വെള്ളത്തിനടിയിൽ വച്ചും ഫോട്ടോയെടുക്കാവുന്ന ഓപ്പോ 5G ഫോൺ; ബാങ്ക് കാർഡില്ലാതെ, വൻ ഡിസ്കൗണ്ടിൽ കിട്ടും
20000 രൂപയ്ക്കുള്ളിൽ ഒരു ശക്തനായ സ്മാർട്ട്ഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർ നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോളൂ, അവിടെ ഓപ്പോ f29 5ജി (OPPO F29 5G) ഏറ്റവും മികച്ച ഡിസ്കൗണ്ട് വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. മികച്ച ഈടും ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ എന്ന നിലയിൽ 20000 രൂപയിൽ താഴെ വിലയിൽ ഇത് വാങ്ങുന്നത് ഉപയോക്താവിന് ഒരു മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല. യഥാർഥത്തിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ F29 5G യുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 23,999 രൂപയും 8GB + 256GB മോഡലിന് 25,999 രൂപയുമായിരുന്നു വില.
ഈ വർഷം മാർച്ചിൽ ആണ് ഓപ്പോ എഫ്29 5ജി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. ഇപ്പോൾ ഇതിന്റെ അടിസ്ഥാന മോഡൽ ഫ്ലിപ്പ്കാർട്ടിൽ 18,899 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 5 ശതമാനം ക്യാഷ്ബാക്കും ബാങ്ക് ഓഫറായി ലഭ്യമാണ്. എന്നാൽ ബാങ്ക് കാർഡ് ഒന്നും ഇല്ലാതെ തന്നെ 18899 രൂപയ്ക്ക് ഇത് കിട്ടും എന്നത് മികച്ച ഡീൽ ആണ്.

എന്നാൽ ഫ്ലിപ്പ്കാർട്ട് ഏതാണ്ട് 5,100 രൂപയോളം ഡയറക്ട് ഡിസ്കൗണ്ട് നൽകി ലിസ്റ്റ് ചെയ്തിരിക്കുന്ന ഓപ്പോ എഫ്29 5ജി യുടെ അടിസ്ഥാന മോഡൽ ഔദ്യോഗിക വെബ്സൈറ്റിൽ നിലവിൽ ലഭ്യമല്ല. പക്ഷേ 256ജിബി സ്റ്റോറേജ് വേരിയന്റ് 23999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ വിലയിൽ തന്നെ ഈ വേരിയന്റ് ഫ്ലിപ്പ്കാർട്ടിലും ലഭ്യമാണ്.
ഫ്ലിപ്പ്കാർട്ടിൽ ഓപ്പോ എഫ്29 5ജി അടിസ്ഥാന വേരിയന്റിന് 5000 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ട് ലഭിക്കുമ്പോൾ ടോപ് മോഡലിന് 2000 രൂപയോളം മാത്രമേ വില കുറഞ്ഞിട്ടുള്ളൂ എന്നത് ശ്രദ്ധിക്കുക. അതായത് ബെസ്റ്റ് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത് അടിസ്ഥാന മോഡലിനാണ്. അതേസമയം വാങ്ങുമ്പോൾ ഏറ്റവും ടോപ് സ്റ്റോറേജ് ശേഷിയുള്ളത് തന്നെ വാങ്ങുകയാണ് ഭാവിക്ക് നല്ലത്.

ശക്തമായ ഈട് വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ആണ് എന്നതാണ് ഓപ്പോ എഫ്29 5ജിയുടെ മുഖ്യ ആകർഷണം. 360° ആർമർ ബോഡി, എക്സ്ട്രീം വാട്ടർപ്രൂഫിംഗ്, 14+ മിലിട്ടറി-ഗ്രേഡ് പരിസ്ഥിതി പരിശോധന സർട്ടിഫിക്കേഷൻ എന്നിവ ഉള്ളതിനാൽ ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക സാഹചര്യങ്ങളെ നേരിടാൻ ഈ ഫോണിന് കഴിയും.
18 തരം ദ്രാവകങ്ങളെ ചെറുക്കുന്നതിനുള്ള ശേഷി, അണ്ടർ വാട്ടർ ഫോട്ടോഗ്രഫി ശേഷി, 300% നെറ്റ്വർക്ക് ബൂസ്റ്റ് ശേഷി, 45W SuperWow ഫാസ്റ്റ് ചാർജിങ്, 6500mAh ബാറ്ററി, 360° ആർമർ ബോഡി എന്നിവയാണ് ഓപ്പോ എഫ്29 5ജി വാങ്ങാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങൾ.
OPPO F29 5G ഫീച്ചറുകൾ
ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm പ്രോസസർ, അഡ്രിനോ 710 GPU ഗ്രാഫിക്സ് കാർഡ്, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2412×1080 പിക്സൽസ്) ഫുൾ HD+ AMOLED സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, കളർഒഎസ് 15.

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 16MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 45W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി. 161.6×74.5×7.7mm വലിപ്പവും 185 ഗ്രാം (ഡീപ് പർപ്പിൾ)/ 189 ഗ്രാം (ഗ്ലേസിയർ ബ്ലൂ) ഭാരവും ഈ ഫോണിനുണ്ട്.


Click it and Unblock the Notifications








