ഓപ്പോ എഫ്3 പ്ലസ് ബാറ്ററി, സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമോ?

Written By:

ഓരോ ദിവസവും നമ്മുടെ ജീവിതം എളിപ്പമാക്കാന്‍ സ്മാര്‍ട്ട്‌ഫോണില്‍ അനേകം സവിശേഷശതയുമായാണ് എത്തുന്നത്. ഇപ്പോള്‍ നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും മൊബൈലിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അങ്ങനെ ഒരു ദിവസം പോലും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാത്തവരായി ആരും ഉണ്ടാകില്ല.

ഓപ്പോ എഫ്3 പ്ലസ് ബാറ്ററി,സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ വിപ്ലവം....

എന്നാല്‍ ഇലക്ട്രോണിക് ഉപകരണത്തിന്റെ കാര്യത്തില്‍ പറയുകയാണെങ്കില്‍ ബാറ്ററിയില്‍ വലിയൊരു നവീകരണമാണ് നടത്തിയിരിക്കുന്നത്. അങ്ങനെ പല കമ്പനികളും അവരുടെ സ്മാര്‍ട്ട്‌ഫോണുകളുടെ ബാറ്ററി നവീകരിച്ചിട്ടുണ്ട്. അങ്ങനെ നവീകരിച്ച ഒരു കമ്പനിയാണ് ഓപ്പോ. ഓപ്പോയുടെ ഏറ്റവും പുതിയൊരു മോഡലായ ഓപ്പോ F3 പ്ലസ് ആണ് ഇതിനൊരു ഉദാഹരണം. ഈ ഫോണിന് അതുല്യമായ ചാര്‍ജ്ജ് സവിശേഷതയുളള ഒരു വലിയ ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നിലധികം ദിവസം ചാര്‍ജ്ജ് നില്‍ക്കും ഈ ഫോണില്‍.

ഓപ്പോയുടെ ഈ ഫോണിന് വിപണിയില്‍ നിരവധി എതിരാളികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. നമുക്ക് നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓപ്പോ F3 പ്ലസ് ബാറ്ററി സഹിഷ്ണുത

ഓപ്പോ എഫ്3 പ്ലസ് നമുക്ക് ദിവസേന ഉപയോഗിക്കാം എന്നുളളതാണ് ഇതിന്റെ പ്രധാന സവിശേഷത. അതായത് ഈ സ്മാര്‍ട്ട്‌ഫോണിന് 4,000എംഎച്ചാണ് നല്‍കിയിരിക്കുന്നത്. 20 മണിക്കൂറിന്‍ മേല്‍ ബാറ്ററി ബാക്കപ്പ് ഉണ്ടായിരിക്കും.

വളരെ സമയം നീണ്ടു നില്‍ക്കുന്ന ഈ ബാറ്ററി 6 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനില്‍ പിന്തുണയ്ക്കുന്ന സ്ട്രീം വീഡിയോകള്‍, ഗെയിമുകള്‍, സ്ട്രീം മ്യൂസിക്, ഫോണ്‍ കോളുകള്‍ എന്നിവ ചെയ്യാം.

 

മികച്ച ചാര്‍ജ്ജിങ്ങ് ടെക്‌നോളജി

ഓപ്പോ എഫ്3 പ്ലസിന്റെ മറ്റൊരു രസകരമായ വശമാണ് ഇതിലെ ബാറ്ററി ചാര്‍ജ്ജിങ്ങ് ടെക്‌നോളജി. കമ്പനിയുടെ ഇന്‍-ഹൗസ് VOOC ടെക്‌നോളജിയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 4000എംഎഎച്ച് ബാറ്ററി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ 0-100% വരെ ചാര്‍ജ്ജിങ്ങ് പെട്ടന്നു തന്നെ നടക്കുന്നതാണ്.

ഓപ്പോ എഫ് 3 പ്ലസ്/ വണ്‍പ്ലസ് 3ടി

വണ്‍പ്ലസ് 3ടിയുടെ ബാറ്ററി 3,400 എംഎഎച്ച് ആണ്. 'Dash' ചാര്‍ജ്ജിങ്ങ് ടെക്‌നോളജിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യൂട്യൂബില്‍ എച്ച്ഡി വീഡിയോ കാണുമ്പോള്‍ ഓപ്പോ എഫ്3 പ്ലസ് 7% ബാറ്ററി ട്രോപ്പും വണ്‍പ്ലസ് 3ടി 10% ബാറ്ററി ട്രോപ്പുമാണ് കാണിക്കുന്നത്.

 

ഓപ്പോ എഫ്3 പ്ലസ്/ സാംസങ്ങ് സി9 പ്രോ

ഈയിടെ വിപണിയില്‍ ഇറങ്ങിയ സാംസങ്ങ് സി9 പ്രോയും ഓപ്പോ എഫ്3 പ്ലസും താരതമ്യം ചെയ്യാം. 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായി എത്തിയ സാംസങ്ങ് പ്രോയ്ക്ക് 4000എംഎഎച്ച് ബാറ്ററിയാണ്. പരിശോധനയില്‍ ഞങ്ങള്‍ക്കു മനസ്സിലായത് ദൈനംദിന ഉപയോഗത്തില്‍ സാംസങ്ങ് ഗാലക്‌സി പ്രോ ഓപ്പോ എഫ്3 പ്ലസിനേക്കാള്‍ നേരം ഉപയോഗിക്കാന്‍ സാധിക്കുന്നു.

ഓപ്പോ എഫ്3 പ്ലസ് മൊത്തത്തില്‍ നല്ല പ്രകടനം

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികളെ താരതമ്യം ചെയ്യുമ്പോള്‍ ഓപ്പോ സ്മാര്‍ട്ട്‌ഫോണിനെ പിന്നിലാക്കാന്‍ സാധിക്കില്ല. ബാറ്ററി സവിശേഷതയല്ലാതെ ഈ ഫോണിന് മികച്ച ക്യാമറയും നല്‍കുന്നുണ്ട്. ഓപ്പോക്ക് 16എംബി പ്രൈമറി ക്യാമറാണ് 16എംബി സെക്കന്‍ഡറി ക്യാമറയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 4ജിബി റാം, 64ജിബി റോം, ഒക്ടാകോര്‍ പ്രോസസര്‍ എന്നിവയും ഉണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We compared the OPPO F3 Plus with other smartphones to find out which handset delivers the best battery performance.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot