Home
Mobile

അ‌ലക്കിപ്പിഴിഞ്ഞ് എടുത്താലും കൂളാണ്! ഇന്ത്യ കീഴടക്കാൻ ഓപ്പോ എഫ്29 സീരീസ് പുലിക്കുട്ടികൾ

ഓപ്പോയുടെ പുതിയ എഫ് സീരീസ് സ്മാർട്ട്ഫോണുകൾ നാളെ ഇന്ത്യയിൽ അ‌വതരിക്കും. ഓപ്പോ എഫ്29 5ജി (Oppo F29 5G), ഓപ്പോ എഫ്29 5ജി പ്രോ 5ജി (OPPO F29 Pro 5G) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തുന്നത്. സ്റ്റാൻഡേർഡ് ഓപ്പോ എഫ്29 5ജി സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റുമായിട്ടാണ് എത്തുന്നത്. മീഡിയടെക് ഡിമെൻസിറ്റി 7300 എനർജി ചിപ്സെറ്റ് ആയിരിക്കും ഓപ്പോ എഫ്29 പ്രോ മോഡലിൽ ഉണ്ടാകുക. ഇക്കാര്യം ഓപ്പോ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 8GB+128GB, 8GB+256GB, 12GB+256GB എന്നീ റാം+ സ്റ്റോറേജ് ഓപ്ഷനുകളിൽ പ്രോ മോഡൽ ലഭ്യമാകും.

ഇന്ത്യയിലെ ഏത് പ്രതികൂല പരിതസ്ഥിതിയെയും നേരിടാൻ തക്ക കരുത്തുള്ളവയാണ് പുതിയ എഫ്29 സീരീസ്. 360° ആർമർ ബോഡി, എക്സ്ട്രീം വാട്ടർപ്രൂഫിംഗ്, 14+ മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷൻ എന്നിവയോടെയാണ് ഈ സീരീസിലെ രണ്ട് മോഡലുകളും എത്തുന്നത് എന്ന് കമ്പനി പറയുന്നു. ഇന്ത്യയിലെ SGS (സൊസൈറ്റി ജനറൽ ഡി സർവൈലൻസ്) IP66, IP68, IP69 റേറ്റിംഗുകൾക്കായി ടെസ്റ്റുകൾ നടത്തപ്പെട്ടവയാണ് ഇവ.

കൂളാണ്! ഇന്ത്യ കീഴടക്കാൻ ഓപ്പോ എഫ്29 സീരീസ് പുലിക്കുട്ടികൾ

ഉയർന്ന അളവിലുള്ള പൊടിയും വെള്ളവും കയറുന്നതിനെതിരെ പ്രതിരോധമുയർത്താൻ ഇവയ്ക്ക് ശേഷിയുണ്ടെന്ന് SGS സർട്ടിഫിക്കേഷൻ സാക്ഷ്യപ്പെടുത്തുന്നു. ഫോൺ താഴെ വീണാൽ കേടുപാട് ഉണ്ടാകാതിരിക്കാൻ കഴിയാവുന്നത്ര മുൻകരുതലുകൾ എഫ്29 സീരീസിൽ എടുത്തിട്ടുണ്ട്. ഇതിലെ സ്‌പോഞ്ച് ബയോണിക് കുഷ്യനിംഗ് വീഴ്ചകളിൽ നിന്നുള്ള കേടുപാടുകൾ കുറയ്ക്കുന്നു, കൂടാതെ ബാറ്ററി കവറും സൈഡ് ഫ്രെയിമും ഒരു അധിക സംരക്ഷണ പാളി നൽകുന്നു. പുതിയ റെയ്‌സ്ഡ് കോർണർ ഡിസൈൻ കവർ നാല് മൂലകളെയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

14 മിലിട്ടറി സ്റ്റാൻഡേർഡ് (MIL-STD-810H-2022) പരിശോധനകൾക്ക് വിധേയമായ ശേഷമാണ് F29 സീരീസ് എത്തുന്നത് എന്ന് ഓപ്പോ അ‌റിയിച്ചിട്ടുണ്ട്. അ‌തിനർഥം ഉയർന്നതും കുറഞ്ഞതുമായ താപനിലകൾ, ഷോക്ക്, മഴ, ഫ്രീസിങ് വാട്ടർ, മണൽ, പൊടി, ഉപ്പ്, മൂടൽമഞ്ഞ്, സൗരോർജ്ജ വികിരണം, ഈർപ്പം, വൈബ്രേഷൻ, ദ്രാവക മലിനീകരണം, പൂപ്പൽ എന്നിവയെഒക്കെ പ്രതിരോധിക്കാൻ ഈ ഫോണുകൾക്ക് ശേഷിയുണ്ടെന്നാണ്.

കൂളാണ്! ഇന്ത്യ കീഴടക്കാൻ ഓപ്പോ എഫ്29 സീരീസ് പുലിക്കുട്ടികൾ

മദർബോർഡിനെ സംരക്ഷിക്കുന്ന സ്മാർട്ട്‌ഫോണിന്റെ ആന്തരിക ഫ്രെയിം എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം അലോയ് ആയി അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നു. കൂടാതെ ശക്തിപ്പെടുത്തിയ ഗ്ലാസിൽ നിർമ്മിച്ച ഇതിലെ ലെൻസ് പ്രൊട്ടക്ഷൻ റിംഗ്, പോറലുകൾ തടയാൻ ക്യാമറ ലെൻസിനേക്കാൾ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയെ പിന്തുണയ്ക്കുന്നതാണ് ഈ മോഡലുകൾ എന്ന് ടീസർ വെളിപ്പെടുത്തുന്നു.

Take a Poll

ഓപ്പോ എഫ്29 മോഡൽ 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലുമാണ് എത്തുന്നത്. 45W SuperVOOC ചാർജിങ് പിന്തുണയുള്ള 6,500mAh ബാറ്ററിയാണ് സ്റ്റാന്റേർഡ് മോഡലിൽ ഉണ്ടാകുക. അ‌തേസമയം പ്രോ മോഡലിൽ 80W SuperVOOC ചാർജിങ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

AI ലിങ്ക്ബൂസ്റ്റ് സാങ്കേതികവിദ്യയെയും 300 ശതമാനം സിഗ്നൽ സ്ട്രെങ്ത് വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഹണ്ടർ ആന്റിന ആർക്കിടെക്ചറിനെയും ഓപ്പോ എഫ്29 സീരീസ് പിന്തുണയ്ക്കും. B40, B3, B39 ഫ്രീക്വൻസി ബാൻഡുകൾക്ക് 4x4 MIMO പിന്തുണ ഉണ്ടായിരിക്കും. ഓപ്പോ എഫ്29 5G സോളിഡ് പർപ്പിൾ നിറത്തിലും, ഗ്ലേസിയർ ബ്ലൂ നിറത്തിലും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

കൂളാണ്! ഇന്ത്യ കീഴടക്കാൻ ഓപ്പോ എഫ്29 സീരീസ് പുലിക്കുട്ടികൾ

ഓപ്പോ എഫ്29 പ്രോ മാർബിൾ വൈറ്റ്, ഗ്രാനൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. മാർച്ച് 20ലെ ലോഞ്ചിന് ശേഷം ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ എഫ്29 സീരീസ് ഫോണുകൾ വിൽപ്പനയ്ക്ക് എത്തും. ഇതിന്റെ കൂടുതൽ ഫീച്ചറുകളും വിലയും നാളെ വ്യക്തമാകും.

More from GizBot

Best Mobiles in India

English summary
Oppo's new F series smartphones will be launched in India tomorrow. The series will come in two models - Oppo F29 5G and Oppo F29 5G Pro 5G. The standard Oppo F29 5G will come with a Snapdragon 6 Gen 1 chipset. The Oppo F29 Pro model will have a MediaTek Dimensity 7300 Energy SoC. Oppo has already confirmed this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X