ഈ ഡീൽ ട്രൈ ചെയ്താൽ ഓപ്പോ F29 പ്രോ 5ജിക്ക് 4899 രൂപ ഡിസ്കൗണ്ട് കിട്ടും; ആകെ 8899 രൂപ ലാഭം!
ഈ ഫെസ്റ്റിവൽ സീസണിൽ ആമസോണിനെയും ഫ്ലിപ്പ്കാർട്ടിനെയും വെല്ലുന്ന ഡിസ്കൗണ്ട് ഡീലുകൾ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ സ്വന്തം നിലയ്ക്ക് നൽകുന്നുണ്ട്. ഇന്ത്യയിലെ ഓപ്പോ ആരാധകർക്കും അത്തരം ഡീലുകൾ ലഭ്യമാണ്. ഈ വർഷം മാർച്ചിൽ ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് ഓപ്പോ എഫ്29 പ്രോ 5ജി. ഈ ഫോൺ ഇപ്പോൾ 8899 രൂപ വിലക്കുറവിൽ വാങ്ങാൻ സ്മാർട്ട്ഫോൺ പ്രേമികൾക്ക് അവസരമുണ്ട്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട് എങ്കിലും ഏറ്റവും നല്ല ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത് ഔദ്യോഗി വെബ്സൈറ്റിൽ ആണ്.
ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന സമയത്ത് ഓപ്പോ F29 പ്രോ 5G യുടെ 8GB + 128GB മോഡലിന് 27,999 രൂപയും 8GB + 256GB മോഡലിന് 29,999 രൂപയും ടോപ്പ്-എൻഡ് 12GB + 256GB മോഡലിന് 31,999 രൂപയുമായിരുന്നു വില. ഇപ്പോൾ 4000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം എല്ലാ പ്ലാറ്റ്ഫോമുകളിലും 23999 രൂപ പ്രാരംഭ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓപ്പോ എഫ്29 പ്രോ 5ജിക്ക് 2399 രൂപ ബാങ്ക് ഡിസ്കൗണ്ടും 2500 രൂപ കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമാക്കിയിരിക്കുന്നു. ഈ രണ്ട് ഓഫറുകളും പ്രയോജനപ്പെടുത്താനായാൽ ആകെ 4899 രൂപ വിലക്കുറവിന് ശേഷം 19100 രൂപ വിലയിൽ ഈ പ്രോ മോഡൽ സ്വന്തമാക്കാൻ സാധിക്കും.
അതായത് ലോഞ്ച് വിലയെക്കാൾ ആകെ 8899 രൂപയുടെ ഡിസ്കൗണ്ട് ഇവിടെ ഉപയോക്താവിന് സ്വന്തമാകുന്നുണ്ട്. 20000 രൂപയിൽ താഴെ വിലയിൽ പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒരു ഡീൽ ആണ് ഇത്. 30000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ അവതരിപ്പിക്കപ്പെട്ട ഫോണാണ് ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഓപ്പോ എഫ്29 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ
6.67 ഇഞ്ച് (2400×1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫുൾ HD+ AMOLED സ്ക്രീൻ, 2100 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300- എനർജി 4nm പ്രൊസസർ, മാലി G615 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, 2MP സെക്കൻഡറി ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഓപ്പോ എഫ്29 പ്രോ 5ജിയിലെ ക്യാമറ സജ്ജീകരണം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ്15ൽ ആണ് ഈ ഫോൺ എത്തിയത്.
മികച്ച ഈട് ആണ് ഈ ഓപ്പോ ഫോണിന്റെ മുഖ്യ ആകർഷണം. വാട്ടർപ്രൂഫിംഗ്, 14+ മിലിട്ടറി-ഗ്രേഡ് പരിസ്ഥിതി പരിശോധനകൾക്കുള്ള സർട്ടിഫിക്കേഷൻ നേടിയിട്ടുള്ള ഈ സ്മാർട്ട്ഫോണിന് ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക സാഹചര്യങ്ങളെ നേരിടാൻ കഴിയും. IP66, IP68, IP69 റേറ്റിങ് ഉള്ളതിനാൽ, ഉയർന്ന അളവിലുള്ള പൊടിയും വെള്ളവും കയറിയാലും പ്രതിരോധിക്കാനാകും. കാപ്പി, ചായ, പാൽ, സോഡ, വെള്ളം തുടങ്ങി 18 തരം ദ്രാവകങ്ങളെ അതിജീവിക്കാൻ ഈ ഫോണിന് കഴിയും.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, Galileo, QZSS, USB Type-C, 80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 161.5×74.9×7.6mm വലിപ്പവും 180 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.


Click it and Unblock the Notifications