ഇത് പൊളിപൊളിക്കും, ബാറ്ററിയും കൊള്ളാം ഉഗ്രൻ പ്രോസസറും! രണ്ട് മോഡലുകളിൽ ഓപ്പോ F29 സീരീസ് ഇന്ത്യയിലെത്തി
ആരാധകർ ഒട്ടും കുറവില്ലാത്ത സ്മാർട്ട്‌ഫോൺ നിർമാതാക്കളാണ് ഓപ്പോ. ഏറെ കാത്തിരിപ്പിനൊടുവിൽ ഓപ്പോ F29 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഓപ്പോ F29 5G, F29 Pro 5G എന്നീ രണ്ട് ഹാൻഡ്സെറ്റുകൾ ഉൾപ്പെടുന്നതാണ് F29 സീരീസ്. മീഡിയടെക്കിൽ നിന്നും ക്വാൽകോമിൽ നിന്നുമുള്ള ചിപ്സെറ്റുകൾ ഈ രണ്ട് ഉപകരണങ്ങളിലും ലഭ്യമാണ്. ഓപ്പോ F29 സീരീസ് 5G-യിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമുണ്ട്. രണ്ട് ഉപകരണങ്ങളെക്കുറിച്ച് നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമുക്ക് നോക്കാം.
Oppo F29 5G: വില, ലഭ്യത, സ്‌പെസിഫിക്കേഷനുകൾ: F29 5G യുടെ 8GB + 128GB മോഡലിന് 23,999 രൂപയും 8GB + 256GB മോഡലിന് 25,999 രൂപയുമാണ് വില. Oppo യുടെ സ്വന്തം ഓൺലൈൻ സ്റ്റോർ അല്ലെങ്കിൽ ഫ്‌ലിപ്കാർട്ട് വഴി ഉപകരണം മുൻകൂട്ടി ഓർഡർ ചെയ്യാം. കൂടാതെ ഫ്‌ലിപ്കാർട്ടിൽ Axis Bank അല്ലെങ്കിൽ SBI ബാങ്ക് കാർഡുകളും Oppo യുടെ ഓൺലൈൻ സ്റ്റോറിൽ മറ്റ് പ്രമുഖ ബാങ്ക് കാർഡുകളും ഉപയോഗിക്കുമ്പോൾ 10 ശതമാനം വരെ ബാങ്ക് കിഴിവ് ലഭിക്കും. സോളിഡ് പർപ്പിൾ, ഗ്ലേസിയർ ബ്ലൂ എന്നീ നിറങ്ങളിൽ ഈ ഉപകരണം ലഭ്യമാണ്, മാർച്ച് 27 മുതൽ ഷിപ്പിംഗ് ആരംഭിക്കും.

OPPO F29 5G-യിൽ 6.7 ഇഞ്ച് FHD+ (2412 x 1080 പിക്‌സലുകൾ) AMOLED പാനൽ, 120Hz വരെ റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1200 nits പീക്ക് ബ്രൈറ്റ്‌നസ്, അണ്ടർ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, 394 ppi എന്നിവയുണ്ട്.
8GB LPDDR4x റാമും 256GB വരെ UFS 3.1 സ്റ്റോറേജും ഈ ഉപകരണത്തിനുണ്ട്. കൂടാതെ സ്‌നാപ്ഡ്രാഗൺ 6 Gen 1 പ്രൊസസറും ഇതിൽ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15ലാണ് ഇത് പ്രവർത്തിക്കുന്നത്. കൂടാതെ 2 വർഷത്തെ OS അപ്ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും ഇത് ലഭിക്കും.
ക്യാമറയുടെ ഭാഗത്തേക്ക് വന്നാൽ 50-മെഗാപിക്‌സൽ f/1.8 സാംസങ് JN5 പ്രൈമറി സെൻസറും പിന്നിൽ 2MP f/2.4 മോണോക്രോം സെൻസറും ഉണ്ട്. 16MP f/2.4 ഫ്രണ്ട് ഫേസിംഗ് സെൻസറും ഉണ്ട്. 45W ഫാസ്റ്റ് വയർഡ് ചാർജിംഗ് പിന്തുണയുള്ള 6500mAh ബാറ്ററിയാണ് ഇതിന് ലഭിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ Wi-Fi 5, ബ്ലൂടൂത്ത് v5.1, GPS, ഒരു USB-C പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഹാൻഡ്സെറ്റിന് IP66 + IP68 + IP69 റേറ്റിംഗും സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്.

