എമ്പുരാനൊപ്പം വരുന്ന ഓപ്പോയുടെ പുത്രൻ! മാസ് കാണിക്കാൻ ഈ ഓപ്പോ ഫോണും ഒട്ടും പിന്നിലല്ല
മാർച്ച് 27 എന്ന് കേട്ടാൽ ഇപ്പോൾ മലയാളികൾ ആദ്യം ഓർക്കുന്നത് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ പോകുന്ന എമ്പുരാൻ (empuraan) എന്ന പേരാണ്. മാർച്ച് 27ന് ആണ് മലയാളികളുടെ ഈ 'ബ്രഹ്മാണ്ഡ' ചിത്രം പുറത്തിറങ്ങുക. ഇതിന്റെ ടിക്കറ്റുകളൊക്കെ വിൽപ്പനയിൽ പുതിയ റെക്കോഡ് കുറിച്ചുകൊണ്ടാണ് വിറ്റുതീർന്നത്. എന്നാൽ മാർച്ച് 27ന് മോഹൻ ലാലിന്റെ എമ്പുരാൻ മാത്രമല്ല, വിവോയുടെ ഒരു കിടിലൻ 5ജി ഫോണും ജനങ്ങളിലേക്ക് എത്തുകയാണ്. മാർച്ച് 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓപ്പോ എഫ്29 സീരീസിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോണായ ഓപ്പോ എഫ്29 പ്രോ 5ജി ആണ് അത്.
ഓപ്പോ എഫ്29 സീരീസിൽ ഓപ്പോ F29 5G (OPPO F29 5G), ഓപ്പോ F29 പ്രോ 5G (OPPO F29 Pro 5G ) എന്നിങ്ങനെ രണ്ട് സ്മാർട്ട്‌ഫോണുകൾ ആണ് എത്തിയത്. ഈ രണ്ട് മോഡലുകളും മാർച്ച് 27 മുതലാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

ഓപ്പോ എഫ്29 സീരീസിൽ ഏറ്റവും ശക്തനായ സ്മാർട്ട്ഫോൺ ഓപ്പോ എഫ്29 പ്രോ 5ജി ആണ്. മാർച്ച് 27ന് ഇത് ലോഞ്ച് ഓഫർ സഹിതം വൻ ഡിസ്കൗണ്ടിൽ തുടക്കത്തിൽ തന്നെ വാങ്ങാനാകും. ഓപ്പോ F29 പ്രോ 5G യുടെ 8GB + 128GB മോഡലിന് 27,999 രൂപയും 8GB + 256GB മോഡലിന് 29,999 രൂപയും ടോപ്പ്-എൻഡ് 12GB + 256GB മോഡലിന് 31,999 രൂപയുമാണ് വില.
എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 10% വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡലിന് 2,799 രൂപയും 8GB + 256GB മോഡലിന് 2999 രൂപയും ടോപ്പ്-എൻഡ് 12GB + 256GB മോഡലിന് 3,199 രൂപയും പരമാവധി ഡിസ്കൗണ്ട് ലഭിക്കും.

ഓപ്പോ എഫ്29 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2400×1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫുൾ HD+ AMOLED സ്ക്രീൻ, 2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300- എനർജി 4nm പ്രൊസസർ ആണ് ഓപ്പോ എഫ്29 പ്രോ 5ജിയുടെ കരുത്ത്. മാലി G615 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ സഹിതമാണ് ഓപ്പോ എഫ്29 പ്രോ 5ജി എത്തിയിരിക്കുന്നത്. മികച്ച ഈടാണ് ഈ പ്രോ മോഡലിന്റെ ഒരു പ്രത്യേകത. വാട്ടർപ്രൂഫിംഗ്, 14+ മിലിട്ടറി-ഗ്രേഡ് പരിസ്ഥിതി പരിശോധനകൾക്കുള്ള സർട്ടിഫിക്കേഷൻ എന്നിവ ഉള്ളതിനാൽ ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക സാഹചര്യങ്ങളെ നേരിടാൻ ഈ ഫോണിന് കഴിയുമെന്ന് ഓപ്പോ പറയുന്നു.

IP66, IP68, IP69 റേറ്റിങ് ഇതിൽ ഉള്ളതിനാൽ, ഉയർന്ന അളവിലുള്ള പൊടിയും വെള്ളവും കയറിയാലും പ്രതിരോധിക്കാനാകും. കാപ്പി, ചായ, പാൽ, സോഡ, വെള്ളം തുടങ്ങി 18 തരം ദ്രാവകങ്ങളെ അതിജീവിക്കാൻ ഈ ഫോണിന് കഴിയുമെന്നും ഓപ്പോ പറയുന്നു. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്.
5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, Galileo, QZSS, USB Type-C, 80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. 161.5×74.9×7.6mm വലിപ്പവും 180 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്.


Click it and Unblock the Notifications








