കിടിലൻ ഫോണിന് കിക്കിടിലൻ ഡിസ്കൗണ്ട്! ഓപ്പോ F29 5G ഇപ്പോൾ 2399 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം
ഏപ്രിലിൽ നിരവധി സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ വിവിധ ബ്രാൻഡുകളുടെ വകയായി ലോഞ്ച് ചെയ്തിരിക്കുന്നത്. എന്നാൽ പുതിയ സ്മാർട്ട്ഫോണുകൾ നിരവധി എത്തിയിട്ടും കഴിഞ്ഞ മാസം ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ച ഒരു സ്മാർട്ട്ഫോൺ ഇപ്പോഴും ആളുകളുടെ പരിഗണനയിൽ ഏറെ മുന്നിട്ട് നിൽക്കുന്നു. മാർച്ച് 20ന് ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ച ഓപ്പോ എഫ്29 സീരീസിലെ ഓപ്പോ f29 5ജി (OPPO F29 5G) ആണ് ആ സ്മാർട്ട്ഫോൺ. ലോഞ്ചിനോട് അനുബന്ധിച്ച് ലഭ്യമാക്കിയ ഡിസ്കൗണ്ട് വിലയിൽ ഇപ്പോഴും ഈ ഫോൺ വാങ്ങാൻ അവസരമുണ്ട്. 20000 രൂപയോട് അടുത്ത വിലയിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് ഈ മോഡലും പരിഗണിക്കാവുന്നതാണ്.
ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഓപ്പോ എഫ്29 5ജി ഇപ്പോഴും വാങ്ങാൻ അവസരമുണ്ട് എന്നതാണ് ഈ ഫോണിനെ ഇപ്പോഴും വിപണിയിൽ സജീവമാക്കി നിർത്തുന്നത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ F29 5G യുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 23,999 രൂപയും 8GB + 256GB മോഡലിന് 25,999 രൂപയുമായിരുന്നു വില.

എന്നാൽ ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം 2399 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഈ 5ജി സ്മാർട്ട്ഫോണിന് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ വെറും 21,600 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. മികച്ച ഡ്യൂറബിലിറ്റി അടക്കം വാഗ്ദാനം ചെയ്യുന്ന ഒരു കിടിലൻ സ്മാർട്ട്ഫോൺ ഈ വിലയിൽ ലഭ്യമാകുന്നത് ഒരു മികച്ച അവസരമാണ്.
360° ആർമർ ബോഡി, എക്സ്ട്രീം വാട്ടർപ്രൂഫിംഗ്, 14+ മിലിട്ടറി-ഗ്രേഡ് പരിസ്ഥിതി പരിശോധന സർട്ടിഫിക്കേഷൻ എന്നിവ ഉള്ളതിനാൽ ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക സാഹചര്യങ്ങളെ നേരിടാൻ ഈ ഫോണിന് കഴിയുമെന്ന് ഓപ്പോ പറയുന്നുണ്ട്. ഈ കിടിലൻ സ്മാർട്ട്ഫോൺ ഡിസ്കൗണ്ട് വിലയിൽ വാങ്ങുന്നതിനായി 'OPPO F29 5G' എന്നതിൽ ക്ലിക്ക് ചെയ്യുക.

ഓപ്പോ F29 5Gയുടെ പ്രധാന ഫീച്ചറുകൾ
ഒക്ട കോർ (2.2GHz+4x A55 1.8GHz ക്രിയോ സിപിയുകളിൽ) സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2412×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.
അഡ്രിനോ 710 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് പ്രവർത്തനം. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ ഇതിൽ ഒരുക്കിയിരിക്കുന്നത്. 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ ഇതിൽ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയും ( f/2.4 അപ്പേർച്ചർ) ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 5 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS, GLONASS, ഗലീലിയോ, QZSS എന്നീ ഫീച്ചറുകളും ഇതിൽ നൽകിയിരിക്കുന്നു.

45W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് ഓപ്പോ എഫ്29 5ജി വാഗ്ദാനം ചെയ്യുന്നത്. 161.6×74.5×7.7mm വലിപ്പവും 185 ഗ്രാം (ഡീപ് പർപ്പിൾ) / 189 ഗ്രാം (ഗ്ലേസിയർ ബ്ലൂ) ഭാരവും ഈ ഫോണിനുണ്ട്. ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയും ഇത് വാങ്ങാനാകും.
അഫിലിയേറ്റ് വെളിപ്പെടുത്തൽ
ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.


Click it and Unblock the Notifications








