മുറിച്ചിട്ടാൽ മുറി കൂടുന്ന ഇനമാ! ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് ഓപ്പോ 5ജി ഫോണിന് വൻ ഡിസ്കൗണ്ട്
താഴെ വീണാലും വെള്ളത്തിൽപ്പോയാലും ഒന്നും സംഭവിക്കാത്ത ഒരു 'സൂപ്പർമാൻ' സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ഉഗ്രൻ ടൈമാണ്, കാരണം ഓപ്പോ F27 പ്രോ+ 5G (Oppo F27 Pro+ 5G) ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ഫ്ലിപ്പ്കാർട്ടിൽ അവസരം തുറന്നുകിടക്കുന്നു. ഇന്ത്യയിലെ ആദ്യ സൂപ്പർ റഗ്ഗ്ഡ് മൺസൂൺ-റെഡി സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി ഈ വർഷം ജൂണിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഇത്. 30 മിനിറ്റ് വരെ ശുദ്ധജലത്തിൽ മുങ്ങിക്കിടന്നാലും വെള്ളം മൂലം നേരിടാൻ സാധ്യതയുള്ള പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിയും എന്നതാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത.
IP69-റേറ്റിംഗ്, 360 ഡിഗ്രി ആർമർ ബോഡി എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുള്ള ഓപ്പോ F27 പ്രോ+ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് അതിന്റെ 8GB+128GB വേരിയന്റിന് 27,999 രൂപയും 8GB+256GB വേരിയന്റിന് 29,999 രൂപയും ആയിരുന്നു വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഇത് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ട് ഓപ്പോ F27 പ്രോ+ 5ജിക്കായി ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. അതായത്, ഏത് ബാങ്കിന്റെയും ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുളള പർച്ചേസിന് 2799 രൂപയുടെ ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. അതിനാൽ 25200 രൂപയ്ക്ക് ഇതിന്റെ അടിസ്ഥാന മോഡൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും.
ഇത്രയും സുശക്തമായ ഒരു സ്മാർട്ട്ഫോൺ ഈ വിലയിൽ സ്വന്തമാക്കാൻ സാധിക്കുക എന്നത് ഒരു മികച്ച ഡീലായി കരുതാവുന്നതാണ്. സുരക്ഷ എന്നതിനപ്പുറം പെർഫോമൻസ്, ക്യാമറ എന്നിവയുടെ കാര്യത്തിലും ഓപ്പോ F27 പ്രോ+ 5ജി നിരാശപ്പെടുത്തുന്നില്ല. ഡിമെൻസിറ്റി 7050 ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്.

മഴയെ മാത്രമല്ല, വീഴ്ചകളെ പ്രതിരോധിക്കുന്നതിലും F27 പ്രോ+ 5G മികവ് പുലർത്തുന്നു. വീഴ്ചകളിൽ ഉള്ളിലും പുറമേയും ഉണ്ടാകുന്ന ആഘാതങ്ങളെ നേരിടാൻ കഴിയുന്ന 360-ഡിഗ്രി കവച ബോഡിയാണ് F27 പ്രോ+ 5Gയിൽ ഉള്ളത്.
ഇതിന്റെ ഫ്രണ്ടിൽ വൈബ്രൻ്റ് ഡിസ്‌പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു.
സൈനിക ആപ്ലിക്കേഷനുകൾക്കായി നിർമ്മിച്ച ഹാർഡ് ഡ്രൈവുകളിലും ലാപ്‌ടോപ്പുകളിലും സാധാരണയായി കാണുന്ന MIL-STD-810H രീതി 516.8 സർട്ടിഫിക്കേഷനും ഈ സ്മാർട്ട്ഫോണിന് ഉണ്ട്. ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് കോസ്‌മോസ് റിംഗ് ഡിസൈൻ അവതരിപ്പിച്ച ആദ്യത്തെ എഫ് സീരീസ് സ്മാർട്ട്‌ഫോണാണ് എഫ്27 പ്രോ+ 5ജി. ഇതിലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം സ്ഥാപിച്ചിരിക്കുന്ന റിങ് ഒരു വിൻ്റേജ് ഹൈ-എൻഡ് മെക്കാനിക്കൽ വാച്ചിൻ്റെ ഡയൽ പോലെ തോന്നിപ്പിക്കും.
ഓപ്പോ F27 പ്രോ പ്ലസ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7-ഇഞ്ച് (2412×1080 പിക്സലുകൾ) ഫുൾ HD+ AMOLED കർവ്ഡ് സ്ക്രീൻ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2160Hz ഉയർന്ന ഫ്രീക്വൻസി PWM ഡിമ്മിംഗ്, 950 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഇതോടൊപ്പം എത്തുന്നു.

8GB LPDDR4x റാം, 128GB/ 256GB UFS 3.1 സ്റ്റോറേജ്, മാലി-G68 MC4 ജിപിയു എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14ൽ ആണ് പ്രവർത്തനം. ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, ƒ/1.7 അപ്പേർച്ചറുള്ള 64എംപി മെയിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, എഫ്/2.2 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഇതോടൊപ്പം ഫ്രണ്ടിൽ f/2.2 അപ്പേർച്ചർ ഉള്ള 8MP ക്യാമറയും ഓപ്പോ എഫ്27 പ്രോ പ്ലസ് 5ജിയിൽ ഉണ്ട്.
5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS/ Beidou, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഫീച്ചറുകൾ. 67W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയും നൽകിയിരിക്കുന്നു. മിഡ്‌നൈറ്റ് നേവി, ഡസ്‌ക് പിങ്ക് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications