോൺ ഈ വിലയിൽ സ്വന്തമാക്കാൻ സാധിക്കുക എന്നത് ഒരു മികച്ച ഡീലാണ്. സുരക്ഷ എന്നതിനപ്പുറം പെർഫോമൻസ്, ക്യാമറ എന്നിവയുടെ കാര്യത്തിലും ഓപ്പോ F27 പ്രോ+ 5ജി നിരാശപ്പെടുത്തുന്നില്ല. ഡിമെൻസിറ്റി 7050 ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്.
വീഴ്ചകളിൽ ഉള്ളിലും പുറമേയും ഉണ്ടാകുന്ന ആഘാതങ്ങളെ നേരിടാൻ കഴിയുന്ന 360-ഡിഗ്രി കവച ബോഡിയാണ് F27 പ്രോ+ 5Gയിൽ ഉള്ളത്. ഇതിന്റെ ഫ്രണ്ടിൽ വൈബ്രൻ്റ് ഡിസ്‌പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു. സൈനിക ആപ്ലിക്കേഷനുകൾക്കായി നിർമ്മിച്ച ഹാർഡ് ഡ്രൈവുകളിലും ലാപ്‌ടോപ്പുകളിലും സാധാരണയായി കാണുന്ന MIL-STD-810H രീതി 516.8 സർട്ടിഫിക്കേഷനും ഈ സ്മാർട്ട്ഫോണിന് ഉണ്ട്.
ഓപ്പോ F27 പ്രോ പ്ലസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7-ഇഞ്ച് (2412×1080 പിക്സലുകൾ) ഫുൾ HD+ AMOLED കർവ്ഡ് സ്ക്രീൻ, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഉയർന്ന ഫ്രീക്വൻസി PWM ഡിമ്മിംഗ്, 950 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

8GB LPDDR4x റാം, 128GB/ 256GB UFS 3.1 സ്റ്റോറേജ്, മാലി-G68 MC4 ജിപിയു എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14ൽ ആണ് പ്രവർത്തനം. ƒ/1.7 അപ്പേർച്ചറുള്ള 64എംപി മെയിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, എഫ്/2.2 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഫ്രണ്ടിൽ f/2.2 അപ്പേർച്ചർ ഉള്ള 8MP ക്യാമറയും ഉണ്ട്.
ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS/ Beidou, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 67W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയും നൽകിയിരിക്കുന്നു. മിഡ്‌നൈറ്റ് നേവി, ഡസ്‌ക് പിങ്ക് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








