Home
Mobile

പ്രോയാണ് ബെസ്റ്റ്, സംശയം ഉണ്ടോ! ഫീച്ചർ സമ്പന്നനായ ഓപ്പോ F29 പ്രോ ഡിസ്കൗണ്ട് സഹിതം വിൽപ്പന തുടങ്ങി

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ദിവസവും പുതിയ പുതിയ മോഡലുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. അ‌തിനാൽ ഉപയോക്താക്കൾക്ക് തങ്ങൾ ആഗ്രഹിക്കുന്ന വിലയിൽ ആഗ്രഹിക്കുന്ന ഫീച്ചറുകൾ ഉള്ള കൂടുതൽ സ്മാർട്ട്ഫോൺ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ ലഭ്യമാകുന്നു. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോയും അ‌ടുത്തിടെ ഇന്ത്യയിൽ രണ്ട് കിടിലൻ ഫോണുകൾ പുറത്തിറക്കി. ഓപ്പോ എഫ്29 സീരീസിന്റെ ഭാഗമായി അ‌വതരിപ്പിക്കപ്പെട്ട ആ സ്മാർട്ട്ഫോണുകൾ ഓപ്പോ എഫ്29 5ജി (OPPO F29 5G), ഓപ്പോ എഫ്29 പ്രോ 5ജി (OPPO F29 Pro 5G) എന്നിവയാണ്. ഇതിൽ ഏറ്റവും മികച്ച മോഡൽ പ്രോ മോഡൽ ആണ്.

ഫീച്ചർ സമ്പന്നമായൊരു സ്മാർട്ട്ഫോൺ ആണ് ഓപ്പോ എഫ്29 പ്രോ. ഇത് ഇപ്പോൾ ഇന്ത്യയിൽ ലോഞ്ച് ഓഫർ സഹിതം വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഓപ്പോ എഫ്29 5ജിയും മാർച്ച് 27 മുതൽ തന്നെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഈ സീരീസിലെ ബെസ്റ്റ് മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ പരിഗണിക്കേണ്ടത് പ്രോ മോഡലിനെ തന്നെയാണ്. ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.

ഫീച്ചർ സമ്പന്നനായ ഓപ്പോ F29 പ്രോ ഡിസ്കൗണ്ട് സഹിതം വിൽപ്പന തുടങ്ങി

ഓപ്പോ F29 പ്രോ 5G യുടെ 8GB + 128GB മോഡലിന് 27,999 രൂപയും 8GB + 256GB മോഡലിന് 29,999 രൂപയും ടോപ്പ്-എൻഡ് 12GB + 256GB മോഡലിന് 31,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 10% വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

ലോഞ്ച് ഓഫർ കണക്കിലെടുത്താൽ അ‌ടിസ്ഥാന മോഡലിന് 2,799 രൂപയും 8GB + 256GB മോഡലിന് 2999 രൂപയും ടോപ്പ്-എൻഡ് 12GB + 256GB മോഡലിന് 3,199 രൂപയും പരമാവധി ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ വെറും 25,200 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

ഫീച്ചർ സമ്പന്നനായ ഓപ്പോ F29 പ്രോ ഡിസ്കൗണ്ട് സഹിതം വിൽപ്പന തുടങ്ങി

ഓപ്പോ എഫ്29 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300- എനർജി 4nm പ്രൊസസർ ആണ് ഓപ്പോ എഫ്29 പ്രോ 5ജിയുടെ കരുത്ത്. 6.67 ഇഞ്ച് (2400×1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫുൾ HD+ AMOLED സ്ക്രീൻ സഹിതമാണ് ഈ ഫോൺ എത്തുന്നത്.

2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയും ഓപ്പോ എഫ്29 പ്രോ 5ജിയുടെ സ്ക്രീൻ ഫീച്ചറുകളിൽ ​ഉൾപ്പെടുന്നു. മാലി G615 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ സഹിതമാണ് ഓപ്പോ എഫ്29 പ്രോ 5ജി എത്തിയിരിക്കുന്നത്. മികച്ച ഈടാണ് ഈ പ്രോ മോഡലിന്റെ ഒരു പ്രത്യേകത.

