ഫ്ലിപ്പ്കാർട്ടിൽ ഓഫർ ഉണ്ട്, പക്ഷേ ലാഭം ഓപ്പോ സ്റ്റോർ ആണ്! ഓപ്പോ F31 പ്രോ 5G വാങ്ങുന്നോ
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ OMG ഓഫർ സെയിൽ നടക്കുകയാണ്. ഈ ഓഫർ സെയിലിന്റെ ഭാഗമായി വിവിധ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ട് വില ഇപ്പോൾ ഫ്ലിപ്പ്കാർട്ട് പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഓപ്പോയുടെ F സീരീസിലെ ഏറ്റവും പുതിയ മോഡലുകളിലൊന്നായ ഓപ്പോ എഫ്31 പ്രോ 5ജിക്കും (OPPO F31 Pro 5G) ഡിസ്കൗണ്ട് ഉണ്ട് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഈ ഓപ്പോ ഫോണിന് ഡിസ്കൗണ്ട് ഉണ്ട് എന്നത് ശരിയാണെങ്കിലും നിലവിൽ ഇത് ഏറ്റവും വിലക്കുറവിൽ വാങ്ങാനാകുക ഓപ്പോയുടെ ഇ-സ്റ്റോറിൽ തന്നെയാണ് എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഓപ്പോ F31 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അന്ന് ഇതിന്റെ 8GB + 128GB മോഡലിന് 26,999 രൂപയും, 8GB + 256GB മോഡലിന് 28,999 രൂപയും 12GB + 256GB മോഡലിന് 30,999 രൂപയുമായിരുന്നു വില.

എന്നാൽ സ്മാർട്ട്ഫോൺ വില വർധനവിനെ തുടർന്ന് ഓപ്പോ ഈ പ്രോ മോഡലിന്റെ വില അടുത്തിടെ വർധിപ്പിച്ചിരുന്നു. ഇപ്പോൾ 27999 രൂപ, 29999 രൂപ, 31999 രൂപ എന്നിങ്ങനെയാണ് ഇതിന്റെ വേരിയന്റുകളുടെ വില. ഔദ്യോഗിക വെബ്സൈറ്റിൽ ഈ വിലയിൽ ആണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഫ്ലിപ്പ്കാർട്ടിൽ 1400 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ഓപ്പോ F31 പ്രോ 5ജിക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയാൽ 26599 രൂപ വിലയിൽ ഈ ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാനാകും. അതേസമയം 2799 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഓപ്പോ സ്റ്റോറിൽ ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ 25200 രൂപ വിലയിൽ ഇത് കിട്ടും, അതിനാൽ കൂടുതൽ ലാഭം ഓപ്പോ സ്റ്റോർ ഡിസ്കൗണ്ട് ആണ്.

ഡെസേർട്ട് ഗോൾഡ്, സ്‌പേസ് ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഓപ്പോ F31 പ്രോ 5ജി ലഭ്യമാകുക. മൾട്ടി-ലെയർ ഷോക്ക് അബ്സോർപ്ഷനോടുകൂടിയ 360° ആർമർ ബോഡിയും IP69, IP68, IP66 റേറ്റിങ്ങും ഉള്ളതിനാൽ മികച്ച ഈട് ഈ ഓപ്പോ സ്മാർട്ട്ഫോണിന് ഉണ്ട്.
ഒക്ട കോർ (2 x 2.5GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7300- എനർജി 4nm പ്രോസസർ ആണ് എഫ്31 പ്രോയുടെ കരുത്ത്. ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), ഗാലക്‌സി കോർ 02M1B സെൻസറുള്ള 2MP ഡെപ്ത് ക്യാമറ ( f/2.4 അപ്പേർച്ചർ) എന്നിവ അടങ്ങുന്നു.
സെൽഫിക്കും മറ്റുമായി ഗാലക്‌സി കോർ 32E2 സെൻസറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ( f/2.4 അപ്പേർച്ചർ) എഫ്31 പ്രോ 5ജിയിലുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ OLED സ്ക്രീൻ, 1400 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, DT-സ്റ്റാർ D+ പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

80W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, മാലി-G615 MC2 GPU, 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകൾ, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP66 + IP68 + IP69 റേറ്റിങ്ങുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15.0ൽ ആണ് പ്രവർത്തനം.


Click it and Unblock the Notifications