Oppo F29 Pro 5G: വില, ലഭ്യത, സ്‌പെസിഫിക്കേഷനുകൾ: F29 Pro 5G യുടെ 8GB + 128GB മോഡലിന് 27,999 രൂപയും 8GB + 256GB മോഡലിന് 29,999 രൂപയും 12GB + 256GB മോഡലിന് 31,999 രൂപയുമാണ് വില. Oppo യുടെ സ്വന്തം ഓൺലൈൻ സ്റ്റോർ അല്ലെങ്കിൽ ഫ്‌ലിപ്കാർട്ട് വഴി ഉപകരണം മുൻകൂട്ടി ഓർഡർ ചെയ്യാം. കൂടാതെ ഫ്‌ലിപ്കാർട്ടിൽ Axis Bank അല്ലെങ്കിൽ SBI ബാങ്ക് കാർഡുകളും Oppo യുടെ ഓൺലൈൻ സ്റ്റോറിൽ മറ്റ് പ്രമുഖ ബാങ്ക് കാർഡുകളും ഉപയോഗിക്കുമ്പോൾ 10 ശതമാനം വരെ ബാങ്ക് കിഴിവ് ലഭിക്കും. മാർബിൾ വൈറ്റ്, ഗ്രാനൈറ്റ് ബ്ലാക്ക് നിറങ്ങളിൽ ഇത് വാങ്ങാം. ഏപ്രിൽ 1 മുതൽ ഷിപ്പിംഗ് ആരംഭിക്കും.
OPPO F29 Pro 5G യിൽ 6.7 ഇഞ്ച് FHD+ (2412 x 1080 പിക്‌സലുകൾ) AMOLED പാനൽ, 120Hz വരെ റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1200 nits ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്, അണ്ടർ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ, 394 ppi എന്നിവയുണ്ട്.
12GB വരെ LPDDR4x റാമും, 256GB വരെ UFS 3.1 സ്റ്റോറേജും ഉള്ള ഈ ഉപകരണത്തിന് MediaTek Dimensity 7300 Energy പ്രൊസസറാണ് കരുത്ത് പകരുന്നത്. Android 15 അടിസ്ഥാനമാക്കിയുള്ള ColorOS 15 ലാണ് ഇത് പ്രവർത്തിക്കുന്നത്. Oppo രണ്ട് പ്രധാന Android OS അപ്ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ പാച്ചുകളും വാഗ്ദാനം ചെയ്യുന്നു.

ക്യാമറയുടെ ഭാഗത്തേക്ക് വന്നാൽ OIS ഉള്ള 50-മെഗാപിക്‌സൽ f/1.8 OV50D40 പ്രൈമറി സെൻസറും 2MP f/2.4 മോണോക്രോം സെൻസറും ഉണ്ട്. 16MP f/2.4 സോണി IMX480 ഫ്രണ്ട് ഫേസിംഗ് സെൻസറും ഉണ്ട്. 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് ഇതിന് ലഭിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ Wi-Fi 6, ബ്ലൂടൂത്ത് v5.4, GPS, ഒരു USB-C പോർട്ട് എന്നിവ ഉൾപ്പെടുന്നു. IP66 + IP68 + IP69 റേറ്റിംഗുള്ള ഈ ഹാൻഡ്സെറ്റിൽ സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്.


Click it and Unblock the Notifications