ഫീച്ചർ സമ്പന്നനായ ഓപ്പോ F29 പ്രോ ഡിസ്കൗണ്ട് സഹിതം വിൽപ്പന തുടങ്ങി

വാട്ടർപ്രൂഫിംഗ്, 14+ മിലിട്ടറി-ഗ്രേഡ് പരിസ്ഥിതി പരിശോധനകൾക്കുള്ള സർട്ടിഫിക്കേഷൻ എന്നിവ ഉള്ളതിനാൽ ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക സാഹചര്യങ്ങളെ നേരിടാൻ ഈ ഫോണിന് കഴിയുമെന്ന് ഓപ്പോ പറയുന്നു. IP66, IP68, IP69 റേറ്റിങ് ഇതിൽ ഉള്ളതിനാൽ, ഉയർന്ന അളവിലുള്ള പൊടിയും വെള്ളവും കയറിയാലും പ്രതിരോധിക്കാനാകും. കാപ്പി, ചായ, പാൽ, സോഡ, വെള്ളം തുടങ്ങി 18 തരം ദ്രാവകങ്ങളെ അതിജീവിക്കാൻ ഈ ഫോണിന് കഴിയും.

സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിൽ നൽകിയിരിക്കുന്നത്. 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, Galileo, QZSS, USB Type-C, 80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. 161.5×74.9×7.6mm വലിപ്പവും 180 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്.

ഓപ്പോ എഫ്29 പ്രോ 5ജി വാങ്ങാൻ ബജറ്റ് ഇല്ല എങ്കിൽ ഓപ്പോ എഫ്29 5ജിയും ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്നതാണ്. മാർച്ച് 27 മുതൽ തന്നെ ഓപ്പോ എഫ്27 5ജി ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് ഈ ഫോണും വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

ഇന്ത്യയിൽ ഓപ്പോ F29 5G യുടെ 8GB + 128GB മോഡലിന് 23,999 രൂപയും 8GB + 256GB മോഡലിന് 25,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ബാങ്ക് ഡിസ്കൗണ്ടുകൾ ഈ മോഡലിനും ലഭ്യമാണ്. എസ്‌ബി‌ഐ കാർഡുകൾ, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവയിലെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് 10% വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.

അ‌തായത് അ‌ടിസ്ഥാന മോഡലിന് 2399 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ ഇത് 20000 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. കൂടാതെ 2000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും 8 മാസം വരെ കസ്റ്റമർ ലോണുകളും സീറോ ഡൗൺ പേയ്‌മെന്റ് സ്കീമും ലഭ്യമാണ്.

ഓപ്പോ എഫ്29 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (2412×1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫുൾ HD + AMOLED സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ (2.2GHz+4x A55, 1.8GHz ക്രിയോ സിപിയുകൾ) അഡ്രിനോ 710 ജിപിയു ഉള്ള സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 15ൽ ആണ് പ്രവർത്തനം.

f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, 2MP മോണോക്രോം ക്യാമറ f/2.2 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ​ഇതിൽ ഉണ്ട്.

ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 5 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS, GLONASS, ഗലീലിയോ, QZSS എന്നീ ഫീച്ചറുകളും ഓപ്പോ എഫ്29 5ജിയിൽ സജ്ജമാക്കിയിട്ടുണ്ട്.

45W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് ഓപ്പോ എഫ്29 5ജിയിൽ ഉള്ളത്. 161.6×74.5×7.7mm വലിപ്പവും 185 ഗ്രാം (ഡീപ് പർപ്പിൾ) / 189 ഗ്രാം (ഗ്ലേസിയർ ബ്ലൂ) ഭാരവും ഈ ഫോണിന് ഉണ്ട്. അ‌തേസമയം പ്രോ മോഡലിന് 161.5×74.9×7.6 മിമി വലിപ്പവും 180 ഗ്രാം ഭാരവുമാണ് ഉള്ളത്.

Best Mobiles in India

English summary
Oppo F29 Pro 5G has gone on sale in India with a discount. The base Oppo 8GB + 128GB model is priced at Rs 27,999. The 8GB + 256GB model is priced at Rs 29,999, and the top-end 12GB + 256GB model is priced at Rs 31,999. It can be purchased via Oppo's official website, Flipkart, and retail stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X