Home
Mobile

കൊടുത്ത ക്യാഷ് മുതലാകും. അണ്ടർവാട്ടർ ഫോട്ടോഗ്രഫിയടക്കം കിടിലൻ ഫീച്ചറുകൾ! ഓപ്പോ എഫ് 29 5G ഇപ്പോൾ വാങ്ങിക്കാം

സ്മാർട്ട് ഫോൺ നിർമാണ രംഗത്ത് ഏറെ പരിചയമുള്ള കമ്പനിയാണ് ഓപ്പോ. നിരവധി സ്മാർട്ട് ഫോണുകളടക്കം ഒത്തിരി ഉത്പന്നങ്ങൾ ഓപ്പോ പുറത്തിറക്കിയിട്ടുണ്ട്. പലതും വൻ വിജയത്തിലേക്ക് എത്തുകയും ചെയ്തു. ഇപ്പോഴിതാ ഓപ്പോയുടെ ഏറ്റവും പുതിയ ഫോൺ പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഓപ്പോ എഫ് 29 സീരീസ് ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഓപ്പോ എഫ്29 5ജി, ഓപ്പോ എഫ്29 പ്രോ 5ജി എന്നീ സ്മാർട്ട്‌ഫോണുകളാണ് ഈ സീരീസിൽ പുറത്തിറക്കിയത്. ഏത് ഫോൺ പുറത്തിറക്കുമ്പോഴും ഒരു പ്രത്യേകത കൊണ്ടുവരാൻ ഓപ്പോ എപ്പോഴും ശ്രമിക്കാറുണ്ട്.

മിഡ്‌റഞ്ച് ആയാലും പ്രീമിയം ആയാലും സാധാരണക്കാരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ബജറ്റ് ഫ്രണ്ട്‌ലി ആയാലും ഒരു പ്രത്യേക ഫീച്ചർ ഓപ്പോ എപ്പോഴും ഒളിപ്പിച്ച് വെക്കാറുണ്ട്. ഓപ്പോ എഫ്29 സീരീസിൽ അണ്ടർവാട്ടർ ഫോട്ടോഗ്രഫിയാണ് എടുത്തുപറയേണ്ട ഫീച്ചർ. അതിന്റെ വിശദീകരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഈ ഫോൺ എവിടുന്ന് സ്വന്തമാക്കാമെന്നും മറ്റു ഫീച്ചറുകളും ഒന്ന് നോക്കിയാലോ.

കൊടുത്ത ക്യാഷ് മുതലാകും! ഓപ്പോ എഫ് 29 5G  ഇപ്പോൾ വാങ്ങിക്കാം

എഫ്29 5ജി ഫ്ലിപ്പ്കാർട്ട്, ആമസോൺ, കമ്പനിയുടെ വെബ്‌സൈറ്റ് എന്നിവ വഴി ഇന്ന് മുതൽ സ്വന്തമാക്കാൻ കഴിയും. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ആക്സിസ്, ബറോഡ, ഐഡിഎഫ്സി തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകൾക്ക് ആരംഭ ഓഫറിന്റെ ഭാഗമായി 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ട്രേഡ്-ഇൻ ഡീലുകളിൽ 10 ശതമാനം എക്സ്‌ചേഞ്ച് ബോണസും, ആറ് മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമായിരിക്കും.

ഓപ്പോ എഫ് 29 5G രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 23,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 25,999 രൂപയും ആണ് വില. സോളിഡ് പർപ്പിൾ, ഗ്ലേസിയർ ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ലഭ്യമാവുക. കൂടാതെ ഈ ഫോണിന് 360 ഡിഗ്രി ആർമർ ബോഡിയും മിലിട്ടറി-ഗ്രേഡ് MILSTD810H2022 സർട്ടിഫിക്കേഷനും ഉണ്ട്. ഈട് നിൽക്കുന്ന മെറ്റീരിയലിലാണ് ഈ ഫോണുകൾ നിർമിച്ചിരിക്കുന്നത്.

കൊടുത്ത ക്യാഷ് മുതലാകും! ഓപ്പോ എഫ് 29 5G  ഇപ്പോൾ വാങ്ങിക്കാം

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
1,080 X 2,412 പിക്‌സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയാണ് ഓപ്പോ എ29 ഫോണിൽ നൽകിയിരിക്കുന്നത്. ഈ ഡിസ്‌പ്ലേയ്ക്ക് 120 ഹെട്‌സ് വരെ റിഫ്രഷ് റേറ്റും, 1200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും കോർണിങ് ഗൊറില്ല ഗ്ലാസ് 7ശ പ്രൊട്ടക്ഷനും ലഭിക്കും.

8GB വരെ റാമും 256GB വരെ സ്റ്റോറേജും ഉള്ള സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ഉപയോഗിച്ചാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ക്യാമറയുടെ കാര്യം പരിശോധിക്കുമ്പോൾ EIS പിന്തുണയുള്ള 50MP പ്രൈമറി റിയർ ക്യാമറയും 2MP മോണോക്രോം ലെൻസും 16MP ഫ്രണ്ട് ക്യാമറയുമാണ് നൽകിയിരിക്കുന്നത്. 45W ഫാസ്റ്റ് വയർഡ് ചാർജിങ് പിന്തുണയ്ക്കുന്ന 6,500 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്.

കൊടുത്ത ക്യാഷ് മുതലാകും! ഓപ്പോ എഫ് 29 5G  ഇപ്പോൾ വാങ്ങിക്കാം

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഓപ്പോ എ29 പ്രവർത്തിക്കുന്നത്. അണ്ടർവാട്ടർ ഫോട്ടോഗ്രാഫി നൽകുന്നുണ്ട് ഫോണിന്. IP69 + IP68 + IP66 എന്നീ റേറ്റിങുള്ളതിനാൽ വെള്ളത്തിനടിയിൽ നിന്നും ഫോൺ ഉപയോഗിച്ച് ഫോട്ടോയെടുക്കാമെന്നാണ് കമ്പനി പറയുന്നത്. അണ്ടർവാട്ടർ ഫോട്ടോഗ്രാഫി ഫീച്ചർ ചെയ്യുന്ന ഓപ്പോ എഫ്29 സീരീസിൽ 360-ഡിഗ്രി ബോഡി ആർമറും മിലിട്ടറി സ്റ്റാൻഡേർഡ് MILSTD810H2022 സർട്ടിഫിക്കേഷനും ഉണ്ട്. കൂടാതെ 300 ശതമാനം നെറ്റ്വർക്ക് ബൂസ്റ്റ് വാഗ്ദാനം ചെയ്യുന്ന ഡ്യുവൽ 5G സിം മികച്ച കണക്റ്റിവിറ്റിയും നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The OPPO F29 series, which includes the OPPO F29 and OPPO F29 Pro, has been launched in India. The OPPO F29 starts at Rs 23,999, while the OPPO F29 Pro is priced at Rs 27,999. The smartphones are available on Amazon, Flipkart, OPPO's website, and retail stores, with special offers like instant cashback, exchange bonuses, and no-cost EMI options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X