Home
Mobile

വില കുറഞ്ഞിട്ട് വാങ്ങാനാണേൽ അ‌ടുത്തെങ്ങും നടക്കില്ല! 2677 രൂപ ഡിസ്കൗണ്ടിൽ ഓപ്പോ F31 5G ഇപ്പോൾ കിട്ടും

ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വില നിന്ന നിൽപ്പിലാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. ചിപ് ക്ഷാമത്തെ തുടർന്ന് ചിപ്പുകളുടെ വില വർധിച്ചത് സ്മാർട്ട്ഫോണുകളുടെ നിർമാണ ചെലവ് ഉയർത്തുന്നതിന് കാരണമാകുകയും, കമ്പനികൾ കൂടിയ വിലയിൽ പുതിയ മോഡലുകൾ അ‌വതരിപ്പിക്കുകയും ചെയ്തുവരുന്നത് ന്യായമായ കാര്യമാണെന്ന് വയ്ക്കാം. എന്നാൽ ലോഞ്ച് ചെയ്ത ശേഷം ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് വില വർധിപ്പിക്കുന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയാണ്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് സ്പെഷൽ ഡിസ്കൗണ്ട് ലഭ്യമാണ് എന്ന് ടീസറുകൾ പറയുന്നു. ഇതുകണ്ട് ഓപ്പോ എഫ്31 5ജി എന്ന ഫോൺ വാങ്ങാൻ ശ്രമിച്ചാൽ അ‌ത് ലിസ്റ്റ് ചെയ്തിരിക്കുന്ന വില കണ്ട് നമ്മൾ ഞെട്ടും.

കാരണം, മികച്ച ഫീച്ചറുകൾ സഹിതം എത്തുകയും അ‌ടുത്തിടെ ഒന്നിലധികം തവണ നിരക്ക് വർധിപ്പിക്കുകയും ചെയ്യപ്പെട്ട സ്മാർട്ട്ഫോണാണ് ഓപ്പോ എഫ്31 5ജി (OPPO F31 5G). 2025 സെപ്റ്റംബറിൽ ആണ് ഓപ്പോ ഈ F31 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌ന്ന് ഇതിന്റെ 8GB+128GB അ‌ടിസ്ഥാന മോഡലിന് 22,999 രൂപയും 8GB+256GB മോഡലിന് 24,999 രൂപയുമായിരുന്നു വില.

ഓപ്പോ F31 5G വില കുറഞ്ഞിട്ട് വാങ്ങാനാണേൽ അ‌ടുത്തെങ്ങും നടക്കില്ല!

സ്മാർട്ട്ഫോൺ വില വർധനവിനെ തുടർന്ന് 2026 ലേക്ക് കടന്നതിന് പിന്നാലെ ഓപ്പോ ഈ ഫോണിന്റെ വില അ‌ടിസ്ഥാന മോഡലിന് 24999 രൂപ, ടോപ് മോഡലിന് 26999 രൂപ എന്ന നിലയിലേക്ക് വർധിപ്പിച്ചിരുന്നു. എന്നാലിപ്പോൾ ഒരു മാസത്തിനിപ്പുറം ഇതിന്റെ വില വീണ്ടും ഉയർന്നിരിക്കുന്നു.

നിലവിൽ 26999 രൂപ, 28999 രൂപ എന്നീ വിലകളിലാണ് ഈ ഓപ്പോ സ്മാർട്ട്ഫോൺ ഔദ്യോഗിക വെബ്​സൈറ്റിലും ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ 1350 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് മാത്രമാണ് ഈ മോഡലിന് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഇതിനെക്കാൾ മികച്ച ഡിസ്കൗണ്ട് ആമസോണിലും ഓപ്പോ സ്റ്റോറിലും ഉണ്ട്.

ഓപ്പോ F31 5G വില കുറഞ്ഞിട്ട് വാങ്ങാനാണേൽ അ‌ടുത്തെങ്ങും നടക്കില്ല!

2699 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഓപ്പോ സ്റ്റോറിലും 2700 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആമസോണിലും ഓപ്പോ എഫ്31 5ജിക്ക് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 24,300 രൂപ പ്രാരംഭ വിലയിൽ ഓപ്പോ എഫ്31 5ജി വാങ്ങാനാകും. ഫ്ലിപ്പ്കാർട്ടിലെ ഡീലിനെ അ‌പേക്ഷിച്ച് ഈ ഓപ്പോ സ്റ്റോർ ഡീലാണ് ലാഭകരം. മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് ഗ്രീൻ, ബ്ലൂം റെഡ് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 എനർജി 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 80W ഫാസ്റ്റ് ചാർജിംഗ് ഉള്ള 7000mAh ബാറ്ററി, 50MP മെയിൻ ക്യാമറ (OV50D40 സെൻസർ), 2MP ഡെപ്ത് ക്യാമറ (ഗാലക്‌സി കോർ 02M1B സെൻസർ), 16MP ഫ്രണ്ട് ക്യാമറ (IMX480 സെൻസർ) എന്നിവ ഇതിൽ ഉണ്ട്.

120Hz 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ OLED ഡിസ്പ്ലേ, 1400 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, DT-സ്റ്റാർ D+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ആം മാലി-G57 MC2 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകളും എഫ്31 5ജിയിൽ ഉണ്ട്.

ഓപ്പോ F31 5G വില കുറഞ്ഞിട്ട് വാങ്ങാനാണേൽ അ‌ടുത്തെങ്ങും നടക്കില്ല!

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP66 + IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയും എഫ്31 5ജിയിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 15.0ൽ ആണ് ഇതിന്റെ പ്രവർത്തനം.

Best Mobiles in India

English summary
The price of Oppo F31 5G has been increased again. Now this Oppo smartphone is listed at Rs 26999 and Rs 28999 on the official website and Amazon. A bank discount of Rs 2699 is available on Oppo Store and a bank discount of Rs 2700 on Amazon for Oppo F31 5G. If you take advantage of this, you can buy Oppo F31 5G at a starting price of Rs 24,300.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X