ഓപ്പോ എഫ്3 പ്ലസിനെ തോല്‍പ്പിക്കാന്‍ മറ്റൊരു ഫോണ്‍ ഉണ്ടോ?

Written By:

ഓപ്പോ തങ്ങളുടെ അടുത്ത സെല്‍ഫി ഫാബ്ലറ്റുമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. ഡ്യുവല്‍ ഫ്രണ്ട്‌ഫേസിങ്ങ് ക്യാമറയില്‍ 16എംബി പ്രൈമറി ക്യാമറയും, 120 ഡിഗ്രി വൈഡ്-ആങ്കിള്‍ ലെന്‍സ് സെക്കന്‍ഡറി ക്യാമറയുമാണ്.

30,990 രൂപയ്ക്കാണ് ഈ ഫോണ്‍ ഇറങ്ങിയിരിക്കുന്നത്. 6 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 4ജിബി റാം, 4000എംഎഎച്ച് ബാറ്ററിയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഫോണ്‍ രാജ്യത്തുടനീളമുളള ഓപ്പോ സ്‌റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ഫ്‌ളിപ്കാര്‍ട്ടിലും സ്‌നാപ്ഡീലിലും ലഭ്യമാണ്.

ഏറ്റവും പുതിയ ഡിസൈനാണ് ഈ ഫോണിന്റെ മെറ്റല്‍ ഡിസൈനില്‍ നല്‍കിയിരിക്കുന്നത്. ഓപ്പോ സെല്‍ഫി ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓപ്പോ F3 പ്ലസിന്റെ ക്യാമറകള്‍ മത്സരത്തിലാണ്

പുതിയ F3 പ്ലസ് ഉപയോഗിച്ച് ഓപ്പോ മൊബൈല്‍ ഫോട്ടോഗ്രാഫിയില്‍ വീണ്ടും വൈദഗ്ധ്യം തെളിയിച്ചിരിക്കുന്നു. ആദ്യമായാണ് ഓപ്പോ 16എംബി ഡ്യുവല്‍ മുന്‍ സെല്‍ഫി ക്യാമറ സവിശേഷത കൊണ്ടു വരുന്നത്. 8എംബി സെക്കന്‍ഡറി ക്യാമറയില്‍ 120-ഡിഗ്രി വൈഡ് ആങ്കിള്‍ ലെന്‍സും ഉണ്ട്. സെന്‍ഫി സ്റ്റിക്ക് ഇല്ലാതെ തന്നെ ഏറ്റവും മികച്ച സെല്‍ഫി ഫോട്ടാകള്‍ എടുക്കാം.

അവിശ്വസനീയമായ രീതിയിലാണ് 16എംബി പ്രൈമറി ക്യാമറ ഉപയോഗിച്ച് സെല്‍ഫി എടുക്കുന്നത്.

 

ബാറ്ററി

4000എംഎഎച്ച് ആണ് ഇൗ ഫോണിന്റെ ബാറ്ററി. കനത്ത ഉപയോഗമായിരുന്നാലും ഈ ഫോണ്‍ ബാറ്ററി ഒരു ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാം. ഫുള്‍ എച്ച്ഡി വീഡിയോകള്‍ സ്ട്രീം ചെയ്യുകയും, വെബ് ബ്രൗസിങ്ങ് ചെയ്യുകയും ഗെയിമുകള്‍ കളിക്കുകയും ചെയ്യാം.

കമ്പനിയുടെ VOOC ടെക്‌നോളജി അടങ്ങിയ VOOC ചാര്‍ജ്ജിങ്ങ് അഡാപ്ടറും ഈ ഫോണിനോടൊപ്പം ലഭിക്കുന്നുണ്ട്. ഓപ്പോയുടെ VOOC ചാര്‍ജ്ജിങ്ങ് ടെക്‌നോളജി അഞ്ച്-ലേയര്‍ പ്രൊട്ടക്ഷന്‍ ഉപയോഗിച്ചാണ്.

 

ഓപ്പോ F3 പ്ലസ് ഡിസൈന്‍

ഓപ്പോ F3 പ്ലസ് ഫാബ്ലറ്റിന് 6 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഇതിന്റെ ഭാരം 185 ഗ്രാം ആണ്. ഇതിന്റെ ഓരോ മൂലകളും ഉരുണ്ടതായതിനാല്‍ ഫിസിക്കല്‍ ബട്ടണ്‍ ഒരു കൈ കൊണ്ടു തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്നു.

ഓപ്പോ F3 പ്ലസ് നിര്‍മ്മിച്ചിരിക്കുന്നത് എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയം കൊണ്ടാണ്. 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5 ആണ് ഡിസ്‌പ്ലേയില്‍. ഡിസ്‌പ്ലേയുടെ താഴെ തന്നെ യുഎസ്ബി ചാര്‍ജ്ജിങ്ങ് പോര്‍ട്ടും ഉണ്ട്.

 

ഡിസ്‌പ്ലേ

6 ഇഞ്ച് മള്‍ട്ടി-ടച്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ്. 3ഡി ഗെയിം കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ വലിയ ഡിസ്‌പ്ലേ വളരെ ഏറെ അനുയോജ്യമായിരിക്കും. കൂടാതെ ഇതില്‍ ഐ-പ്രൊട്ടക്ഷന്‍ മോഡും ഉണ്ട്. ഇതു നിങ്ങളുടെ കണ്ണിനെ നീല വെളിച്ചത്തില്‍ നിന്നും സംരക്ഷിക്കുന്നതാണ്.

ഇതു കൂടാതെ കോര്‍ണിങ്ങിന്റെ ഏറ്റവും പുതിയതായ ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനാണ് ഉപയോഗിച്ചിരിക്കുന്നത്.

 

ക്യാമറ

16എംബി റിയര്‍ ക്യാമറയില്‍ സോണി IMX398 സെന്‍സറാണ് ഉള്‍പ്പെടുത്തിയിരുക്കുന്നത്. ഇതില്‍ 4K റിസൊല്യൂഷനില്‍ വീഡിയോ റെക്കോര്‍ഡിങ്ങും ചെയ്യാം. ഇതു വരെയുളളതില്‍ ഏറ്റവും മികച്ച ക്യാമറ ഫോണാണ് ഓപ്പോ എഫ്3 പ്ലസ്.

സ്‌റ്റോറേജ്

64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണിതില്‍. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ കൂട്ടാം. രണ്ട് 4ജി നാനോ സിം കാര്‍ഡും ഇതില്‍ ഉപയോഗിക്കാം. വോള്‍ട്ട്, ബ്ലൂട്ടൂത്ത്, വൈഫൈ എന്നിവ മറ്റു കണക്ടിവിറ്റികളാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
OPPO F3 Plus is more than just a selfie smartphone. It offers a large crisp 6-inch Full HD display, 4GB of RAM, VoLTE and Google Assistant for an unmatchable mobile experience.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot