Home
Mobile

വിധിയെ തടുക്കാൻ വില്ലേജ് ഓഫീസർക്കും കഴിയില്ലല്ലോ! ഓപ്പോ F31 5G വില കൂട്ടി; ഡിസ്കൗണ്ട് കൊണ്ട് രക്ഷപ്പെടാം

അ‌നിഷ്ട സംഭവങ്ങൾ നേരിട്ടവരെ ''എല്ലാം വിധിയാണ് എന്ന് ഓർത്ത് സമാധാനിക്ക്'' എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ അ‌ല്ലെങ്കിൽ സിനിമയിൽ നാം കണ്ടിട്ടുണ്ട്. ഇതിനോട് അ‌നുബന്ധമായി ''വിധിയെ തടുക്കാൻ വില്ലേജ് ഓഫീസർക്കും കഴിയില്ല'' എന്ന പുതുമൊഴിയും ഉണ്ട്. ഇത് കേൾക്കാത്ത മലയാളികൾ ഉണ്ടാകാം, അ‌ത് കേട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അ‌തിനിവിടെ പ്രസക്തിയില്ല, പറയാനുള്ളത് ഒരു പ്രമുഖ സ്മാർട്ട്ഫോൺ മോഡലിന്റെ വില വർധനയെക്കുറിച്ചാണ്. സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ കീശകീറിക്കൊണ്ട് 2026ൽ വിവിധ മോഡലുകൾക്ക് വില ഉയർന്നുതുടങ്ങിയിട്ടുണ്ട്. മുൻപ് വാങ്ങിയവർ ഭാഗ്യവാന്മാർ എന്ന് പറയത്തക്ക വിധത്തിലുള്ള വില വർധന ചില പ്രധാന മോഡലുകൾക്ക് ഉണ്ടായിരിക്കുന്നു.

ഓപ്പോ 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഓപ്പോ എഫ്31 5ജി. ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 8GB+128GB അ‌ടിസ്ഥാന മോഡലിന് 22,999 രൂപയും 8GB+256GB മോഡലിന് 24,999 രൂപയുമായിരുന്നു വില. ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 20,700 രൂപ വിലയിൽ ഈ ഫോൺ ലഭ്യമായ ഒരു സമയം ഉണ്ടായിരുന്നു.

ഓപ്പോ F31 5G വില കൂട്ടി; ഡിസ്കൗണ്ട് കൊണ്ട് രക്ഷപ്പെടാം

എന്നാൽ വിധിയെത്തടുക്കാൻ വില്ലേജ് ഓഫീസർക്കും കഴിയില്ല എന്ന് പറഞ്ഞതുപോലെ അ‌നിവാര്യമായ സ്മാർട്ട്ഫോൺ വില വർധനയെ തടയാൻ ഓപ്പോയ്ക്കും കഴിഞ്ഞില്ല. ഓപ്പോ എഫ്31 5ജി ഇപ്പോൾ വർധിച്ച വിലയിലാണ് എല്ലാ പ്ലാറ്റ്ഫോമുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ അ‌ടിസ്ഥാന മോഡലിന് 24999 രൂപയും ടോപ് മോഡലിന് 26999 രൂപയുമാണ് പുതിയ വില.

അ‌തായത് ലോഞ്ച് സമയത്തെ വിലയെക്കാൾ 2000 രൂപ കൂടുതൽ വിലയിലാണ് ഇത് ഇപ്പോൾ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആമസോണിൽ 2500 രൂപയുടെയും ഓപ്പോ വെബ്​സൈറ്റിൽ 2499 രൂപയുടെയും ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 22999 രൂപ വിലയിൽ വാങ്ങാനാകും. അ‌തായത് ഡിസ്കൗണ്ട് ഉപയോഗിക്കുന്നതിലൂടെ വില വർധനയുടെ ഭാരം ​​ഒഴിവായിക്കിട്ടും.

ഓപ്പോ F31 5G വില കൂട്ടി; ഡിസ്കൗണ്ട് കൊണ്ട് രക്ഷപ്പെടാം

മുൻപ് വാങ്ങിയവർക്ക് ഇത് 20999 രൂപ വിലയിൽ കിട്ടിയപ്പോൾ ഇപ്പോൾ വാങ്ങുന്നവർക്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ പോലും ലോഞ്ച് വിലയു​ടേതിന് സമാനമായ വില നൽകേണ്ടിവരുന്നു. അ‌തേസമയം വിലയിൽ മാറ്റം വന്നു എങ്കിലും 25000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ പരിഗണിക്കാവുന്ന ശക്തനായ സ്മാർട്ട്ഫോൺ തന്നെയാണ് ഇത് എന്നകാര്യം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 എനർജി 6nm പ്രോസസർ ആണ് ഈ സ്റ്റാന്റേർഡ് മോഡലിന്റെ കരുത്ത്. 50MP മെയിൻൻ ക്യാമറ (OV50D40 സെൻസർ, f/1.8 അപ്പർച്ചർ, OIS), 2MP ഡെപ്ത് ക്യാമറ (ഗാലക്‌സി കോർ 02M1B സെൻസർ, f/2.4 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 16MP ഫ്രണ്ട് ക്യാമറയും (IMX480 സെൻസർ, f/2.4 അപ്പേർച്ചർ) ഇതിൽ ഉണ്ട്.

6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ 120Hz OLED ഡിസ്പ്ലേ, 1400 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, DT-സ്റ്റാർ D+ പ്രൊട്ടക്ഷൻ, ആം മാലി-G57 MC2 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകളും എഫ്31 5ജി വാഗ്ദാനം ചെയ്യുന്നു.

ഓപ്പോ F31 5G വില കൂട്ടി; ഡിസ്കൗണ്ട് കൊണ്ട് രക്ഷപ്പെടാം

80W ഫാസ്റ്റ് ചാർജിംഗ് ഉള്ള 7000mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE തുടങ്ങിയ ഫീച്ചറുകളും എഫ്31 5ജിയിലുണ്ട്. 158.16×75.02×8mm വലിപ്പവും 185 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

More from GizBot

Best Mobiles in India

English summary
The price of Oppo F31 5G has increased. At the time of launch, its 8GB+128GB base model was priced at Rs 22,999 and the 8GB+256GB model was priced at Rs 24,999. But now the base model is priced at Rs 24,999 and the top model is priced at Rs 26,999. If you take advantage of the Rs 2,500 bank discount, the base model can be purchased for Rs 22,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X